ചെംസ്‌ ഫോര്‍ഡ്‌ പ്രഭു

ചെംസ്‌ ഫോര്‍ഡ്‌ പ്രഭു (Lord Chelmsford)

ജനനം: 1868 ഓഗസ്റ്റ് 12

മരണം: 1933 ഏപ്രിൽ 1

ബ്രിട്ടീഷ് ഇന്ത്യയുടെ വൈസ്രോയിയായിരുന്ന ചെംസ്‌ ഫോർഡ് പ്രഭുവിന്റെയും സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന മൊണ്ടേഗു പ്രഭുവിന്റെയും നേതൃത്വത്തിൽ ഇന്ത്യയിൽ മൊണ്ടേഗു - ചെംസ്‌ ഫോർഡ് ഭരണ പരിഷ്‌കാരം നടപ്പാക്കി. ഇത് ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് എന്നറിയപ്പെട്ടു. ഈ നിയമത്താൽ ബ്രിട്ടീഷ് ഇന്ത്യൻ പ്രൊവിൻസുകളിൽ ദ്വിഭരണം സമ്പ്രദായം നടപ്പിലായി. 

ഹണ്ടര്‍ കമ്മീഷൻ: 

ഹണ്ടര്‍ കമ്മിഷനെ നിയമിച്ചത്‌ റിപ്പണ്‍ പ്രഭുവാണോ ചെംസ്ഫോര്‍ഡ്‌ പ്രഭുവാണോ?

റിപ്പണ്‍ പ്രഭു നിയമിച്ച (1882) ഹണ്ടര്‍ കമ്മിഷന്‍ വിദ്യാഭ്യാസരംഗത്തെക്കുറിച്ചാണ്‌ പഠനം നടത്തിയത്‌. വില്യം വില്‍സണ്‍ ഹണ്ടര്‍ (1840-1900) ഇന്ത്യന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്നു. പിന്നീടദ്ദേഹം റോയല്‍ ഏഷ്യാറ്റിക് സൊസൈറ്റിയുടെ വൈസ്‌ പ്രസിഡന്റായി. ജാലിയന്‍വാലാബാഗ്‌ കൂട്ടക്കൊലയെക്കുറിച്ച്‌ അന്വേഷിക്കാനാണ്‌ ചെംസ്ഫോഡ്‌ പ്രഭു ഹണ്ടര്‍ കമ്മിഷനെ നിയോഗിച്ചത്‌. അഭിഭാഷകന്‍, ന്യായാധിപന്‍, രാഷ്ട്രീയ നേതാവ്‌ എന്നീ നിലകളില്‍ പ്രശസ്തനായ വില്യം ഹണ്ടറുടെ (1865-1957) പേരിലാണ്‌ ഒമ്പതംഗ കമ്മിഷന്‍ അറിയപ്പെട്ടത്‌.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ഇന്ത്യയിലെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ആദ്യത്തെ സംഘടനയായ അഖിലേന്ത്യാ ട്രേഡ്‌ യൂണിയന്‍ കോണ്‍ഗ്രസ്‌ (എഐടിയുസി) 1920 ഒക്ടോബര്‍ 31 ന്‌ ബോംബെയില്‍ രൂപംകൊണ്ടപ്പോള്‍ വൈസ്രോയി ആരായിരുന്നു

2. ഗാന്ധിജി നിസഹകരണ പ്രസ്ഥാനം (1920-22) ആരംഭിച്ചത്‌ ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌

3. പ്രവിശ്യകളില്‍ ദ്വിഭരണ സംവിധാനം നിലവില്‍ വന്നപ്പോള്‍ വൈസ്രോയിയായിരുന്നത്‌

4. റൗലറ്റ്‌ നിയമം പാസാക്കിയപ്പോള്‍ വൈസ്രോയിയായിരുന്നത്‌

5. ഖിലാഫത്ത്‌ പ്രസ്ഥാനം ആരംഭിച്ചപ്പോള്‍ ആരായിരുന്നു വൈസ്രോയി

6. ഒന്നാം ലോക മഹായുദ്ധത്തിന്‌ തിരശ്ശീല വീണത്‌ (1918) ഏത്‌ വൈസ്രോയിയുടെ സമയത്താണ്‌

7. ജാലിയന്‍വാലാബാഗ്‌ കൂട്ടക്കൊലയെക്കുറിച്ചന്വേഷിക്കാന്‍ ഹണ്ടര്‍ കമ്മീഷനെ നിയമിച്ചപ്പോള്‍ വൈസ്രോയി ആരായിരുന്നു

8. പഞ്ചാബിലെ അമൃത്‌ സറിലെ ജാലിയന്‍വാലാബാഗില്‍ കൂട്ടക്കൊല നടന്നപ്പോള്‍ വൈസ്രോയി

9. 1919 ലെ ഗവ.ഓഫ്‌ ഇന്ത്യ ആക്ട്‌ പാസാക്കിയപ്പോള്‍ വൈസ്രോയി

10. ഏത്‌ വൈസ്രോയിയുടെ സമയത്താണ്‌ 1921 ല്‍ സെന്‍ട്രല്‍ ലജിസ്ലേറ്റീവ്‌ അസംബ്ലി നിലവില്‍ വന്നത്‌

11. വിദ്യാഭ്യാസത്തെക്കുറിച്ച്‌ പഠിക്കാന്‍ സാഡ്‌ ലര്‍ കമ്മീഷന്‍ നിയോഗിക്കപ്പെട്ടപ്പോള്‍ വൈസ്രോയിയായിരുന്നത്‌

12. ഏത്‌ വൈസ്രോയിയുടെ സമയത്താണ്‌ സര്‍ സയ്യിദ്‌ അഹമ്മദ്‌ ഖാന്‍ അലിഗഡ്‌ മുസ്ലിം യൂണിവേഴ്‌സിറ്റി (1917) സ്ഥാപിച്ചത്‌

13. ഏത്‌ വൈസ്രോയിയുടെ സമയത്താണ് മദന്‍ മോഹന്‍ മാളവ്യ ബനാറസ്‌ ഹിന്ദു സര്‍വകലാശാല (1919 ൽ സ്ഥാപിച്ചത്)‌

14. ഗാന്ധിജി ഇന്ത്യയിലെ ആദ്യത്തെ സതൃഗ്രഹം ബീഹാറിലെ ചമ്പാരനില്‍ നടത്തി (1917) യപ്പോള്‍ വൈസ്രോയി

15. ഇന്ത്യയിലെ ആദ്യത്തെ വനിതാ സര്‍വകലാശാല രൂപംകൊണ്ടപ്പോള്‍ (1916) വൈസ്രോയി

16. കോണ്‍ഗ്രസിലെ വിഭാഗങ്ങളായ മിതവാദികളും തീവ്രവാദികളും ഒരുമിച്ച 1916 ലെ ലക്‌നൗ സമ്മേളന സമയത്തെ വൈസ്രോയി

17. ആനി ബസസന്റും ബാലഗംഗാധര തിലകനും ഹോംറൂള്‍ പ്രസ്ഥാനം ആരംഭിച്ചപ്പോള്‍ വൈസ്രോയി

Post a Comment

Previous Post Next Post