ജഹാംഗീർ

ജഹാംഗീർ ജീവ ചരിത്രം (Jahangir in Malayalam)

ജനനം: 1569 ഓഗസ്റ്റ് 31

മരണം: 1627 ഒക്ടോബർ 28

അക്ബറിന്റെ മരണത്തെതുടര്‍ന്ന്‌ അദ്ദേഹത്തിന്റെ പുത്രനായ ജഹാംഗീര്‍ സിംഹാസനാരോഹണം ചെയ്തു. അധികാരമേറ്റ്‌ ഉടനെതന്നെ രണ്ടു പ്രധാന പരിഷ്കാരങ്ങള്‍ നടപ്പിലാക്കികൊണ്ട്‌ അദ്ദേഹം ജനശ്രദ്ധ പിടിച്ചുപറ്റി.

(1) ജഹാംഗീര്‍ 12 ശാസനങ്ങള്‍ പുറപ്പെടുവിച്ചു. രാജ്യത്തുടനീളം അവ പെരുമാറ്റ ചട്ടങ്ങളായി പാലിക്കണമെന്ന്‌ കല്പിക്കുകയും ചെയ്തു (ലഹരി പദാര്‍ത്ഥങ്ങളുടെ വില്പന തടയുക, ആശുപത്രികൾ നിര്‍മ്മിക്കുക തുടങ്ങിയ കാര്യങ്ങളാണ്‌ ഈ ശാസനങ്ങളില്‍ അടങ്ങിയിരുന്നത്‌).

(2) അദ്ദേഹം പ്രസിദ്ധമായ “നീതി ചങ്ങല” (Chain of Justice) സ്ഥാപിച്ചു. ഈ ചങ്ങലയില്‍ ഘടിപ്പിച്ച മണികള്‍ മുഴക്കി തങ്ങളുടെ പരാതികള്‍ ജനങ്ങള്‍ക്ക്‌ ഉദ്യോഗസ്ഥന്മാരെ ധരിപ്പിക്കാമെന്ന്‌ വിളംബരം ചെയ്തു.

ഇങ്ങനെ നല്ല ഉദ്ദേശങ്ങളോടെ തുടങ്ങിയ ജഹാംഗീറിന്റെ ഭരണം താമസിയാതെ ചില രാഷ്ട്രീയ സംഭവവികാസങ്ങളാല്‍ അവതാളത്തിലായി. സിംഹാസനാരോഹണം നടത്തി അധികം താമസിയാതെ, മൂത്തപുത്രനായ ഖുസ്റോ ചക്രവര്‍ത്തിക്കെതിരെ കലാപത്തിനൊരുങ്ങി. ജഹാംഗീര്‍ ഈ ലഹള അമര്‍ച്ച ചെയ്യുകയും പുത്രനെ തടവിലാക്കുകയും ചെയ്തു. ഖുസ്റോ ജയിലില്‍വെച്ചുതന്നെ മരണമടഞ്ഞു.

ഖുസ്റോവിനെ സഹായിച്ചു വെന്നാരോപിച്ചു കൊണ്ട്‌ അഞ്ചാമത്തെ സിക്കു ഗുരുവായ അര്‍ജ്ജുന്‍സിങ്ങിനെ ജഹാംഗീര്‍ മരണശിക്ഷക്കു വിധിച്ചു. രാഷ്ട്രീയമായി നോക്കിയാല്‍ ഇത് വിവേകശൂന്യമായ ഒരു നടപടിയായിരുന്നു. ഇതോടെ സിക്കുകാര്‍ മുഗളരുടെ പ്രഖ്യാപിത ശത്രുക്കളായിത്തീര്‍ന്നു.

ജഹാംഗീറിന്റെ ആദ്യകാല നേട്ടങ്ങളില്‍ ഏറ്റവും പ്രധാനം മേവാറിനെതിരെയുള്ള വിജയമായിരുന്നു. തുടര്‍ച്ചയായ യുദ്ധങ്ങളിലൂടെ മേവാറിലെ രജപുത്രരാജാവായ അമരസിംഹനെ അദ്ദേഹം അടിയറവ്‌ പറയിപ്പിച്ചു. ബംഗാളിലുണ്ടായ അഫ്ഗാനികളുടെ കലാപവും ജഹാംഗീര്‍ അമര്‍ച്ച ചെയ്തു.

1620 മുതല്‍ ദുരന്തങ്ങളും കലാപങ്ങളും ജഹാംഗീറിനെ വേട്ടയാടാന്‍ തുടങ്ങി. 1622-ല്‍ പേര്‍ഷ്യയിലെ ഷാ അബ്ബാസ്‌ കാന്ദഹാര്‍ പിടിച്ചെടുത്തു. മുഗള്‍ സാമ്രാജ്യത്തിന്‌ ഇത്‌ കനത്ത പ്രഹരമായിരുന്നു. ഡക്കാനില്‍ മേധാവിത്വം നേടാനുള്ള ജഹാംഗീറിന്റെ പരിശ്രമങ്ങളെ മാലിക്‌ അംബര്‍ പരാജയപ്പെടുത്തി. ജഹാംഗീറിന്റെ പുത്രനായ ഷാജഹാന്‍ കലാപത്തിനൊരുങ്ങിയത് മറ്റൊരു രാഷ്ട്രീയ പ്രതിസന്ധി കൂടിയുണ്ടാക്കി.

ഈ സംഭവ വികാസങ്ങളെ നേരിടാന്‍ ജഹാംഗീറിനു കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ ഭരണനിര്‍വൃഹണം ഏതാണ്ട്‌ പൂര്‍ണ്ണമായും അദ്ദേഹത്തിന്റെ പത്നിയായ നൂര്‍ജഹാന്‍ ഏറ്റെടുത്തു. സ്വന്തം ബന്ധുക്കളെ അവര്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ നിയമിച്ചു. നൂര്‍ജഹാന്റെ പിതാവ്‌ പ്രധാനമന്ത്രിയായി നിയോഗിക്കപ്പെട്ടു. സഹോദരനായ അസഫ്ഖാന്‍ ഉന്നതപദവി നല്‍കി. തന്റെ ബന്ധുക്കളുടെ സഹായത്തോടെ നൂര്‍ജഹാന്‍ രാജകൊട്ടാരത്തില്‍ ഒരു ഉപജാപക സംഘം അഥവാ “ജുണ്ട' (Junta) രൂപീകരിച്ചിരുന്നുവെന്ന്‌ ആധുനിക ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. ഈ ജുണ്ടയാണ്‌ ജഹാംഗീറിനേയും ഭരണത്തേയും നിയന്ത്രിച്ചിരുന്നതെന്ന്‌ പറയപ്പെടുന്നു.

ജഹാംഗീറിന്റെ മേൽ വലിയ സ്വാധീനം ചെലുത്താൻ നൂർജഹാന് കഴിഞ്ഞിരുന്നു. തന്റെ മരുമകനായ ഷഹരിയാറിനെ ചക്രവര്‍ത്തിയാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ ഷാജഹാന്റെ എതിര്‍പ്പുമൂലം തന്റെ രാഷ്ട്രീയാഭിലാഷങ്ങള്‍ കൈവരിക്കുന്നതില്‍ നൂര്‍ജഹാന്‍ പരാജയപ്പെട്ടു. ജഹാംഗീറിന്റെ മരണത്തോടെ അവരുടെ പൊതുജീവിതവും അവസാനിച്ചു. മരണം വരെ (1645) അവര്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍നിന്നും ഒഴിഞ്ഞുനിന്നു. മുഗള്‍ഭരണം പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോള്‍ അസാമാന്യമായ നേത്യപാടവത്തിലൂടെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നതാണ്‌ നൂര്‍ജഹാന്റെ നേട്ടം. പേർഷ്യൻ സാഹിത്യത്തിലും കവിതയിലും താല്പര്യമുണ്ടായിരുന്ന അവര്‍ അക്കാലത്തെ സാംസ്കാരിക ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ആത്മകഥ രചിക്കുകയും ശവകുടീരം ഇന്ത്യയ്ക്ക് വെളിയില്‍ സ്ഥിതി ചെയ്യുകയും ചെയ്യുന്ന മുഗള്‍ ചക്രവര്‍ത്തിമാരാണ്‌ ബാബറും .......ഉം

2. ഏത്‌ മുഗള്‍ ചക്രവര്‍ത്തിയാണ്‌ അലസജീവിതം നയിക്കുകയും ഭരണത്തിന്റെ കടിഞ്ഞാണ്‍ ഭാര്യയ്ക്കു വിട്ടുകൊടുക്കുകയും ചെയതത്

3. പണഡിതനായ കുടിയന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട മുഗള്‍ ചക്രവര്‍ത്തി

4. അംബറിലെ രാജാവിന്റെ മകളില്‍ അക്ബര്‍ക്കു ജനിച്ച മകന്‍

5. നൂര്‍ജഹാന്റെ ആദ്യ ഭര്‍ത്താവ്‌ ഷേര്‍ അഫ്ഗാനെ വധിക്കാന്‍ തന്ത്രപരമായ നീക്കം നടത്തിയതാര്‌

6. ഏത്‌ മുഗള്‍ ചക്രവര്‍ത്തിയുടെ കാലത്താണ് പുകയില കൃഷി ആരംഭിച്ചത്‌

7. ശ്രീനഗറിലെ ഷാലിമാര്‍ പൂന്തോട്ടം നിര്‍മിച്ചത്

8. ഏത്‌ മുഗള്‍ ചക്രവര്‍ത്തിയുടെ കാലത്താണ് ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാ കമ്പനിക്ക്‌ ഇന്ത്യയില്‍ ഫാക്ടറി നിര്‍മിക്കാന്‍ അനുമതി ലഭിച്ചത്

9. തുസുക്ക്‌ -ഇ-ജഹാംഗീറി എന്ന ആത്മകഥ രചിച്ചതാര്‌

10. ആരുടെ മുഖ്യരാജ്ഞിയായിരുന്നു നൂര്‍ജഹാന്‍

11. ഫത്തേപൂര്‍ സിക്രിയില്‍ ജനിച്ച മുഗള്‍ചക്രവര്‍ത്തി

12. ഏതു മുഗള്‍ ചക്രവര്‍ത്തിയുടെ കാലത്താണ് മേവാര്‍ മുഗള്‍ മേല്‍ക്കോയ്മ അംഗീകരിച്ചത്‌

13. അഞ്ചാമത്തെ സിഖ്‌ ഗുരുവായ അര്‍ജുന്‍ ദേവിനെ വധിച്ച മുഗള്‍ ചക്രവര്‍ത്തി

14. മകനായ ഖുസ്രുവിന്റെ കലാപം അമര്‍ച്ച ചെയ്ത്‌ സിംഹാസനം ഭദ്രമാക്കിയ മുഗള്‍ ചക്രവര്‍ത്തി

15. ഏത്‌ മുഗള്‍ രാജാവിന്റെ ആദ്യകാല നാമമാണ് സലിം‌

16. തനിക്കെതിരെ കലാപം നടത്തിയ മകന്‍ ഖുസ്രുവിനെ അന്ധനാക്കിയ മുഗള്‍ ചക്രവര്‍ത്തി

17. ആവലാതിച്ചങ്ങല (നീതിച്ചങ്ങല) സ്ഥാപിച്ച മുഗള്‍ ചക്രവര്‍ത്തി

18. ജഹാംഗീറിന്റെ ശവകുടീരം പണികഴിപ്പിച്ചത് - ഷാജഹാൻ

Post a Comment

Previous Post Next Post