തെങ്ങ്

തെങ്ങ് (Coconut Tree) 

ഭാരതത്തിൽ ഏറ്റവും പ്രാധാന്യവും ഉപയോഗവുമുള്ള വൃക്ഷങ്ങളിൽ ഒന്നാണ് തെങ്ങ്. ഈ ഒറ്റത്തടി വൃക്ഷത്തിന് 24 മീ വരെ ഉയരമുണ്ടാകാറുണ്ട്. ബലവും ദൃഢതയുമുള്ള തണ്ടോടുകൂടിയ ഇലയ്ക്ക് 4 - 6 മീറ്റർ നീളമുണ്ടാകും. ഓലകൾ പരന്നതും പരുക്കനായതും വാൾ ആകൃതിയുള്ളതും തൂവൽപോലെ സംവിധാനം ചെയ്യപ്പെട്ടതുമാണ്. കുലകളായി വിടരുന്ന പൂക്കൾ പുഷ്പപത്രത്താൽ ആവരണം ചെയ്യപ്പെട്ടിരിക്കും. അണ്ഡാകൃതിയിലുള്ള വലിയ ഫലങ്ങളാണ് ഇതിനുള്ളത്. തെങ്ങ്‌ അഥവാ കേര വൃക്ഷങ്ങളുടെ നാടാണല്ലോ കേരളം. നമ്മുടെ നാടിന്‌ തെങ്ങുമായി അഭേദ്യമായ ബന്ധമുണ്ട്‌. തെങ്ങിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗയോഗ്യമായതിനാല്‍ മലയാളികള്‍ ഇതിനെ 'കല്പവൃക്ഷം' എന്നാണ്‌ വിളിക്കുന്നത്‌. ഇന്ത്യയ്ക്കു പുറമേ, ഏഷ്യന്‍ രാജ്യങ്ങളായ മലേഷ്യ, ശ്രീലങ്ക, ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലും തെങ്ങ്‌ ധാരാളമായി വളരുന്നു. ലോകത്തിലെ ഉഷ്ണ മേഖലാപ്രദേശങ്ങളിലെല്ലാം കാണുന്ന വൃക്ഷമാണിത്‌. ദക്ഷിണേന്ത്യയില്‍ കേരളത്തിലാണ്‌ ആദ്യമായി തെങ്ങ്‌ കൃഷി ചെയ്യാന്‍ തുടങ്ങിയതെന്നു കരുതുന്നു.

അത്യുൽപാദനശേഷിയുള്ള നാളികേര വിത്തിനങ്ങൾ - അനന്തഗംഗ, ലക്ഷഗംഗ, കേരശ്രീ, കേരഗംഗ, മലയൻ ഡ്വാർഫ്, കേരസാഗര, കല്പവൃക്ഷം, കേരസൗഭാഗ്യ, കേരമധുര, ചാവക്കാട് കുള്ളൻ

PSC ചോദ്യങ്ങൾ

1. കേരളത്തിന്റെ സംസ്ഥാന വൃക്ഷം - തെങ്ങ്

2. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന നാണ്യവിള - നാളികേരം

3. ലക്ഷദ്വീപ് ഓർഡിനറി, കൊച്ചിൻ ചൈന, ആന്‍ഡമാന്‍ ഓര്‍ഡിനറി, മലയൻ ഡ്വാർഫ് എന്നിവ ഏത് വൃക്ഷത്തിന്റെ കാർഷിക ഇനങ്ങളാണ് - തെങ്ങ്

4. മണ്ഡരി രോഗം ബാധിക്കുന്നത് ഏത് വൃക്ഷത്തെയാണ് - തെങ്ങിനെ (വൈറസ് ആണ് കാരണം)

5. കാറ്റുവീഴ്ച ഏത് കാർഷിക വിളയെ ബാധിക്കുന്ന രോഗമാണ് - തെങ്ങ്

6. തെങ്ങിൻറെ കൂമ്പ് ചീയലിന് കാരണമായ രോഗാണു - ഫംഗസ്

7. കേരളത്തിലെ ആദ്യ നാളികേര ഗ്രാമം - കുമ്പളങ്ങി

8. തേങ്ങ ഉല്പാദനത്തിൽ ഏറ്റവും മുന്നിൽ നില്ക്കുന്ന ജില്ല - മലപ്പുറം

9. തെങ്ങിന്റെ ശാസ്ത്രീയ നാമം എന്ത് - കൊക്കോസ് ന്യൂസിഫെറ

10. നാളികേര ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം - കോഴിക്കോട്

11. തേങ്ങ ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം - ഫിലിപ്പീൻസ്

12. തേങ്ങ ഉല്പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യം - ഇന്തോനേഷ്യ

13. തേങ്ങ ഉല്പാദനത്തിൽ മൂന്നാം സ്ഥാനത്തുള്ള രാജ്യം - ഇന്ത്യ

14. ഗൗളീഗാത്രം ഏതു കാർഷികവിളയുടെ ഇനമാണ് - തെങ്ങ്

15. കേരളത്തിൽ ഏറ്റവും കൂടുതൽ സ്ഥലത്ത് കൃഷിചെയ്യപ്പെടുന്ന കാർഷികവിള - തെങ്ങ്

16. മാലിദ്വീപിന്റെ ദേശീയ വൃക്ഷം - തെങ്ങ്

17. നാളികേര വികസന ബോർഡിൻറെ ആസ്ഥാനം - കൊച്ചി

18. കേരള നാളികേര ഗവേഷണ കേന്ദ്രം - ബാലരാമപുരം (കടച്ചാൽകുഴി)

19. തെങ്ങ് നടേണ്ട ശരിയായ അകലം - 7.5 മീ x 7.5 മീ

20. ലോക നാളികേര ദിനം - സെപ്റ്റംബർ 2

21. T x D, D x T തെങ്ങുകൾ വികസിപ്പിച്ചെടുത്ത ഗവേഷണ കേന്ദ്രം - കാസർഗോഡ് തോട്ടവിള ഗവേഷണ കേന്ദ്രം 

22. അത്യുൽപാദനശേഷിയുള്ള നാളികേര വിത്തുകൾ - അനന്തഗംഗ, ടി x ഡി, ഡി x ടി, ലക്ഷഗംഗ, കേരശ്രീ, കേരഗംഗ, മലയൻ ഡ്വാർഫ്

23. ലക്ഷദ്വീപ് ഓർഡിനറി x ചാവക്കാട് ഓറഞ്ച് (T x D) - ചന്ദ്രലക്ഷ 

24. ലക്ഷദ്വീപ് ഓർഡിനറി x വെസ്റ്റ്‌കോസ്റ്റ് ടോൾ (D x T) - ചന്ദ്രശങ്കര 

25. ലക്ഷദ്വീപ് ഓർഡിനറി x ഗംഗ ബോന്തം (T x D) - ലക്ഷഗംഗ

26. ഇന്റഗ്രേറ്റഡ് കോക്കനട്ട് പ്രോസസിംഗ് കോംപ്ലസ് - മാമം (ആറ്റിങ്ങൽ)

27. നാളികേരത്തിന്റെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് ആവിഷ്കരിച്ച പദ്ധതി - കേരഗ്രാമം  

28. തെങ്ങിന്റെ ജനിതകരഹസ്യം കണ്ടുപിടിക്കാൻ പരീക്ഷണം നടത്തിയ തെങ്ങിനം - ചാവക്കാട് പച്ചക്കുള്ളൻ

29. തെങ്ങോലകൾ മഞ്ഞളിക്കാൻ കാരണം - നൈട്രജന്റെ അഭാവം

30. കൽപവൃക്ഷം എന്നറിയപ്പെടുന്നത് - തെങ്ങ് 

31. ആയിരം ആവശ്യങ്ങൾക്കുള്ള മരം എന്നറിയപ്പെടുന്നത് - തെങ്ങ് 

32. കോമാടൻ, ലക്ഷദ്വീപ് മൈക്രോ എന്നിവ ഏത് കാർഷിക വിളയുടെ ഇനമാണ് - തെങ്ങ് 

33. ഏത് സസ്യത്തിന്റെ കായ്കളിൽ നിന്നാണ് വെളിച്ചെണ്ണ ലഭിക്കുന്നത് - തെങ്ങ് 

34. ഏത് മരത്തിൽ നിന്നുള്ള ഉപോല്പന്നമാണ് കയർ - തെങ്ങ് 

35. കൊമ്പൻചെല്ലി ഏത് മരത്തിനെയാണ് ആക്രമിക്കുന്നത് - തെങ്ങ് 

36. ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിൽ ആദ്യം പ്രതിപാദിച്ചിരിക്കുന്ന വൃക്ഷം - തെങ്ങ് 

Post a Comment

Previous Post Next Post