ഉരുളകിഴങ്ങ്

ലോകത്ത് ഏറ്റവും കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യുന്ന കിഴങ്ങുവിളയാണ് ഉരുളകിഴങ്ങ്. സൊളാനേസീ കുടുംബത്തിൽ ഉൾപ്പെടുന്ന ഉരുളക്കിഴങ്ങിന്റെ ശാസ്ത്രനാമം: സൊളാനം ട്യൂബറോസം എന്നാണ്. ആധുനിക സസ്യശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തിൽ ഉരുളക്കിഴങ്ങിന്റെ ജന്മദേശം തെക്കേ അമേരിക്കയിലെ ആൻഡസ് പർവ്വതമേഖലയാണ്. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളായ ചിലി, പെറു, ബ്രസീൽ, ബൊളീവിയ എന്നിവിടങ്ങളിലായിരുന്നു ഇത് ആദ്യമായി കൃഷി ചെയ്തിരുന്നത്. കോളനിവാഴ്ചയോടെ ഉരുളകിഴങ്ങ് പുറംലോകത്തെത്തി. അങ്ങനെയാണ് ഇത് ഏഷ്യയിലും യൂറോപ്പിലും എത്തിയത്.

ഉരുളക്കിഴങ്ങുചെടി ഏതാണ്ട് ഒരു മീറ്റർ നീളത്തിൽ വളരാറുണ്ട്. ഇതിന് ഒരു വർഷം മാത്രമേ ആയുസ്സുള്ളൂ. സാധാരണ രീതിയിൽ വെള്ളപ്പൂക്കളുള്ള പൂങ്കുലകളായിട്ടാണ് ഇത് കണ്ടുവരുന്നത്. ചെടികൾ പുഷ്പിക്കുകയും കായ്ക്കുകയും ചെയ്യുന്നുണ്ടെങ്കിലും തൈകൾ ഉണ്ടാകുന്നത് വിത്തു വഴിയല്ല. കിഴങ്ങിന്റെ പുറംതൊലിയിൽ ധാരാളം കണ്ണുകളുണ്ടാവും. ഇവ മുളച്ചാണ് പുതിയ സസ്യങ്ങളുണ്ടാകുന്നത്.

ചൂടുകുറഞ്ഞ പ്രദേശത്താണ് ഉരുളകിഴങ്ങ് കൃഷി ചെയ്യുന്നത്. കിഴങ്ങുകൾ നട്ട് മൂന്ന് ആഴ്ച കഴിയുമ്പോൾ മുളയ്ക്കാൻ തുടങ്ങും. ഇന്ത്യയിൽ അസം, ബീഹാർ, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഉത്തർ പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലൊക്കെ ഉരുളക്കിഴങ്ങു കൃഷിയുണ്ട്. ആൽക്കഹോൾ നിർമാണത്തിലെ അസംസ്കൃതവസ്തുവായും തുണിമില്ലുകളിലേക്കുള്ള സ്റ്റാർച്ച് ഉണ്ടാക്കാനും ഡെക്സ്ട്രോസും ഗ്ലൂക്കോസും ഉണ്ടാക്കുവാനും ഉരുളകിഴങ്ങ് ഉപയോഗിച്ചുവരുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ മുഖ്യഭക്ഷണമാണ് ഉരുളകിഴങ്ങ്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ഉരുളക്കിഴങ്ങിന്റെ ശാസ്ത്രീയ നാമം - സൊളാനം ട്യൂബറോസം

2. ഉരുളകിഴങ്ങ് പച്ച നിറമാകുമ്പോളുണ്ടാകുന്ന വിഷ പദാർത്ഥം - സൊളാനിൻ

3. ഏറ്റവും കൂടുതല്‍ ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്ന സംസ്ഥാനം - ഉത്തർ പ്രദേശ്

4. ഏറ്റവും കൂടുതല്‍ ഉരുളക്കിഴങ്ങ് ഉല്പാദിപ്പിക്കുന്ന രാജ്യം - ചൈന

Post a Comment

Previous Post Next Post