ധവള വിപ്ലവം

ധവള വിപ്ലവം (White Revolution in India)

പാലും പാലുത്പന്നങ്ങളുടെ വർധനവും ലക്ഷ്യമിട്ട് നടപ്പാക്കിയ പദ്ധതിയാണ് ധവള വിപ്ലവം.

PSC ചോദ്യങ്ങൾ

1. ഇന്ത്യയിൽ പാലുൽപ്പാദനത്തിലുണ്ടായ വർദ്ധനവാണ് - ധവള വിപ്ലവം

2. ധവള വിപ്ലവത്തിന് നേതൃത്വം നല്കിയ മലയാളി ആര് - വർഗീസ് കുര്യൻ

3. പശുവിൻ പാലുൽപാദനത്തിൽ ഇന്ത്യയുടെ സ്ഥാനം - രണ്ടാം സ്ഥാനം (ഒന്നാം സ്ഥാനം - അമേരിക്ക)(ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന പാലിൽ ഏതാണ്ട് 60 ശതമാനത്തോളം എരുമപ്പാലാണ്)

4. ലോകത്തിൽ ഏറ്റവും കൂടുതൽ പാലുൽപ്പാദിപ്പിക്കുന്ന രാജ്യം - ഇന്ത്യ (രണ്ടാം സ്ഥാനം - അമേരിക്ക)

5. ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം - ഹരിയാന

6. പാൽ കേട് കൂടാതെ സൂക്ഷിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗം - പാസ്ചറൈസേഷൻ

7. പാസ്ചറൈസേഷൻ കണ്ടെത്തിയത് - ലൂയി പാസ്ചർ

8. ഏറ്റവും കൂടുതൽ ആട്ടിൻപാൽ ഉത്പാദിപ്പിക്കുന്ന രാജ്യം - ഇന്ത്യ

9. ഏറ്റവും കൂടുതൽ പാലും പാലുത്പന്നങ്ങളും ഉപയോഗിക്കുന്നത് - ഫിൻലൻഡ്‌

10. ഇന്ത്യയിലെ ക്ഷീരോൽപാദക സഹകരണ പ്രസ്ഥാനമായ അമുൽ സ്ഥിതിചെയ്യുന്ന സംസ്ഥാനം - ഗുജറാത്ത് (ആനന്ദ്)

11. അമുൽ സ്ഥാപിതമായ വർഷം - 1946

12. നാഷണൽ ഡയറി ഡവലപ്മെന്റ് ബോർഡിൻറെ ആസ്ഥാനം - ആനന്ദ് (ഗുജറാത്ത്)

13. ലോകത്തിലെ ഏറ്റവും ചെറിയ പശു ഇനം - കേരളത്തിലെ വെച്ചൂർ പശു

14. വെച്ചൂർ പശുവിന്റെ ജന്മദേശം - കോട്ടയം

15. സങ്കരയിനം പശുക്കൾ - സുനന്ദിനി, സഹിവാൾ, ഗീർ

16. കേരളത്തിലെ കന്നുകാലി ഗവേഷണ കേന്ദ്രം - മാട്ടുപ്പെട്ടി

17. ക്ഷീരോൽപാദനത്തിന് വളർത്തുന്ന പശുക്കളിൽ ഏറ്റവും വലിയ ഇനം - ഹോൾസ്റ്റെയിൻ ഫ്രീസിയൻ

18. ഏറ്റവും കൂടുതൽ പാൽ ലഭിക്കുന്ന പശുവിനം - ഹോൾസ്റ്റെയിൻ ഫ്രീസിയൻ

19. കന്നുകാലികളുടെ വംശവർദ്ധനവിനായി കേരളത്തിൽ ഇൻഡോ സ്വിസ് പദ്ധിതി ആരംഭിച്ചത് - മാട്ടുപെട്ടിയിൽ (ഇടുക്കി)

20. കുളമ്പുരോഗത്തിന് കാരണം - വൈറസ്

21. കുളമ്പു രോഗചികിത്സ ആരംഭിച്ച ആദ്യ സംസ്ഥാനം - കേരളം

22. കന്നുകാലികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി കൃത്രിമബീജം കർഷകന്റെ വീട്ടുമുറ്റത്തെത്തിയ്ക്കുന്ന പദ്ധിതി - ഗോ സംവർദ്ധിനി

23. കുളമ്പ് രോഗ നിവാരണ പദ്ധിതി അറിയപ്പെടുന്നത് - ഗോരക്ഷാ പദ്ധിതി

24. സങ്കരവർഗ്ഗപശുക്കളുടെ വിവരം ശേഖരിക്കുന്ന പദ്ധിതി - ഗോരേഖാ പദ്ധിതി

25. മിൽമ സ്ഥാപിതമായ വർഷം - 1980

26. രോഗമുള്ള പശുവിന്റെ പാൽകുടിക്കുന്നതിലൂടെ മനുഷ്യർക്ക് ഉണ്ടാകുന്ന പനി - മാൾട്ടാ പനി

27. കന്നുകാലിത്തീറ്റയായി ഉപയോഗിക്കുന്ന ഒരിനം പായൽ - അസോള

28. ഒരു സങ്കരയിനം എരുമായാണ് - മുറാ

29. പശുസംരക്ഷണം, ഉത്പാദനക്ഷമത കൂട്ടൽ എന്നിവയ്ക്കും മറ്റ് പശുക്ഷേമ പദ്ധിതികൾക്കുമായി 2019 ഫെബ്രുവരി 1 ലെ ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധിതി - രാഷ്ട്രീയ കാമധേനു ആയോഗ്

30. ലോക ക്ഷീരദിനം - ജൂൺ 1

31. ഇന്ത്യൻ ആടുകളിൽ ഏറ്റവും വലിയ ഇനം - ജംനാപ്യാരി

32. ഏറ്റവും ഔഷധഗുണമുള്ള പാൽ - ആടിന്റെ പാൽ

33. ഏറ്റവും കൂടുതൽ കൊഴുപ്പടങ്ങിയ മാംസം - ആടിന്റെ മാംസം

34. പ്രധാനമായും രോമത്തിനായി വളർത്തുന്ന ആട് - അംഗോറ

35. കന്നുകാലികളിൽ ഏറ്റവും കൂടുതൽ കൊഴുപ്പടങ്ങിയ പാൽ - എരുമപാൽ

36. മിൽമയുടെ ആസ്ഥാനം - തിരുവനന്തപുരം

Post a Comment

Previous Post Next Post