തേയിലയുടെ ജന്മദേശം

തേയിലയുടെ ജന്മദേശം എവിടെയാണ് - ചൈന

നാലായിരത്തഞ്ഞൂറ് വർഷം മുമ്പത്തെ കഥയാണ്. ചൈനയിലെ ഒരു ചക്രവർത്തിക്ക് കുടിക്കാനുള്ള വെള്ളം ചൂടാക്കുന്നതിനിടെ ചില ഇലകൾ പറന്ന് വെള്ളത്തിൽ വീണു. ആ വെള്ളം കുടിച്ച ചക്രവർത്തിക്ക് നല്ല ഉന്മേഷം തോന്നി. സുഗന്ധമുള്ള ആ പാനീയം അതോടെ നാടെങ്ങും പ്രസിദ്ധമായി.


ചായയുടെ ഉദ്ഭവത്തെക്കുറിച്ച് ചൈനക്കാർ പറയുന്ന കഥയാണിത്. തേയിലയുടെ ജന്മദേശം ചൈനയാന്നെന്നു കരുതുന്നു. തേയിലകൃഷി ആദ്യമായി തുടങ്ങിയതും ചൈനക്കാർ തന്നെ. എന്നാൽ, തേയിലയിൽ പാലും പഞ്ചസാരയും ചേർത്തു കഴിക്കുന്ന പതിവ് തുടങ്ങിയത് ഇന്ത്യക്കാരാണത്രേ.


ഇന്ത്യയിൽ തേയിലകൃഷി ആരംഭിച്ചത് അസ്സമിലാണ്. വെള്ളക്കാരുടെ വരവോടെ അത് വ്യാപകമായി. ഇന്ന് ലോകത്ത് തേയില കയറ്റുമതി ചെയ്യുന്ന പ്രമുഖ രാജ്യമാണ് ഇന്ത്യ. കേരളത്തിലും തേയിലകൃഷി ധാരാളമായി നടക്കുന്നുണ്ട്. ഇടുക്കി ജില്ലയിലെ മൂന്നാറിലും, വയനാട്, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലും തേയിലകൃഷി നടന്നുവരുന്നു.


കുറ്റിച്ചെടിയായ തേയില ചെറുമരമായും വളരും. പക്ഷെ, നുള്ളാനുള്ള സൗകര്യത്തിനായി ഇതിനെ കുറ്റിച്ചെടിയായി നിർത്തിയിരിക്കുകയാണ്. നല്ല തണുപ്പും സൂര്യപ്രകാശവും ലഭിക്കുന്ന കുന്നിൻചരിവുകളാണ് തേയില വളരാൻ ഉത്തമം. തേയിലയുടെ തളിരില സംസ്കരിച്ചാണ് തേയില ഉണ്ടാക്കുന്നത്. ഇതിന് പല രീതികൾ നടപ്പിലുണ്ട്. തേയില പൊതുവേ ഉന്മേഷവും ഉത്സാഹവും നൽകുന്നതായി പറയപ്പെടുന്നു. ഒപ്പം, ഇതൊരു ഔഷധവുമാണ്. പ്രശസ്തമായ പല കമ്പനികളുടെ തേയില ഫാക്ടറികളും ഇന്ന് കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. തേയിലയുടെ ജന്മദേശം ഏത്?

Ans: ചൈന


2. തേയിലയുടെ ശാസ്ത്രീയ നാമം

Ans: കമേലിയ സൈനൻസിസ് (Camelia Sinensis)


3. തേയില കൃഷിക്ക് അനുയോജ്യമായ മണ്ണ്

Ans: പർവ്വത മണ്ണ്


4. തേയിലയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് 

Ans: ടാനിക്കാസിഡ്


5. ഇന്ത്യയുടെ ദേശീയ പാനീയം 

Ans: തേയില


6. ഇന്ത്യയുടെ തേയില തോട്ടം 

Ans: ആസ്സാം 


7. ലോകത്തിലെ ഏറ്റവും വലിയ തേയിലവിപണന കേന്ദ്രം 

Ans: ഗുവാഹട്ടി (ആസ്സാം)


8. ലോകത്ത് ഏറ്റവും കൂടുതൽ തേയില ഉല്പാദിപ്പിക്കുന്ന രാജ്യം 

Ans: ചൈന


9. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേയില ഉത്പാദിപ്പിക്കുന്ന സംസ്ഥാനം 

Ans: ആസ്സാം


10. കേരളത്തിൽ ഏറ്റവും കൂടുതൽ തേയില ഉത്പാദിപ്പിക്കുന്ന ജില്ല 

Ans: ഇടുക്കി


11. തേയിലയിൽ അടങ്ങിയിരിക്കുന്ന രാസവസ്തു 

Ans: തേയീൻ

0 Comments