കശുവണ്ടി

കേരളത്തിലെ കശുവണ്ടി ഗവേഷണ കേന്ദ്രം - ആനക്കയം

നമുക്ക് ഏറെ വിദേശനാണ്യം നേടിത്തരുന്ന സസ്യങ്ങളിലൊന്നാണ് കശുമാവ്. ബ്രസീലാണ് കശുമാവിന്റെ ജന്മദേശമെങ്കിലും ഇത് ഇന്ത്യയിലെത്തിച്ചത് പോർച്ചുഗീസുകാരാണ്. അതിനാൽ പറങ്കിമാവ് എന്നും ഈ വൃക്ഷം അറിയപ്പെടുന്നു. പതിനാറാം നൂറ്റാണ്ടിന്റെ പകുതിയോടെ ഇന്ത്യയിലെത്തിയ ഈ വൃക്ഷം പിന്നീട് തെക്കുകിഴക്കൻ ഏഷ്യയിലും ആഫ്രിക്കയിലും വ്യാപിച്ചു.

പോഷകസമൃദ്ധമായ കശുവണ്ടിയ്ക്കുവേണ്ടിയാണ് കശുമാവ് കൃഷി ചെയ്യുന്നത്. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കണ്ടുവരുന്ന കശുമാവ് ഇന്ത്യയിൽ, പ്രത്യേകിച്ചും കേരളത്തിൽ നന്നായി വളരുന്നു. കശുവണ്ടിയ്ക്ക് പറങ്കിയണ്ടി എന്നും കേരളത്തിൽ പേരുണ്ട്. 'കാഷ്യൂ നട്ട്' എന്നാണ് ഇതിന്റെ ഇംഗ്ലീഷ് പേര്. കശുമാങ്ങയുടെ പോർച്ചുഗീസ് വാക്കായ 'കാജു'വിൽ നിന്നാവാം കാഷ്യൂ എന്ന വാക്കുണ്ടായതെന്ന് കരുതുന്നു. കശുമാങ്ങയുടെ ഇംഗ്ലീഷ് പേര് 'കാഷ്യൂ ആപ്പിൾ' എന്നാണ്. മാംസ്യവും കാർബോ ഹൈഡ്രേറ്റും കൊഴുപ്പും പഞ്ചസാരയും നാരുകളും കാൽസ്യവും ജീവകങ്ങളും ലവണങ്ങളുമെല്ലാമടങ്ങിയ കശുവണ്ടി ലോകമെങ്ങും വൻ പ്രചാരം നേടിയ ഭക്ഷ്യവസ്തുവാണ്. കശുവണ്ടിയിൽ നിന്നുള്ള എണ്ണയും കശുമാങ്ങയും കശുമാവിന്റെ തൊലിയുമെല്ലാം വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചുപോരുന്നു. ഔഷധങ്ങൾക്കായും ഇവ ഉപയോഗിക്കാറുണ്ട്.

അത്യുൽപാദനശേഷിയുള്ള കശുവണ്ടി വിത്തിനങ്ങൾ

ആനക്കയം-1, ധരശ്രീ, അക്ഷയ, പൂർണിമ, കനക, ധന, പ്രിയങ്ക, മൃദുല, മടക്കത്തറ - 1, മടക്കത്തറ - 2, അനഘ, അമൃത, ശ്രീ

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ലോകത്തിന്റെ കശുവണ്ടി തലസ്ഥാനം - കൊല്ലം

2. കശുവണ്ടിയുടെ ജന്മദേശം - ബ്രസീൽ

3. കേരളത്തിൽ ഏറ്റവും കൂടുതൽ കശുവണ്ടി ഉല്പാദിപ്പിക്കുന്ന ജില്ല ഏത് - കണ്ണൂർ

4. കശുവണ്ടി വ്യവസായത്തിന് പ്രസിദ്ധമായ ജില്ല ഏത് - കൊല്ലം

5. കശുവണ്ടി ഫാക്ടറികളുടെ നാട് - കൊല്ലം

6. കശുവണ്ടി വ്യവസായത്തിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്ന ജില്ല - കൊല്ലം

7. കശുവണ്ടിയുടെ നാട് എന്നറിയപ്പെടുന്ന ജില്ല ഏത് - കൊല്ലം

8. വെളുത്ത സ്വര്‍ണ്ണം എന്നറിയപ്പെടുന്ന കാര്‍ഷിക വിള - കശുവണ്ടി

9. കശുവണ്ടി റിസർച്ച് സ്റ്റേഷൻ സ്ഥിചെയ്യുന്നത് - മാടക്കത്തറ (തൃശൂർ)

10. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കശുവണ്ടി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം - കേരളം

11. കശുമാവിന്റെ ശാസ്ത്രീയ നാമം - അനാര്‍ക്കിഡിയം ഓക്‌സിഡെന്റേല്‍

12. പാഴ്ഭൂമിയിലെ കല്‍പവൃക്ഷം - കശുമാവ്

13. പാവപ്പെട്ടവന്‍റെ ഓറഞ്ച് - കശുമാങ്ങ

14. കശുമാങ്ങയില്‍ നിന്നും ഉല്പാദിപ്പിക്കുന്ന മദ്യം - ഫെനി (ഗോവൻ മദ്യം)

15. അത്യുൽപാദനശേഷിയുള്ള കശുവണ്ടി വിത്തുകൾ - ആനക്കയം-1, ധാരാശ്രീ, അക്ഷയ, പൂർണിമ, കനക, ധന, പ്രിയങ്ക 

Post a Comment

Previous Post Next Post