ഔറംഗസീബ്

ഔറംഗസീബ് ചരിത്രം (Aurangzeb in Malayalam)

ജനനം: 1618 നവംബർ 3

മരണം: 1707 മാർച്ച് 3

മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാന്റെയും മുംതാസ് മഹലിന്റെയും മകനായി 1618 നവംബർ 3-ന് ഗുജറാത്തിലെ ഡെഹാഡിലാണ് ഔറംഗസേബ് ജനിച്ചത്. കുട്ടിക്കാലത്ത് അറബിയും, പേർഷ്യനും, തുർക്കിയും ഹിന്ദുസ്ഥാനിയും കൂടാതെ മാതൃഭാഷയായ ഉർദ്ദുവും പഠിച്ചു. ആയുധ മുറകൾ അഭ്യസിച്ചു. സൈനികതന്ത്രത്തിൽ വൈദഗ്ധ്യം നേടി. പതിനെട്ടാം വയസ്സിൽ ഡെക്കാണിലെ വൈസ്രോയിയായി. പിന്നീട് ഗുജറാത്ത് ഗവർണറായി.

സഹോദരങ്ങളെ വധിച്ച് പിതാവിനെ തടവിലാക്കിയതിന് ശേഷം ആലംഗീർ (ലോക രാജാവ്) പാദുഷാ (ചക്രവർത്തി) എന്നിങ്ങനെ പല ബഹുമതികളും സ്വയം സ്വീകരിച്ചുകൊണ്ട് ഭരണം ഏറ്റെടുത്തു. ഔറംഗസേബ് ഒരു യാഥാസ്ഥിതിക സുന്നി മുസ്ലിമായിരുന്നു. ഖുറാനിലെ നിയമങ്ങൾ അദ്ദേഹം കർശനമായി നടപ്പിലാക്കി.

രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറൻ പ്രദേശത്ത് ഉടലെടുത്ത അക്രമങ്ങൾ ചക്രവർത്തി നേരിട്ട് അടിച്ചമർത്തി. ബീജാപ്പൂർ യുദ്ധത്തിൽ പട്ടണമാകെ നശിപ്പിച്ചു. വഞ്ചനയിലൂടെ ഗോൽക്കൊണ്ട പിടിച്ചടക്കി. അദ്ദേഹത്തെ എതിർത്തവരെയെല്ലാം പരാജയപ്പെടുത്തി. പക്ഷെ മാൾവാർ അദ്ദേഹത്തിന് പിടിച്ചടക്കാൻ കഴിഞ്ഞില്ല. അവിടെയുള്ള രജപുത്രർ ഒത്തൊരുമയോടെ യുദ്ധം ചെയ്തു. ഔറംഗസീബിന്റെ മുഴുവൻ കഴിവും പുറത്തെടുത്തിട്ടും രജപുത്രരെ തോൽപ്പിക്കാൻ സാധിച്ചില്ല.

മുഗൾ സാമ്രാജ്യത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു മഹാരാഷ്ട്രർ. ഛത്രപതി ശിവജി മുഗളരുടെ പല സ്ഥലങ്ങളും പിടിച്ചെടുത്തു. ചതിപ്രയോഗത്തിലൂടെ ശിവജിയെ വധിക്കുവാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല. മതപരമായ ആഘോഷങ്ങളും ആർഭാടങ്ങളും, സംഗീതവും അദ്ദേഹം നിരോധിച്ചു. ഹിന്ദുക്കളുടെ മേൽ 'ജസിയ' എന്ന നികുതി അടിച്ചേൽപ്പിച്ചു. അതിന്റെയെല്ലാം ഫലമായി ജനങ്ങൾക്കിടയിൽ അദ്ദേഹത്തോടുള്ള അതൃപ്തി വർദ്ധിച്ചു. നയതന്ത്രത്തിലും രാജ്യതന്ത്രത്തിലും തികഞ്ഞ സാമർഥ്യം കാട്ടിയ അദ്ദേഹം മതപരമായി ജനങ്ങളെ വളരെയധികം പീഡിപ്പിച്ചു. ഹിന്ദുക്കളുടെ ക്ഷേത്രങ്ങൾ നശിപ്പിച്ചു. ഘോഷയാത്രകൾ നിരോധിച്ചു. 

മുഗൾ ഭരണകൂടത്തിന്റെ ഇസ്ലാമിക സ്വഭാവം നിലനിർത്താനാണ് ഔറംഗസേബ് പരിശ്രമിച്ചത്. അദ്ദേഹത്തിന്റെ ആശയങ്ങളും വിശ്വാസങ്ങളും പല ഘട്ടത്തിലും രാഷ്ട്രീയ-പൊതുനയങ്ങളോട് പൊരുത്തപ്പെട്ടിരുന്നില്ല. സ്വാഭാവികമായും അത് സാമ്രാജ്യത്തിന് ഹാനി വരുത്തി. കഷ്ടപ്പെട്ട് താൻ പടുത്തുയർത്തിയ സാമ്രാജ്യം തകരുന്നത് അദ്ദേഹം നേരിട്ടുകണ്ടു. അടിക്കടി തോൽവികൾ സംഭവിച്ചു. പുത്രന്മാർ തമ്മിൽ അധികാരത്തിനുവേണ്ടി മത്സരിച്ചു. 1707-ൽ അദ്ദേഹം അന്തരിച്ചു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് ബംഗാളിൽ കച്ചവടത്തിന് 1667-ല്‍ അനുമതി നല്‍കിയ മുഗള്‍ ചക്രവര്‍ത്തി

2. ഏത്‌ മുഗള്‍ ചക്രവര്‍ത്തിയാണ്‌ സാംബാജിയെ വധിച്ചത്

3. ഗോല്‍ക്കൊണ്ടയെ മുഗള്‍ സാമ്രാജ്യത്തോടു ചേര്‍ത്തത്‌

4. ശിവജിയുടെ ഭരണകാലത്ത്‌ മുഗള്‍ ചക്രവര്‍ത്തിയായിരുന്നത്‌

5. സാമ്രാജ്യ വിസ്തൃതി ഏറ്റവും കൂടുതലുണ്ടായിരുന്ന മുഗള്‍ ചക്രവര്‍ത്തി

6. ഡല്‍ഹിയില്‍ മോട്ടി മസ്ജിദ്‌ നിര്‍മിച്ചത്‌

7. ഏത്‌ മുഗൾ ചക്രവര്‍ത്തിയുടെ ഭാര്യയായിരുന്നു റാബിയ ദുരാനി അഥവാ ദില്‍രാസ്‌ഭാനു ബീഗം

8. ജീവിക്കുന്ന സന്യാസി (സിന്ദാ പീര്‍) എന്നറിയപ്പെട്ട മുഗള്‍ ചക്രവര്‍ത്തി

9. ലാഹോറില്‍ ബാദ്ഷാഹി മോസ്ക്‌ നിര്‍മിച്ചത്

10. ഏത്‌ മുഗള്‍ ചക്രവര്‍ത്തിയുടെ കാലത്താണ് ക്ലാസിക്കല്‍ സംഗീതത്തില്‍ ഏറ്റവും കൂടുതല്‍ കൃതികള്‍ രചിക്കപ്പെട്ടത്‌

11. ആലംഗീര്‍ എന്ന്‌ അറിയപ്പെട്ട മുഗള്‍ ചക്രവര്‍ത്തി

12. 1658-ലെ ധര്‍മട്‌ യുദ്ധത്തിലും സമുഗഡ്‌ യുദ്ധത്തിലും ദാരയെ തോല്‍പ്പിച്ചതാര്‌

13. ഏറ്റവും നിഷ്ഠൂരനായ മുഗള്‍ ചക്രവര്‍ത്തി എന്നറിയപ്പെട്ടത്‌

14. പിതാവിന്റെ മരണത്തെത്തുടര്‍ന്നല്ലാതെ സിംഹാസനസ്ഥനായ ഏക മുഗള്‍ ചക്രവര്‍ത്തി

15. ഏത്‌ മുഗള്‍ ചക്രവര്‍ത്തിയുടെ അന്ത്യവിശ്രമസ്ഥാനമാണ്‌ ഔറംഗബാദില്‍ സ്ഥിതി ചെയ്യുന്നത്‌

16. മുഗള്‍ രാജസദസ്സില്‍ സംഗീതവും നൃത്തവും നിരോധിച്ച മുഗള്‍ ചക്രവര്‍ത്തി

17. ജസിയ പുനഃസ്ഥാപിച്ച (1679) മുഗള്‍ ചക്രവര്‍ത്തി

18. ഒന്‍പതാമത്തെ സിഖ്‌ ഗുരുവായ തേജ്‌ ബഹാദൂറിനെ വധിച്ച മുഗള്‍ ചക്രവര്‍ത്തി

19. ഏത്‌ മുഗള്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്റെ അവസാന കാലഘട്ടത്തിലാണ്‌ ജാഹിര്‍ദാരി പ്രശ്‌നം നേരിടേണ്ടി വന്നത്

20. വീണവാദനത്തില്‍ പ്രവീണനായിരുന്ന മുഗള്‍ ചക്രവര്‍ത്തി

21. എല്ലാ ഹിന്ദുക്കളെയും റവന്യൂ വകുപ്പില്‍ നിന്ന് പുറത്താക്കാന്‍ 1671-ല്‍ ഉത്തരവിട്ട മുഗള്‍ ചക്രവർത്തി

22. അവസാനത്തെ പ്രതാപശാലിയായ മുഗൾ ചക്രവർത്തി

23. ബീജാപ്പൂരും ഗോൽക്കൊണ്ടയും മുഗൾ സാമ്രാജ്യത്തിനു കീഴടങ്ങിയത് ആരുടെ കാലത്താണ്

24. പിതാവിനെ തടവിലാക്കി അധികാരം പിടിച്ചെടുത്ത മുഗൾ ചക്രവർത്തി (1658)

Post a Comment

Previous Post Next Post