ശീമപ്ലാവ്

ശീമപ്ലാവ് (Breadfruit in Malayalam)

കടൽ കടന്നെത്തിയ പ്ലാവ്. അതാണ് കടപ്ലാവ്‌. വളരുന്ന ഒരു ഫലവൃക്ഷമാണിത്. ശാസ്ത്രനാമം : ആർടോകാർപസ് ഇൻസൈസ. ശീമപ്ലാവ്, ബിലാത്തിപ്ലാവ് എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. ചില രാജ്യങ്ങളിൽ ഇതിന്റെ ചക്ക ചുട്ടെടുത്തു റൊട്ടിപ്പൊലെ ഭക്ഷിക്കുന്നതിനാൽ ഇതിനെ ഇംഗ്ലീഷിൽ ബ്രെഡ് ഫ്രൂട്ട് ട്രീ എന്നും വിളിക്കുന്നു. മികച്ച ഭക്ഷ്യവസ്തുവാണ് ഇതിന്റെ ഫലം. 

ഇന്തോനീഷ്യൻ ദ്വീപുകളാണ് ഇവയുടെ ജന്മദേശമെന്ന് കരുതുന്നു. മിക്ക ഉഷ്ണമേഖലാ രാജ്യങ്ങളിലും കടപ്ലാവ്‌ കൃഷിചെയ്യുന്നുണ്ട്. കടപ്ലാവിന്റെ ശാഖകൾക്കു ബലക്കുറവുണ്ട്. ഇലകൾക്കു 35-55 സെ മീ നീളവും 25-35 സെ മീ വീതിയും ഉണ്ടായിരിക്കും. ഇവയിൽ ആൺ-പെൺപൂക്കൾ ഒരേ മരത്തിൽ വെവ്വേറെ ഉണ്ടാകുന്നു. ഫലം പകമാകാൻ 60-90 ദിവസം വേണ്ടിവരും. കടച്ചക്ക പാകം ചെയ്തു കഴിക്കാവുന്നതാണ്. ഇതിൽ കാർബോഹൈഡ്രേറ്റ് ധാരാളമായി അടങ്ങിയിരിക്കുന്നു. മിക്കവാറും ഇതിൽ കുരു കാണില്ല. എന്നാൽ, വിദേശരാജ്യങ്ങളിൽ കുരുവുള്ള ഇനങ്ങളുമുണ്ട്.

നടാനുള്ള തൈകൾ പ്രായമായ മരങ്ങളിൽ നിന്നും ശേഖരിക്കാവുന്നതാണ്. മണ്ണിന്റെ ഉപരിതലത്തിലുള്ള വേരുകളിൽ ചെറുതായി മുറിവേല്പിച്ചാൽ അവിടെനിന്നു പുതിയ മുള ഉണ്ടാകും. അതിനു പുതിയ വേരു വരുമ്പോൾ മുറിച്ചെടുത്ത് നടാവുന്നതാണ്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. വേരിൽ നിന്ന് ഉണ്ടാകുന്ന സസ്യങ്ങൾ - ശീമപ്ലാവ്, കറിവേപ്പ്‌, പെരിങ്ങലം, ആഞ്ഞിലി, റോസ, ഈട്ടി

2. ശീമപ്ലാവിന്റെ ശാസ്ത്രീയ നാമം - ആർടോകാർപസ് ഇൻസൈസ (Artocarpus Incisa)

3. ശീമപ്ലാവിന്റെ ജന്മദേശം - ഇന്തോനേഷ്യ

Post a Comment

Previous Post Next Post