വാസ്കോഡ ഗാമ

വാസ്കോഡഗാമ (Vasco da Gama in Malayalam)

ജനനം: 1469

മരണം: 1524 ഡിസംബർ 24

ഇന്ത്യയിൽ ആദ്യം എത്തിയ പോര്‍ച്ചുനീസുകാരനായിരുന്നു വാസ് ഗോഡ ഗാമ. 1469-ല്‍ പോര്‍ച്ചുഗലിലെ ലിസ്ബണിൽ സിനെസ്‌ പട്ടണത്തിലാണ്‌ വാസ്‌കോഡ ഗാമ ജനിച്ചത്. ചെറുപ്പകാലത്തെക്കുറിച്ച് വലിയ വിവരങ്ങളൊന്നുമില്ല. പോർച്ചുഗലിലെ രാജാവിന്റെ കൊട്ടാരത്തിൽ നാവികോദ്യോഗസ്ഥനായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്.

1497-ല്‍ വാസ്കോഡഗാമയുടെ നേതൃത്വത്തിൽ നാല്‌ കപ്പലുകൾ ലിസ്ബണില്‍ നിന്നും യാത്രതിരിച്ചു. ആഫ്രിക്കയുടെ പശ്ചിമ തീരത്തിലൂടെ തെക്കേ അറ്റത്തുള്ള ഗുഡ്‌ഹോപ്പ് മുനമ്പ്‌ ചുറ്റി കിഴക്കന്‍ കരപിടിച്ച്‌ വടക്കോട്ട്‌ യാത്രചെയ്ത് കെനിയയില്‍ മൊസാമ്പിക്കില്‍ കപ്പലിറങ്ങി. (ഇന്ത്യാക്കാരായ കച്ചവടക്കാര്‍ ധാരാളമായി ഉള്ള സ്ഥലമായിരുന്നു അത്‌). അവിടെ നിന്നും ഗുജറാത്തുകാരനായ ഒരു നാവികനെ കൂട്ടിനെടുത്ത്‌ 1498 മെയ്‌ 20- ന്‌ കോഴിക്കോടിനടുത്ത്‌ കാപ്പാടിനു സമീപം എത്തി. വാസ്‌ക്കോഡഗാമ സാമൂതിരിയെക്കണ്ട്‌ കച്ചവടബന്ധം സ്ഥാപിച്ചു. 1498 ഓഗസ്റ്റിൽ ആ സംഘം പോര്‍ച്ചുഗലിലേക്ക്‌ മടങ്ങി. കേരളത്തില്‍ നിന്ന്‌ മുത്തും പവിഴവും സ്വര്‍ണവും പട്ടും കസവുമായി തിരിച്ചെത്തിയ ഗാമയ്ക്ക്‌ വന്‍ സ്വീകരണമാണവിടെ ലഭിച്ചത്‌. പദവിയും പണവും കൊണ്ട്‌ മാനുവല്‍ രാജാവ് അദ്ദേഹത്തെ അനുഗ്രഹിച്ചു.

രണ്ടാമത്തെ കപ്പൽ യാത്ര കൂടുതല്‍ സജ്ജീകരണങ്ങളോടെ അല്‍വാരിസ് കബ്രാളിന്റെ നേതൃത്വത്തില്‍ കേരളത്തിലെത്തി. രാജാവുമായി സഖ്യമുണ്ടാക്കി. പറങ്കികളോട്‌ എതിര്‍പ്പുപ്രകടിപ്പിക്കുന്ന മാപ്പിളമാരോട്‌ വിജയം വരിക്കണമെങ്കില്‍ ആയുധബലം കൂടിയേതിരു എന്ന്‌ അറിയിച്ചതിനെ തുടര്‍ന്ന്‌ ലിസ്ബണില്‍ നിന്നും 20 കപ്പലുകളുള്ള നാവികസേന ഇന്ത്യയിലേക്ക്‌ തിരിച്ചു.

പത്ത്‌ കപ്പലുകളുള്ള വലിയ ഒരു നാവികസംഘത്തിന്റെ തലവന്‍ ഗാമയായിരുന്നു, പോര്‍ച്ചുഗലില്‍ നിന്നും പുറപ്പെട്ട ആ രണ്ട്‌ സംഘങ്ങളും ഇന്ത്യയില്‍ ഒന്നിക്കണമെന്നായിരുന്നു നിശ്ചയം. ഇന്ത്യയിലെത്തിയ അവര്‍ കൊച്ചി രാജാവുമായി കച്ചവടക്കരാര്‍ ഉറപ്പിക്കുകയും രാജാവിന്റെ ശത്രുവായ സാമൂതിരിക്കെതിരെയുള്ള നീക്കമാണെന്ന വ്യാജേന ഒരു കോട്ടയുറപ്പിക്കുകയും ചെയ്തു. ആ പ്രദേശമാണ് ഇന്ത്യയില്‍ പോര്‍ച്ചുഗീസുകാര്‍ക്ക്‌ ആദ്യം കാലുറപ്പിക്കാന്‍ കഴിഞ്ഞ പ്രദേശം. അക്കാലത്ത്‌ മലബാര്‍ പ്രദേശത്ത്‌ പറങ്കികള്‍ പല ആക്രമണങ്ങളും നടത്തി. 1503 ഫെബ്രുവരിയില്‍ വന്‍ സമ്പാദ്യവുമായി ഗാമ മടങ്ങിപ്പോയി. ഡിസംബറില്‍ ലിസ്ബണില്‍ ഗാമ മടങ്ങിയെത്തി. പോര്‍ച്ചുഗലിന്റെ "ഇന്ത്യാനാവികസേനയുടെ അഡ്മിറല്‍" എന്ന പദവി നല്‍കി രാജാവ്‌ അദ്ദേഹത്തെ ആദരിച്ചു.

ഇരുപതോളം വര്‍ഷത്തിനുശേഷം 1524-ല്‍ പോർച്ചുഗൽ രാജാവ് വാസ്‌കോഡ ഗാമയെ ഇന്ത്യയിലെ പോര്‍ച്ചുഗീസ്‌ കോളനിയുടെ വൈസ്രോയി എന്ന പദവി നല്‍കി ഇന്ത്യയിലേക്കയച്ചു. എന്നാല്‍ കൊച്ചിയിലെത്തി കുറച്ചു നാളുകൾക്കകം അദ്ദേഹം അതരിച്ചു. 1524 ഡിസംബര്‍ 24- നാണ്‌ അദ്ദേഹം അന്തരിച്ചത്. മട്ടാഞ്ചേരിയിലെ സെന്റ്‌ ആന്റണീസ്‌ പള്ളിയില്‍ (ഇന്നത്തെ സെന്റ് ഫ്രാൻസിസ് പള്ളി) അദ്ദേഹത്തെ അടക്കി. 1535-ല്‍ ഭൗതികാവശിഷ്ടങ്ങൾ പോർച്ചുഗലിലേക്ക് കൊണ്ടുപോയി.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. കടൽമാർഗം ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യൻ - വാസ്കോഡ ഗാമ

2. വാസ്കോഡ ഗാമ ഇന്ത്യയിലേക്ക് അയച്ച പോർച്ചുഗീസ് രാജാവ് - മാനുവൽ I 

3. വാസ്കോഡ ഗാമ ഇന്ത്യയിൽ എത്തിയ വർഷം - 1498 മെയ് 20

4. വാസ്കോഡ ഗാമ കേരളത്തിൽ വന്ന വർഷം - 1498, 1502, 1524

5. വാസ്കോഡഗാമ എത്ര പ്രാവശ്യം കേരളത്തിൽ വന്നിട്ടുണ്ട് - 3

6. ഇന്ത്യൻ മഹാസമുദ്രത്തിലെ സേനാധിപതി എന്ന് മാനുവൽ രാജാവ് വിശേഷിപ്പിച്ച വ്യക്തി -  ഗാമ

7. വാസ്കോഡ ഗാമ വൈസ്രോയി ആയി കേരളത്തിൽ എത്തിയ വർഷം - എ.ഡി 1524

8. ഏത് നൂറ്റാണ്ടിലാണ് വാസ്കോ ഡ ഗാമ ആദ്യമായി കേരളത്തിലെത്തിയത് - 15

9. വാസ്കോ ഡ ഗാമയുടെ പിൻഗാമിയായി ഇന്ത്യയിലെത്തിയ പോർച്ചുഗീസ് നാവികൻ - പെഡ്രോ അൽവാരസ്സ് കബ്രാൾ (1500)

10. വാസ്കോഡഗാമ രണ്ടാം തവണ ഇന്ത്യയിൽ വന്ന വർഷം - എ.ഡി 1502

11. വാസ്കോഡ ഗാമയുടെ മരണം ഏത് വർഷത്തിൽ - എ.ഡി 1524

12. വാസ്കോഡഗാമ ഇന്ത്യയിലേക്കു പുറപ്പെട്ട പോർച്ചുഗൽ തുറമുഖം - ബേലം

13. വാസ്കോ ഡ ഗാമ വന്നിറങ്ങിയ പന്തലായിനി കടപ്പുറം ഏതു ജില്ലയിൽ - കോഴിക്കോട്

14. വാസ്കോഡഗാമ കപ്പലിറങ്ങിയ സ്ഥലം - കാപ്പാട്

15. വാസ്‌ക്കോഡ ഗാമ കോഴിക്കോട്ടെത്തിയ കപ്പൽ - സാവോ ഗബ്രിയേൽ

16. വാസ്‌ക്കോഡഗാമയെ ആദ്യം സംസ്കരിച്ച സെന്റ് ഫ്രാൻസിസ് പള്ളി എവിടെയാണ് - ഫോർട്ട് കൊച്ചി

17. കേരളത്തിലേക്ക് വാസ്‌കോഡഗാമയുടെ രണ്ടാംവരവ് ഏത് വർഷത്തിൽ - എ.ഡി 1502

Post a Comment

Previous Post Next Post