വെളുത്തുള്ളി

രുചി കൊണ്ടും രൂപഭംഗി കൊണ്ടും ഏറെ വ്യത്യസ്തത പുലർത്തുന്ന വിളസസ്യമാണ് വെളുത്തുള്ളി. ഉള്ളിയും തൊലിയും എല്ലാം വെള്ളനിറത്തിലാണ് കാണപ്പെടുന്നത്. 30 സെ മീറ്റർ ഉയരത്തിൽ വളരുന്നവയാണ് വെളുത്തുള്ളിച്ചെടികൾ. ധാരാളം ചെറിയ അല്ലികൾ ഒരുമിച്ചുചേർന്ന് ഒരു വെളുത്തുള്ളിക്കുടമായി രൂപംകൊള്ളുകയാണ് പതിവ്. കുടങ്ങൾ പൊതിഞ്ഞിരിക്കുന്ന തൊലി ഉണങ്ങിയതായിരിക്കും. ശാസ്ത്രീയ നാമം: അല്ലിയം സറ്റൈവം.

ഇന്ത്യയിൽ എല്ലായിടത്തും ഉപയോഗിക്കുന്ന വെളുത്തുള്ളിയുടെ ജന്മദേശം യൂറോപ്പാണെന്ന് കരുതപ്പെടുന്നു. മികച്ച സുഗന്ധദ്രവ്യം കൂടിയായ വെളുത്തുള്ളി മികച്ച ഔഷധവുമാണ്. രക്ത വർധനവിനും ശുദ്ധീകരണത്തിനും വെളുത്തുള്ളി സഹായിക്കുന്നു. ദഹനം ക്രമീകരിക്കുന്നതിനും വെളുത്തുള്ളിക്ക് കഴിവുണ്ട്. 

കഫക്കെട്ട്, വാതം, ആസ്ത്മ, ഉയർന്ന രക്തസമ്മർദ്ദം, ശ്വാസകോശരോഗങ്ങൾ, വിശപ്പില്ലായ്മ, കുടലിലെ അസുഖങ്ങൾ എന്നിവയ്ക്ക് വെളുത്തുള്ളി ഔഷധമായി പ്രയോജനപ്പെടുത്തുന്നുണ്ട്. മൃഗചികിത്സയ്‌ക്കും വെളുത്തുള്ളി ഉപയോഗിക്കുന്നു.

വിവിധതരം കറികൾക്കും ഉപ്പിലിട്ട് കഴിക്കാനും ഇത് ധാരാളമായി ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിൽ ഗുജറാത്ത്, ഒറീസ്സ എന്നിവിടങ്ങളിലാണ് വെളുത്തുള്ളി പ്രധാനമായും  കൃഷി ചെയ്യുന്നത്. കേരളത്തിൽ വെളുത്തുള്ളി കൃഷി ചെയ്യുന്ന ഏക ജില്ല ഇടുക്കിയാണ്. ഇടുക്കിയിലെ വട്ടവടയിലാണ് വെളുത്തുള്ളികൃഷി നടക്കുന്നത്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. കേരളത്തിൽ വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന ഏക ജില്ല - ഇടുക്കി

2. വെളുത്തുള്ളിയുടെ ശാസ്ത്ര നാമം ഏത് - അല്ലിയം സറ്റൈവം

3. വെളുത്തുള്ളിയുടെ ഗന്ധത്തിന് കാരണം - സൾഫർ അടങ്ങിയ വസ്തുക്കളുടെ സാന്നിധ്യം

4. വെളുത്തുള്ളിയുടെ ഗന്ധമുള്ള മൂലകം - വെളുത്ത ഫോസ്ഫറസ്

5. വെളുത്തുള്ളിയുടെ ജന്മദേശം - യൂറോപ്പ്

Post a Comment

Previous Post Next Post