അസം

അസം (Assam)

■ തലസ്ഥാനം : ദിസ്പൂർ

■ സംസ്ഥാന മൃഗം – ഒറ്റകൊമ്പൻ കാണ്ടാമൃഗം

■ സംസ്ഥാന പക്ഷി – വൈറ്റ് വിങ്ഡ് വുഡ് ഡക്ക്

■ വിസ്തീർണ്ണം : 78,438 ചകിമീ

■ ജനസംഖ്യ : 31,2,05,576

■ ജനസാന്ദ്രത : 397/ ചകിമീ

■ സ്ത്രീപുരുഷ അനുപാതം : 958/1000

■ സാക്ഷരത : 73.18%

■ ഭാഷകൾ : അസമീസ്, ബോഡോ, മിഷിങ്, കർബി

■ ലോക്സഭാ സീറ്റുകൾ : 14

■ രാജ്യസഭാ സീറ്റുകൾ : 7

■ അസംബ്ലി സീറ്റുകൾ : 126

■ ജില്ലകൾ : 33

ജില്ലകൾ 

01. ധുബ്രി

02. കൊക്രജാർ

03. ബെങ്കായ്ഗാവ്

04. ദോൽപാറ

05. ബാർപേട്ട

06. നൽബാരി

07. കാമ് രൂപ്

08. ദറങ്

09. സോണിത്പുർ

10. ലഖിപൂർ

11. ധേമാജി

12. മോറിഗാവ്

13. നഗാവ്

14. ഗോലാഖട്ട്

15. ജോർഹട്ട്

16. സിബ്സാഗർ

17. ദിബ്രുഗഡ്

18. തിൻസുകിയ

19. കർബി-ആങ് ലോങ്

20. കരിമ്ഗഞ്ച്

21. ഹെയ്ലാഞകണ്ഡി

22. സച്ചാർ

23. ദിമാ ഹസാര

24. ബക്സ

25. ചിറാങ്

26. ഉദാൽ ഗുഡി

27. കാമരുപ് മെട്രോ പൊളിറ്റൻ

28. മജൂലി ദ്വീപ്

29. ബിശ്വനാഥ് ചരിയാലി

30. ഹോജായ്

31. വെസ്റ്റ് കാർബി അങ്ലോ ങ്

32. ചരൈദ്യൂ

33. സൗത്ത് സൽമറ-മങ്കാചാർ

അതിർത്തികൾ

■ പടിഞ്ഞാറ് – പശ്ചിമ ബംഗാൾ

■ വടക്ക് – ഭൂട്ടാൻ, അരുണാചൽ പ്രദേശ്

■ കിഴക്ക് – നാഗാലാൻഡ്, മണിപ്പൂർ, അരുണാചൽ പ്രദേശ്

■ തെക്ക് – മേഘാലയ, ത്രിപുര, മിസോറം

■ അതിർത്തി രാജ്യങ്ങൾ - ബംഗ്ലാദേശ്, മ്യാൻമാർ, ഭൂട്ടാൻ

ചരിത്രം

പ്രാചീന കാലത്ത് പ്രാഗ് ജ്യോതിഷ് എന്നറിയപ്പെട്ടിരുന്നു. പിന്നീടു കാമരൂപ എന്ന പേർ സ്വീകരിച്ചു. ഇവിടെയെത്തിച്ചേർന്ന അഹം വംശജരിൽ നിന്നാണ് ‘അസം’ എന്ന പേർ സ്വീകരിച്ചത്. 1950 ജനുവരി 26ന് രൂപീകരിക്കപ്പെട്ടു. 1963 ൽ നാഗാലാൻഡ്, 1973 ൽ മേഘാലയ, മിസോറം എന്നിവ അസമിൽനിന്നു വേർപെടുത്തി രൂപീകരിച്ച സംസ്ഥാനങ്ങളാണ്.

റൊങ്കാലി – ഏപ്രില്‍ 13 നു വരുന്ന പുതുവത്സരപ്പിറവിയിൽ ആഘോഷിക്കുന്നു. വിളെവെടുപ്പിന്റെ  കാലം കൂടിയാണ്.

അഗ്നിഗഡ് കുന്ന് – ബാണാസുരൻ പുത്രി ഉഷയ്ക്കായി നിർമിച്ചതാണ് എന്നു പറയപ്പെടുന്ന ഈ കുന്നുകൾ നെസ്പുരിനടുത്താണ്.

കാമാഖ്യ ക്ഷേത്രം – നിലാചൽ കുന്നിൽ സ്ഥിതി ചെയ്യുന്നു ഈ ക്ഷേത്രം

കാസിരംഗ നാഷണൽ പാർക്ക് – 430 ചകിമി വിസ്തൃതിയുള്ള ഇവിടെ ആന, പുലി, കാണ്ടാമൃഗം, മാനുകൾ, ദേശാടനപ്പക്ഷികൾ എന്നിവയെ കാണാം.

മജൂലി ദ്വീപ് – ബ്രഹ്മപുത്രാ നദിയിലുള്ള മജൂലി ദ്വീപാണ് ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ നദിദ്വീപ്.

രംഗ്ഖർ - ഏഷ്യയിലെ ആദ്യത്തെ ആംബ്ലി തിയറ്റർ, അസമിലെ അഹോം ഭരണാധികാരികൾ പണികഴിപ്പിച്ചാണ്.

കവാടം – ഇന്ത്യയുടെ വടക്കു-കിഴക്കൻ ഭാഗത്തേക്കുള്ള കവാടമായി അസമിനെ വിശേഷിപ്പിക്കാറുണ്ട്.

ലഡായ്ഖർ - ശത്രുക്കളിൽനിന്നു രക്ഷനേടാൻ പ്രതാപ് സിങ് എന്ന ഭരണാധികാരി പണികഴിപ്പിച്ചതാണിത്.

ഹാഫ്ലോകങ് തടാകം – ഗുവാഹത്തി റെയിൽവേ സ്റ്റേ ഷനിൽനിന്നു 355 കിമി ദൂരെ കുന്നുകളാൽ വലയം ചെയ്ത മനോഹര തടാകമാണിത്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ഇംഗ്ലീഷ് അക്ഷരമാലയിലെ 'T' ആകൃതിയിൽ കാണപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം - അസം

2. കാസിരംഗ നാഷണൽ പാർക്ക് ഏതു സംസ്ഥാനത്ത് - അസം

3. ഇന്ത്യയിലാദ്യമായി എണ്ണ നിക്ഷേപം കണ്ടെത്തിയ സംസ്ഥാനം - അസം

4. നൂൻമതി എണ്ണശുദ്ധീകരണശാല ഏത് സംസ്ഥാനത്താണ് - അസം

5. ദിഗ്‌ബോയ് എണ്ണശുദ്ധീകരണശാല ഏത് സംസ്ഥാനത്താണ് - അസം

6. നാംരൂപ്, ചന്ദ്രപ്പൂർ താപവൈദ്യുതനിലയങ്ങൾ ഏത് സംസ്ഥാനത്ത് - അസം

7. അഹോം രാജവംശം ഭരണം നടത്തിയിരുന്ന സംസ്ഥാനം - അസം

8. പതിമൂന്നാം നൂറ്റാണ്ടിൽ ആസ്സാം കീഴടക്കിയ അഹോം വംശജർ ഭരണത്തിനായി നിയോഗിച്ച വൈസ്രോയിമാർ - ഭർക്കന്മാർ

9. ഇന്ത്യയുടെ ചായത്തോട്ടം എന്നറിയപ്പെടുന്നത് - അസം

10. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേയില ഉല്പാദിപ്പിക്കുന്ന സംസ്ഥാനം - അസം

11. ബ്രഹ്മപുത്രയുടെ ദാനം എന്നറിയപ്പെടുന്ന സംസ്ഥാനം - അസം

12. അസമിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി - ബ്രഹ്മപുത്ര

13. പ്രാചീനകാലത്ത് കാമരൂപം എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം - അസം

14. കാമരൂപം സന്ദർശിച്ച ചൈനീസ് സഞ്ചാരി - ഹുയാൻ സാങ്

15. ഏറ്റവും കൂടുതൽ തേയില ഉല്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം - അസം

16. ഇന്ത്യയുടെ തേയിലത്തോട്ടം എന്നറിയപ്പെടുന്നത് - അസം

17. അസമിന്റെ സാംസ്‌കാരിക തലസ്ഥാനം - ജോർഹത് 

18. ജോർഹത് നാഷണൽ പാർക്ക് ഏതു സംസ്ഥാനത്താണ് - അസം

19. അസമിന്റെ ഔദ്യോഗിക നൃത്തരൂപം - ബിഹു

20. ചുവന്ന നദിയുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം - അസം

21. കാമാഖ്യ ക്ഷേത്രം ഏത് സംസ്ഥാനത്ത് - അസം

22. ഗുവാഹത്തി ഏത് നദിയുടെ തീരത്താണ് - ബ്രഹ്മപുത്ര

23. ഔദ്യോഗിക മൃഗമുള്ള ആദ്യ ഇന്ത്യൻ നഗരം - ഗുവാഹട്ടി

24. ഗുവഹാട്ടിയുടെ ഔദ്യോഗിക മൃഗം - ഗംഗാ ഡോൾഫിൻ

25. കിഴക്കിന്റെ പ്രകാശനഗരം എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം - ഗുവഹത്തി

26. വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ നഗരം - ഗുവാഹത്തി

27. ലോകപ്രിയ ഗോപിനാഥ് ബോർദോളി വിമാനത്താവളം എവിടെയാണ് - ഗുവാഹത്തി

28. ഗുവഹാത്തിയുടെ പഴയ പേര് - പ്രാഗ്ജ്യോതിഷ്പൂർ

29. ഇന്ത്യയിലെ ഏറ്റവും വലിയ തേയില വിപണന കേന്ദ്രം - ഗുവാഹത്തി

30. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങൾ (4 സംസ്ഥാനങ്ങൾ) പരിധിയിൽ വരുന്ന ഹൈക്കോടതി - ഗുവാഹത്തി

31. ശങ്കരദേവൻ ഏത് പ്രദേശത്ത് ജീവിച്ചിരുന്ന സാമൂഹിക പരിഷ്കർത്താവാണ് - അസം

32. ലക്ഷ്മികാന്ത് ബേസ് ബറുവ ഏത് ഭാഷയിലെ എഴുത്തുകാരനായിരുന്നു - അസമീസ്

33. 'വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളുടെ കവാടം' എന്നറിയപ്പെടുന്ന സംസ്ഥാനം - അസം

34. ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായി ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയത് - മാജുലി (ബ്രഹ്മപുത്ര)

35. നാല്പത്തൊമ്പതാമത് കടുവാ സങ്കേതമായി പ്രഖ്യാപിച്ച ദേശീയോദ്യാനം - ഒറാംഗ്

36. 'മിനി കാസിരംഗ' എന്നറിയപ്പെടുന്ന ദേശീയോദ്യാനം - ഒറാംഗ്

37. ബോഡോലാൻഡ് സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യം ഉയരുന്ന സംസ്ഥാനം - അസം

38. ഇന്ത്യയിൽ നദിയ്ക്ക് കുറുകെയുള്ള ഏറ്റവും നീളം കൂടിയ പാലം - ധോല - സാദിയ / ഭൂപൻ ഹസാരിക പാലം (അസം - അരുണാചൽ പ്രദേശ്)

39. ഭൂപൻ ഹസാരിക പാലം ഏത് നദിക്ക് കുറുകെയാണ് - ബ്രഹ്മപുത്രയുടെ പോഷക നദിയായ ലോഹിത്തിന് കുറുകെ

40. സ്പെഷ്യൽ റൈനോ പ്രൊട്ടക്ഷൻ ഫോഴ്സ് (SRPF) എന്ന പേരിൽ കാണ്ടാമൃഗത്തെ സംരക്ഷിക്കുന്നതിനുവേണ്ടി സേന രൂപീകരിച്ച ഇന്ത്യൻ സംസ്ഥാനം - അസം

41. ആസാമിലെ "സ്പ്രിങ് ഫെസ്റ്റിവൽ" നടന്ന ദേശീയോദ്യാനം - മനാസ് നാഷണൽ പാർക്ക് (2018)

42. അടുത്തിടെ ഇൻഡോ-ഭൂട്ടാൻ ബോർഡർ ട്രേഡ് സെന്റർ പ്രവർത്തനമാരംഭിച്ച സംസ്ഥാനം - അസം

43. ഇന്ത്യയിലാദ്യമായി മെഥനോൾ ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന അടുപ്പിന്റെ വിതരണം നടന്ന സംസ്ഥാനം - അസം

Post a Comment

Previous Post Next Post