തോമസ് അൽവാ എഡിസൺ

തോമസ് അൽവാ എഡിസൺ ജീവചരിത്രം (Thomas Alva Edison)

ജനനം: 1847 ഫെബ്രുവരി 11

മരണം: 1931 ഒക്ടോബർ 18

ലോകത്തിൽ ഏറ്റവും കൂടുതൽ കണ്ടുപിടിത്തങ്ങൾ നടത്തിയ ശാസ്ത്രജ്ഞനാണ് തോമസ് അൽവാ എഡിസൺ. 1847-ൽ അമേരിക്കയിലെ മിലാനിൽ ഒരു പാവപ്പെട്ട കുടുംബത്തിലാണ് എഡിസൺ ജനിച്ചത്. സ്കൂളിൽ പഠിച്ചിരുന്നപ്പോൾ മന്ദബുദ്ധി എന്ന് പറഞ്ഞ് അധ്യാപകർ പറഞ്ഞുവിട്ടതോടെ പഠനം മുടങ്ങി. പന്ത്രണ്ടാം വയസ്സുമുതൽ തീവണ്ടിയിൽ പത്രവും മിഠായിയും വിറ്റ് ഉപജീവനം നടത്തി. ഒഴിവുസമയങ്ങളിൽ ധാരാളം വായിക്കുകയും ചെയ്യുമായിരുന്നു. ഒരു സ്റ്റേഷൻ മാസ്റ്ററുടെ മകനെ അപകടത്തിൽ നിന്നും രക്ഷിച്ചതിന് പ്രത്യുപകാരമായി ടെലിഗ്രാഫിന്റെ പ്രവർത്തനം പഠിക്കുവാൻ അവസരം ലഭിച്ചു. ടെലിഗ്രാഫ് ഓപ്പറേറ്ററുടെ ജോലിയിൽ അമേരിക്കയിലുടനീളം സഞ്ചരിക്കുന്നതിന് അദ്ദേഹത്തിന് കഴിഞ്ഞു. 1868-ൽ ബോസ്റ്റണിൽ താമസിച്ച് ഗവേഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അവിടെവച്ച് തന്റെ ആദ്യ കണ്ടുപിടിത്തമായ 'ഇലക്ട്രിക് വോട്ടിംഗ് യന്ത്രം' ഉണ്ടാക്കി. 

1869-ൽ ന്യൂയോർക്കിലെത്തിയ എഡിസൺ രൂപകൽപന ചെയ്ത 'യൂണിവേഴ്സൽ സ്റ്റോക്ക്പ്രിന്റർ' എന്ന ഉപകരണം നല്ലൊരു തുകയ്ക്ക് കൊടുത്ത്, ന്യൂജേഴ്സിയിൽ ചെറിയൊരു ഗവേഷണശാല സ്ഥാപിച്ചു. അതിനിടക്ക് വിവാഹിതനായി. 1876-ൽ ന്യൂയോർക്കിനടുത്തുള്ള മെൻലോപാർക്ക് എന്ന ഗ്രാമത്തിലേക്ക് മാറി. അവിടെവെച്ചാണ് എഡിസൺ തന്റെ പ്രമുഖമായ കണ്ടുപിടുത്തങ്ങൾ നടത്തിയത്. ആയിരത്തിലേറെ പരീക്ഷണങ്ങൾക്ക് ശേഷമാണു എഡിസൺ ബൾബ് ഉണ്ടാക്കുന്നതിൽ വിജയിച്ചത്. മാനവരാശിക്ക് ഏറെ പ്രയോജനകരമായ അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങളാണ് ഗ്രാമഫോൺ, മൂവിപ്രൊജക്ടർ, ഇലക്ട്രിക് ബൾബ് തുടങ്ങിയവ. ഒന്നാം ലോകമഹായുദ്ധത്തിൽ എഡിസൺ അമേരിക്കയുടെ സേവനത്തിനുണ്ടായിരുന്നു. യുദ്ധകാര്യങ്ങൾക്കായി നാൽപ്പതോളം കണ്ടുപിടുത്തങ്ങളാണ് അദ്ദേഹം നടത്തിയത്. അതിന് അമേരിക്കൻ ഗവൺമെന്റിന്റെ പ്രത്യേക ബഹുമതിയും ലഭിച്ചു. എഡിസണ് സമ്പത്തും പ്രശസ്തിയും വർദ്ധിച്ചു. എഡിസന്റെ ഉപകരണങ്ങൾ വ്യാപാരടിസ്ഥാനത്തിൽ നിർമ്മിക്കാനുള്ള ഫാക്ടറി വരെ നിർമ്മിച്ചു. 'മെൻലോ പാർക്കിലെ മാന്ത്രികൻ' എന്ന് അദ്ദേഹം അറിയപ്പെട്ടു. മനുഷ്യജീവിതത്തെ പ്രകാശമാനമാക്കിയ ആ മഹാശാസ്ത്രജ്ഞൻ 1931 ഒക്ടോബർ 18-ന് അന്തരിച്ചു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. അതൃപ്തിയാണ്‌ പുരോഗതിക്ക്‌ വേണ്ട ആദ്യത്തെ ആവശ്യം എന്നു പറഞ്ഞത്‌ - തോമസ് ആല്വ എഡിസണ്

2. കഠിനപ്രയത്നത്തിന്‌ പകരം മറ്റൊന്നില്ല എന്നു പറഞ്ഞത്‌ - തോമസ് ആല്വാ എഡിസണ്

3. ആരുടെ നിര്യാണത്തില്‍ അനുശോചിക്കാനാണ്‌ വൈറ്റ്‌ ഹൌസ്‌ ഉള്‍പ്പെടെ അമേരിക്കയിലെ എല്ലാ സ്ഥാപനങ്ങളിലെയും വീടുകളിലെയും ലൈറ്റുകള്‍ അല്‍പനേരത്തേക്ക്‌ അണച്ചത്‌ - തോമസ് എഡിസൺ

4. പ്രതിഭയെന്നാല്‍ ഒരു ശതമാനം പ്രചോദനവും 99 ശതമാനം പ്രയത്നവുമാണ്‌ എന്നു പറഞ്ഞത്‌

5. ഫോണാ ഗ്രാഫ്‌ കണ്ടുപിടിച്ചത്‌

6. 1847-ല്‍ അമേരിക്കയിലെ മിലന്‍ നഗരത്തില്‍ ജനിച്ച ശാസ്ത്രജ്ഞന്‍

7. കണ്ടുപിടിത്തങ്ങളുടെ രാജാവ്‌ എന്നറിയപ്പെട്ട ശാസ്ത്രജ്ഞന്‍

8. കൈനറ്റോഗ്രാഫിന്റെ ഉപജ്ഞാതാവ്‌

9. ഇലക്ട്രിക്‌ ബള്‍ബ്‌ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍

10. മെന്‍ലോ പാര്‍ക്കിലെ മാന്ത്രികൻ എന്നറിയപ്പെട്ടത്‌

11. ഏറ്റവും കൂടുതല്‍ കണ്ടുപിടുത്തങ്ങള്‍ക്ക്‌ പേറ്റന്റ്‌ നേടിയത്‌

Post a Comment

Previous Post Next Post