അടയ്ക്ക ഗവേഷണ കേന്ദ്രം

കേരളത്തിലെ അടയ്ക്ക ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ - പാലക്കാട്, പീച്ചി (തൃശൂർ), തിരുവനന്തപുരം

കേരളത്തിലെ പ്രസിദ്ധമായ കാർഷികവിളയാണ് അടക്ക മരം അഥവാ കമുക്. ഒറ്റത്തടി വൃക്ഷമായ കമുക് 17-23 മീറ്റർ ഉയരത്തിൽ വളരുന്നു. കേരളത്തിലുടനീളം ഇത് കൃഷി ചെയ്യുന്നുണ്ട്. കേരളം കൂടാതെ കർണാടകം, തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധ്ര, ഒറീസ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും അടയ്ക്കാ കൃഷിയുണ്ട്. അടയ്ക്കാമരത്തിന്റെ ജന്മദേശം ഇന്ത്യയാണെന്നും ഈ വൃക്ഷം ആദ്യമായി കൃഷി ചെയ്തുതുടങ്ങിയത് ആഫ്രിക്കയിലും മഡഗാസ്കറിലുമാണെന്നും പറയപ്പെടുന്നു. ഇന്ന് ആഫ്രിക്കയിലും അമേരിക്കയിലും ഏഷ്യയിലുമൊക്കെ അടയ്ക്ക കൃഷി ചെയ്യുന്നു.


അടയ്ക്കാമരം ആര് മുതൽ എട്ടു വരെ വർഷം കൊണ്ട് പുഷ്പിക്കും. ഒരു കുലയിൽ അനേകം ഫലങ്ങളുണ്ടാകും. ഇവ പകമാകാൻ ശരാശരി 10 മാസമെടുക്കും. നാരുകൾ നിറഞ്ഞ തൊണ്ടിനുള്ളിലാണ് ഫലം സ്ഥിതി ചെയ്യുന്നത്. പാക്ക് എന്ന പേരിൽ ഇത് വിഖ്യാതമാണ്. അത്യുത്പാദനശേഷിയുള്ള അടയ്ക്ക മരങ്ങളാണ് കേരളത്തിൽ കൂടുതലായും കൃഷി ചെയ്യുന്നത്. അടയ്ക്ക കൃഷി ചെയ്യുന്നിടത്ത് വാഴ, കുരുമുളക്, വെറ്റില, ഇഞ്ചി, കൈതച്ചക്ക എന്നിവ ഇടവിളയായി വളർത്താവുന്നതാണ്.


വിവിധ ആവശ്യങ്ങൾക്ക് അടയ്ക്ക ഉപയോഗിക്കുന്നു. അടയ്‌ക്കാത്തോട് അഴുക്കി വളമായും, അടയ്ക്കാമരത്തിന്റെ പാള പ്ലേറ്റുണ്ടാക്കാനായും ഉപയോഗിക്കാറുണ്ട്. കമുകിന്റെ തടി കഴുക്കോൽ, പട്ടിക, തൂണുകൾ തുടങ്ങിയുവ ഉണ്ടാക്കാൻ നല്ലതാണ്. അടയ്ക്കയുടെ വിത്ത് ആയുർവേദ ഔഷധങ്ങളുണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്. ഇതൊരു വിരനാശിനിയാണ്. വായ്‌നാറ്റം, പല്ലിന്റെ ബലക്കുറവ്, പ്രമേഹം എന്നിവയ്ക്ക് പാക്ക് ഉപയോഗിക്കുന്നു.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. അടയ്ക്ക ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന ജില്ല - കാസർഗോഡ്

0 Comments