നൈട്രജൻ

നൈട്രജൻ (Nitrogen)

അന്തരീക്ഷവായുവിന്റെ 78 ശതമാനം വരെ നൈട്രജനാണ്. 1772ൽ സ്‌കോട്ടിഷ് ശാസ്ത്രജ്ഞനായ ഡാനിയേല്‍ റൂഥർഫോർഡാണ്‌ ഈ വാതകം കണ്ടെത്തിയത്‌. നൈട്രജന്റെ ആറ്റോമികസംഖ്യ 7. അമിനോ ആസിഡുകളിലെല്ലാം അടങ്ങിയിട്ടുള്ള മൂലകമാണ്‌ നൈട്രജന്‍. പ്രോട്ടിനുളുടെ പ്രധാന നിര്‍മ്മാണഘടകങ്ങളാണ്‌ അമിനോ ആസിഡുകൾ. ചെടികളുടെ വളര്‍ച്ചക്ക്‌ അവശ്യം വേണ്ടുന്ന പോഷകമാണ്‌ നൈട്രജന്‍. അമോണിയയുടെ നിര്‍മ്മാണത്തിനാണ്‌ നൈട്രജന്‍ പ്രധാനമായും ഉപയോഗിക്കുന്നത്‌. നൈട്രജന്‍, ഹൈഡ്രജന്‍ എന്നിവ ചേരുന്നതാണ്‌ അമോണിയ. ഹേബര്‍ പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്ന അമോണിയയെ രാസവളം, റെഫ്രിജറന്‍റ്‌ എന്നീ നിലകളില്‍ വ്യാപകമായി ഉപയോഗിക്കുന്നു. ഓസ്വാൾഡ്‌ പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്ന നൈട്രജന്‍ സംയുക്തമാണ്‌ നൈട്രിക്ക് ആസിഡ്‌. അന്തരീക്ഷവായുവില്‍ നിന്നും നൈട്രജന്‍ സ്വീകരിച്ച്‌ നൈട്രജന്‍ സംയുക്തങ്ങളാക്കാന്‍ കഴിയുന്ന ബാക്ടീരിയങ്ങളാണ്‌ റൈസോബിയം, അസെറ്റോബാക്ടർ എന്നിവ. രക്തം, ബിജകോശങ്ങൾ, ശവശരീരങ്ങൾ എന്നിവ വളരെ നാൾ കേടുകൂടാതെ സൂക്ഷിക്കാന്‍ ദ്രവ നൈട്രജന്‍ ഉപയോഗിക്കുന്നു.

PSC ചോദ്യങ്ങൾ

1. അന്തരീക്ഷ വായുവിൽ ഏറ്റവും കൂടുതലുള്ള വാതകമേത് - നൈട്രജൻ

2. നൈട്രജൻ കണ്ടുപിടിച്ച വർഷം ഏതാണ് - 1772

3. നൈട്രജന്റെ അറ്റോമിക നമ്പര്‍ - 7

4. അന്തരീക്ഷ വായുവിലെ നൈട്രജന്റെ അളവ്‌ - 78%

5. അന്തരീക്ഷ വായുവില്‍ ഏറ്റവും കൂടുതലടങ്ങിയിട്ടുള്ള മൂലകം - നൈട്രജന്‍

6. ജ്വലനത്തെ നിയന്ത്രിക്കുന്ന വാതകം - നൈട്രജന്‍

7. പ്രോട്ടീനുകളുടെ മുഖ്യഘടകം - നൈട്രജന്‍

8. ഇടിമിന്നലിനെ തുടർന്ന്  അന്തരീക്ഷത്തിൽ ഉണ്ടാകുന്ന സംയുക്തം - നൈട്രിക് ഓക്സൈഡ്‌ (NO)

9. തുടര്‍ന്ന്‌ നൈട്രിക് ഓക്‌സൈഡ് കൂടുതല്‍ ഓക്സിജനുമായി സംയോജിച്ച്‌ ഉണ്ടാകുന്ന സംയുക്തം - നൈട്രിക് ഡൈ ഓക്സൈഡ്‌ (NO2)

10. നൈട്രജന്‍ ഡൈ ഓക്സൈഡ്‌ ഓക്സിജന്റെ സാന്നിദ്ധ്യത്തില്‍ മഴവെള്ളത്തില്‍ ലയിച്ച്‌ മണ്ണില്‍ എത്തുന്നത്‌ - നൈട്രിക് ആസിഡിന്റെ (HNO3) രൂപത്തില്‍

11. അനസ്തെറ്റിക്കായി ഉപയോഗിക്കുന്ന ആർട്ടിഫിഷ്യൽ നൈട്രജൻ സംയുക്തം - നൈട്രസ് ഓക്‌സൈഡ്

12. ചിരിപ്പിക്കുന്ന വാതകം (ലാഫിങ് ഗ്യാസ്) - നൈട്രസ്‌ ഓക്സൈഡ്‌

13. വോട്ട്‌ ചെയ്യുന്നതിന് മുമ്പ് വിരലില്‍ പുരട്ടുന്ന ലായിനി - സില്‍വര്‍ നൈട്രേറ്റ്‌ ലായനി

14. ആൽഫ്രഡ്‌ നൊബേലിന്റെ പ്രധാന കണ്ടുപിടിത്തം - നൈട്രോ ഗ്ലിസറിൻ

15. അന്തരീക്ഷഭാരത്തിന്റെ അടിസ്ഥാനത്തിൽ അന്തരീക്ഷവായുവിന്റെ എത്ര ശതമാനമാണ് നൈട്രജൻ - 75.46

16. അക്വാറീജിയയിൽ നൈട്രിക് ആസിഡ് എത്ര ശതമാനമാണ് - 25

17. പ്രൊഡ്യൂസർ ഗ്യാസ് ഏതിന്റെയൊക്കെ മിശ്രിതമാണ് - കാർബൺ മോണോക്‌സൈഡ്, നൈട്രജൻ

18. അക്വാ ഫോർട്ടിസ് ഏത് ആസിഡുമായി ബന്ധപ്പെട്ടിരിക്കുന്നു - നൈട്രിക് ആസിഡ്

19. ഏതിന്റെയെല്ലാം സംയുക്തമാണ് അമോണിയ - നൈട്രജൻ, ഹൈഡ്രജൻ

20. നൈട്രിക് ആസിഡിന്റെയും ഹൈഡ്രോക്ലോറിക് ആസിഡിന്റെയും മിശ്രിതം - അക്വാറീജിയ

21. നൈട്രജൻ ഫിക്‌സേഷൻ നടത്തുന്ന സസ്യം - പയർ

22. തെങ്ങോലകൾ മഞ്ഞളിക്കാൻ കാരണം ഏത് മൂലകത്തിന്റെ അഭാവമാണ് - നൈട്രജൻ

23. സസ്യങ്ങൾ പ്രോട്ടീൻ തന്മാത്രകൾ ഉൽപ്പാദിപ്പിക്കുന്നത് ഏത് മൂലകത്തിന്റെ സഹായത്താലാണ് - നൈട്രജൻ

24. ഏത് ജീവിയാണ് നൈട്രജൻ ഫിക്‌സേഷന് പയറുവർഗ സസ്യങ്ങളെ സഹായിക്കുന്നത് - ബാക്ടീരിയ

Post a Comment

Previous Post Next Post