അലാവുദ്ദീൻ ഖിൽജി

അലാവുദ്ദീൻ ഖിൽജി ജീവ ചരിത്രം (Alauddin Khilji in Malayalam)

ജനനം: 1266

മരണം: 1316

മാതുലനും ഭാര്യാപിതാവുമായ ജലാലുദ്ദീന്‍ ഖില്‍ജിയെ ചതിച്ച്‌ കൊലപ്പെടുത്തിയശേഷം അധികാരത്തില്‍ വന്ന അലവാവുദ്ദീന്‍ ഖില്‍ജി തന്റെ എതിരാളികളെയെല്ലാം നിഷ്കരുണം അടിച്ചമര്‍ത്തി. സ്വര്‍ണ്ണം നല്‍കി പാട്ടിലാക്കിയ പ്രഭുക്കളില്‍ ഭൂരിഭാഗത്തേയും വധിക്കുകയോ, സ്വത്ത്‌ കണ്ടു കെട്ടുകയോ ചെയ്തു. പ്രഭുക്കളുടെ അധികാരങ്ങളും നിയന്ത്രിച്ചു. പ്രഭുക്കളും പ്രമാണിമാരും ഇതോടെ പൂര്‍ണ്ണമായും സുല്‍ത്താന്റെ നിയന്ത്രണത്തിലായി. സിംഹാസനത്തില്‍ തന്റെ സ്ഥാനം ഉറപ്പിച്ചതിനുശേഷം അലാവുദ്ദീന്‍ സുല്‍ത്താനേറ്റിന്റെ അതിരുകള്‍ വികസിപ്പിക്കാനുള്ള തേരോട്ടം ആരംഭിച്ചു.

സുല്‍ത്താനേറ്റിന്റെ വികാസം

അലാവുദ്ദീന്‍ ഒരു സാമ്രാജ്യവാദിയായിരുന്നു. ആക്രമണങ്ങളുടേയും വെട്ടിപ്പിടുത്തത്തിന്റേയുമായ ഒരു യുഗത്തിന്‌ അദ്ദേഹം തുടക്കം കുറിച്ചു. അദ്ദേഹത്തിന്റെ കാലത്ത്‌ സുല്‍ത്താനേറ്റിന്റെ അതിര്‍ത്തി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റംവരെ എത്തുകയുണ്ടായി. സുല്‍ത്താനേറ്റിന്റെ വികാസത്തില്‍ മൂന്നു ഘട്ടങ്ങളുണ്ടായിരുന്നു.

(1) ഒന്നാമത്തെ ഘട്ടത്തില്‍ ഡല്‍ഹിയില്‍ നിന്ന്‌ അത്രയൊന്നും ദൂരത്തല്ലാത്ത ഗുജറാത്ത്‌, രാജസ്ഥാന്‍, മാള്‍വ എന്നീ പ്രദേശങ്ങള്‍ സുല്‍ത്താനേറ്റിന്റെ അധീനതയിലായി.

(2) രണ്ടാമത്തെ ഘട്ടത്തില്‍ ആധുനിക മഹാരാഷ്ട്രയിലേയും ഡക്കാനിലേയും രാജ്യങ്ങള്‍ ആക്രമിക്കുപ്പെട്ടു.

(3) മൂന്നാമത്തെ ഘട്ടത്തില്‍, കേന്ദ്രനിയന്ത്രണം ഡക്കാനിലാകമാനം വ്യാപിപ്പിക്കുകയും ബംഗാളില്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു.

അലാവുദ്ദീന്റെ ആദ്യത്തെ സൈനിക മുന്നേറ്റം ഗുജറാത്തിനു നേരെയായിരുന്നു. ഗുജറാത്ത്‌ ഫലഭൂയിഷ്ഠവും ജനസാന്ദ്രവുമായ ഒരു പ്രദേശമായിരുന്നു. പടിഞ്ഞാറന്‍ തുറമുഖങ്ങളും ഗംഗാ സമതലത്തിലേക്കുള്ള വ്യാപാര പാതയും അവരുടെ നിയന്ത്രണത്തിലായിരുന്നു. ഗുജറാത്തിലെ തുറമുഖങ്ങള്‍ വഴിയുള്ള വിദേശ വ്യാപാരം വഴി ധാരാളം പൊന്നും വെള്ളിയും വന്നെത്തിയിരുന്നു. മധ്യേഷ്യയും പശ്ചിമേഷ്യയും മംഗോളിയരുടെ അധീനതയിലായതോടെ ഡല്‍ഹിയിലേക്കുള്ള നല്ലയിനം കുതിരകളുടെ ഇറക്കുമതി തടസ്സപ്പെട്ടു. ഗുജറാത്ത്‌ കൈവശപ്പെടുത്തിയാല്‍ അറബി-ഇറാക്കി കുതിരകളുടെ ഇറക്കുമതി ഉറപ്പുവരുത്താമായിരുന്നു. ചുരുക്കത്തില്‍, ഗുജറാത്തിന്റെ സമ്പന്നതയും അറബി-ഇറാക്കി കുതിരകളെ ലഭ്യമാക്കാനുള്ള സാധ്യതകളുമാണ്‌ ആ പ്രദേശത്തെ ആക്രമിക്കാന്‍ അലാവുദ്ദീനെ പ്രേരിപ്പിച്ചത്.

1299-ൽ അലാവുദ്ദീന്റെ സൈന്യം അദ്ദേഹത്തിന്റെ പ്രശസ്തരായ രണ്ടു സേനാപതികളുടെ നേതൃത്വത്തില്‍ ഗുജറാത്ത്‌ ആക്രമിച്ചു. ഗുജറാത്തിലെ രാജാവായിരുന്ന റായ്‌ കരണ്‍ ദേവഗിരിയിലേക്ക്‌ രക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ സമ്പത്തും രാജ്ഞിയും സുല്‍ത്താനേറ്റ്‌ സൈന്യത്തിന്റെ പിടിയിലായി. പല പ്രമുഖ നഗരങ്ങളും കൊള്ളയടിക്കപ്പെട്ടു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ പുതുക്കിപ്പണിത സോമനാഥ ക്ഷേത്രവും കവര്‍ച്ച ചെയ്തു നശിപ്പിച്ചു. ഗുജറാത്ത്‌ ഇതോടെ ഡല്‍ഹിയുടെ അധീനതയിലായി.

ഗുജറാത്ത്‌ കീഴടക്കിയതിനുശേഷം അലാവുദ്ദീന്റെ ശ്രദ്ധ രാജസ്ഥാനിലേക്കും മാള്‍വയിലേക്കും തിരിഞ്ഞു. ഗുജറാത്തുമായുള്ള വിനിമയം സുരക്ഷിതമാക്കുന്നതിനാണ്‌ അദ്ദേഹം ഈ പ്രദേശങ്ങള്‍ ആക്രമിച്ചത്‌. രാജസ്ഥാനിലെ ശക്തികേന്ദ്രങ്ങളായിരുന്ന രന്താംഭോറും ചിറ്റോറും അലാവുദ്ദീന്‍ കീഴടക്കി. രാജസ്ഥാനിലെ മറ്റു പ്രധാന നാട്ടുരാജ്യങ്ങളും അലാവുദ്ദീന്‌ കീഴടങ്ങാന്‍ നിര്‍ബ്ബന്ധിതമായി. എന്നാല്‍ രജപുത്രരാജ്യങ്ങള്‍ നേരിട്ടു ഭരിക്കാന്‍ അദ്ദേഹത്തിന്‌ താല്പര്യമുണ്ടായിരുന്നില്ല. കൃത്യമായി കപ്പം നല്‍കണമെന്ന വ്യവസ്ഥയില്‍ രജപുത്രരാജാക്കന്മാരെ അദ്ദേഹം ഭരിക്കാന്‍ അനുവദിച്ചു. ഒപ്പം അവരുമായി സൗഹൃദബന്ധം സ്ഥാപിക്കാനും ശ്രമിച്ചു. ഇതിനകം മാള്‍വയും അലാവുദ്ദീന്‍ കയ്യടക്കുകയുണ്ടായി. ഗുജറാത്തിലേക്കുള്ള മാര്‍ഗ്ഗം നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിനും ദക്ഷിണേന്ത്യയിലേക്കൊരു കവാടം തുറന്നു കിട്ടുന്നതിനുമാണ്‌ അദ്ദേഹം മാള്‍വ കൈവശപ്പെടുത്തിയത്‌. ഇതോടെ ഉത്തരേന്ത്യ മുഴുവന്‍ അലാവുദ്ദീന്റെ ഭരണത്തിന്‍ കീഴിലായി.

ഡക്കാനും ദക്ഷിണേന്ത്യയും

ഉത്തരേന്ത്യയില്‍ ആധിപത്യം സ്ഥാപിച്ചതിനുശേഷം അലാവുദ്ദീന്‍ മഹാരാഷ്ട്രയിലേക്കും ദക്ഷിണേന്ത്യയിലേക്കും തിരിഞ്ഞു. ഡക്കാനിലെ സമ്പന്നതയാണ്‌ അദ്ദേഹത്തെ പ്രലോഭിപ്പിച്ചത്‌. ഡക്കാന്‍ ദക്ഷിണേന്ത്യന്‍ ആക്രമണങ്ങളുടെ ചുമതല അലാവുദ്ദീന്‍ സേനാധിപനായ മാലിക്‌ കഫൂറിനെ ഏല്‍പ്പിച്ചു. മാലിക്‌ കഫൂര്‍ സമര്‍ത്ഥനായ ഒരു സേനാനായകനായിരുന്നു. ദക്ഷിണേന്ത്യയിലെ രാജ്യങ്ങളെ അദ്ദേഹം കീഴ്‌പ്പെടുത്തുകയും സുല്‍ത്താന്റെ മേല്‍ക്കോയ്മ അംഗീകരിപ്പിക്കുകയും ചെയ്തു.

ദേവഗിരിയില്‍ അധീശത്വം സ്ഥാപിച്ചുകൊണ്ടാണ്‌ അലാവുദ്ദീന്‍ ഖില്‍ജിയുടെ ദക്ഷിണേന്ത്യന്‍ പര്യടനം ആരംഭിക്കുന്നത്‌. ദേവഗിരിയിലെ രാജാവായ റായ്‌ രാമചന്ദ്ര ഡല്‍ഹി സുല്‍ത്താന് കപ്പം നല്‍കുന്നതില്‍ വീഴ്ചവരുത്തിയെന്ന്‌ ആരോപിച്ചായിരുന്നു ആക്രമണം. യുദ്ധത്തില്‍ രാമചന്ദ്ര പരാജയപ്പെട്ടു. കപ്പം കൊടുക്കാമെന്ന്‌ സമ്മതിച്ചതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തോട്‌ മാലിക്‌ കഫൂര്‍ ആദരവോടെ പെരുമാറി. റായ്‌ രാമചന്ദ്രയുമായുള്ള ബന്ധം ഡക്കാനില്‍ തുടര്‍ന്നുള്ള അധികാര വ്യാപനത്തില്‍ അലാവുദ്ദിന്‌ പ്രയോജനകരമായി.

ദേവഗിരിയില്‍ അടിത്തറയുറപ്പിച്ചതിനുശേഷം മാലിക്‌ കഫൂറിന്റെ നേതൃത്വത്തില്‍ രണ്ടു സൈനികാക്രമണങ്ങള്‍ ദക്ഷിണേന്ത്യക്കു നേരെയുണ്ടായി. തെലുങ്കാന പ്രദേശത്തെ വാറംഗലിനെതിരെയായിരുന്നു ഒന്നാമത്തെ ആക്രമണം. വാറംഗലിലെ രാജാവായ പ്രതാപരുദ്രന്‍ കഫുറിന്റെ ആക്രമണത്തെ സുശക്തമായി നേരിട്ടുവെങ്കിലും അവസാനം കീഴടങ്ങേണ്ടിവന്നു. രണ്ടാമതായി ദ്വാരസമുദ്രം, മാബാര്‍, മധുര എന്നിവക്കെതിരെ അദ്ദേഹം സൈന്യങ്ങളെ നയിച്ചു. ദ്വാര സമുദ്രത്തിലെ ഹോയ്സല രാജാവായ ബല്ലാലദേവനെ അലാവുദ്ദീന്റെ മേല്‍ക്കോയ്മ അംഗീകരിപ്പിക്കുകയും ചെയ്തു.

പിന്നീട്‌ മാബാറിലേക്കു (കോറമണ്ടല്‍) നീങ്ങിയ ഖില്‍ജി സൈന്യം പാണ്ഡ്യ തലസ്ഥാനമായ മധുരവരെ എത്തുകയുണ്ടായി. ചിദംബരത്തെ ക്ഷ്രേതമുള്‍പ്പെടെ അനേകം സമ്പന്ന ക്ഷേത്രങ്ങള്‍ കൊള്ളയടിച്ച്‌ ധാരാളം സമ്പത്തും കഫൂര്‍ നേടി. പട്ടണത്തുവെച്ച്‌ (മസൂലിപട്ടണം) മുസ്ലീം വ്യാപാരികള്‍ അധിവസിക്കുന്ന ഒരു പ്രദേശം അദ്ദേഹം കണ്ടു. നഗരത്തെ കൊള്ളയടിച്ച അദ്ദേഹം മുസ്ലീം വ്യാപാരികള്‍ ഉള്‍പ്പെടെ ആരേയും വെറുതെ വിട്ടില്ല.

അലാവുദ്ദീന്റെ ഡക്കാന്‍ നയം ഉത്തരേന്ത്യന്‍ നയത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. ഡക്കാനിലെ രാജ്യങ്ങളെ പിടിച്ചെടുക്കാനോ, നേരിട്ടുള്ള ഭരണം ഏര്‍പ്പെടുത്താനോ അദ്ദേഹത്തിന്‌ ഉദ്ദേശമുണ്ടായിരുന്നില്ല. ഡല്‍ഹിയില്‍ നിന്ന്‌ ഡക്കാനിലേക്കുള്ള ദൂരവും അവിടത്തെ രാജ്യങ്ങളിലെ പരിതസ്ഥിതിയും പ്രത്യക്ഷ ഭരണത്തിന്‌ അനുകൂലമെന്ന്‌ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. അതിനാല്‍ കീഴടങ്ങിയ രാജാക്കന്മാരെകൊണ്ട്‌ തന്റെ മേല്‍ക്കോയ്മ അംഗീകരിപ്പിച്ച്‌ കപ്പം നല്‍കണമെന്ന വ്യവസ്ഥയില്‍ അവര്‍ക്കുതന്നെ രാജ്യഭരണം തിരിച്ചേല്‍പ്പിക്കുകയാണ്‌ അദ്ദേഹം ചെയ്തത്‌. അലാവുദ്ദീന്റെ ഡക്കാന്‍ നയത്തിന്റെ അടിസ്ഥാന ലക്‌ഷ്യം അധീശത്വമായിരുന്നില്ല സമ്പത്തായിരുന്നു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ഖില്‍ജി വംശത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി

2. ഏത്‌ ഡല്‍ഹി സുല്‍ത്താന്റെ ബാല്യകാല നാമമാണ്‌ അലി ഗുര്‍ഷാപ്‌

3. തെക്കേ ഇന്ത്യ ആക്രമിച്ച ആദ്യത്തെ ഡല്‍ഹി സുല്‍ത്താന്‍

4. മാലിക്‌ മുഹമ്മദ്‌ ജയ്സിയുടെ പദ്മാവത് എന്ന കൃതിയില്‍ വിവരിക്കപ്പെടുന്ന ഡല്‍ഹി സുല്‍ത്താന്‍

5. ജുനാഖാന്‍ ഖില്‍ജി ഏതു പേരിലാണ്‌ ഇന്ത്യാ ചരിത്രത്തിൽ പ്രശസ്തന്‍

6. ജലാലുദീൻ ഖില്‍ജിയുടെ പിന്‍ഗാമി

7. ഏറ്റവും കൂടുതല്‍ കാലം ഭരിച്ച ഖില്‍ജി ഭരണാധികാരി

8. ഖില്‍ജി വംശത്തിലെ ഭരണാധികാരികളില്‍ ഏറ്റവും മഹാന്‍

9. മധ്യകാല ഇന്ത്യയില്‍ കമ്പോള നിയന്ത്രണം ആവിഷ്ക്കരിച്ച സുല്‍ത്താന്‍

10. ആരാണ്‌ പത്മാവതിയെ സ്വന്തമാക്കുന്നതിനായി ചിറ്റോര്‍ ആക്രമിച്ച ഡല്‍ഹി സുല്‍ത്താന്‍

11. കുറ്റമറ്റ രീതിയില്‍ ഭൂനികുതി വ്യവസ്ഥ ആവിഷ്ക്കരിച്ച ആദ്യ ഡല്‍ഹി സുല്‍ത്താന്‍

12. ചന്ദേലന്മാരുടെ രാജ്യം ഡല്‍ഹി സുല്‍ത്താനേറ്റിനോട്‌ ചേര്‍ത്തതാര്‍

13. തന്റെ നാണയങ്ങളില്‍ രണ്ടാം അലക്സാണ്ടര്‍ എന്ന്‌ ആലേഖനം ചെയ്ത ഡല്‍ഹി സുല്‍ത്താന്‍

14. മാലിക്‌ കാഫര്‍ ആരുടെ വിശ്വസ്ത സേനാനായകനായിരുന്നു

15. 1305-ല്‍ മാള്‍വ കീഴടക്കിയ ഡല്‍ഹി സുല്‍ത്താന്‍

16. സ്ഥിരം സൈന്യം ആവിഷ്ക്കരിച്ച ഡല്‍ഹി സുല്‍ത്താന്‍

17. ഗുജറാത്തിനെ ഡല്‍ഹി സുല്‍ത്താനേറ്റിനോട് ചേര്‍ത്തത്‌

18. പട്ടാളക്കാര്‍ക്ക്‌ ശമ്പളം രൊക്കം പണമായി നല്‍കിയ ആദ്യ ഡല്‍ഹി സുല്‍ത്താന്‍

19. ചാര്‍മിനാര്‍ നിര്‍മ്മിച്ചത്‌

20. സിക്കന്ദര്‍ ഇ സാനി (രണ്ടാം അലക്സാണ്ടർ) എന്ന സ്ഥാനപ്പേര്‌ സ്വീകരിച്ച ഡല്‍ഹി സുല്‍ത്താന്‍

21. സിരി നഗരത്തിന്റെ സ്ഥാപകന്‍

22. ഏത്‌ ഡല്‍ഹി സുല്‍ത്താന്റെ കാലത്താണ്‌ റാണി പത്മാവതി ജൌഫര്‍ അനുഷ്ഠിച്ചത്

23. അലൈ ദർവാസ പണികഴിപ്പിച്ചത്

24. ഖില്‍ജി വംശത്തിലെ ഏറ്റവും പ്രസിദ്ധനായ രാജാവ്

25. ഡൽഹിയിൽ ആദ്യമായി കമ്പോള നിയന്ത്രണം ഏർപ്പെടുത്തിയ ഭരണാധികാരി

26. മതത്തെ രാഷ്ട്രീയത്തിൽനിന്നു വേർപ്പെടുത്തിയ ആദ്യത്തെ ഇന്ത്യൻ ഭരണാധികാരി

27. ഇസ്ലാമിക ദൈവശാസ്ത്രത്തിന്റെ വക്താക്കളായ ഉലേമകൾ എന്ന പണ്ഡിതസമൂഹത്തിന്റെ ഉപദേശങ്ങൾ അവഗണിച്ച ആദ്യത്തെ ഡൽഹി സുൽത്താൻ

28. ഒരു സാമ്രാജ്യം സ്വന്തമാക്കിയ ആദ്യത്തെ ഡൽഹി സുൽത്താൻ

29. ദക്ഷിണേന്ത്യ ആക്രമിച്ച ആദ്യ മുസ്ലിം ബാണാധികാരി

30. സൈന്യത്തിലെ കുതിരകൾക്ക് ചാപ്പ കുത്തുന്ന സമ്പ്രദായം നടപ്പിലാക്കിയ ആദ്യ ഡൽഹി സുൽത്താൻ

31. ഇന്ത്യയിൽ ആദ്യമായി കമ്പോള നിയന്ത്രണവും തപാൽ സമ്പ്രദായം നടപ്പിലാക്കിയ ഭരണാധികാരി 

32. ആയിരം തൂണുകളുടെ കൊട്ടാരം (പാലസ് ഓഫ് തൗസന്റ് പില്ലേഴ്സ്) നിർമിച്ചത്

33. ഡക്കാൻ പ്രദേശം ആദ്യമായി ആക്രമിച്ച മുസ്ലിം ഭരണാധികാരി

34. ഹിന്ദു രാജകുമാരിയുമായി വിവാഹബന്ധത്തിലേർപ്പെട്ട ആദ്യത്തെ ഡൽഹി സുൽത്താൻ

35. ജലാലുദ്ദീൻ ഖില്ജിയെ വധിച്ച അദ്ദേഹത്തിന്റെ മരുമകൻ

36. സിരി ഫോർട്ടും, സിരി പട്ടണവും പണികഴിപ്പിച്ച ഭരണാധികാരി

37. അലാവുദ്ദീൻ ഖില്ജിയുടെ ഏറ്റവും പ്രധാനപ്പെട്ട പരിഷ്‌കാരം - കമ്പോള നിയന്ത്രണം

38. അലാവുദ്ദീൻ ഖില്ജിയുടെ ഭരണകാലം - 1296-1314

39. അലാവുദ്ദീൻ ഖില്ജിയുടെ സേനാനായകൻ - മാലിക് കാഫർ

40. അലാവുദ്ദിൻ ഖില്ജിയെ ദേവഗിരി കീഴടക്കാൻ സഹായിച്ചത് - മാലിക് കാഫർ

41. അലാവുദ്ദീൻ ഖില്ജിയെ വധിച്ച അദ്ദേഹത്തിന്റെ സൈന്യാധിപൻ - മാലിക് കാഫർ

Post a Comment

Previous Post Next Post