കാച്ചിൽ

കാച്ചിൽ (Yam in Malayalam)

നമ്മുടെ നാട്ടിൽ സാധാരണമായ ഒരു കിഴങ്ങുവിളയാണ് കാച്ചിൽ. തെക്കുകിഴക്കൻ ഏഷ്യയാണ് ഇവയുടെ ജന്മദേശം എന്ന് കരുതപ്പെടുന്നു. ഇപ്പോൾ ആഫ്രിക്ക ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും ഇവ വളരുന്നുണ്ട്. കേരളത്തിലും വളരെ സുലഭമായ സസ്യവിളയാണ് കാച്ചിൽ. ഇവയുടെ നാലു സ്പീഷീസുകളാണ് ഇന്ത്യയിൽ മുഖ്യമായും കൃഷി ചെയ്യുന്നത്. ഔഷധഗുണമുള്ള കാച്ചിലിൽ ധാരാളം അന്നജം അഥവാ സ്റ്റാർച്ച് അടങ്ങിയിട്ടുണ്ട്. നീർവാർചയുള്ളതും ഇളക്കമുള്ളതുമായ മണ്ണാണ് കാച്ചിൽ കൃഷിക്കു പറ്റിയത്. വംശവർധനയ്ക്ക് ഉപയോഗിക്കുന്നത് ഇവയുടെ കിഴങ്ങുതന്നെയാണ്. നടുന്നതിനു മുമ്പ് ചാണകവെള്ളത്തിൽ മുക്കാറുണ്ട്. മണ്ണിലെ ചിതലും മറ്റു കീടങ്ങളും വിത്തിൽ ബാധിക്കാതിരിക്കാനാണ് ഇപ്രകാരം ചെയ്യുന്നത്. മഴക്കാലം അടുപ്പിച്ചാണ് കാച്ചിൽ നടുക.


കാച്ചിൽ ഒരു വള്ളിച്ചെടിയാണ്. അടുത്തുള്ള മരത്തിലോ മറ്റോ പടർന്നു കയറുന്ന ഇവയുടെ വള്ളികൾ അഞ്ചു മുതൽ പന്ത്രണ്ടു മീറ്റർ വരെ നീളാറുണ്ട്. ഭക്ഷ്യയോഗ്യമായ കാച്ചിൽ മണ്ണിനടിയിലാണ് വളരുന്നത്. സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലമാണ് ഇവയുടെ വളർച്ചയ്ക്ക് അനുകൂലം. ഏകദേശം എട്ടു മാസം കൊണ്ട് കാച്ചിൽ വിളവെടുപ്പിനു പാകമാകും. ആ സമയമാകുമ്പോൾ ഇവയുടെ ഇലകൾ മഞ്ഞളിക്കും. ക്രമേണ അവ കൊഴിയുകയും ചെയ്യും. മികച്ച കൃഷിയാണെങ്കിൽ ഒരു ഹെക്ടറിൽ 30 മുതൽ 40 ടൺ വരെ കാച്ചിൽ ലഭിക്കും. കാച്ചിലിൽ അന്നജം, ഡ്രൈമാറ്റർ, മാംസ്യം, പ്രോട്ടീനുകൾ, ജീവകം തുടങ്ങിയ പോഷകങ്ങൾ പല അളവിൽ അടങ്ങിയിട്ടുണ്ട്. കാച്ചിൽ പാകം ചെയ്താണ് ഉപയോഗിക്കുന്നത്.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. കേരളത്തിലെ ആദ്യ കാച്ചിൽ കൃഷി ഗ്രാമം എന്ന ബഹുമതി നേടിയ പഞ്ചായത്ത് - കിനാനൂർ - കരിന്തളം


2. കാച്ചിലിന്റെ ശാസ്ത്രീയ നാമം - ഡയസ്‌കൊറിയ അലാറ്റ

0 Comments