ആറ്റിങ്ങൽ കലാപം

ആറ്റിങ്ങൽ കലാപം (Attingal Revolt in Malayalam)

കേരളത്തിലെ ബ്രിട്ടീഷ് ശക്തിക്കെതിരെയുണ്ടായ ആദ്യത്തെ സംഘടിത ജനകീയ കലാപമാണ് ആറ്റിങ്ങൽ കലാപം. 1721 ഏപ്രിലിൽ ആറ്റിങ്ങലിലെ നാട്ടുകാർ അവിടത്തെ ബ്രിട്ടീഷ് ഫാക്ടറി ആക്രമിക്കുകയും 140 കമ്പനി പടയാളികളെ വധിക്കുകയും ചെയ്തു. തുടർന്ന് അവർ അഞ്ചുതെങ്ങ് കോട്ട പിടിച്ചെടുത്തു. ഇംഗ്ലീഷുകാരുടെ വൻതോതിലുള്ള അഴിമതി, കുരുമുളകിന്റെ വിലയിൽ കമ്പനി നടത്തിയ തിരിമറികൾ എന്നിവയാണ്. നാട്ടുകാരുടെ എതിർപ്പിനു പിന്നിലുണ്ടായിരുന്ന കാരണങ്ങൾ. ആറ്റിങ്ങൽ റാണിക്ക് ബ്രിട്ടീഷുകാർ ഒരു വാർഷിക സമ്മാനം നൽകണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. പ്രാദേശിക നാടുവാഴികളായ പിള്ളമാരുടെ ഏജന്റുമാർ മുഖേനയാണ് ഈ സമ്മാനം നൽകിയിരുന്നത്. എന്നാൽ ബ്രിട്ടീഷുകാർ ഈ ഏജന്റുമാരെ ഒഴിവാക്കി റാണിക്ക് നേരിട്ട് സമ്മാനം കൈമാറാൻ തീരുമാനിച്ചു. 1721 ഏപ്രിൽ 15 ന് അഞ്ചുതെങ്ങ് കോട്ടയുടെ തലവനും (ഗൈഫോർഡ്) 140 കമ്പനി പടയാളികളും റാണിക്കുള്ള സമ്മാനം നൽകുന്നതിനു വേണ്ടി പുറപ്പെട്ടു. നാട്ടുകാർ ഇതിനെതിരെ തിരിയുകയും യാത്രാമദ്ധ്യേ മുഴുവൻ ബ്രിട്ടീഷുകാരേയും വധിക്കുകയും ചെയ്തു. കൂടാതെ ആറു മാസക്കാലം അഞ്ചുതെങ്ങ് കോട്ട ഉപരോധിക്കുകയും ചെയ്തു. ആറ്റിങ്ങൽ റാണിയുടെ ഒത്താശ്ശയോടെയാണ് ഈ കലാപം നടന്നതെന്ന് പറയപ്പെടുന്നു. ഇന്ത്യയിൽത്തന്നെ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യത്തെ ആസൂത്രിത കലാപമായിരുന്നു ഇത്. ആറ്റിങ്ങൽ കലാപാനന്തരം ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയും മാർത്താണ്ഡവർമ്മയും തമ്മിൽ 1723ൽ വേണാട് ഉടമ്പടി ഒപ്പുവെച്ചു. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി ഒരു ഭാരതീയ രാജാവുമായി ഒപ്പിട്ട ആദ്യ ഉടമ്പടിയായിരുന്നു ഇത്. ഈ ഉടമ്പടിയിൽ തിരുവിതാംകൂർ രാജാവ് സ്വന്തം ചെലവിൽ ഇംഗ്ലീഷുകാർക്ക് കുളച്ചലിൽ ഒരു കോട്ട കെട്ടി കൊടുക്കാമെന്ന് ഏറ്റു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ആറ്റിങ്ങൽ കലാപം നടന്ന വർഷം - എ.ഡി 1721 ഏപ്രിൽ 15

2. ബ്രിട്ടീഷുകാർക്കെതിരെ നാട്ടുകാർ നടത്തിയ ആദ്യത്തെ സംഘടിത കലാപം - ആറ്റിങ്ങൽ ലഹള

3. ആറ്റിങ്ങൽ കലാപത്തിൽ വധിക്കപ്പെട്ട അഞ്ചുതെങ്ങ് കോട്ടയുടെ പ്രധാന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ - ഗൈഫോർഡ്

4. ആറ്റിങ്ങൽ കലാപം നടന്ന കാലത്തെ വേണാട് ഭരണാധികാരി - ആദിത്യ വർമ്മ

5. ആറ്റിങ്ങൽ കലാപാനന്തരം ഒപ്പുവെച്ച ഉടമ്പടി - വേണാട് ഉടമ്പടി

6. വേണാട് ഉടമ്പടി ഒപ്പുവെച്ച വർഷം - 1723

7. വേണാട് ഉടമ്പടി ഒപ്പുവെച്ചത് ആരെല്ലാം തമ്മിൽ - മാർത്താണ്ഡവർമ്മയും അലക്സാണ്ടർ ഓം

8. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയും ഒരു ഇന്ത്യൻ നാട്ടുരാജ്യവും ഒപ്പുവയ്ക്കുന്ന ആദ്യത്തെ ഉടമ്പടി - വേണാട് ഉടമ്പടി

9. വേണാട് ഉടമ്പടിയിൽ നെയ്യാറ്റിൻകരയുടെ രാജകുമാരൻ എന്നപേരിൽ ഒപ്പുവച്ച ഭരണാധികാരി - മാർത്താണ്ഡവർമ 

10. വേണാട് ഉടമ്പടിയിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് വേണ്ടി ഒപ്പുവച്ചത് - അലക്‌സാണ്ടർ ഓം

Post a Comment

Previous Post Next Post