പഞ്ചായത്ത് രാജ്

പഞ്ചായത്ത് രാജ് ചരിത്രം

ഗാന്ധിജിയുടെ സങ്കല്പപ്രകാരം താഴേ തലത്തില്‍ നിന്ന്‌ ഉദയംകൊള്ളുന്ന സ്വാതന്ത്യം മാത്രമേ അര്‍ഥപൂര്‍ണവും സമ്പൂര്‍ണവും ആകുകയുള്ളൂ. ആഭ്യന്തര കാര്യങ്ങളെ സംബന്ധിച്ചിടത്തോളം ഓരോ ഗ്രാമവും ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായിരിക്കണം. അതേപോലെ ഗ്രാമങ്ങള്‍ തമ്മിലുള്ള ബന്ധം പരസ്‌പരം സ്നേഹത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായിരിക്കുകയും വേണം. ഓരോ വ്യക്തിയും സമൂഹനന്മയ്ക്കു വേണ്ടി സ്വയം അർപ്പണം ചെയ്യുവാന്‍ സന്നദ്ധനായിരിക്കണം. സുതാര്യത, വര്‍ധിച്ച ജനപ്രാതിനിധ്യം, പ്രത്യക്ഷ ജനപങ്കാളിത്തം, ജനപങ്കാളിത്തത്തോടെയുള്ള ആസൂത്രണ പ്രക്രിയ, കാര്യശേഷിക്കുടുതല്‍ തുടങ്ങിയവയാണ്‌ പഞ്ചായത്ത്‌ രാജ്‌ സംവിധാനത്തിന്റെ എടുത്തുപറയത്തക്ക പ്രത്യേകതകള്‍.


പഞ്ചായത്ത് രാജ് കേരളത്തിൽ


1957 ല്‍ ബല്‍വന്ത്‌ റോയ്‌ മേത്ത കമ്മിറ്റി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ കേരളത്തില്‍ അന്നത്തെ വ്യവസായ മന്ത്രി ചെയര്‍മാനായി ഒരു ഭരണപരിഷ്‌കാര കമ്മിറ്റി ഒരു കരട്‌ ബില്ലിനു രൂപം നല്‍കിയെങ്കിലും മന്ത്രിസഭ പിരിച്ചുവിട്ടതിനെ തുടര്‍ന്ന്‌ അതു സംബന്ധിച്ച നടപടികള്‍ തുടരാൻ കഴിഞ്ഞില്ല.


1959 മുതല്‍ 1978 വരെ ഇത്തരത്തില്‍ നിരവധി പരീക്ഷണങ്ങള്‍ നടന്നു. ബില്ലുകള്‍ തയ്യാറാക്കല്‍, ഓരോ മന്ത്രിസഭയും അതില്‍ മാറ്റം വരുത്തല്‍, മന്ത്രിസഭകള്‍ ഇല്ലാതാകല്‍, പഞ്ചായത്ത്‌ തിരഞ്ഞെടുപ്പു നിര്‍ത്തിവയ്ക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ നടന്നുവന്നു. 16 കൊല്ലത്തോളം ഒരേ പഞ്ചായത്ത്‌ സമിതികള്‍ തന്നെ തുടര്‍ന്നുവന്നു. ഇതൊക്കെ കേരളത്തിലെ പഞ്ചായത്ത്‌ സംവിധാനത്തെ പാടേ നിശ്ചലമാക്കി.


1979-ല്‍ ജില്ലാഭരണനിയമം പാസ്സായി. തുടർന്നും പ്രവര്‍ത്തന സൗകര്യത്തിനായി 1987 ൽ ഏറെ നിര്‍ദ്ദേശങ്ങളും ഭേദഗതികളും അംഗീകരിക്കപ്പെട്ടു. 1991-92 ൽ ജില്ലാ തിരഞ്ഞെടുപ്പു നടന്നു. 1993 ഓടെ 73, 74 ഭരണഘടനാ ഭേദഗതി സംബന്ധിച്ച നടപടിക്രമങ്ങള്‍ ആരംഭിച്ചു. 73-ാം ഭരണഘടനാ പ്രകാരമുള്ള കേരള പഞ്ചായത്ത്‌ രാജ്‌ നിയമം 1994 ഏപ്രിൽ 23നും 74-ാം ഭരണഘടനാ പ്രകാരമുള്ള കേരള മുനിസിപ്പാലിറ്റി നിയമം 1994 മേയ്‌ 30 നും നിലവില്‍ വന്നു. 1995 ഒക്ടോബര്‍ രണ്ടിനു തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതികള്‍ അധികാരത്തില്‍ വന്നു.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. ഇന്ത്യയിൽ പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം - രാജസ്ഥാൻ


2. ജവാഹർലാൽ നെഹ്‌റു പഞ്ചായത്ത് രാജ് ഉദ്‌ഘാടനം ചെയ്തത് - 1959 ഒക്ടോബർ രണ്ടിന് രാജസ്ഥാനിലെ നാഗൂർ ജില്ലയിൽ


3. ത്രിതല പഞ്ചായത്ത് രാജ് സംവിധാനം ഇന്ത്യയിൽ നിലവിൽ വന്നത് - ബൽവന്ത് റായ് മേത്ത കമ്മിറ്റിയുടെ ശുപാർശപ്രകാരം


4. പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ വന്ന ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനം - ആന്ധ്രാപ്രദേശ് (1959) (ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനവും)


5. പഞ്ചായത്തീരാജിന്റെ പിതാവെന്നറിയപ്പെടുന്നത് - ബൽവന്ത് റായ് മേത്ത


6. ഇന്ത്യയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവെന്നറിയപ്പെടുന്നത് - റിപ്പൺ പ്രഭു


7. പഞ്ചായത്തുകളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് - അനുച്ഛേദം 40


8. പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നൽകിയ ഭേദഗതി - 73-ാം ഭേദഗതി 1992


9. പഞ്ചായത്തീരാജ് നിയമം നിലവിൽ വന്നത് - 1993 ഏപ്രിൽ 24


10. ദേശീയ പഞ്ചായത്ത് രാജ് ദിനം - ഏപ്രിൽ 24 (2011 മുതൽ) മുൻപ് ഫെബ്രുവരി 19 ആയിരുന്നു


11. 'പഞ്ചായത്തീരാജ്' എന്ന പദത്തിന്റെ ഉപജ്ഞാതാവ് - ജവഹർലാൽ നെഹ്‌റു


12. 'ഗ്രാമസ്വരാജ്' എന്ന പദത്തിന്റെ ഉപജ്ഞാതാവ് - മഹാത്മാഗാന്ധി


13. 'ജനകീയാസൂത്രണം' എന്ന പദത്തിന്റെ ഉപജ്ഞാതാവ് - എം.എൻ.റോയ്


14. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് പരിശീലനം നൽകുന്ന സ്ഥാപനം - കില (KILA)


15. കിലയുടെ പൂർണ്ണരൂപം - കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ


16. കിലയുടെ ആസ്ഥാനം - മുളങ്കുന്നത്തുകാവ് (തൃശൂർ)


17. പഞ്ചായത്തീരാജിന് ഭരണാഘടനാ സാധുത നൽകണമെന്ന് ശുപാർശ ചെയ്ത കമ്മിറ്റി - എൽ.എം.സിംഗ്‌വി കമ്മിറ്റി


18. സിംഗ്‌വി കമ്മിറ്റിയെ നിയമിച്ച പ്രധാനമന്ത്രി - രാജീവ് ഗാന്ധി


19. പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നൽകണമെന്ന് ശുപാർശ ചെയ്ത പാർലമെൻററി കൺസൾട്ടേറ്റീവ് കമ്മിറ്റിയുടെ തലവൻ - പി.കെ.തുംഗൻ


20. പഞ്ചായത്ത് രാജ് നിയമം പാസ്സാക്കിയ പ്രധാനമന്ത്രി - നരസിംഹറാവു


21. 'കമ്മിറ്റി ഓൺ പഞ്ചായത്തീരാജ് ഇൻസ്റ്റിറ്റ്യൂഷൻസ്' എന്നറിയപ്പെടുന്നത് - അശോക് മേത്ത കമ്മിറ്റി


22. അശോക് മേത്ത കമ്മിറ്റിയിൽ അംഗമായിരുന്ന മലയാളി - ഇ.എം.എസ്


23. പഞ്ചായത്തീരാജിന്റെ പ്രവർത്തനങ്ങൾ നവീകരിക്കുന്നതിനുവേണ്ടി 1985-ൽ പ്ലാനിങ് കമ്മീഷൻ നിയമിച്ച കമ്മിറ്റിയാണ് - ജി.വി.കെ റാവു കമ്മിറ്റി


24. പഞ്ചായത്ത് രാജ് സംവിധാനത്തിലെ അടിസ്ഥാനം - ഗ്രാമസഭ


25. ഗ്രാമസഭയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് - 243 എ


26. ഗ്രാമസഭ സമ്മേളിക്കുന്നതിനുള്ള ക്വാറം - 1/10


27. ഗ്രാമസഭ വിളിച്ചുകൂട്ടുന്നത് - വാർഡ് മെമ്പർ (മൂന്ന് മാസത്തിലൊരിക്കൽ)


28. ഗ്രാമസഭയുടെ അധ്യക്ഷൻ - പഞ്ചായത്ത് പ്രസിഡന്റ്


29. ഇന്ത്യയിൽ ഗ്രാമസഭാ വർഷമായി ആഘോഷിച്ചത് - 1999-2000


30. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനുള്ള കുറഞ്ഞ പ്രായം - 21 വയസ്സ്


31. മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മികവിന് സർക്കാർ നൽകുന്ന ബഹുമതി - സ്വരാജ് ട്രോഫി


32. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പ് നടത്തുന്നത് - സംസ്ഥാന തിരെഞ്ഞെടുപ്പ് കമ്മിഷണർ


33. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വനിതാ സംവരണം - 50%


34. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണ സമിതിയുടെ കാലാവധി - 5 വർഷം


35. കേരളത്തിലെ അധികാരവികേന്ദ്രീകരണത്തെക്കുറിച്ച് പഠിക്കാൻ നിയമിക്കപ്പെട്ട കമ്മിറ്റി - സെൻ കമ്മിറ്റി


36. പഞ്ചായത്ത് രാജ് നിയമം ബാധകമല്ലാത്ത സംസ്ഥാനങ്ങൾ - നാഗാലാ‌ൻഡ്, മേഘാലയ, മിസോറാം

0 Comments