കഴ്‌സൺ പ്രഭു

കഴ്‌സൺ പ്രഭു (Lord George Curzon)

1899ൽ എൽജിൻ പ്രഭു രണ്ടാമൻ മാറിയ ഒഴിവിലേയ്ക്ക് നിയമിതനായ കഴ്‌സൺ പ്രഭു 1905 വരെ ഇന്ത്യയുടെ വൈസ്രോയിയായി തുടർന്നു. അദ്ദേഹത്തിന്റെ ഭരണക്കാലത്ത് ക്ഷാമ കമ്മീഷൻ (സർ അന്തോണി മക്ഡോണലിന്റെ നേതൃത്വത്തിൽ), ജലസേചന കമ്മീഷൻ (കോളിൻ സ്കോട്ടിന്റെ നേതൃത്വത്തിൽ), പോലീസ് കമ്മീഷൻ (ആൻഡ്രൂ ഫ്രേസറിന്റെ നേതൃത്വത്തിൽ), വിദ്യാഭ്യാസ കമ്മീഷൻ, സർവ്വകലാശാല കമ്മീഷൻ (1899), ഇന്ത്യൻ കോയിനേജ് ആൻഡ് പേപ്പർ കറൻസി ആക്ട് (1899), കൽക്കട്ട കോർപറേഷൻ ആക്ട് (1899), ഇന്ത്യൻ യൂണിവേഴ്‌സിറ്റീസ് ആക്ട് (1904), അഗ്രികൾച്ചർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, വ്യവസായ വാണിജ്യ വകുപ്പ്,  പുരാതന സ്മാരക സംരക്ഷണ നിയമം (1904), ബംഗാള്‍ വിഭജനം (1905) എന്നിവ നടപ്പിലാക്കി.

PSC ചോദ്യങ്ങൾ

1. പ്രോബ്ലം ഓഫ് ദ ഫാർ ഈസ്റ്റ് - ജപ്പാൻ, കൊറിയ, ചൈന എന്ന പുസ്‌കതം രചിച്ച വൈസ്രോയി - കഴ്‌സൺ പ്രഭു

2. എന്റെ പൂര്‍വ്വികരെ പോലെ തന്നെ ഞാനും തോക്കു കൊണ്ടും വാള്‍ കൊണ്ടും ഇന്ത്യയെ ഭരിക്കും എന്നു പറഞ്ഞ വൈസ്രോയി - കഴ്‌സൺ പ്രഭു

3. സ്വദേശി പ്രസ്ഥാനത്തിന്റെ ഉദയം ഏത് വൈസ്രോയിയുടെ കാലത്തായിരുന്നു - കഴ്‌സൺ പ്രഭു

4. "കല്‍ക്കട്ടയിലെ ചീത്ത സ്വാധീനത്തില്‍ നിന്ന്‌ ഇന്ത്യയിലെ മുസ്ലിങ്ങളെ രക്ഷിക്കാന്‍" ബംഗാള്‍ വിഭജനത്തെ ഇപ്രകാരം ന്യായീകരിച്ച വൈസ്രോയി - കഴ്‌സൺ പ്രഭു

5. റെയില്‍വെയുടെ പ്രവര്‍ത്തനം സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ തോമസ്‌ റോബര്‍ട്ട്സണ്‍ കമ്മീഷനെ നിയോഗിച്ച വൈസ്രോയി - കഴ്‌സൺ പ്രഭു

6. റെയില്‍വെ ബോര്‍ഡ്‌ രൂപവല്‍ക്കരിച്ചത്‌ ഏത് വൈസ്രോയിയുടെ കാലത്താണ്‌ - കഴ്‌സൺ പ്രഭു

7. കോണ്‍ഗ്രസിനെ സമാധാനപരമായ മരണത്തിന്‌ സഹായിക്കുമെന്ന്‌ പ്രഖ്യാപിച്ച വൈസ്രോയി - കഴ്‌സൺ പ്രഭു

8. എഡ്വേര്‍ഡ്‌ ഏഴാമന്‍ ഇന്ത്യയുടെ ചക്രവര്‍ത്തിയായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ വൈസ്രോയിയായിരുന്നത്‌ - കഴ്‌സൺ പ്രഭു

9. വിക്ടോറിയ മഹാറാണി അന്തരിച്ചപ്പോള്‍ (1901) വൈസ്രോയിയായിരുന്നത് - കഴ്‌സൺ പ്രഭു

10. താജ്മഹലിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍ നടപടിയെടുത്ത വൈസ്രോയി - കഴ്‌സൺ പ്രഭു

11. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യ സ്ഥാപിക്കപ്പെട്ടപ്പോള്‍ വൈസ്രോയിയായിരുന്നത്‌ - കഴ്‌സൺ പ്രഭു

12. നോര്‍ത്ത്‌ വെസ്റ്റ്‌ ഫ്രോണ്ടിയര്‍ പ്രോവിൻസ് (വടക്കു പടിഞ്ഞാറൻ അതിർത്തി പ്രവിശ്യ, NWFP) രൂപവല്‍ക്കരിച്ച സമയത്തെ വൈസ്രോയി - കഴ്‌സൺ പ്രഭു

13. കഴ്‌സൺ പ്രഭുവിനെ ബ്രിട്ടീഷ് ഇന്ത്യയിലെ ഔറംഗസീബെന്ന് വിശേഷിപ്പിച്ചത് - ഗോപാല കൃഷ്ണ ഗോഖലെ

14. കിച്ച്നർ പ്രഭുവുമായുള്ള അഭിപ്രായ വ്യത്യാസതെത്തുടര്‍ന്ന്‌ രാജിവെച്ച വൈസ്രോയി - കഴ്‌സൺ പ്രഭു

15. പോലീസ് സംവിധാനത്തെപ്പറ്റി പഠിക്കാൻ 1902-ല്‍ ആന്‍ഡ്രു ഫേസര്‍ ചെയര്‍മാനായി ഇന്ത്യൻ പോലീസ്‌ കമ്മീഷനെ നിയമിച്ച വൈസ്രോയി - കഴ്‌സൺ പ്രഭു

16. കോൺഗ്രസ് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള നിവേദക സംഘത്തിന്‌ സന്ദര്‍ശനാനുമതി നിഷേധിച്ച വൈസ്രോയി - കഴ്‌സൺ പ്രഭു

17. ബംഗാള്‍ വിഭജിച്ച (1905) വൈസ്രോയി - കഴ്‌സൺ പ്രഭു

18. തിരുവിതാംകൂര്‍ സന്ദര്‍ശിച്ച ആദ്യത്തെ വൈസ്രോയി - കഴ്‌സൺ പ്രഭു

19. ആലപ്പുഴയെ കിഴക്കിന്റെ വെനീസ്‌ എന്നു വിശേഷിപ്പിച്ച വൈസ്രോയി - കഴ്‌സൺ പ്രഭു

20. ഏതു വൈസ്രോയിക്കാണ്‌ 1900 ലെ ഈഴവ മെമ്മോറിയല്‍ സമര്‍പ്പിച്ചത്‌ - കഴ്‌സൺ പ്രഭു

21. ഏതു വൈസ്രോയിക്കാണ്‌ രണ്ടാം ഈഴവ മെമ്മോറിയല്‍ സമര്‍പ്പിച്ചത്‌ - കഴ്‌സൺ പ്രഭു

22. ബ്രിട്ടീഷിന്ത്യയിലെ ഔറംഗസീബ്‌ എന്നറിയപ്പെട്ടത് - കഴ്‌സൺ പ്രഭു

23. പുരാതന സ്മാരക സംരക്ഷണ നിയമം (1904) നിലവിൽ വന്നപ്പോൾ വൈസ്രോയിയായിരുന്നത് - കഴ്‌സൺ പ്രഭു

24. 1901-ൽ പഞ്ചാബിൽ നിന്ന് നോർത്ത് വെസ്റ്റ് ഫ്രോണ്ടിയർ പ്രൊവിൻസ് രൂപവത്കരിച്ച വൈസ്രോയി - കഴ്‌സൺ പ്രഭു

25. 1902-ൽ കഴ്‌സൺ പ്രഭു നിയമിച്ച ഇന്ത്യൻ പോലീസ് കമ്മീഷന്റെ ചെയർമാനായിരുന്നത് - ആൻഡ്രൂ ഫ്രേസർ

26. 1904-ൽ കഴ്‌സൺ ഏത് ചിത്രകാരനാണ് കൈസർ ഇ ഹിന്ദ് സ്വർണ്ണമെഡൽ സമ്മാനിച്ചത് - രാജാ രവിവർമ്മ

27. സർവ്വകലാശാല കമ്മീഷനെ (1902) നിയമിച്ച വൈസ്രോയി - കഴ്‌സൺ പ്രഭു

28. 1902ൽ നിലവിൽ വന്ന സർവ്വകലാശാല കമ്മീഷന്റെ തലവൻ - തോമസ് റാലെയ് 

29. ഡൽഹിയിലെ 'പുസ'യിൽ കൃഷി ഗവേഷണ കേന്ദ്രം ആരംഭിച്ചത് - കഴ്‌സൺ പ്രഭു

30. പൊതുമരാമത്ത് വകുപ്പിൽ നിന്ന് റെയിൽവെയെ വേർതിരിച്ച വൈസ്രോയി - കഴ്‌സൺ പ്രഭു

31. ഇന്ത്യൻ കോയിനേജ് ആൻഡ് പേപ്പർ കറൻസി ആക്ട് (1899) പാസ്സാക്കിയ വൈസ്രോയി - കഴ്‌സൺ പ്രഭു

32. ഇന്ത്യൻ യൂണിവേഴ്‌സിറ്റീസ് ആക്ട് (1904) പാസ്സാക്കിയ വൈസ്രോയി - കഴ്‌സൺ പ്രഭു

33. കഴ്‌സൺ പ്രഭു ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറലായി 1902ൽ നിയമിച്ചത് - ജോൺ മാർഷൽ 

34. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് സ്ഥാപിച്ചത് - കഴ്‌സൺ പ്രഭു

35. 'ദി ലൈഫ് ഓഫ് ലോർഡ് കഴ്‌സൺ' എന്ന പുസ്തകം എഴുതിയത് - റൊണാൾഡ്‌ ഷെ

36. അഗ്രികൾച്ചർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, വ്യവസായ വാണിജ്യ വകുപ്പ് എന്നിവ സ്ഥാപിച്ച വൈസ്രോയി - കഴ്‌സൺ പ്രഭു

Post a Comment

Previous Post Next Post