തൊഴിലുറപ്പ് പദ്ധതി

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGA)

1993-ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രാധാനമന്ത്രി പ്രഖ്യാപിച്ച പരിപാടിയാണ് തൊഴിലുറപ്പുപദ്ധിതി. ഗ്രാമങ്ങളിൽ വസിക്കുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്കു കാർഷിക പ്രവർത്തനങ്ങൾക്കു മാന്ദ്യമുള്ള സമയങ്ങളിൽ 100 ദിവസത്തെ തൊഴിൽ ഉറപ്പാക്കുകയാണിതിന്റെ പ്രഥമലക്ഷ്യം. സഹായിയായ വികസനത്തിനും തൊഴിലവസര സൃഷ്ടിക്കും പ്രയോജനപ്പെടുന്ന സാമ്പത്തികാടിസ്ഥാന സൗകര്യങ്ങളുടെയും സാമൂഹികാസ്തികളുടെയും സൃഷ്ടി അനന്തരലക്ഷ്യമായി നിശ്ചയിച്ചിരിക്കുന്നു.


തൊഴിൽ ആവശ്യമുള്ളവർക്കും അത് അന്വേഷിക്കുന്നവർക്കും അത് കണ്ടെത്താൻ കഴിയാത്തവർക്കുമാണ് തൊഴിലുറപ്പു പദ്ധിതിയിൽ തൊഴിൽ ലഭിക്കുക. കാർഷിക മേഖലയിലോ ബന്ധപ്പെട്ട മറ്റു രംഗങ്ങളിലോ ആയിരിക്കും തൊഴിൽ നൽകുക. കായികാദ്ധ്വാനം ആവശ്യമുള്ള അവിദഗ്‌ധ തൊഴിലായിരിക്കും ഗുണഭോക്താക്കൾക്കു ലഭിക്കുക. പദ്ധിതി നടപ്പിലാക്കുന്ന ബ്ലോക്കുകളിൽ താമസിക്കുന്ന 18 നും 60 നും മദ്ധ്യേ പ്രായമുള്ള സ്ത്രീക്കും പുരുഷനും തൊഴിൽ ലഭിക്കാൻ അർഹതയുണ്ടാകും.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. ഗ്രാമീണ ജനങ്ങൾക്ക് 100 ദിവസത്തെ തൊഴിൽ ഉറപ്പാക്കുന്ന പദ്ധിതി - മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി


2. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പാർലമെന്റ് പാസ്സാക്കിയ വർഷം - 2005 സെപ്റ്റംബർ


3. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധിതി നിലവിൽ വന്നത് - 2006 ഫെബ്രുവരി 2


4. MGNREGA ഉദ്‌ഘാടനം ചെയ്തത് - മൻമോഹൻ സിംഗ് (ആന്ധ്രപ്രദേശിലെ അനന്ത്പൂർ ജില്ലയിലെ ബന്ദിലപ്പള്ളി ഗ്രാമത്തിൽ)


5. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധിതിയുടെ പേര് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധിതി എന്ന് പുനർനാമകരണം ചെയ്തത് - 2009 ഒക്ടോബർ 2


6. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പാസ്സാക്കുന്നതിനുവേണ്ടി പ്രവർത്തിച്ച സംഘടന - മസ്‌ദൂർ കിസാൻ ശക്തി സംഘടൻ


7. തൊഴിലുറപ്പ് പദ്ധിതിയുടെ പിതാവ് - ജീൻ ഡ്രെസെ (ബെൽജിയം)


8. കേരളത്തിലെ നഗരപ്രദേശങ്ങളിൽ ഈ പദ്ധിതി അറിയപ്പെടുന്നത് - അയ്യങ്കാളി ദേശീയ നഗര തൊഴിലുറപ്പ് പദ്ധിതി


9. MGNREGA പദ്ധിതി പ്രകാരം ഏറ്റവും കൂടുതൽ കൂലി ലഭിക്കുന്ന സംസ്ഥാനം - ഹരിയാന (Rs 309 (2020 - 2021))


10. MGNREGA പദ്ധിതി പ്രകാരം ഏറ്റവും കുറവ് കൂലി ലഭിക്കുന്ന സംസ്ഥാനം  - ഛത്തീസ്‌ഗഢ്, മധ്യ പ്രദേശ് (Rs 190)


11. MGNREGA പദ്ധിതി പ്രകാരം കേരളത്തിൽ ഒരു ദിവസം ലഭിക്കുന്ന വേതനം - Rs 291 (2020 - 2021)


12. MGNREGA പദ്ധിതി പ്രകാരം ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്ന കേന്ദ്രഭരണ പ്രദേശം - ചണ്ഡീഗഡ് (Rs 271)


13. MGNREGA പദ്ധിതി പ്രകാരം ഏറ്റവും കുറവ് വേതനം ലഭിക്കുന്ന കേന്ദ്രഭരണ പ്രദേശം - ദാമൻ ആൻഡ് ദിയു (Rs 227)

0 Comments