ഹുമയൂൺ

ഹുമയൂൺ ജീവ ചരിത്രം (Humayun in Malayalam)

ജനനം: 1508 മാർച്ച് 6

മരണം: 1556 ജനുവരി 27

ബാബറുടെ മരണശേഷം അദ്ദേഹത്തിന്റെ മൂത്ത പുത്രനായ ഹുമയൂണ്‍ രാജാവായി. അദ്ദേഹത്തിനു നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവന്നു. ഏകീകരിക്കപ്പെടാത്ത കുറെ പ്രദേശങ്ങളാണ്‌ അദ്ദേഹത്തിന്‌ പിതാവില്‍നിന്ന്‌ ലഭിച്ചത്‌. സുസംഘടിതമായ ഒരു ഭരണസംവിധാനംപോലും അതിലുണ്ടായിരുന്നില്ല. രാജ്യത്തിന്റെ സാമ്പത്തികനിലയും ഭദ്രമായിരുന്നില്ല. പാനിപ്പത്ത്‌-ഗോഗ്രാ യുദ്ധങ്ങള്‍ക്കുശേഷവും അഫ്ഗാനികളുടെ ശക്തി തകര്‍ക്കപ്പെട്ടിരുന്നില്ല. രജപുത്രന്മാരെ തോല്‍പ്പിച്ചിരുന്നുവെങ്കിലും കീഴടക്കിയിരുന്നില്ല. ഗുജറാത്തിലെ ബഹദൂര്‍ഷാ മുഗളന്മാര്‍ക്ക്‌ വന്‍ ഭീഷണി ഉയര്‍ത്തിക്കൊണ്ട്‌ തന്റെ രാജ്യത്തിന്റെ അതിരുകള്‍ പടിഞ്ഞാറോട്ട്‌ വികസിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. കൂടാതെ ഹുമയുണിന്റെ സഹോദരന്മാര്‍ അദ്ദേഹത്തോട്‌ വിശ്വസ്തത പുലര്‍ത്തിയിരുന്നില്ല. കമ്രാൻ, അസ്കാരി, ഹിന്‍ഡാള്‍ എന്നീ മൂന്നു സഹോദരന്മാരും അധികാര മോഹികളായിരുന്നു. ഹുമയൂണ്‍ പ്രധാനപ്പെട്ട സ്ഥാനമാനങ്ങള്‍ അവര്‍ക്കു നല്‍കിയെങ്കിലും അവര്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു.

അധികാരമേറ്റു കുറച്ചുമാസങ്ങള്‍ക്കുള്ളില്‍തന്നെ ഹുമയൂണ്‍ കലിഞ്ജര്‍ കോട്ടയും ജോവ്‌ന്‍പുരും ആക്രമിച്ചു. ഇതിനുശേഷം അദ്ദേഹം അഫ്ഗാനികള്‍ക്കെതിരെ തിരിഞ്ഞു. അഫ്ഗാന്‍ മേധാവിയായ ഷേര്‍ഖാന്റെ നിയന്ത്രണത്തിലായിരുന്ന ചുനാര്‍കോട്ട അദ്ദേഹം ആക്രമിച്ചു. പരാജയപ്പെടുമെന്നുറപ്പായപ്പോള്‍ ഷേര്‍ഖാന്‍ തന്ത്രപൂര്‍വ്വം ഹുമയൂണിനു കീഴടങ്ങുകയും മുഗള്‍ അധീശത്വം അംഗീകരിക്കുകയും ചെയ്തു. ചുനാര്‍കോട്ട അദ്ദേഹത്തിനു തിരികെ ലഭിച്ചു.

ഗുജറാത്തിലെ ബഹദൂര്‍ഷായെ പരാജയപ്പെടുത്തുകയായിരുന്നു ഹുമയൂണിന്റെ അടുത്ത ലക്ഷ്യം. ഹുമയൂണിന്റെ ശത്രുക്കള്‍ക്ക്‌ അഭയവും സൈനിക സഹായവും നല്‍കി ബഹദൂര്‍ഷാ മുഗളന്മാരെ നിരന്തരമായി ഉപദ്രവിച്ചുവരികയായിരുന്നു. മാള്‍വ ആക്രമിച്ചുകൊണ്ട്‌ മുഗള്‍ സൈന്യം മുന്നേറിയപ്പോള്‍ ഭയചകിതനായ ബഹദൂര്‍ഷാ രാജ്യം വിട്ടോടി (പിന്നീട്‌ ഒരു പോര്‍ച്ചുഗീസ്‌ കപ്പലില്‍ വെച്ചുണ്ടായ ഒരു ഏറ്റുമുട്ടലില്‍ അദ്ദേഹം കടലില്‍ വീണു മരിച്ചു). ഗുജറാത്തും മാള്‍വയും ഹുമയൂണിന്റെ പിടിയിലായി. ഇതോടെ ബഹദൂര്‍ഷാ മുഗളര്‍ക്കുനേരെ ഉയര്‍ത്തിയ ഭീഷണി അവസാനിച്ചു.

ഷേര്‍ഖാന്‍ മുഗളരുടെ മേല്‍ക്കോയ്മ അംഗീകരിച്ചത്‌ തന്ത്രപരമായ ഒരു നടപടിയായിരുന്നു. അദ്ദേഹം മുഗളരോട്‌ കൂറു പുലര്‍ത്തുന്നതായി ഭാവിക്കുകയും അതേസമയം അവരെ ഇന്ത്യയിൽനിന്നു തുരത്താനുള്ള പദ്ധിതികൾക്ക് രൂപം കൊടുക്കുകയും ചെയ്തു. ശക്തമായ ഒരു സേനയെ സംഘടിപ്പിച്ചുകൊണ്ട് ഷേര്‍ഖാന്‍ മുഗളരെ നേരിട്ടു. 1539-ല്‍ "ചൗസ"യിൽവെച്ച് അദ്ദേഹം ഹുമയൂണിനെ തോൽപ്പിച്ചു. വമ്പിച്ച കൊള്ളമുതലും ഹുമയൂണിന്റെ അന്തപുരവും ഷേര്‍ഖാന്റെ കൈകളില്‍വന്നു. ഹുമയൂണ്‍ നദി നീന്തികടന്ന്‌ കഷ്ടിച്ച്‌ രക്ഷപ്പെടുകയായിരുന്നു.

ചൗസയിലെ പരാജയത്തിനുശേഷം ആഗ്രയിലെത്തിയ ഹുമയൂണ്‍ തിടുക്കത്തില്‍ ഒരു സൈന്യത്തെ തട്ടിക്കൂട്ടി ഷേര്‍ഖാനെതിരെ നീങ്ങി. 1540-ല്‍ കാനൂജില്‍വെച്ച്‌ ഇരുവരും ഒരിക്കല്‍കൂടി ഏറ്റുമുട്ടി. ഈ യുദ്ധത്തിലും ഹുമയൂണ്‍ പരാജയപ്പെട്ടു. ഡല്‍ഹിയും ആഗ്രയും ലാഹോറും ഷേര്‍ഖാന്റെ അധീനതയിലായി. അദ്ദേഹം മുഗള്‍ ഭരണം അവസാനിപ്പിക്കുകയും സൂര്‍വംശത്തിന്റെ അഫ്ഗാന്‍ ഭരണം സ്ഥാപിക്കുകയും ചെയ്തു.

സിംഹാസനം നഷ്ടപ്പെട്ട ഹുമയൂണ്‍ സാമ്രാജ്യം തിരിച്ചുപിടിക്കാനുള്ള പദ്ധതികള്‍ ആരാഞ്ഞുകൊണ്ട് രണ്ടരവർഷക്കാലം സിന്ധിലും അയല്‍പ്രദേശങ്ങളിലുമായി അലഞ്ഞു. എന്നാല്‍ ആരും അദ്ദേഹത്തെ സഹായിക്കാൻ തയ്യാറായില്ല. അവസാനം പേര്‍ഷ്യന്‍ രാജാവിന്റെ സവിധത്തില്‍ അദ്ദേഹം അഭയം തേടി. 1555-ൽ ഹുമയൂൺ ഇന്ത്യയിലേക്കു തിരിച്ചുവന്ന് അധികാരം തിരിച്ചുപിടിക്കുകയും മുഗൾ സാമ്രാജ്യം പുനഃസ്ഥാപിക്കുകയും ചെയ്തു. എന്നാൽ 1556-ൽ തന്റെ ഗ്രന്ഥാലയത്തിന്റെ കോണിപ്പടിയിൽനിന്നു വീണ് അദ്ദേഹം മരണമടഞ്ഞു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. പേരിന്‌ ഭാഗ്യവാന്‍ എന്നര്‍ത്ഥമുള്ള മുഗള്‍ ചക്രവര്‍ത്തി

2. പേര്‍ഷ്യന്‍ ചക്രവര്‍ത്തിയുടെ ക്ഷണിക്കപ്പെടാത്ത അതിഥിയായി 15 വര്‍ഷം കഴിച്ചു കൂട്ടിയ മുഗള്‍ ചക്രവര്‍ത്തി

3. ദിൻപന നഗരം സ്ഥാപിച്ചതാര്‌

4. 15 വര്‍ഷം പ്രവാസ ജീവിതം നയിച്ച മുഗള്‍ ചക്രവര്‍ത്തി

5. അഫ്ഗാന്‍ വംശജര്‍ പരാജയപ്പെടുത്തിയ മുഗള്‍ ചക്രവര്‍ത്തി

6. ചൗസ യുദ്ധത്തില്‍ (1539) ഷേര്‍ഷ ആരെയാണ്‌ പരാജയപ്പെടുത്തിയത്

7. ഏത്‌ മുഗള്‍ ചക്രവര്‍ത്തിയുടെ ശവകുടിരമാണ്‌ ഡല്‍ഹിയിലുള്ളത്

8. കനൗജ്‌ യുദ്ധത്തില്‍ (1540) ഷേര്‍ഷ ആരെയാണ്‌ പരാജയപ്പെടുത്തിയത്

9. ഏത്‌ മുഗള്‍ ചക്രവര്‍ത്തിയുടെ ശവകുടീരമാണ്‌ ഡല്‍ഹിയിലുള്ളത്

10. ബാബറുടെ മകള്‍ ഗുല്‍ബദന്‍ബീഗം രചിച്ചത്‌ ആരുടെ ജീവചരിത്രമാണ് (ഹുമയൂൺ നാമ)

11. "ജീവിതകാലം മുഴുവൻ ഉരുണ്ടു മറിഞ്ഞു നടക്കുകയും, ജീവിതത്തിൽ നിന്ന് ഉരുണ്ടു മറിഞ്ഞു പോകുകയും ചെയ്തു" എന്ന്‌ ചരിത്രനിരൂപകനായ ലെയിന്‍പൂള്‍ വിശേഷിപ്പിച്ച ചക്രവർത്തി ‌

12. കാമ്പൂളില്‍ ജനിച്ച മുഗള്‍ ചക്രവര്‍ത്തി

13. 1536ല്‍ അപകടത്തില്‍ ഗ്രന്ഥശാലയുടെ ഗോവണിയില്‍ നിന്ന്‌ വിണ്‌ മരിച്ച മുഗള്‍ ചക്രവര്‍ത്തി

14. ബാബറുടെ പിന്‍ഗാമി ആരായിരുന്നു.

15. ഷേര്‍ഷ സ്ഥാനഭ്രഷ്ടനാക്കിയ മുഗള്‍ ചക്രവര്‍ത്തി

16. ഏത്‌ മുഗള്‍ ചക്രവര്‍ത്തിയാണ്‌ 1555-ല്‍ സൂര്‍ വംശത്തില്‍ നിന്ന്‌ ഭരണം തിരിച്ചുപിടിച്ചത്‌

17. അക്ബറുടെ പിതാവ്‌

18. ആരുടെ ശവകൂടിരമാണ്‌ താജ്മഹലിന്റെ മുന്‍ഗാമി എന്നറിയപ്പെടുന്നത്

19. 1555-ല്‍ സൂര്‍വംശത്തിലെ സിക്കന്ദര്‍ഷായെ സിര്‍ഹിന്ദില്‍ വെച്ച്‌ പരാജയപ്പെടുത്തിയ മുഗള്‍ ചക്രവര്‍ത്തി

20. രാണസംഗയുടെ വിധവയായ റാണി കര്‍ണാവതി ഏത്‌ മുഗള്‍ ചക്രവര്‍ത്തിക്കാണ്‌ രാഖി കൊടുത്തയച്ചത്‌

21. പേര്‍ഷ്യയിലെ ഷായുടെ സമ്മർദ്ദത്തിന്റേയും സ്വാധിനത്തിന്റെയും ഫലമായി സുന്നി വിഭാഗത്തില്‍ നിന്ന്‌ ഷിയയിലേക്ക്‌ മാറിയത്‌ ഏത്‌ മുഗള്‍ ചക്രവര്‍ത്തിയാണ്‌

22. വീണ്ടും സ്ഥാനാരോഹണം നടത്തിയ ഒരേയൊരു മുഗള്‍ ചക്രവര്‍ത്തി

23. അധികാരത്തില്‍ നിന്ന്‌ വിട്ടുനില്‍ക്കേണ്ടി വന്ന (1540 മുതല്‍ 1555 വരെ) ഏക മുഗൾ ചക്രവർത്തി

Post a Comment

Previous Post Next Post