വക്കം അബ്ദുല്‍ ഖാദര്‍ മൗലവി

വക്കം അബ്ദുല്‍ ഖാദര്‍ മൗലവി (Vakkom Abdul Khader Moulavi)

ജനനം: 1873 ഡിസംബർ 28

മരണം: 1932 ഒക്ടോബർ 31


■ ചിറയിന്‍കീഴ്‌ താലൂക്കിലെ വക്കം എന്ന സ്ഥലത്താണ്‌ അദ്ദേഹം ജനിച്ചത്‌.


■ കേരള മുസ്ലിം നവോദ്ധാനത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്നു.


■ 1903-ൽ സി.പി ഗോവിന്ദപിള്ളയുടെ പത്രാധിപത്യത്തിൽ ആരംഭിച്ച സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകനായി പത്രരംഗത്തെത്തി. 1905 ജനുവരി 19-ന് അഞ്ചുതെങ്ങില്‍ നിന്നാണ്‌ സ്വദേശാഭിമാനി പത്രം ആരംഭിച്ചത്‌. 1906-ൽ വക്കത്തേക്ക് മാറ്റി.


■ അല്‍ ഇസ്ലാം (1918), മുസ്ലിം (1906), ദീപിക (1931) എന്നീ പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹത്തിന്റെതായിരുന്നു. (അല്‍ അമീന്‍ എന്ന പത്രം മുഹമ്മദ്‌ അബ്ദുറഹ്മാന്‍ സാഹിബ്‌ ആരംഭിച്ചതാണ്).


■ അല്‍ ഇസ്ലാം എന്നത്‌ അറബി മലയാളത്തിലുള്ള മാസികയായിരുന്നു.


■ ദയഉ സബാഹ്‌, ഇസ്ലാംമത സിദ്ധാന്ത സംഗ്രഹം എന്നിവ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളാണ്‌.


■ ഖുര്‍ആന്‍ ആദ്യമായി മലയാളത്തിലേക്ക്‌ തര്‍ജ്ജമ ചെയ്തത്‌ വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയാണ്‌.


■ ഐക്യമുസ്ലിം സംഘം, ഇസ്ലാം ധര്‍മ്മപരിപാലന സമാജം, അഖില തിരുവിതാംകൂര്‍ മുസ്ലിം മഹാജനസഭ, ധര്‍മ്മപോഷിണി സഭ എന്നിവ അദ്ദേഹം രൂപീകരിച്ചതാണ്‌.


■ തിരുവിതാംകൂര്‍ ഗവണ്‍മെന്റിന്റെ അറബിക്‌ ബോര്‍ഡിന്റെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്‌ അദ്ദേഹമാണ്‌.


■ മുസ്ലിം പ്രിന്റിംഗ്‌ ഹൗസ്‌ സ്ഥാപിച്ചത്‌ അദ്ദേഹമാണ്‌.


പ്രധാന കൃതികൾ


■ ഇസ്ലാം മതസിദ്ധാന്തസംഗ്രഹം

■ ദൗ ഉസ്വബാഹ്


സംഘടനകൾ/സ്ഥാപക വർഷം


■ സ്വദേശാഭിമാനി പത്രം (ഉടമ) (1905)

■ അൽ ഇസ്ലാം (അറബി-മലയാളം മാസിക) (1918)

■ ജമാ അത്തുൽ ഇർഷാദ്

■ അഖില തിരുവിതാംകൂർ മുസ്ലിം സഭ

■ കേരള ഐക്യമുസ്ലിം സംഘം (1922)

■ ചിറയിൻകീഴ് താലൂക്ക് മുസ്ലിം സമാജം


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. അഖില തിരുവിതാംകൂർ മുസ്ലിം മഹാജനസഭയുടെ സ്ഥാപകൻ - വക്കം അബ്ദുല്‍ ഖാദര്‍ മൗലവി


2. 1905ൽ സ്വദേശാഭിമാനി പത്രം ആരംഭിച്ചത് - വക്കം മൗലവി


3. എസ്.എൻ.ഡി.പി മാതൃകയിൽ ഇസ്ലാം ധർമപരിപാലനസംഘം സ്ഥാപിച്ചത് - വക്കം മൗലവി


4. മുസ്ലിം ഐക്യസംഘം സ്ഥാപിച്ചതാര് - വക്കം മൗലവി


5. കേരളത്തിലെ ഇസ്ലാമിക നവോത്ഥാനത്തിന്റെ പിതാവ് - വക്കം മൗലവി


6. മുസ്ലിം എന്ന പ്രസിദ്ധീകരണം വക്കം മൗലവി ആരംഭിച്ച വർഷം - 1906


7. വക്കം മൗലവി അന്തരിച്ച വർഷം - 1932


8. 1910-ൽ തിരുവിതാംകൂർ സർക്കാർ കണ്ടുകെട്ടിയ പ്രസ് വക്കം മൗലവിയുടെ അനന്തരാവകാശികൾക്ക് തിരിച്ചുകൊടുക്കാൻ തീരുമാനിച്ച കേരളം മുഖ്യമന്ത്രി - ഇ.എം.എസ്


9. വക്കം മൗലവിയുടെ ജന്മസ്ഥലം ഏത് ജില്ലയിലാണ് - തിരുവനന്തപുരം


10. ഇസ്ലാംമത സിദ്ധാന്ത സംഗ്രഹം എന്ന കൃതി രചിച്ചത് ആരാണ്? - വക്കം അബ്ദുൽ ഖാദർ


11. സ്വദേശാഭിമാനി പത്രം തിരുവനന്തപുരത്ത് നിന്നും പ്രസിദ്ധീകരണമാരംഭിച്ച വർഷം - 1907


12. തിരുവിതാംകൂറിലെ രാജഭരണത്തിന്റെ അഴിമതികളെയും അനീതികളെയും വെളിച്ചത്തു കൊണ്ടുവന്ന പത്രം - സ്വദേശാഭിമാനി


13. രാജ്യദ്രോഹ കുറ്റമാരോപിച്ച് ബ്രിട്ടീഷുകാർ സ്വദേശാഭിമാനി പത്രം അടച്ചുപൂട്ടിയത് ഏത് വർഷമാണ്? - 1910


14. സ്വദേശാഭിമാനി പത്രത്തിന്റെ ആദ്യ പത്രാധിപർ - സി.പി.ഗോവിന്ദപിള്ള


15. മുസ്ലിം സമുദായദ്ധോരണത്തിനായി 1906 ജനുവരിയിൽ വക്കം മൗലവി ആരംഭിച്ച വാർത്താപത്രികയുടെ പേരെന്താണ്? - മുസ്ലിം


16. വക്കം മൗലവി ഇസ്ലാമിക പബ്ലിഷിംഗ് ഹൗസ് സ്ഥാപിച്ചതെന്ന് - 1931


17. "ഭയകൗടില്ല്യലോഭങ്ങൾ വളർക്കില്ലൊരുനാടിനെ" എന്ന മുഖക്കുറിപ്പോടെ പ്രസിദ്ധീകരിച്ച പത്രം - സ്വദേശാഭിമാനി


18. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയപ്പോൾ "എന്റെ പത്രാധിപരെ കൂടാതെ എനിക്ക്, അച്ചും, അച്ചുകൂടാവുമെന്തിന്" എന്ന നിലപാട് സ്വീകരിച്ച വ്യക്തി - വക്കം അബ്ദുൽ ഖാദർ മൗലവി


19. "സ്വദേശാഭിമാനി വക്കം മൗലവി" എന്ന കൃതി രചിച്ചത് - ഡോ ജമാൽ മുഹമ്മദ്

0 Comments