സ്മാരകങ്ങള്‍

സ്മാരകങ്ങള്‍ (Monuments)

■ ട്രെയിനിന്റെ ഫുട്‍ബോഡിലിരുന്നു യാത്രചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്ന് ഗാന്ധിജിയെ ട്രെയിനിൽ നിന്ന് പുറത്താക്കിയ ദക്ഷിണാഫ്രിക്കയിലെ തീവണ്ടി സ്റ്റേഷനാണ് പീറ്റർ മാരിറ്റ്സ്ബർഗ്. അഹിംസയുടെയും സത്യാഗ്രഹത്തിന്റെയും സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ ജൊഹാന്നാസ്ബർഗിൽ സ്ഥാപിച്ചതാണ് 'ടോൾസ്റ്റോയ് ഫാം'. ഗാന്ധിജി ഫീനിക്സ് സെറ്റില്‍മെന്‍റ്‌' സ്ഥാപിച്ചത്‌ ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍.


■ വിശ്വസാഹിത്യകാരന്‍ ലിയോ ടോൾസ്റ്റോയിയുടെ ഭവനമായിരുന്നു 'യാസ്നയാ പോളിയാന' (Yasnaya Poliyana).


■ കാറല്‍ മാര്‍ക്സിന്റെ അന്ത്യവിശ്രമസ്ഥാനം ലണ്ടനിലെ ഹൈഗേറ്റ്‌ സെമിത്തേരി. പാരിസിലെ പാന്തിയോണ്‍ സെമിത്തേരിയിലാണ്‌ വോൾട്ടെയര്‍, റൂസ്സോ എന്നിവരുടെ അന്ത്യവിശ്രമസ്ഥാനങ്ങൾ.


■ വാഷിങ്ടണ്‍ ഡി.സിയിലെ 'നാഷണല്‍ മാൾ' എബ്രഹാം ലിങ്കന്റെ സ്മാരകമാണ്‌.


■ നാഗാലാന്‍ഡിലെ കൊഹിമയിലാണ്‌ കോമണ്‍വെല്‍ത്ത്‌ സെമിത്തേരി യുദ്ധസ്മാരകം.


■ ബെയ്ജിങ്ങിലെ ടിയാന്‍മെന്‍ സ്‌ക്വയറില്‍ സൂക്ഷിച്ചിരിക്കുന്നത്‌ മാവോ സേതുങിന്റെ ഭൗതിക ശരീരമാണ്‌. വിയറ്റ്നാമിലെ ഹാനോയിലെ ബാ ഡിങ്‌ സ്‌ക്വയറില്‍ ഉള്ളത്‌ ഹോചിമിന്റെ ഭൗതിക ശരീരം.


■ ഇന്ത്യയില്‍നിന്നുള്ള ആദ്യകാല കുടിയേറ്റ തൊഴിലാളികളോടുള്ള ആദരസൂചകമായി “അപ്രവാസി ഘട്ട്' എന്ന സ്മാരകം നിർമ്മിച്ചിരിക്കുന്നത് മൗറീഷ്യസിൽ. 


■ ഇംഗ്ലീഷ് രാജകുടുംബാംഗങ്ങളുടെ അന്ത്യവിശ്രമസ്ഥാനം വെസ്റ്റ് മിനിസ്റ്റർ ആബെ.


■ വിവിധ യുദ്ധങ്ങളിൽ പങ്കെടുത്ത് മരണമടഞ്ഞ ജപ്പാന്റെയും കോളനി രാജ്യങ്ങളിലെയും 25 ലക്ഷത്തോളം പടയാളികളുടെ പേരുകൾ രേഖപ്പെടുത്തിയിട്ടുള്ള 'ആത്മാക്കളുടെ പുസ്തകം" (Book of Souls) സൂക്ഷിച്ചിരിക്കുന്നത്‌ ടോക്കിയോവിലെ യാസുകുനി ക്ഷേത്രത്തില്‍.


■ 2001, സെപ്റ്റംബർ 11ന്‌ ഭീകരാക്രമണത്തില്‍ തകര്‍ന്ന ന്യൂയോര്‍ക്കിലെ വേൾഡ്‌ ട്രേഡ്‌ സെന്‍റര്‍ നിലനിന്നിരുന്ന സ്ഥലം 'ഗ്രൗണ്ട്‌ സീറോ' എന്നറിയപ്പെടുന്നു. ഇവിടെ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന പുതിയ കെട്ടിട സമുച്ചയമാണ്‌ “ഫ്രീഡം ടവര്‍".


■ വേൾഡ്‌ ട്രേഡ്‌ സെന്‍ററിന്റെ അവശിഷ്ടങ്ങളില്‍ നിന്നും ലഭിച്ച ലോഹങ്ങളും കൂടി ഉപയോഗിച്ചു നിര്‍മിച്ച അമേരിക്കന്‍ യുദ്ധക്കപ്പലാണ് യു.എസ്‌.എസ്‌. ന്യൂയോര്‍ക്ക്‌.


■ ഗുജറാത്തിനുമേല്‍ നേടിയ വിജയത്തിന്റെ സ്‌മാരകമായി 1602-ല്‍ അക്ബര്‍ നിര്‍മിച്ചതാണ്‌ ബുലന്ദ്‌ ദർവാസ. ആഗ്രയിലുള്ള ഫത്തേപ്പൂര്‍ സിക്രിയിലാണിത്‌.


ഇന്ത്യൻ സ്മാരകങ്ങള്‍


ഇന്ത്യാഗേറ്റ്‌


ന്യൂഡെല്‍ഹിയിലെ രാജ്പഥിലാണ്‌ ഇന്ത്യാഗേറ്റ്‌. ഓൾ ഇന്ത്യാ വാര്‍ മെമ്മോറിയല്‍ എന്നാണ്‌ ഇന്ത്യാഗേറ്റ്‌ തുടക്കത്തില്‍ അറിയപ്പെട്ടത്‌. 1921 ഫിബ്രവരി 10 നാണ്‌ ഇന്ത്യാഗേറ്റിന്റെ പണികൾ ആരംഭിച്ചത്‌. 1931ല്‍ പൂര്‍ത്തിയായി. ശില്ലി, ബ്രിട്ടീഷുകാരനായ എഡ്വിന്‍ ല്യൂട്ടെന്‍സ്‌. ഒന്നാം ലോകമഹായുദ്ധത്തിലും അഫ്‌ഗാൻ യുദ്ധത്തിലും മരിച്ച ഇന്ത്യൻ പട്ടാളക്കാർക്കുള്ള സ്മാരകമാണിത്. ഉയരം 42 മീറ്റർ. അമര്‍ജവാന്‍ ജ്യോതി തെളിയിച്ചിരിക്കുന്നത് ഇന്ത്യാഗേറ്റിലാണ്‌. 1971 മുതലാണ്‌ അമര്‍ജവാന്‍ ജ്യോതി തെളിയിക്കാനാരംഭിച്ചത്‌.


ഗേറ്റ്‌വേ ഓഫ് ഇന്ത്യ


മുംബൈയിലാണ്‌ ഗേറ്റ്‌വേ ഓഫ്‌ ഇന്ത്യാ സ്മാരകം. 1911 ല്‍ ഇംഗ്ലണ്ടിലെ ജോര്‍ജ്‌ Vമ൯ രാജാവും മേരി രാജ്ഞിയും ഇന്ത്യ സന്ദര്‍ശിച്ചതിന്റെ സ്മാരകമാണിത്‌. ഇതിന്റെ രൂപകല്‍പന തയ്യാറാക്കിയത്‌ ജോര്‍ജ്‌ വിറ്റെറ്റ്സ്‌. 26 മീറ്ററാണ്‌ ഉയരം.1924 ഡിസംബര്‍ 4 നാണ്‌ ഉദ്‌ഘാടനം ചെയ്തത്‌. ഗാമണ്‍ ഇന്ത്യാ ലിമിറ്റഡ്‌ എന്ന കമ്പനിയാണ്‌ ഇത്‌ നിര്‍മിച്ചത്‌.


അമര്‍ ജ്യോതി


പഞ്ചാബിലെ ജാലിയന്‍വാലാ ബാഗിലാണ്‌ അമര്‍ജ്യോതി തെളിയിച്ചിരിക്കുന്നത്‌. 1919 ഏപ്രില്‍ 18ന്‌ ജാലിയന്‍വാലാ ബാഗില്‍ വെടിയേറ്റു മരിച്ചവരുടെ സ്മരണാര്‍ഥമാണ്‌ അമര്‍ ജ്യോതി. ഇന്ത്യൻ ഓയിൽ കോർപറേഷനാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.


സ്വതന്ത്ര ജ്യോതി


ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ പോര്‍ട്ട്‌ ബ്ലയറിലുള്ള സെല്ലുലര്‍ ജയിലിലാണ്‌ സ്വതന്ത്ര ജ്യോതി തെളിയിച്ചിരിക്കുന്നത്‌. 2004 ല്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ്‌ ഇത്‌ സ്ഥാപിച്ചത്‌.


ചാര്‍മിനാര്‍


ആന്ധ്രാപ്രദേശിലെ ഹൈദരാബാദിലാണ്‌ ചാര്‍മിനാര്‍ സ്ഥിതി ചെയ്യുന്നത്‌. 1591 ലാണ്‌ ഇതിന്റെ പണി പൂര്‍ത്തിയായത്‌. മുഹമ്മദ്‌ ഖുലി ഖുത്തബ്‌ ഷാ എന്ന ഭരണാധികാരിയാണ്‌ നിര്‍മിച്ചത്‌. രാജ്യത്ത്‌ പടര്‍ന്നു പിടിച്ച പ്ലേഗ്‌ രോഗം നിര്‍മാര്‍ജനം ചെയ്തതിന്റെ സ്മരണാര്‍ഥമാണ്‌ നിര്‍മാണം. നാലു മിനാരങ്ങൾ ചേര്‍ന്നതാണ്‌ ചാര്‍മിനാർ. ഓരോ മിനാരത്തിനും 48.7 മീറ്റര്‍ വീതം ഉയരമുണ്ട്‌.


താജ്മഹല്‍


ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ സ്ഥിതി ചെയ്യുന്നത്‌ ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ യമുനാ നദിയുടെ തീരത്താണ്‌. 1631 ല്‍ അന്തരിച്ച ഭാര്യ മുംതാസ്‌ മഹലിന്റെ സ്മരണാര്‍ഥം ഷാജഹാന്‍ ചക്രവര്‍ത്തിയാണ്‌ പണി കഴിപ്പിച്ചത്‌. ഉസ്താദ്‌ അഹമ്മദ്‌ ലഹോറിയായിരുന്നു മുഖ്യശില്‍പി. 1632 ല്‍ നിര്‍മാണം ആരംഭിച്ചു. പണി തീര്‍ന്നത്‌ 1648 ലാണ്‌. രാജാ ജയസിംഹനില്‍ നിന്നാണ്‌ നിര്‍മിക്കാനുള്ള സ്ഥലം ഷാജഹാന്‍ ചക്രവര്‍ത്തി വാങ്ങിയത്‌. 17 ഹെക്ടറോളം വിസ്തൃതിയിലാണ്‌ താജ്മഹല്‍ സമുച്ചയം സ്ഥിതി ചെയ്യുന്നത്‌. 1983 ല്‍ ലോക പൈതൃകമായി പ്രഖ്യാപിച്ചു. കാലത്തിന്റെ കവിളില്‍ വീണ കണ്ണുനീര്‍ത്തുളി എന്ന് താജ്മഹലിനെ വിശേഷിപ്പിച്ചത് രബീന്ദ്രനാഥ ടാഗോറാണ്. താജ്മഹലിനു മുകളിലൂടെ പറക്കാൻ വിമാനങ്ങളെ അനുവദിക്കാറില്ല.  

    

ഐ.എന്‍.എ. മ്യുസിയം


ഐ.എന്‍.എ. മ്യൂസിയം സ്ഥിതി ചെയ്യുന്നത്‌ മണിപ്പുരിലെ മൊയ് രാങ്ങില്‍.


വിക്ടോറിയ മെമ്മോറിയല്‍


പ്രസിദ്ധമായ വിക്ടോറിയ മെമ്മോറിയല്‍ കൊല്‍ക്കത്തയിലാണ്‌. 1921 ലാണ്‌ ഇതിന്റെ നിര്‍മാണം പൂര്‍ത്തിയായത്‌.


ഛത്രപതി ശിവജി ടെര്‍മിനസ്‌


ഛത്രപതി ശിവജി ടെര്‍മിനസ്‌ മുംബൈയിലാണ്‌, വിക്ടോറിയ ടെര്‍മിനസ്‌ എന്നാണിത്‌ മുന്‍പ്‌ അറിയപ്പെട്ടിരുന്നത്.


കേരളത്തിലെ ചരിത്ര സ്മാരകങ്ങള്‍


■ നേപ്പിയർ മ്യൂസിയം തിരുവനന്തപുരത്താണ്.


■ വേലുത്തമ്പി ദളവാ സ്മാരകം മണ്ണടിയിലാണ്.


■ കോഴിക്കോട് ജില്ലയിലെ ഇരിങ്ങലിലാണ് കുഞ്ഞാലി മരയ്ക്കാർ സ്മാരകം.

0 Comments