കുറുമ്പൻ ദൈവത്താൻ

കുറുമ്പൻ ദൈവത്താൻ (Kurumban Daivathan)

ജനനം: 1880

മരണം: 1927

ദളിത് വിപ്ലവനേതാവ്. 'പുലയഗീതങ്ങളുടെ' പ്രചാരകൻ. പത്തനംതിട്ടയിലെ ആറന്മുളയിൽ ജനിച്ചു. 'നടുവത്തമ്മൻ' എന്നായിരുന്നു കുട്ടിക്കാലത്തെ പേര്. ജന്മിത്തത്തിനെതിരെ അദ്ദേഹം വിപ്ലവം തുടങ്ങിയത് ചുവരെഴുത്തുകളിലൂടെയായിരുന്നു. കേരളത്തിലാദ്യമായി ചുവരെഴുത്തുകളിലൂടെ സാമൂഹിക വിപ്ലവത്തിന് ആഹ്വാനം ചെയ്തത് ദൈവത്താനാണെന്നു പറയപ്പെടുന്നു. അയ്യൻകാളിയുടെ പ്രധാന സഹായിയായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1917 ൽ ദൈവത്താൻ 'ഹിന്ദുപുലയ സമാജം' സ്ഥാപിച്ചു. 1915 ൽ ശ്രീമൂലം പ്രജാസഭയിൽ അംഗമായി. പത്തുവർഷത്തോളം സഭാമെമ്പറായിരുന്ന ദൈവത്താൻ ദളിത് കോളനി തുടങ്ങിയ ആശയങ്ങൾ അവതരിപ്പിക്കുകയും നടപ്പാക്കുകയും ചെയ്തു. 1927 ഏപ്രിൽ 15 ന് ദൈവത്താൻ അന്തരിച്ചു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. "നവോത്ഥാനത്തിന്റെ സൂര്യതേജസ്സ്" എന്ന ജീവചരിത്ര ഗ്രന്ഥം ഏത് നവോത്ഥാന നായകനെ കുറിച്ചാണ് - കുറുമ്പൻ ദൈവത്താൻ (എഴുതിയത് ബാബു തോമസ്)

2. കുറുമ്പൻ ദൈവത്താന്റെ ജന്മദേശം എവിടെയാണ്? - ചെങ്ങന്നൂരിനടുത്തുള്ള ഇടയാറന്മുള

3. നടുവത്തമ്മൻ എന്ന ഓമനപ്പേരിലറിയപ്പെട്ട സാമൂഹിക പരിഷ്‌കർത്താവ് ആരാണ്? - കുറുമ്പൻ ദൈവത്താൻ

4. 1917-ൽ രൂപവത്കൃതമായ ഹിന്ദു പുലയ സമാജം എന്ന സംഘടനയ്ക്ക് രൂപം നൽകിയത് ആരാണ്? - കുറുമ്പൻ ദൈവത്താൻ (പുലയമഹാസഭയുടെ സ്ഥാപകൻ അയ്യങ്കാളിയാണ്, കേരളം പുലയമഹാസഭയുടെ സ്ഥാപകൻ പി.കെ.ചാത്തൻ മാസ്റ്റർ, കൊച്ചിൻ പുലയമഹാസഭയുടെ സ്ഥാപകൻ പണ്ഡിറ്റ് കറുപ്പൻ)

5. ദൈവത്താൻ ശ്രീമൂലം പ്രജാസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടത് ഏത് വർഷമാണ്? - 1915

6. ഏതു വർഷമാണ് ദൈവത്താനും കൂട്ടാളികളും ചെങ്ങന്നൂർ മഹാദേവർ ക്ഷേത്രത്തിൽ കയറി ആരാധന നടത്തിയത്? - 1924

7. കേരളത്തില്‍ ചുവരെഴുത്ത് വിപ്ലവത്തിന് നേത്യത്വം നല്‍കിയത് - ദൈവത്താൻ 

8. അയ്യങ്കാളിയുടെ മാനേജരായി പ്രവർത്തിച്ച നവോത്ഥാന നായകൻ - ദൈവത്താൻ 

9. കേരളത്തില്‍ ദളിത് കോളനികള്‍ ആരംഭിച്ച സാമൂഹിക പരിഷ്‌കർത്താവ് - ദൈവത്താൻ 

10. പുലയഗീതങ്ങളുടെ പ്രചാരകൻ എന്നറിയപ്പെടുന്നത് - ദൈവത്താൻ

Post a Comment

Previous Post Next Post