പൊയ്‌കയിൽ യോഹന്നാൻ (കുമാര ഗുരു)

പൊയ്‌കയിൽ യോഹന്നാൻ (Poikayil Yohannan)

ജനനം: 1879 ഫെബ്രുവരി 17

പിതാവ്: കണ്ടൻ

മാതാവ്: ലച്ചി (ളേച്ചി)

പത്നി: ജാനമ്മ

മരണം: 1939 ജൂൺ 29

പത്തനംതിട്ടയിലെ തിരുവല്ലയ്ക്കടുത്തുള്ള ഇരവിപേരൂരിൽ ജനനം. യോഹന്നാൻ എന്നായിരുന്നു യഥാർഥ നാമം. പറയ സമുദായത്തിൽ പെട്ട ആളായിരുന്നു. ദളിത് ക്രിസ്ത്യാനികളുടെ രക്ഷകൻ എന്നറിയപ്പെടുന്നു. 1909-ൽ ഇരവിപേരൂർ ആസ്ഥാനമാക്കി പ്രത്യക്ഷരക്ഷാ ദൈവസഭ രൂപീകരിച്ചു (PRDS - God's Church of Visible Salvation). പ്രത്യക്ഷരക്ഷാ ദൈവസഭയുടെ തലവൻ എന്ന നിലയിൽ പൊയ്കയിൽ യോഹന്നാന് ലഭിച്ച ആത്മീയ നാമമായിരുന്നു കുമാര ഗുരുദേവൻ. അവശതയനുഭവിക്കുന്ന ജനവിഭാഗത്തിന്റെ മോചനത്തിനായി അദ്ദേഹം നടത്തിയ സമരങ്ങള്‍ അടിലഹള എന്ന പേരില്‍ അറിയപ്പെടുന്നു. 'പൊയ്കയിൽ അപ്പച്ചൻ' എന്നു വിളിക്കപ്പെട്ട ഇദ്ദേഹത്തിന്റെ ബാല്യകാലനാമം കൊമാരൻ എന്നായിരുന്നു. പുലയന്‍ മത്തായി എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു. 1921ലും 1931ലും ശ്രീമൂലം പ്രജാസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. (രണ്ടുതവണ ശ്രീമൂലം പ്രജാസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട സാമൂഹിക പരിഷ്കര്‍ത്താവ്). തിരുവിതാംകൂറിൽ അയിത്തജാതിക്കാർക്കായുള്ള ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം സ്ഥാപിച്ചു. നെയ്യാറ്റിന്‍കരയില്‍ വെച്ചാണ്‌ പൊയ്കയില്‍ യോഹന്നാന്‍ ഗാന്ധിജിയെ കണ്ടുമുട്ടിയത്‌.

ദളിത് ക്രൈസ്തവരുടെ ഉന്നമനത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച 'പൊയ്കയിൽ യോഹന്നാൻ ഉപദേശി'യാണ് 'കുമാര ഗുരുദേവൻ' എന്ന പേരിൽ അറിയപ്പെട്ടത്. കുട്ടികാലത്ത് ക്രിസ്തുമതം സ്വീകരിച്ചു. എഴുത്തും വായനയും അഭ്യസിച്ച അദ്ദേഹം മിഷനറിമാരുടെ സഹായത്തോടെ ഉപദേശിയായിത്തീർന്നു. ജാതിവിവേചനത്തിന്റെ പേരിൽ മാർത്തോമാ സഭയോടു വിടപറയുകയും ദളിത് ക്രിസ്ത്യാനികളുടെ രക്ഷകനാവുകയും ചെയ്തു. ക്രിസ്തുമതത്തിലെ അവാന്തര വിഭാഗങ്ങളുടെ ഉന്നമനമായിരുന്നു ഉപദേശി ലക്ഷ്യമിട്ടിരുന്നത്. ആദിമ ദ്രാവിഡരുടെ പിന്മുറക്കാരാണ് ഇന്നത്തെ അയിത്ത ജനതയെന്നും അദ്ദേഹം ദുർബല സമൂഹങ്ങളെ ഉദ്‌ബോധിപ്പിച്ചു. അധഃസ്ഥിതരുടെ കൃഷിഭൂമി തിരിച്ചു പിടിക്കുന്നതിനെച്ചൊല്ലി 1913 ൽ ഉണ്ടായ കൊഴുക്കുച്ചിറ ലഹളയ്ക്കു പരിഹാരമുണ്ടാക്കിയത് പൊയ്കയിൽ അപ്പച്ചനാണ്.

ജാതി നോക്കാതെ വിവാഹം ചെയ്യാൻ അപ്പച്ചൻ തന്റെ സഭക്കാരെ ഉപദേശിച്ചു. 1939 ജൂലൈ രണ്ടിനു പൊയ്കയിൽ യോഹന്നാൻ അന്തരിച്ചു. പിൽക്കാലത്തു 'കുമാര ഗുരുദേവൻ' എന്നാണ് അദ്ദേഹം അറിയപ്പെട്ടത്. പ്രത്യക്ഷ രക്ഷാദൈവസഭയിലെ വിശ്വാസികൾ പേരിനൊപ്പം 'കുമാർ' എന്നു പ്രത്യേകം ചേർക്കുന്നു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. പൊയ്കയിൽ യോഹന്നാന്റെ ജന്മസ്ഥലം - ഇരവിപേരൂർ

2. പൊയ്കയിൽ യോഹന്നാൻ ജനിച്ചത് ....... വർഷമാണ് - 1879

3. ക്രിസ്തുമതത്തിൽ നിലനിന്നിരുന്ന ജാതി മേധാവിത്വത്തിനെതിരെ കുമാര ഗുരു നടത്തിയ പോരാട്ടങ്ങളെ പൊതുവെ ....... എന്നറിയപ്പെടുന്നു? - അടിലഹള

4. പ്രത്യക്ഷ രക്ഷാ സഭ സ്ഥാപിച്ചത് ആരാണ്? - കുമാരഗുരു

5. പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിതമായതെന്ന് - 1909

6. കുമാര ഗുരുദേവനെന്ന ആത്മീയ അപരനാമമുള്ള സാമൂഹിക പരിഷ്‌കർത്താവ് ആരാണ്? - പൊയ്കയിൽ യോഹന്നാൻ

7. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ (PRDS) ആസ്ഥാനം എവിടെയാണ് - ഇരവിപേരൂർ (തിരുവല്ല)

8. PRDS - ന്റെ ഉപ ആസ്ഥാനങ്ങൾ - ഉദിയൻകുളങ്ങര, അമരകുന്ന്

9. PRDS - ന്റെ സജീവ പ്രവർത്തകർ - സൈമൺ യോഹന്നാൻ, വെള്ളിക്കര മത്തായി ഉപദേശി, കാളയിൽ പത്രോസ് മൂപ്പൻ

10. PRDS - ന്റെ പ്രധാന പ്രസിദ്ധീകരണം - ആദ്യാർദീപം

11. ദളിതർക്ക് പ്രത്യേകം പള്ളി സ്ഥാപിക്കുന്നതിനെതിരെ ശബ്ദമുയർത്തിയ നവോത്ഥാന നായകൻ - കുമാരഗുരുദേവൻ

12. ക്രൈസ്തവനും ഹിന്ദുവുമല്ലാത്ത ദ്രാവിഡ ദളിതൻ എന്ന ആശയം കൊണ്ടുവന്ന നവോത്ഥാന നായകൻ - കുമാര ഗുരു

13. പ്രതിയോഗികൾ 'പുലയൻ മത്തായി' എന്നു വിളിച്ച് അധിക്ഷേപിച്ചിരുന്ന നവോത്ഥാന നായകൻ - പൊയ്കയിൽ യോഹന്നാൻ

14. 'കേരള നെപ്പോളിയൻ' എന്ന അപരനാമത്തിൽ അറിയപ്പെട്ട സാമൂഹിക പരിഷ്‌കർത്താവ് - പൊയ്കയിൽ അപ്പച്ചൻ

15. സർക്കാർ അനുമതിയോടെ തിരുവിതാംകൂറിൽ അയിത്തജാതിക്കാർക്കായുള്ള ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചത് - പൊയ്കയിൽ അപ്പച്ചൻ

16. ദളിത് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് അനുവദിക്കണമെന്ന് ശ്രീമൂലം പ്രജാസഭയിൽ വാദിച്ചത് - കുമാര ഗുരുദേവൻ

17. അടിലഹളയിൽ ഉൾപ്പെട്ട സമരങ്ങൾ - വെള്ളീനടി സമരം, മുണ്ടക്കയം സമരം, കൊഴുക്കുംചിറ സമരം, വാകത്താനം സമരം, മംഗലം സമരം

18. ക്രിസ്ത്യൻ സമുദായത്തിൽ നിലനിന്നിരുന്ന വിവേചനത്തിന്റെ പ്രതിഷേധമായി പൊയ്കയിൽ അപ്പച്ചൻ ബൈബിൾ കത്തിച്ചതെവിടെ - വാകത്താനം (1906-ൽ ആദിച്ചൻ എബ്രഹാം എന്ന വ്യക്തിയുടെ ഭവനത്തിൽവച്ചു നടന്ന യോഗത്തിൽ വച്ച്)

19. ഒന്നാം ലോകമഹായുദ്ധസമയത്ത് മാരങ്കുളം മുതൽ കുളത്തൂർ കുന്നുവരെ യുദ്ധവിരുദ്ധജാഥക്ക് നേതൃത്വം കൊടുത്തത് - കുമാരഗുരു

20. 'രത്നമണികൾ' എന്ന കവിതാസമാഹാരത്തിന്റെ ഉപജ്ഞാതാവ് - കുമാരഗുരുദേവൻ

21. 'പൊയ്കയിൽ യോഹന്നാൻ' എന്ന ഗ്രന്ഥം രചിച്ചതാര് - എം.ആർ.രേണുകുമാർ

Post a Comment

Previous Post Next Post