രണ്ടാം ലോകമഹായുദ്ധം

രണ്ടാം ലോക മഹായുദ്ധം

ആരംഭിച്ചത് - 1939 സെപ്റ്റംബർ 1

അവസാനിച്ചത് - 1945 സെപ്റ്റംബർ 2

രണ്ടാം ലോക മഹായുദ്ധം 1939 ൽ ആരംഭിച്ച് 1945 ൽ അവസാനിച്ചു. യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള കാരണം നാസി പാർട്ടിയുടെ ആവിർഭാവവും വെഴ്‌സെയിൽസ് സന്ധിയുമാണ്. അച്ചുതണ്ട് ശക്തികളും സഖ്യശക്തികളും തമ്മിലാണ് യുദ്ധം നടന്നത്. അച്ചുതണ്ട് ശക്തികളായ ജർമ്മനി, ഇറ്റലി, ജപ്പാൻ എന്നിവർ ഒരുവശത്തും സഖ്യശക്തികളായ ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ, അമേരിക്ക എന്നിവർ മറുവശത്തുമായാണ് യുദ്ധം നടന്നത്. പെട്ടെന്നുള്ള യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള പ്രധാന കാരണം പോളണ്ടിനെതിരായ ഹിറ്റ്ലറുടെ ആക്രമണമാണ്. സഖ്യശക്തിക്ക് വിജയം നൽകിയ ഈ യുദ്ധം 1945 ഓഗസ്റ്റ് 14 ന് അവസാനിച്ചു. തോൽവി ഏറ്റുവാങ്ങിയ ആദ്യ രാജ്യമാണ് ഇറ്റലി, ലോകമഹായുദ്ധത്തിൽ തോൽവി ഏറ്റുവാങ്ങിയ അവസാന രാജ്യമാണ് ജപ്പാൻ. രണ്ടാം ലോക മഹായുദ്ധത്തിൽ സോവിയറ്റ് യൂണിയനിലാണ് ഏറ്റവും കൂടുതൽപേർ മരണമടഞ്ഞത് (2 കോടി). ഏറ്റവും കൂടുതൽപേർ മരണമടഞ്ഞ രണ്ടാമത്തെ രാജ്യമാണ് പോളണ്ട്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. 1941-ൽ ജപ്പാൻ ആക്രമിച്ച അമേരിക്കയുടെ നാവികസേനയുടെ ആസ്ഥാനം - ഹവായ് ദ്വീപിലെ പേള്‍ ഹാര്‍ബര്‍

2. ആക്സിസ്‌ പവ്വേഴ്‌സിലെ അംഗങ്ങളായ രാജ്യങ്ങള്‍: - ജർമനി, ഇറ്റലി, ജപ്പാന്‍

3. ദി അല്ലിസ് ‌- ബ്രിട്ടന്‍, ഫ്രാന്‍സ്‌, യു.എസ്‌.എ. -യുടെ അംഗങ്ങൾ ആരെല്ലാമായിരുന്നു? - യു. എസ്‌.എസ്‌.ആര്‍, ചൈന

4. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ബ്രിട്ടന്‍, ഫ്രാന്‍സ്‌, അമേരിക്ക, യു.എസ്‌.എസ്‌.ആര്‍, ചൈന എന്നീ രാജ്യങ്ങളിലെ ഭരണാധികാരികള്‍ ആരെല്ലാമായിരുന്നു? - വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ (ബിട്ടന്‍), ഡാലാ ഡീർ (ഫ്രാന്‍സ്‌), റൂസ്വെല്‍റ്റ്‌ (യു.എസ്‌.എ), സ്റ്റാലിന്‍ (യു.എസ്‌.എസ്‌.ആര്‍), ചിയാംഗ്‌-കയ്‌-ഷെമ്‌ (ചൈന)

5. പോളിഷ്‌ കോറിഡര്‍ എവിടെ സ്ഥിതി ചെയ്യുന്നു? - കിഴക്കന്‍ പ്രഷ്യയ്ക്കും പടിഞ്ഞാറന്‍ പ്രഷ്യയ്ക്കും ഇടയില്‍

6. ജര്‍മ്മനിയുടെ അധീനതയിലുള്ള സ്വതന്ത്രനഗരം - ഡാന്‍സിഗ്

7. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ജര്‍മ്മനിയുടെ വ്യോമസേനയുടെ പേര്‌ എന്തായിരുന്നു? - ലുഫ്റ്റ്വാഫെ

8. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ജര്‍മ്മനി രൂപീകരിച്ച ചാര സംഘടനയുടെ പേര്‌ എന്തായിരുന്നു? - ഫിഫ്ത്ത്‌ കോളമിസ്റ്റ്‌സ്‌

9. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ബ്രിട്ടന്‌ പിന്‍തുണ കൊടുക്കാതിരുന്ന ബ്രിട്ടന്റെ അധീനതയിലായിരുന്ന രാജ്യം ഏത്‌? - എയ്ര്‍

10. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ജര്‍മ്മനി. ഫ്രാന്‍സ്‌ എന്നി രാജ്യങ്ങളുടെ സൈന്യങ്ങള്‍ ഏത്‌ പേരില്‍ അറിയപ്പെട്ടിരുന്നു? - മാഗിനോട്ട്‌ ലൈന്‍സ്‌ (ഫ്രഞ്ച്‌ സൈന്യം), സീഗ്ഫ്രൈഡ്‌ ലൈന്‍സ്‌ (ജര്‍മ്മന്‍ സൈന്യം)

11. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ യു.എസ്‌.എ-യുടെ വിഭിന്നമായ ഏത്‌ തന്ത്രമാണ്‌ ബ്രിട്ടനേയും ഫ്രാന്‍സിനേയും സഹായിച്ചത്‌? - ക്യാഷ്‌ ആന്റ്‌ ക്യാരി പോളിസി

12. 1941-ലെ അറ്റ്ലാന്റിക്‌ മഹാസമുദ്രത്തെ സംബന്ധിച്ചു അവകാശ പത്രികയ്ക്ക്‌ രൂപംകൊടുത്ത ഭരണാധികാരികള്‍ ആരെല്ലാം - ചര്‍ച്ചില്‍, റൂസ്വെല്‍റ്റ്‌

13. 1941-ല്‍ ജപ്പാനിലെ പ്രധാനമന്ത്രി ആരായിരുന്നു? - ടോജോ

14. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ഫിലിപ്പീന്‍സില്‍നിന്ന്‌ ഓസ്‌ട്രേലിയയിലേയ്ക്ക്‌ പലായനം ചെയ്ത അമേരിക്കയുടെ സര്‍വ്വസൈന്യാധിപന്‍: - ജനറല്‍ ഡൗഗ്ലാസ്‌ മക്‌ ആര്‍തര്‍

15. തെക്കുകിഴക്കന്‍ ഏഷ്യയുടെ ബ്രിട്ടീഷ്‌ സര്‍വ്വസൈന്യാധിപന്‍ ആരായിരുന്നു? - അഡ്മിറല്‍ ലൂയിസ്‌ മൗണ്ട്‌ ബാറ്റണ്‍

16. മുസ്സോളിനി എന്ന്‌ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു? - 1943 ജൂലൈയില്‍

17. മുസ്സോളിനിയുടെ പതനത്തിനുശേഷം ഇറ്റലിയിലെ നേതാവായ സൈനിക മേധാവി ആര്‌? - മാര്‍ഷല്‍ ബാഡോഗ്ലിയോ

18. മുസ്സോളിനിയുടെ സന്നദ്ധഭടന്മാര്‍ അറിയപ്പെട്ടിരുന്ന പേര്‌: - ബ്ലാക്ക് ഷര്‍ട്സ്

19. മുസ്സോളിനി പിടിക്കപ്പെട്ടതും കൊല്ലപ്പെട്ടതും എവിടെ വച്ച്‌ - കോമോയില്‍

20. ഹിറ്റ്ലറുടെ രഹസ്യസൈന്യം അറിയപ്പെട്ടിരുന്ന പേര്‌: - ഗെസ്‌റ്റെപ്പോ

21. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ശക്തിപ്രാപിച്ച രാഷീട്രീയ പാര്‍ട്ടി - കണ്‍സെര്‍വേറ്റീവ്‌ പാര്‍ട്ടി

22. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ബ്രിട്ടനില്‍ ശക്തിപ്രാപിച്ച പാര്‍ട്ടി: - ലേബര്‍ പാര്‍ട്ടി

23. മ്യൂണിക്‌ കോണ്‍ഫെറന്‍സില്‍ പങ്കെടുത്ത ലോകനേതാക്കള്‍: - ബ്രിട്ടനിലെ നെവിൾ ചേംബെര്‍മെയിന്‍, ഹിറ്റ്ലര്‍, മുസ്സോളിനി, ഫ്രാൻസിലെ ഡാലാ ഡീർ

24. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ജര്‍മ്മനി നടത്തിയ അപ്രതീക്ഷിതമായ ആക്രമണം അറിയപ്പെട്ടിരുന്നത്? - ബ്ലിറ്റ്സ് ക്രീഗ്

25. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ 'ട്രോജൻ ഹോഴ്‌സ് റ്റാക്റ്റിക്സ്' കൈകൊണ്ട രാജ്യം - ജർമനി

26. ജർമൻ ദേശീയ പതാകയ്ക്ക് ഹിറ്റ്ലർ കൈകൊണ്ട ചിഹ്നം - സ്വസ്തിക

27. ലൈറ്റ്‌ വെഹിക്കിളിന്‌ 'ജീപ്പ്‌' എന്ന പേര്‌ എങ്ങനെ കിട്ടി? - രണ്ടാം ലോകമഹായുദ്ധകാലത്ത്‌ 1940-ല്‍ യു.എസ്‌.എ-യിലെ വില്ലിസ്‌, യു.എസ്‌. സൈന്യത്തിന്റെ “ജനറല്‍ പര്‍പ്പസി”- (ജി.പി.) നുവേണ്ടി (പൊതുകാര്യങ്ങള്‍) ചെറിയ കാര്‍ നിര്‍മ്മിച്ചു. ജി.പി.യില്‍ നിന്ന്‌ ജീപ്പ്‌ എന്ന പേര്‌ ഉണ്ടായി.

28. 1945 ഫെബ്രുവരി 12-ാം തീയതി നടന്ന “യാള്‍ട്ടാ കോണ്‍ഫെറന്‍സില്‍ പങ്കെടുത്ത ലോക നേതാക്കള്‍: - ചര്‍ച്ചില്‍, റൂസ്വെല്‍റ്റ്‌, സ്റ്റാലിന്‍

29. 1945-ല്‍ റൂസ്വെല്‍റ്റ്‌ മരിച്ചപ്പോള്‍ ആര്‌ അമേരിക്കയുടെ രാഷ്ട്രപതിയായി? - ഹാരി എസ്‌. ട്രുമാന്‍

30. മുസ്സോളിനിയേയും ഭാര്യ ക്ലാരറ്റയേയും ഇറ്റലിയിലെ ഒളിപ്പോരാളികള്‍ കൊന്ന്‌ മിലാനിലെ കമ്പോളത്തില്‍ കാലില്‍ കെടിത്തൂക്കിയത്‌ എന്ന്‌? - 1945 ഏപ്രില്‍ 28-ാം തീയതി

31. ഹിറ്റ്ലറും കാമുകി ഇവ ബ്രവുണും ബെര്‍ലിനിലെ ഭൂമിക്കടിയിലുള്ള അറയില്‍ ആത്മഹത്യ ചെയ്തത്‌ എന്ന്‌? - 1945 ഏപ്രില്‍ 30-ാം തീയതി

32. 1945 ആഗസ്റ്റ്‌ 6-ാം തീയതി ഹിരോഷിമയില്‍ ആറ്റംബോംബ്‌ വര്‍ഷിച്ച കൃത്യ സമയം: - 8.15 എ.എം

33. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം സഖ്യരാഷ്ട്രങ്ങളോട്‌ നിരുപാധികം കീഴടങ്ങിയ ജപ്പാനിലെ ചക്രവര്‍ത്തി: - ഹിറോഹിറ്റോ

34. 1945 സെപ്റ്റംബര്‍ 2-ാം തീയതി ജപ്പാന്‍ യു.എസ്‌.എയോട്‌ ഔദ്യോഗിമായി കീഴടങ്ങിയത്‌ ഏത്‌ കപ്പലില്‍വച്ച്‌? - മിസ്സൌറി

35. 1945 നവംബര്‍ 20-ാം തീയതി യുദ്ധതടവുകാരെ വിചാരണ ചെയ്ത്‌ തുടങ്ങിയ സ്ഥലം: - നൂറെംബെര്‍ഗ്‌ (1945 നവംബര്‍ 20)

36. ഏത് വർഷം മുതൽ ഏത് വർഷം വരെയായിരുന്നു രണ്ടാം ലോകമഹായുദ്ധം? - 1939 മുതൽ 1945 വരെ

37. രണ്ടാം ലോകമഹായുദ്ധത്തിന്റെ പ്രധാന കാരണം - ജർമനിയുടെ പോളണ്ടാക്രമണം

38. രണ്ടാം ലോകമഹായുദ്ധത്തിന് വഴിത്തിരിവ് ഉണ്ടാക്കിയത് ഏത് യുദ്ധമായിരുന്നു? - സ്റ്റാലിൻഗ്രാഡ് യുദ്ധം

39. 1945-ൽ യു.എസ്.എ ജപ്പാനിലെ ഏത് സ്ഥലങ്ങളിൽ ആറ്റം ബോംബുകൾ വർഷിച്ചു? - ഹിരോഷിമയിൽ ഓഗസ്റ്റ് 6-ാം തീയതി, നാഗസാക്കിയിൽ ഓഗസ്റ്റ് 9-ാം തീയതി

40. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ച ദിവസം - 1939 സെപ്റ്റംബർ 1-ാം തീയതി

41. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ അന്തരിച്ച ബ്രിട്ടണിലെ പ്രധാനമന്ത്രി - നെവിള്‍ ചേംബര്‍ലയിന്‍

42. 1941 മേയ്‌ 27-ാം തിയതി സഖ്യരാഷ്ട്രങ്ങള്‍ മുക്കിയ ജർമ്മനിയുടെ 42,000 ടണ്‍ യുദ്ധക്കപ്പലിന്റെ പേര്‌: - ബിസ്മാര്‍ക്ക്‌

43. ഹിറ്റ്ലറും മുസ്സോളിനിയും അമേരിക്കയോട്‌ യുദ്ധം പ്രഖ്യാപിച്ചത്‌ എന്ന്‌ - 1941 ഡിസംബര്‍ 11-ാം തീയതി

44. "ബറ്റാ൯ ഡത്ത്‌ മാര്‍ച്ച്‌” എന്നായിരുന്നു? - 1942 ഏപ്രില്‍ 9-ാം തീയതി

45. 3500 ജപ്പാന്‍കാരും 307 അമേരിക്കക്കാരും മരിച്ച 1942-ലെ യുദ്ധത്തിന്റെ പേര്‌ - ബാറ്റില്‍ ഓഫ്‌ ദി മിഡ്‌വേ

46. 1944 ഒക്ടോബർ 14-ാം തീയതി ജപ്പാനെ ആക്രമിക്കുവാൻ അമേരിക്കയുടെ 1 ലക്ഷം സൈനികർ താവളമടിച്ച ദ്വീപിന്റെ പേര് - ഫിലിപ്പിൻ ദ്വീപ്

47. രണ്ടാം ലോകമഹായുദ്ധത്തിൽ നിന്ന് വിട്ടുനിന്ന യൂറോപ്പിലെ നാല് രാഷ്ട്രങ്ങൾ - അയർലൻഡ്, സ്വീഡൻ, സ്പെയിൻ, പോർട്ടുഗൽ

48. രണ്ടാം ലോകമഹായുദ്ധത്തിൽ യു.കെ-യുടെ ഏത് ഭാഗമാണ് ജർമനിയുടെ സൈന്യം ആക്രമിച്ച് കീഴടക്കിയത് - ചാനൽ ദ്വീപുകൾ

49. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ജര്‍മ്മനിയുടെ നാസി നേതാക്കളെ വകവരുത്തുവാന്‍ ശ്രമിച്ചത്‌ എവിടെ വച്ച്‌? - നൂറംബര്‍ഗില്‍, ജര്‍മ്മനി

50. ധാരാളം യുദ്ധങ്ങള്‍ നടന്ന സ്ഥലമായതിനാല്‍ യുറോപ്പിലെ ഏത്‌ രാജ്യത്തെയാണ്‌ “ദി കോക്ക്‌- പിറ്റ്‌ ഓഫ്‌ യൂറോപ്പ്"‌ എന്ന്‌ വിളിക്കുന്നത്‌” - ബെൽജിയത്തെ

51. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ഫ്രാന്‍സിന്റെ അതിർത്തിയുടെ പേര് - മാഗിനോട്ട്‌ ലൈന്‍

52. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ എതിര്‍ക്കുന്നതിനുള്ള ഫ്രാന്‍സിന്റെ നീക്കത്തിന്റെ പേര്‌ എന്തായിരുന്നു? - ദി മാക്വിസ്

53. രണ്ടാം ലോകമഹായുദ്ധത്തില്‍ “ലോര്‍ഡ്‌ ഹൗ-ഹൗ" ആരായിരുന്നു” - വില്യം ജോയ്‌സ്‌

54. 1943 ഒക്ടോബറിൽ രണ്ടാം ലോകമഹായുദ്ധകാലത്ത് വശം മാറി ജർമനിയോട് യുദ്ധം പ്രഖ്യാപിച്ച രാജ്യം - ഇറ്റലി

55. രണ്ടാം ലോകമഹായുദ്ധത്തിൽ ആറ്റംബോംബിന്റെ സംഭവ വികാസത്തിന് ഉപയോഗിച്ചിരുന്ന ചുരുക്കപ്പേര് - ദി മൻഹാട്ടൻ പ്രോജക്ട്

56. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം തിരഞ്ഞെടുക്കപ്പെടാതെ രാഷ്ട്രപതിയായ ഒരേഒരാൾ: - ജെറാള്‍ഡ്‌ ഫോര്‍ഡ്‌, യു.എസ്‌.എ

57. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം പ്രബല ശക്തികള്‍ സമാധാന ഉടമ്പടികള്‍ ഒപ്പുവച്ചത്‌ എന്ന്‌? - 1947 ഫെബ്രുവരിയില്‍ പാരീസ്‌

58. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ജര്‍മ്മനിയിലെ ഭരണാധികാരി ആരായിരുന്നു? - ഹിറ്റ്‌ലര്‍

59. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അതുല്യശക്തികളായ രണ്ട് രാജ്യങ്ങള്‍: - യു.എസ്‌.എ, യു.എസ്‌.എസ്‌.ആര്‍

60. രണ്ടാം ലോകമഹായുദ്ധത്തിന്റെ പ്രധാന കാരണം എന്തായിരുന്നു? - പോളണ്ടിന്റെ മേലുണ്ടായ ജര്‍മ്മനിയുടെ ആക്രമണം

61. യു.എസ്‌.എ രണ്ടാം ലോകമഹായുദ്ധത്തില്‍ ഇടപെടാനുണ്ടായ കാരണമെന്ത്‌? - പേള്‍ തുറമുഖത്തുണ്ടായ ജപ്പാന്റെ ആക്രമണം

62. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ശത്രുരാജ്യത്തിന്റെ കടലിലെ ഖനികള്‍ എങ്ങനെ നശിപ്പിച്ചിരുന്നു? - കേബിള്‍ മുറിച്ച്‌

63. 1939 സെപ്റ്റംബർ ഒന്നിന്റെ പ്രാധാന്യം - രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭം

64. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാനിൽ എത്ര പ്രാവശ്യമാണ് അണുബോംബിട്ടത് - 2

65. രണ്ടാം ലോകമഹായുദ്ധം എത്ര വർഷം നീണ്ടു നിന്നു - 6

66. രണ്ട് ലോകമഹായുദ്ധങ്ങളിലും പരാജയപ്പെട്ട രാജ്യം - ജർമ്മനി

67. രണ്ടാം ലോകമഹായുദ്ധകാലത്ത് ആദ്യമായി കീഴടങ്ങിയ അച്ചുതണ്ട് ശക്തി - ഇറ്റലി

68. രണ്ടാം ലോകമഹായുദ്ധകാലത്ത് ഒടുവിൽ കീഴടങ്ങിയ അച്ചുതണ്ട് ശക്തി - ജപ്പാൻ

69. രണ്ടാം ലോകമഹായുദ്ധത്തിൽ നിഷ്പക്ഷത പാലിച്ചെങ്കിലും 1940ൽ ജർമ്മനി ആക്രമിച്ച രാജ്യം - നോർവേ

70. രണ്ടാം ലോകമഹായുദ്ധത്തിൽ ജനസംഖ്യയുടെ ഏറ്റവും കൂടുതൽ ശതമാനം മരണം സംഭവിച്ച രാജ്യം - പോളണ്ട്

71. രണ്ടാംലോകമഹായുദ്ധകാലത്ത് നോർമൻഡിയുടെ മോചനത്തിനായി ഐസനോവറുടെ നേതൃത്വത്തിൽ സഖ്യസേന നടത്തിയ ആക്രമണത്തിന്റെ പേര് - ഓപ്പറേഷൻ ഓവർലോർഡ്

72. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികൾ സ്ഥാപിച്ച ഏറ്റവും വലിയ കോൺസൺട്രേഷൻ ക്യാമ്പായ ഓഷ്വിറ്റ്സ് ഏത് രാജ്യത്താണ് - പോളണ്ട്

73. രണ്ടാം ലോകമഹായുദ്ധം അവസാനിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നത് - ക്ലമന്റ് ആറ്റ്ലി

74. രണ്ടാം ലോകമഹായുദ്ധം തുടങ്ങുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നത് - നെവിൽ ചേംബർലെയിൻ

75. രണ്ടാം ലോകമഹായുദ്ധത്തിൽ ഹിറ്റ്ലറുടെ സഖ്യകക്ഷിയായിരുന്ന ഇറ്റാലിയൻ ഭരണാധികാരി - ബെനിറ്റോ മുസ്സോളിനി

76. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെ നിലവിൽവന്ന സംഘടന - ഐക്യരാഷ്ട്ര സഭ

77. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചപ്പോൾ ഇന്ത്യയിലെ വൈസ്രോയിയായിരുന്നത് - ലിൻലിത്ഗോ പ്രഭു

78. രണ്ടാം ലോകമഹായുദ്ധത്തിന് തിരശ്ശീല വീണപ്പോൾ വൈസ്രോയി ആരായിരുന്നു - വേവൽ പ്രഭു

79. ജർമ്മനി റഷ്യയെ ആക്രമിച്ച വർഷം - 1941 (ഓപ്പറേഷൻ ബാർബോസ)

80. അമേരിക്ക രണ്ടാം ലോകമഹായുദ്ധത്തിലേക്ക് കടന്നു വരാനുണ്ടായ കാരണം - ജപ്പാന്റെ പേൾ ഹാർബർ ആക്രമണം (1941 ഡിസംബർ 7)

81. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോക രാജ്യങ്ങൾ ദർശിച്ച 'യുദ്ധമില്ലാത്ത യുദ്ധമാണ്' - ശീതയുദ്ധം (യു.എസ്.എ-യും യു.എസ്.എസ്.ആറും തമ്മിൽ)

82. ആദ്യമായി അണു ബോംബ് ഉപയോഗിച്ച യുദ്ധം - രണ്ടാം ലോകമഹായുദ്ധം

83. ഹിരോഷിമയിൽ പ്രയോഗിച്ച അണുബോംബിന്റെ പേര് - ലിറ്റിൽ ബോയ്

84. ഹിരോഷിമയിൽ ബോംബിട്ട അമേരിക്കൻ വൈമാനികൻ - പോൾ ടിബറ്റ്സ്

85. ഹിരോഷിമയിൽ ബോംബിടാൻ ഉപയോഗിച്ച വിമാനം - എനൊലാഗെ

86. നാഗസാക്കിയിൽ പ്രയോഗിച്ച അണുബോംബിന്റെ പേര് - ഫാറ്റ്മാൻ

87. നാഗസാക്കിയിൽ ബോംബിട്ട അമേരിക്കൻ വൈമാനികൻ - ചാൾസ് സ്വീനി

Post a Comment

Previous Post Next Post