ഗോതമ്പ്

ഗോതമ്പിന്റെ ശാസ്ത്രീയ നാമം - ട്രിറ്റിക്കം ഏസ്റ്റിവം

അരി കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷ്യധാന്യമാണ്‌ ഗോതമ്പ്. ഗോതമ്പിന്റെ ജന്മദേശം ഏതെന്ന് വ്യക്തമല്ല. എന്നാൽ, വടക്കു കിഴക്കൻ ഏഷ്യ എന്നാണ് പൊതുവേ പറയപ്പെടുന്നത്. ഇന്ത്യ, എത്യോപ്യ, എന്നിവിടങ്ങളിൽ നൂറ്റാണ്ടുകൾക്കു മുമ്പേ ഗോതമ്പ് എത്തിച്ചേർന്നിരുന്നു. മലയാളികൾക്ക് അരി പോലെയാണ് ഉത്തരേന്ത്യക്കാർക്ക് ഗോതമ്പ്, ഇന്ത്യയിൽ പഞ്ചാബ്, ഉത്തർപ്രദേശ്, ബീഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഗോതമ്പ് വൻതോതിൽ കൃഷി ചെയ്യുന്നു. നീർവാർചയുള്ള മണ്ണാണ് ഗോതമ്പ് കൃഷിക്ക് ഉത്തമം. സൂര്യപ്രകാശം അത്യാവശ്യമാണ്.

ഒരു മീറ്റർ ഉയരത്തിൽ ഗോതമ്പ് വളരുന്നു. നെല്ലിന്റെ ഇലയേക്കാൾ വീതിയുണ്ടാകും ഗോതമ്പിന്റെ ഇലയ്ക്ക്. ജൂൺ-ജൂലൈ മാസമാണ് പൂക്കാലം. സെപ്റ്റംബർ-ഒക്ടോബർ മാസമാകുമ്പോൾ വിളവെടുപ്പാകുന്നു. വിളവെടുക്കുന്ന സമയത്ത് ഗോതമ്പിന് നല്ല സ്വർണ നിറമായിരിക്കും. നെൽകതിരിനെക്കാൾ വലുതാണ് ഗോതമ്പിന്റെ കതിരുകൾ. നെല്ലിനെപ്പോലെ ഒരു ചെടി ഒരിക്കൽ മാത്രമേ വിള തരികയുള്ളൂ. ചർമരോഗങ്ങളെ പ്രതിരോധിക്കാനും ഇതിനു സാധിക്കും.

കടുത്ത മഞ്ഞും കാറ്റും താങ്ങാനുള്ള കരുത്ത് ഗോതമ്പിനുണ്ട്. ഗോതമ്പിന്റെ മാവ് കൊണ്ട് റൊട്ടി, ബിസ്കറ്റ് എന്നിവയുണ്ടാക്കാം. ഗോതമ്പ് തവിട് മികച്ചൊരു കാലിത്തീറ്റയാണ്. ഇന്ത്യയിൽ നിന്ന് ധാരാളം ഗോതമ്പ് കയറ്റുമതി ചെയ്യുന്നുണ്ട്. 'ട്രിറ്റിക്കം ഏസ്റ്റിവം' എന്നാണ് ഗോതമ്പിന്റെ ശാസ്ത്രനാമം. 

ഇന്ത്യയിൽ ഗോതമ്പ് കൃഷി ചെയ്യുന്ന സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശം 

ഉത്തർപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, മഹാരാഷ്ട്ര, ഹരിയാന, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ബീഹാർ, ജമ്മു & കാശ്‌മീർ

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ഇന്ത്യയിലൽ ഏറ്റവും കൂടുതൽ ഗോതമ്പ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം - ഉത്തർ പ്രദേശ്

2. ഏറ്റവും കൂടുതൽ ഗോതമ്പ് ഉല്പാദിപ്പിക്കുന്ന രാജ്യം - ചൈന

3. ഗോതമ്പിന്റെ ശാസ്ത്രീയ നാമം - ട്രിറ്റിക്കം ഏസ്റ്റിവം

4. ഗോതമ്പിന്റെ ജന്മദേശം - തുർക്കി 

5. ഇന്ത്യയിൽ ഹരിത വിപ്ലവത്തിലൂടെ ഏറ്റവും മെച്ചമുണ്ടാക്കിയ കാർഷിക വിള - ഗോതമ്പ്

6. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട റാബി വിള - ഗോതമ്പ്

7. ഗോതമ്പിന്റെയും കന്നുകാലികളുടെയും നാട് എന്നറിയപ്പെടുന്ന രാജ്യം - അർജന്റീന

8. മനുഷ്യർ ആദ്യമായി വളർത്തിയ ധാന്യങ്ങൾ - ഗോതമ്പും ബാർലിയും

9. വോഡ്‌ക എന്ന മദ്യം ഏതു ധാന്യത്തിൽ നിന്നാണ് - ഗോതമ്പ്

10. അത്യുൽപാദനശേഷിയുള്ള ഗോതമ്പ് വിത്തുകൾ - സോണാലിക, കല്യാൺ സോന, ഗിരിജ, RR-21, അർജുൻ, ശേഖർ, ദേശരത്‌ന, ബിത്തൂർ

11. ഇന്ത്യയിലെ ഭക്ഷ്യവിളകളിൽ രണ്ടാം സ്ഥാനം - ഗോതമ്പ്

12. ഗോതമ്പ് കൃഷിയ്ക്ക് അനുയോജ്യമായ മണ്ണ് - നീർവാർചയുള്ള എക്കൽമണ്ണ് 

13. ഗോതമ്പ് കൃഷിയ്ക്ക് അനുയോജ്യമായ കാലാവസ്ഥ മേഖല - മിതോഷ്‌ണമേഖല 

14. ഇന്ത്യയിൽ ഗോതമ്പ് കൃഷി ചെയ്യുന്ന പ്രധാന പ്രദേശങ്ങൾ - ഗംഗ-സത്ലജ് പ്രദേശം, ഡക്കാനിലെ കറുത്ത മണ്ണ് പ്രദേശം 

15. മനുഷ്യൻ കൃതിമമായി ഉത്പാദിപ്പിച്ച ആദ്യത്തെ ധാന്യം - ട്രിറ്റിക്കേൽ (ഗോതമ്പ്, വരക് എന്നിവയുടെ സങ്കരയിനം)

16. അത്യുൽപാദനശേഷിയുള്ള ഗോതമ്പ് വിത്തിനങ്ങൾ - സോണാലിക, കല്യാൺ സോന, ഗിരിജ, RR - 21, അർജ്ജുൻ, ശേഖർ, ദേശരത്‌ന, ബിത്തൂർ

Post a Comment

Previous Post Next Post