ചണം

ചണം (Jute in Malayalam)

ഇന്ത്യയ്ക്കു വിദേശനാണ്യം നേടിത്തരുന്ന ഒരു വിളസസ്യമാണ് ചണം. ഇന്ത്യ കൂടാതെ മറ്റു ചില രാജ്യങ്ങളിലും ചണം കൃഷി ചെയ്യുന്നുണ്ട്. കേരളത്തിൽ ചണം ഉല്പാദിപ്പിക്കുന്നില്ലെന്ന് പറയാം. മൂന്ന് മീറ്റർ ഉയരത്തിൽ വളരുന്ന ഒരു സസ്യമാണ് ചണച്ചെടി. ഇതിന്റെ ഇലകളും പൂക്കളും ചെറുതാണ്. ഇലകൾക്കു മാർദവം ഉണ്ടായിരിക്കും. ഓഗസ്റ്റ് മാസമാണ് ചണച്ചെടി പൂക്കുന്നത്. ഫലമുണ്ടാകുന്നത് ഒക്ടോബറിലും. ഷഡ്പദങ്ങൾ വഴിയാണ് ഇവയിലെ പരാഗണം നടക്കുന്നത്.

ചണച്ചെടിയുടെ തണ്ടിൽ നിന്നുമാണ് ചണനാരുകൾ വേർതിരിക്കുന്നത്. നാരിന്റെ തിളക്കം നോക്കിയാണ് ഇതിന്റെ ഗുണനിലവാരം നിർണയിക്കുക. നല്ല തിളക്കമുള്ളവയ്ക്കു ഗുണം അധികമായിരിക്കും. പ്രകൃതിയോട് ഇണങ്ങി നിൽക്കുന്നവയാണ് ചണ ഉത്പന്നങ്ങൾ. അതിനാൽ അവയുടെ പ്രസക്തി കൂടുതലാണ്. പ്രകൃതിക്ക് അനുകൂലമായ ഒരു നാര് എന്ന നിലയിൽ ചണം ഇന്ന് ഏറെ ശ്രദ്ധേയമാണ്. ഇന്ത്യ കൂടാതെ ചൈന, ബംഗ്ലാദേശ്, തായ്‌ലൻഡ്, ചില ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ ചണം കൃഷി ചെയ്യുന്നുണ്ട്. ചണത്തിന്റെ ഇലയിൽ പ്രോട്ടീൻ ധാരാളമുള്ളതിനാൽ ഇതിന്റെ ഇല ചില ആഫ്രിക്കൻ രാജ്യങ്ങളിൽ ഭക്ഷണത്തിന് ഉപയോഗിക്കുന്നു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ചണം ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന രാജ്യം? - ഇന്ത്യ

2. സുവർണ്ണ നാര് എന്നറിയപ്പെടുന്ന നാണ്യവിള - ചണം

3. ഇന്ത്യയിൽ ചണം ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം - പശ്ചിമ ബംഗാൾ (വ്യവസായത്തിലും)

4. ചണം ഉൽപ്പാദനത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം - ആന്ധ്രപ്രദേശ്

5. ലോകത്തിൽ ചണം കയറ്റുമതിയിൽ മുന്നിൽ നിൽക്കുന്ന രാജ്യം - ബംഗ്ലാദേശ് (ഇന്ത്യ രണ്ടാമത്)

6. ചണം കൃഷിക്ക് അനുയോജ്യമായ മണ്ണ് - എക്കൽ മണ്ണ്

7. ഇന്ത്യൻ ജൂട്ട് ഇൻഡസ്ട്രീസ് റിസർച്ച് അസോസിയേഷന്റെ ആസ്ഥാനം - കൊൽക്കത്ത

8. ജൂട്ട് കോർപറേഷൻ ഓഫ് ഇന്ത്യ സ്ഥാപിതമായത് - 1971

9. ചണം ഏതു വിളയാണ് - ഖരീഫ് വിള

10. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചണമില്ലുകൾ ഉള്ള സംസ്ഥാനം - പശ്ചിമ ബംഗാൾ

11. ചണകൃഷിയ്ക്ക് അനുയോജ്യമായ ഭൂമിശാസ്ത്ര ഘടകങ്ങൾ - 150 സെന്റിമീറ്ററിൽ കൂടുതൽ മഴ, ഉയർന്ന താപനില, നീർവാർച്ചയുള്ള എക്കൽമണ്ണ് 

12. ഇന്ത്യയിലെ പ്രധാന ചണ ഉൽപ്പാദനമേഖല - പശ്ചിമ ബംഗാളിലെ ഗംഗ - ബ്രഹ്മപുത്ര ഡെൽറ്റാ പ്രദേശം 

13. ചണം കൃഷി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ - പശ്ചിമബംഗാൾ, അസം, ഒഡീഷ 

Post a Comment

Previous Post Next Post