ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങൾ

ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങൾ (Wildlife Sanctuaries in India)

ആറളം വന്യജീവിസങ്കേതം: പശ്ചിമഘട്ടത്തിന്റെ ചരിവിലാണ്‌ ആറളം വന്യമൃഗസങ്കേതം സ്ഥിതിചെയ്യുന്നത്‌. ഇതിന്‌ 5 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട്‌. വിവിധ സസ്യജീവജാലങ്ങളുടെ സ്പീഷീസുകളുടെ വിശാലമായ സാന്നിധ്യം ഇവിടെ കാണാം. പലതരത്തിലുള്ള മാനുകള്‍, പന്നി, കാട്ടുപോത്ത്, ആന, കാട്ടുപൂച്ച, അണ്ണാന്‍ തുടങ്ങിയവ ഇവിടെ സുലഭമാണ്‌. ഈ വനപ്രദേശത്ത്‌ 490 ഹെക്ടറുകളിലായി തേക്കും യൂക്കാലിഫ്റസും വളര്‍ന്നു നില്‍ക്കുന്നു.


ചില്‍ക്കാ ലേക്‌ പക്ഷിസങ്കേതം: ഒറീസയിലെ പുരിയിലാണ്‌ ഈ സാങ്ച്വറി സ്ഥിതിചെയ്യുന്നത്‌. സ്വദേശികളായ പക്ഷികളുടേയും ദേശാടന പക്ഷികളുടേയും വിപുലമായ സാന്നിധ്യം ഇവിടെ കാണാം. വൈറ്റ്‌ ബെല്ലീഡ്‌ സീ ഈഗിൾ, ജക്കാന, ഹെറോൺ, പർപ്പിൾ മൂര്‍ഹെൻ തുടങ്ങി പ്രധാന സ്പീഷീസുകള്‍ ഇവിടെയുണ്ട്. കൂടാതെ കൃഷ്ണമൃഗം, പുള്ളിമാന്‍, കഴുതപ്പുലി, ഗോള്‍ഡന്‍ ജക്കാര്‍ തുടങ്ങിയവയും ചില്‍ക്കയിലുണ്ട്‌. 160-ല്‍ പരം മത്സ്യങ്ങളും ജലജീവികളും കൊണ്ട ഇവിടം സമ്പന്നമാണ്.‌


ദണ്ടേലി വന്യജീവിസങ്കേതം: ഇത്‌ കര്‍ണ്ണാടകത്തിലെ വലുപ്പത്തില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന സാങ്ച്വറിയാണ്‌. പുള്ളിപ്പുലി, കടുവ, ആന, കാട്ടുപോത്ത്‌, കുറുനരി, പറക്കുന്ന അണ്ണാൻ, ലങ്ഗൂര്‍, തേവാങ്ക്‌, മൗസ്‌ ഡിയര്‍ തുടങ്ങി വൈവിധ്യമാര്‍ന്ന മൃഗങ്ങള്‍ ഇവിടെയുണ്ട്‌. കൂടാതെ വിവിധ വര്‍ണ്ണങ്ങളിലുള്ള പക്ഷികള്‍ ഉരഗവര്‍ഗങ്ങള്‍ എന്നിവയേയും ഇവിടെ കാണാം. മുതലകളാണ്‌ ഇവിടുത്തെ പ്രത്യേകത. മുതലകളെ കാണാന്‍ വേണ്ടി മാത്രമുള്ള സവാരി ഈ സാങ്ച്വറിയിലെ സവിശേഷതയാണ്‌.


ഇടുക്കി വന്യജീവിസങ്കേതം: 77 ചതുരശ്ര കിലോമീറ്റനറണ്‌ കേരളത്തിന്റെ ഇടുക്കി വന്യജിവിസങ്കേതം വ്യാപിച്ചു കിടക്കുന്നത്‌. ഇവിടം ആനകള്‍ക്ക്‌ കേള്‍വികേട്ടതാണ്.‌ കാട്ടുപോത്ത്‌, സാമ്പാർ, മാന്‍, കാട്ടുനായ, കടുവ തുടങ്ങിയ മൃഗങ്ങൾ, മൂര്‍ഖന്‍, അണലി, ശംഖുവരയന്‍ തുടങ്ങിയ വിഷ സര്‍പ്പങ്ങള്‍ കാട്ടുകോഴി, മൈന, ബ്ലാക്‌ ബുൾബുൾ, മരംകൊത്തി തുടങ്ങിയ പക്ഷികള്‍ എന്നിവയെല്ലാം ഇവിടെ കണ്ടുവരുന്നു.


ക്യോങ്‌നോസിയാ ആല്‍പൈന്‍ സങ്കേതം: സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ടോക്കിൽ നിന്ന്‌ 31 കി. മീ അകലെയായി വാപിച്ചു കിടക്കുന്ന സാങ്ച്വറിയാണിത്‌. ഇവിടം സസ്യങ്ങളുടേയും മരങ്ങളുടേയും വിവിധ സ്പീഷീസുകളാല്‍ പ്രസിദ്ധമാണ്‌. കസ്തൂരിമാന്‍, പുലി, ചുവന്ന പാണ്ട, ഹിമാലയന്‍ മാര്‍മോട്ട്‌, ചെറിയ പൂച്ചകള്‍ തുടങ്ങിയവ ഇവിടെ ജീവിക്കുന്നുണ്ട്‌. സ്വദേശികളും വിദേശികളുമായ പറവകളും ഇവിടെ വസിക്കുന്നു.


മഞ്ജീര വന്യജീവിസങ്കേതം: ആന്ധ്രാപ്രദേശിലെ മേദക്‌ ജില്ലയിലെ സംഗറെഡ്‌ഡിയിൽ നിന്ന്‌ 5 കി.മീ മാറിയാണ്‌ ഈ വന്യജീവിസങ്കേതം സ്ഥിതിചെയ്യുന്നത്‌. സ്വദേശ വിദേശ പക്ഷികളും ചതുപ്പിൽ ജീവിക്കുന്ന മുതലകളുമാണ്‌ ഇവിടുത്തെ പ്രത്യേകത. വിവിധ മത്സ്യങ്ങള്‍, കല്ലുമ്മക്കായ്‌, ഉരഗവര്‍ഗങ്ങള്‍ എന്നിവയുടെ വിവിധ സ്പീഷീസുകള്‍ ഇവിടെ ധാരാളമുണ്ട്. കൊക്ക്, ഹെറോണ്‍, നീര്‍ക്കോഴി, നീർക്കാക്ക, പോച്ചാര്‍ഡ്‌, സ്പൂണ്‍ബില്‍ തുടങ്ങിയവ പ്രധാനപ്പെട്ട സ്പിഷീസുകളും ഇവിടെ കാണപ്പെടുന്നു.


മുതുമല വന്യജീവിസങ്കേതം: തമിഴ്‌നാട്ടില്‍ സ്ഥിതിചെയ്യുന്ന ഈ സാങ്ച്വറി കര്‍ണ്ണാടകയിലെ ബന്തിപ്പൂര്‍ നാഷണല്‍ പാര്‍ക്കിന്റെ ഒരു ഭാഗം കൂടിയാണ്‌. സസ്യജാലങ്ങളുടെ വിവിധ സ്പിഷീസുകൾ ഇവിടെ ധാരാളമുണ്ട്‌. തേക്ക്‌, ടെര്‍മിനാലിയ, അരഡേസ്വ തുടങ്ങിയവ ഉദാഹരണം, മലബാര്‍ ട്രോഗണ്‍, ഗ്രേ ഹോണ്‍ബില്‍, ബോണറ്റ്‌ മക്കാക്ക്‌, കടുവ, പുലി, കാട്ടുപന്നി, ആന, പുള്ളിമാന്‍ തുടങ്ങിയ മൃഗങ്ങളുടെ ആവാസകേന്ദ്രം കൂടിയാണ്‌ ഇവിടം.


നാഷണൽ ചമ്പല്‍ സങ്കേതം: ഉത്തര്‍പ്രദേശിലെ എറ്റാവയ്ക്കു സമീപമാണ്‌ ഈ സാങ്ച്വറി സ്ഥിതിചെയ്യുന്നത്‌. ഗംഗാനദീതട ഡോള്‍ഫിനുകള്‍, മഗാര്‍, ഘാറിയാൾ, ചതുപ്പില്‍ വളരുന്ന മുതലകള്‍, നീര്‍നായ്‌, ആമകള്‍ എന്നിവ ഇവിടെയുണ്ട്. 250- ല്‍പരം സ്പീഷീസുകളിൽപ്പെട്ട വിദേശ-സ്വദേശ പക്ഷികള്‍ ഇവിടെ വസിച്ചുവരുന്നു. ഇവയിൽ വംശനാശം നേരിടുന്ന ഇന്ത്യന്‍ സ്‌കിമ്മര്‍ പോലെയുള്ള പക്ഷികളുമുണ്ട്.


രംഗനാഥിട്ടു വന്യജീവിസങ്കേതം: കര്‍ണ്ണാടകയില്‍ കാവേരിയുടെ തീരത്താണ്‌ ഈ സാങ്ച്വറി സ്ഥിതിചെയ്യുന്നത്‌. ധാരാളം ജലജീവികളും ചെറുദ്വീപുകളുമുള്ളതുകൊണ്ട്‌ ഇവിടം പക്ഷികൾക്കു പ്രിയപ്പെട്ടതാണ്. ദേശാടനപ്പക്ഷികളായ സ്പൂണ്‍ബില്‍, വൈൽ ഐബിസ്‌, ഡാര്‍ട്ടേഴ്‌സ്‌, എഗ്രറ്റ്, പാട്രിജ്, സ്‌നെയ്ക് ബേര്‍ഡ്‌ തുടങ്ങിയവ ഇവിടെയുണ്ട്‌. സ്വദേശി പക്ഷികളായ മയിലും മീന്‍കൊത്തിയും ഇവിടെ വസിക്കുന്നു.


സസാൻ ഗിര്‍ വന്യജീവിസങ്കേതം: എഷ്യന്‍ സിംഹത്തിനു പ്രസിദ്ധമായ ഈ സാങ്ച്വറി ഗുജറാത്തിലെ ജുനാഘട്ട് ജില്ലയിലാണ്‌ സ്ഥിതിചെയ്യുന്നത്‌. സിംഹത്തിനു പുറമെ ഇവിടെ കാട്ടുപന്നി, ചിങ്കാര, വരയന്‍ കഴുതപ്പുലി, മുള്ളന്‍പന്നി, കൃഷ്ണമൃഗം മുതലായവയും ഇവിടെയുണ്ട്. ഗ്രേ‌ പാട്രിജ്‌, ജങ്കിൾ ബുഷ്‌ ക്വയ്‌ൽ, പച്ചവര്‍ണ്ണമാര്‍ന്ന പ്രാവ്‌, ക്രസ്‌റ്റഡ്‌ സെർപ്പെന്റ ഈഗിര്‍ തുടങ്ങി 200 - ല്‍ അധികം പക്ഷികളുടെ സ്പീഷീസുകളും ഇവിടെ ദൃശ്യമാണ്‌.


സുൽത്താൻപൂർ പക്ഷിസങ്കേതം: ഹരിയാനയില്‍, ഡല്‍ഹിയില്‍ നിന്ന്‌ 45 കി.മീ മാറിയാണ്‌ നാഷണല്‍ പാര്‍ക്കുകൂടിയായ ഈ സാങ്ച്വറി സ്ഥിതി ചെയ്യുന്നത്‌. ഇവിടെ വിവിധ തരത്തിലുള്ള പക്ഷികള്‍ വസിക്കുന്നുണ്ട്. കൊക്കുകള്‍, നീര്‍ക്കാക്കകള്‍, സ്പൂണ്‍ബില്‍ തുടങ്ങിയ പ്രാദേശിക പക്ഷികള്‍ ഇവിടെ സുലഭമാണ്‌. സൈബീരിയന്‍ കൊക്കുകള്‍, മലാർഡ്, പോച്ചാര്‍ഡ്‌, ഗാഡ്വൾസ് മുതലായ ദേശാടനപ്പക്ഷികളും മറ്റുമൃഗങ്ങളും ഇവിടെയുണ്ട്.


തട്ടേക്കാട് പക്ഷിസങ്കേതം: കേരളത്തിലെ പ്രസിദ്ധമായ പക്ഷിസങ്കേതമാണിത്. ഇത് കോതമംഗലത്താണ് സ്ഥിതിചെയ്യുന്നത്. പക്ഷികളുടെ 250-ൽ പരം സ്‌പീഷീസുകൾ ഇവിടെയുണ്ട്. കുയിൽ, ഇന്ത്യൻ റോളർ, കഴുകൻ, ഗ്രേ ഡ്രോങ്കോ, മരംകൊത്തി, ചാരകാട്ടുകോഴി, കുരുവി, ഉള്ളാൻ കുരുവി തുടങ്ങിയവ അവയിൽ ചിലതാണ്. കരടി, പുലി, മുള്ളൻപന്നി മുതലായ മൃഗങ്ങളും മലമ്പാമ്പ്, മൂർഖൻ തുടങ്ങിയ ഉരഗവർഗങ്ങളും ഇവിടെ കാണപ്പെടുന്നുണ്ട്. 

0 Comments