മലയാളം പര്യായപദങ്ങൾ

മലയാളം പര്യായപദങ്ങൾ (Synonyms)

1. അമ്മ - മാതാവ്‌, അംബ, ജനനി

2. അച്ഛന്‍ - പിതാവ്‌, ജനകന്‍, താതന്‍

3. അങ്കം - യുദ്ധം, പോര്‍, അടര്‍

4. അഗ്നി - പാവകന്‍, അനലന്‍, വഹ്നി

5. അടയാളം - ചിഹ്നം, മുദ്ര, അങ്കം

6. അതിഥി - ആഗന്തുകന്‍, ഗൃഹാഗതന്‍, വിരുന്നുകാരന്‍

7. അതിര്‌ - അതിര്‍ത്തി, പരിധി, സീമ

8. അമൃത്‌ - പിയൂഷം, സുധ

9. അഭിപ്രായം - മതം, ആശയം, ഛന്ദസ്സ്‌

10. അരയന്നം - ഹംസം, അന്നം, മരാളം

11. അമ്പ്‌ - ബാണം, അസ്ത്രം, ശരം

12. അവല്‍ -- ചിപിടകം, പൃഥുകം, ചിപിടം

13. ആകാശം - വാനം, ഗഗനം, വിഹായസ്സ്‌

14. ആന - ഗജം, കരി, ഹസ്തി

15. ആമ - കൂര്‍മം, കച്ഛപം, കമഠം

16. ആമ്പല്‍ - കൈരവം, കുവലയം, കുമുദം

17. മുറ്റം - അങ്കണം, അജിരം, ചത്വരം

18. കണ്ണാടി - മുകുരം, ദര്‍പ്പണം, ആദര്‍ശം

19. കടല്‍ - സമുദ്രം, സാഗരം, ആഴി

20. കണ്ണീര്‍ - അശ്രു, നേത്രാംബു, അസ്രം

21. കല്ല്‌ - ശില, പാഷാണം, ഉപലം

22. കണ്ണ്‌ - അക്ഷി, നയനം, നേത്രം

23. ഔഷധം - അഗദം, ഭേഷജം, ഭൈഷജ്യം

24. ആഹാരം - ഭോജനം, ഭോജ്യം, ഭക്ഷണം

25. അവയവം - അംഗം, അപഘനം, പ്രതീകം

26. ആഗ്രഹം - ഇച്ഛ, അഭിലാഷം, കാംക്ഷ

27. ഇല - പത്രം, പര്‍ണം, ദളം

28. ഇറച്ചി - മാംസം, പലലം, അമിഷം

29. ഈച്ച - മക്ഷിക, നീല, വര്‍വണ

30. ഉദരം - കുക്ഷി, കുംഭ, ജഠരം

31. ഉപ്പ്‌ - ലവണം, സാമുദ്രം, അക്ഷീബം

32. കാട്‌ - കാനനം, വനം, അടവി

33. കഴുത്ത് - കണ്ഠം, ഗളം, ഗ്രീവം

34. ഐശ്വര്യം - ശ്രീ, വിഭൂതി, ഭൂതി

35. കളി - ക്രീഡ, ലീല, ലേഖനം

36. പക്ഷിക്കൂട് - പഞ്ജരം, നീഡം, കുലായം

37. കാഴ്ചദ്രവ്യം - ഉപഹാരം, ഉപായനം, ഉപദം

38. കാറ്റ് - അനിലൻ, പവനൻ, മാരുതൻ

39. കിരീടം - മകുടം, മുകുടം, കോടീരം

40. കീർത്തി - പ്രശസ്തി, ഖ്യാതി, യശസ്സ്

41. കുയിൽ - കോകിലം, പരഭൃതം, പികം

42. കുതിര - അശ്വം, വാജി, തുരംഗം

43. കൂട്ടം - സംഘം, സമൂഹം, വ്യൂഹം

44. കൂട്ടുകാരൻ - ചങ്ങാതി, സതീർഥ്യൻ, വയസ്യൻ

45. കൈ - പാണി, കരം, ബാഹു

46. കൊടി - പതാക, ദ്വജം, വൈജയന്തി

47. ചന്ദനം - മാലേയം, ഗന്ധസാരം, മലയജം

48. ചന്ദ്രന്‍ - തിങ്കൾ, ഇന്ദു, ശശി

49. ചാരം - ഭസ്മം, ക്ഷാരം, ചാമ്പല്‍

50. ചിന്ത - വിചാരം, സ്മൃതി, നിനവ്‌

51. ചിരി - ഹാസം, സ്മേരം, ഹാസ്യം

52. ഗുഹ - കന്ദരം, ഗഹ്വരം, ദരി

53. ചിറക്‌ - പത്രം, പക്ഷം, പദത്രം

54. തല - ശീര്‍ഷം, ശിരസ്സ്‌, മസ്തകം

55. തലമുടി - കേശം, കുന്തളം, കചം

56. നഗരം - പട്ടണം, പുരം, പത്തനം

57. നദി - പുഴ, വാഹിനി, തരംഗിണി

58. പൂവ്‌ - മലര്‍, കുസുമം, പുഷ്പം

59. പൂന്തോട്ടം - ഉദ്യാനം, ആരാമം, മലര്‍വാടി

60. പൂമൊട്ട്‌ - മുകുളം, കലിക, കുഡ്മളം

61. മണല്‍തിട്ട - പുളിനം, സൈകതം

62. ബുദ്ധി - ധി, മതി, പ്രജ്ഞ

63. ബന്ധു - ജ്ഞാതി, ബാന്ധവന്‍, സ്വജനം

64. പ്രഭാതം - പുലരി, ഉഷസ്സ്‌, വിഭാതം

65. പ്രകാശം - പ്രഭ, ജ്യോതിസ്സ്‌, വെളിച്ചം

66. ശബ്ദം - ആരവം, ഒലി, നിനാദം

67. ശരീരം - ഗാത്രം, കായം, വപുസ്സ്‌

68. ശോഭ - പ്രഭ, ആഭ, ദ്യുതി

69. വെളുപ്പ്‌ - സിതം, ശുഭ്രം, ശ്വേതം

70. സത്യം - ആര്‍ജവം, ഋതം, തഥ്യ

71. സൂര്യന്‍ - ആദിത്യന്‍, പ്രഭാകരന്‍, ദിവാകരന്‍

72. ചിറക്‌- പത്രം, പക്ഷം, പര്‍ണം

73. ചെരുപ്പ് - പാദരക്ഷ, പാദുകം, ഉപാനത്ത്

74. ചുണ്ട് - അധരം, ഓഷ്ഠം 

75. താമര - കമലം, അംബുജം, നളിനം

76. തളിര്‌ - പല്ലവം, കിസലയം, പ്രവാളം

77. തവള - മണ്ഡൂകം, പ്ലവം, ദര്‍ദുരം

78. തിര - തരംഗം, വീചി, അല

79. തേന്‍ - മധു, മരന്ദം, മടു

80. തേര് ‌- രഥം, സ്യന്ദനം, ശതാംഗം

81. നാവ് ‌- ജിഹ്വ, രസന, രസജ്ഞ

82. ദുഃഖം - ആടല്‍, ഇണ്ടല്‍, വ്യഥ

83. പക്ഷി - പറവ, ഹഗം, വിഹഗം

84. നക്ഷത്രം - താരകം, ഉഡു, ഋക്ഷം

85. പര്‍വതം - അദ്രി, അചലം, ശൈലം

86. മഞ്ഞ് ‌- നീഹാരം, തുഷാരം, പ്രാലേയം

87. പല്ല് - ദന്തം, ദശനം, രദനം

88. പാമ്പ്‌ - നാഗം, ഉരഗം, അഹി

89. പാല്‍ - ക്ഷീരം, പയസ്‌, ദുഗ്ദ്ധ

90. ജലം - സലിലം, തോയം, വാരി

91. തത്ത - ശുകം, കീരം, ശാരിക

92. സ്വര്‍ണം - കനകം, കാഞ്ചനം, ഹേമം

93. വെള്ളി - രജതം, ശ്വേതം, രൂപ്യം

94. വാക്ക്‌ - ഉക്തി, വാണി, വചസ്സ്‌

95. വഴി - മാർഗം, പാത, അയനം

96. വള്ളി - ലത, വല്ലി, വല്ലരി

97. വസ്ത്രം - അംബരം, ചില, വസനം

98. ലജ്ജ - ത്രപ, വ്രീള, മന്ദാക്ഷം, നാണം

99. വേദം - ശ്രുതി, ആഗമം, മറ

100. ശത്രു - രിപു, വൈരി, അരി

101. ശംഖ് - ജലജം, കാഹളം, ശംഖം

102. വൃക്ഷം - തരു, പാദപം, ദ്രുമം

103. ഇരുമ്പ് - അയസ്സ്‌, തിക്ഷം, പിണ്ഡം

104. ചന്ദ്രിക - കൗമുദി, ജ്യോത്സ്ന

105. നെയ്യ് - ഘൃതം, ആജ്യം, സര്‍പ്പിസ്സ്‌

106. പുണ്യം - സുകൃതം, ധര്‍മം, ശ്രേയസ്സ്‌

107. മഴ - മാരി, വര്‍ഷം, വൃഷ്ടി

108. മേഘം - ഘനം, നീരദം, വാരിദം

109. യാഗം - മഖം, യജ്ഞം, ക്രതു

110. മോക്ഷം - മുക്തി, കൈവല്യം, നിര്‍വാണം

Post a Comment

Previous Post Next Post