മൗണ്ട് ബാറ്റൺ പ്രഭു

മൗണ്ട് ബാറ്റൺ പ്രഭു ജീവചരിത്രം (Lord Mountbatten)

ജനനം: 1900 ജൂൺ 25

മരണം: 1979 ഓഗസ്റ്റ് 27

ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയിയും സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറലുമായിരുന്നു മൗണ്ട് ബാറ്റൺ പ്രഭു. 1900 ജൂൺ 25-ന് ഇംഗ്ലണ്ടിലെ വിൻഡ്സാറിലാണ്‌ ജനിച്ചത്. ബാല്യകാലത്ത് വീട്ടിൽവച്ച് ഇംഗ്ലീഷ് പഠിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ബ്രിട്ടീഷ് നാവിക സേനയിൽ ചേർന്നു.

ഒന്നാം ലോകയുദ്ധത്തിൽ പങ്കെടുത്തതുകൊണ്ട് യുദ്ധത്തിന്റെ ഭീകരത നേരിൽ കണ്ട് മനസ്സിലാക്കുവാൻ സാധിച്ചു. യുദ്ധത്തിന് ശേഷം കേംബ്രിജിലെ ക്രൈസ്റ്റ് കോളേജിൽ നിന്നും ബിരുദം നേടി. 1921-ൽ വെയിൽസ്‌ രാജകുമാരനോടൊപ്പം ഇന്ത്യയിലെത്തി. ഇന്ത്യയിൽ വച്ച് നിശ്ചയം നടത്തിയതിന് ശേഷം 1922-ൽ എഡ്വനയെ വിവാഹം ചെയ്തു. 1932-ൽ കമാൻഡറായി. 1937-ൽ ക്യാപ്റ്റനായി എച്ച്.എം.എസ് കെല്ലി എന്ന നശീകരണ കപ്പലിന്റെ ചുമതല ഏറ്റെടുത്തു. 1939-ൽ രണ്ടാംലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ മൗണ്ട് ബാറ്റൺ യുദ്ധത്തിൽ സജീവമായി പങ്കെടുത്തു. ഏറ്റവും ഉയർന്ന നാവികതലവനായ അഡ്മിറൽ പദവിയിലേക്കുയർന്നു.

ബർമ്മയും, സിംഗപ്പൂരും ജപ്പാനിൽ നിന്നും തിരിച്ച് പിടിക്കാൻ അദ്ദേഹമാണ് മുന്നിട്ട് നിന്നത്. 1946-ൽ ഇംഗ്ലണ്ടിൽ തിരികെ എത്തിയപ്പോൾ ഇന്ത്യക്ക് സ്വാതന്ത്ര്യം നല്കാൻ ഇംഗ്ലണ്ട് തീരുമാനിച്ച സമയമായിരുന്നു. അധികാരമാറ്റം നടത്താൻ കഴിവുള്ള നേതാവായി, അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ക്ലമന്റ് ആറ്റ്ലി കണ്ടു. ഇന്ത്യയിലേക്ക് വന്ന മൗണ്ട് ബാറ്റൺ 1947 മാർച്ച് 24-ന് വൈസ്രോയിയായി ചുമതലയേറ്റു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വിഭജനം നാട്ടുരാജ്യങ്ങളുടെ സംയോജനം എന്നീ കഠിന ജോലികൾ അദ്ദേഹം നടപ്പിലാക്കി. 1947 ഓഗസ്റ്റ് 14-ന് വിടവാങ്ങൽ ചടങ്ങിന് ഭാര്യയുമായി കറാച്ചിയിൽ എത്തി. 1947 ഓഗസ്റ്റ് 16-ന് സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറലായി നിയമിതനായി. 1948 ജനുവരി 30-ന് മഹാത്മാഗാന്ധി മരിച്ചപ്പോൾ അന്ത്യകർമ്മങ്ങൾക്ക് സാക്ഷിയായി. 1948 ജൂൺ 21-ന് അദ്ദേഹം ഗവർണർ ജനറൽ സ്ഥാനം ഒഴിഞ്ഞു.

ഇംഗ്ലണ്ടിൽ എത്തിയ അദ്ദേഹത്തെ സ്വീകരിക്കാൻ പ്രധാനമന്ത്രിയും ഫിലിപ്പ് രാജകുമാരനും എത്തിയിരുന്നു. ഇന്ത്യയിലെ മികച്ച സേവനങ്ങൾക്ക് മൗണ്ട് ബാറ്റണ് 'ഏൾ' ബഹുമതിയും പത്നിക്ക് 'കൗണ്ട്സ്' ബഹുമതിയും നൽകി. 1952-ൽ നാറ്റോ സൈന്യത്തിന്റെ അലൈഡ് കമാൻഡർ-ഇൻ-ചീഫായി നിയമിതനായി. 1954-ൽ ജോലിയിൽ നിന്നും പിരിഞ്ഞു. 1979 ഓഗസ്റ്റ് 27-ന് അയർലൻഡിൽ ബോട്ടിൽ സഞ്ചരിക്കുകയായിരുന്ന മൗണ്ട് ബാറ്റണും കുടുംബാംഗങ്ങളും, ഐറിഷ് റിപ്പബ്ലിക്കൻ ആർമി എന്ന തീവ്രവാദി സംഘടന നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കാന്‍ തന്റെ വ്യക്തി പ്രഭാവം വഴി സ്വാധീനം ചെലുത്തിയ ബ്രിട്ടീഷ്‌ ഭരണാധികാരി

2. ബ്രിട്ടീഷ്‌ സായുധസേനയുടെ പ്രൊഫഷണല്‍ ഹെഡായി ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച വ്യക്തി

3. ഇന്ത്യയുടെ അധികാര കൈമാറ്റത്തിന്‌ ഡിക്കി ബേഡ് പ്ലാൻ ആവിഷ്ക്കരിച്ച വൈസ്രോയി

4. ഇന്ത്യയില്‍ വൈസ്രോയിയായ മറ്റാരെക്കാളും കൂടുതല്‍ അധികാരത്തോടെ പദവിയേറ്റെടുത്ത വ്യക്തി

5. ഇന്ത്യയെ അറിയണമെങ്കില്‍ വൈസ്രോയി കൊട്ടാരത്തില്‍ നിന്ന്‌ ഏതെങ്കിലും ചെറുഭവനത്തിലേക്ക്‌ താമസം മാറണമെന്ന്‌ ഏത് വൈസ്രോയിയെയാണ്‌ ഗാന്ധിജി ഉപദേശിച്ചത്

6. ഇന്ത്യയുടെ അധികാര കൈമാറ്റ രേഖ തയ്യാറാക്കിയ വൈസ്രോയി

7. വൈസ്രീഗല്‍ കൊട്ടാരത്തില്‍ താമസിച്ച അവസാനത്തെ ബ്രിട്ടീഷുകാരനായ ഭരണാധികാരി

8. മഹാത്മാഗാന്ധി അന്തരിച്ചപ്പോള്‍ ചരിത്രത്തില്‍ ബുദ്ധനും യേശുക്രിസ്തുവും തുല്യമായ ഒരു സ്ഥാനം മഹാത്മാഗാന്ധിക്കും ഉണ്ടായിരിക്കും എന്നു പറഞ്ഞത്‌

9. ഖിന്നനായ കുരുവി എന്ന്‌ മഹാത്മാഗാന്ധിയെ വിശേഷിപ്പിച്ചത്‌

10. തന്റെ ഏകാംഗ അതിര്‍ത്തി സേന എന്ന്‌ മഹാത്മാഗാന്ധിയെ വിശേഷിപ്പിച്ചത്‌

11. ഏത്‌ വൈസ്രോയിയുടെ പത്നിയായിരുന്നു എഡ്വിന

12. 1969-ല്‍ ഗാന്ധി ശതവല്‍സരാഘോഷത്തിന്റെ അധ്യക്ഷനായി സേവനമനുഷ്ഠിച്ചത്‌

13. ബ്രിട്ടന്റെ ഒന്നാം സീ ലോര്‍ഡ്‌ ആയി 1955-ല്‍ നിയമിക്കപ്പെട്ടത്‌

14. ഭരണഘടനാ നിര്‍മ്മാണ സഭയെ അഭിസംബോധന ചെയ്ത അവസാനത്തെ വൈസ്രോയി

15. ബ്രിട്ടീഷ്‌ ഇന്ത്യയുടെ ഇരുപതാമത്തെ വൈസ്രോയി

16. ഏറ്റവും കുറച്ചു കാലം ഇന്ത്യാ വൈസ്രോയി പദം വഹിച്ച വ്യക്തി

17. സ്വാതന്ത്ര്യം സംബന്ധിച്ച്‌ ഇന്ത്യന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയ വൈസ്രോയി

18. മൗണ്ട് ബാറ്റൺ പദ്ധതിയുടെ ഉപജ്ഞാതാവ്‌

19. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനമായി ഓഗസ്റ്റ് 15 തിരഞ്ഞെടുത്ത വ്യക്തി

20. ഐറിഷ്‌ റിപ്പബ്ലിക്കന്‍ ആര്‍മി 1979-ല്‍ വധിച്ച മുന്‍ ഇന്ത്യന്‍ വൈസ്രോയി

21. ഇന്ത്യ-പാക്‌ അതിര്‍ത്തി നിര്‍ണയത്തിന് സിറില്‍ റാഡ്ക്ലിഫിനെ നിയോഗിച്ച വൈസ്രോയി

22. ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ്‌ ആക്ട്‌ പാസായപ്പോള്‍ വൈസ്രോയിയായിരുന്നത്‌

23. രണ്ടാം ലോകമഹായുദ്ധക്കാലത്ത്‌ തെക്കുകിഴക്കനേഷ്യയില്‍ സഖ്യസേനയുടെ പരമോന്നത മേധാവിയായിരുന്നത്‌

24. ജൂണ്‍ തേഡ്‌ പ്ലാന്‍ ആവിഷ്ക്കരിച്ച വൈസ്രോയി

25. വിക്ടോറിയ മഹാറാണിയുടെ മകളുടെ ചെറുമകനായിരുന്ന വൈസ്രോയി

26. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവര്‍ണര്‍ ജനറല്‍

27. ഇന്ത്യ വിഭജന സമയത്തെ വൈസ്രോയി

28. ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി

29. ബ്രിട്ടീഷ് ഇന്ത്യയുടെ വിഭജനത്തിനായി രൂപവത്കരിച്ച പാർട്ടിഷൻ കൗൺസിലിന്റെ അധ്യക്ഷനായിരുന്നത്

30. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകാനുള്ള തീയതി 1948 ജൂണിൽ നിന്ന് 1947 ഓഗസ്റ്റിലേയ്ക്ക് മാറ്റിയത് ആരുടെ ഏറ്റവും വിവാദ തീരുമാനമായിരുന്നത്

31. 1947 ഓഗസ്റ്റ് 16-ന് ഇന്ത്യയുടെ ഗവർണർ ജനറൽ ആയിരുന്നത്

32. അവസാന വൈസ്രോയിയായ മൗണ്ട് ബാറ്റൺ പ്രഭു അധികാരമേറ്റ തീയതി - 1947 മാർച്ച് 24

33. ഇന്ത്യ വിഭജനം ഒഴുവാക്കുന്നതിന് ജിന്നയ്ക്ക് പ്രധാനമന്ത്രി പദം വാഗ്ദാനം ചെയ്യാൻ മൗണ്ട് ബാറ്റൺ പ്രഭുവിനെ പ്രേരിപ്പിച്ച നേതാവ് - ഗാന്ധിജി

Post a Comment

Previous Post Next Post