ഹെർമൻ ഗുണ്ടർട്ട്

ഹെർമൻ ഗുണ്ടർട്ട് (Herman Gundert in Malayalam)

ജനനം: 1814 ഫെബ്രുവരി 4

മരണം: 1893 ഏപ്രിൽ 25

മലയാള ഭാഷയ്ക്ക് മഹത്തായ സംഭാവനകള്‍ നല്‍കിയ ജര്‍മന്‍ ഭാഷാ പണ്ഡിതനായ ഡോ. ഹെർമൻ ഗുണ്ടർട്ട് 1814-ൽ ജർമ്മനിയിലെ സ്റ്റുട്ഗാർട്ടിലാണ് ജനിച്ചത്. 1820-ൽ ഒരു ലത്തീൻ സ്കൂളിൽ ചേർന്ന് പഠിച്ചു. അതിനുശേഷം മൗൾബ്രോണിലെ വൈദിക വിദ്യാലയത്തിൽ വിദ്യാർത്ഥിയായി. ഹീബ്രു, ഫ്രഞ്ച്, ഗ്രീക്ക്, ലാറ്റിൻ, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകൾ പഠിച്ചു. ഉപരിപഠനത്തിനായി ട്യൂബിങ്ങൽ സർവകലാശാലയിൽ ചേർന്നു. പിന്നീട് സ്വിറ്റ്‌സർലൻഡിൽ പോയി ഡോക്ടർ ഓഫ് ഫിലോസഫി ബിരുദം നേടി. അതിനുശേഷം ബാസൽ മിഷനിൽ ചേർന്ന് മതപ്രചാരണത്തിന് ഇന്ത്യയിലേക്ക് തിരിച്ചു.

1936-ൽ മംഗലാപുരത്ത് എത്തി. കേരളത്തിലെ പലഭാഗത്തും സഞ്ചരിച്ചു. തിരുവനന്തപുരത്ത് വന്ന് സ്വാതിതിരുനാളിനെ കണ്ടു. തന്റെ പ്രവർത്തനം തലശ്ശേരിയിലാക്കി. ഇല്ലിക്കുന്ന് എന്ന സ്ഥലത്ത് താമസിച്ച് മതപ്രവർത്തനവും ഭാഷാപഠനവും ആരംഭിച്ചു. 1939 ഏപ്രിൽ 12-ന് ഗുണ്ടർട്ട് ഭാര്യയുമായി അവിടെ താമസം ആരംഭിച്ചു. അക്കാലത്ത് മലയാളത്തിൽ അച്ചടി തുടങ്ങിയിരുന്നില്ല. കല്ലച്ചിലുള്ള അച്ചടി തുടങ്ങിയത് ഗുണ്ടർട്ടാണ്. 1847 ജൂണിൽ രാജ്യസമാചാരം എന്ന ആദ്യ മലയാള പത്രം ഗുണ്ടർട്ടിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരണമാരംഭിച്ചു. അതേ വർഷം ഒക്ടോബറിൽ പശ്ചിമോദയം എന്ന പത്രവും അദ്ദേഹം ആരംഭിച്ചു. യൂറോപ്പിന്റെ ഹിസ്റ്ററിയും ജോഗ്രഫിയും ആയിരുന്നു ഇതിന്റെ ഉള്ളടക്കം. 

നമ്മുടെ ഭാഷയിൽ ഗദ്യശൈലിക്ക് രൂപം കൊടുത്തവരിൽ പ്രഥമസ്ഥാനവും അദ്ദേഹത്തിനുണ്ട്. മതം, ചരിത്രം, സമൂഹം, ഭാഷ, വ്യാകരണം തുടങ്ങി അനേകം വിഷയങ്ങളിൽ ഗുണ്ടർട്ട് ഗ്രന്ഥങ്ങൾ രചിച്ചു.പിൽക്കാലത്ത് ആ വിഷയങ്ങളിൽ പ്രവർത്തിച്ചവർക്ക് ആ ഗ്രന്ഥങ്ങൾ വളരെസഹായകമായി. വേദ ചരിത്രസാരം, സത്യവേദ ഇതിഹാസം, ക്രിസ്തു സഭാചരിത്രം, ശർമാന സന്മരണ വിദ്യ, മതവിചാരണ, ദേവവിചാരണ, മനുഷ്യ ഹൃദയം തുടങ്ങിയവ ഗുണ്ടർട്ട് രചിച്ച ക്രൈസ്തവ സാഹിത്യ ഗ്രന്ഥങ്ങളാണ്. കേരളപ്പഴമ, കേരളോൽപ്പതി, പാഠമാല, പഴഞ്ചൊൽമാല, മലയാളഭാഷാ വ്യാകരണം, മലയാള രാജ്യം എന്നിവ ഗുണ്ടർട്ടിന്റെ മറ്റു പ്രസിദ്ധ കൃതികളാണ്. ഗുണ്ടർട്ട് തയ്യാറാക്കിയ നിഘണ്ടുവാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കൃതി. നിരന്തരമായ അദ്ധ്വാനങ്ങൾക്കിടയിൽ ആരോഗ്യം ക്ഷയിച്ച അദ്ദേഹം 1859-ൽ സ്വദേശത്തേക്ക് മടങ്ങുകയും ചെയ്തു. 1893-ൽ ഗുണ്ടർട്ട് അന്തരിച്ചു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. തലശ്ശേരിയില്‍നിന്ന്‌ മലയാളത്തിലെ ആദ്യ പത്രമായ രാജ്യസമാചാരം പുറത്തിറക്കിയത്‌ എന്നാണ് - 1847-ൽ

2. പശ്ചിമോദയം എന്ന പ്രസിദ്ധീകരണം പുറത്തിറക്കിയതെന്ന് - 1847

3. മലയാളത്തിലെ ആദ്യത്തെ ഡിക്ഷണറി പുറത്തിറക്കിയതാര് - ഹെർമൻ ഗുണ്ടർട്ട്

4. മലയാളത്തിലെ ആദ്യത്തെ ആധികാരിക വ്യാകരണ ഗ്രന്ഥം തയ്യാറാക്കിയത്‌ - ഹെർമൻ ഗുണ്ടർട്ട്

5. ഗുണ്ടർട്ടിന്റെ നിഘണ്ടു പ്രസിദ്ധപ്പെടുത്തിയ വർഷം - 1872

6. കല്ലുകൊണ്ടുള്ള അച്ച്‌ (Litho Printing) കേരളത്തില്‍ പരിചയപ്പെടുത്തിയത് - ഗുണ്ടർട്ട്

7. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ മലയാളം പഠിപ്പിച്ചത് - ഊരാച്ചേരി ഗുരുനാഥന്‍ മാരാർ

8. കേരളോൽപ്പത്തി, കേരളപ്പഴമ, സത്യവേദ ഇതിഹാസം, എന്നീ മൂന്ന് പുസ്തകങ്ങൾ രചിച്ചത് - ഗുണ്ടർട്ട്

9. 1851 ൽ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യത്തെ ആധികാരിക വ്യാകരണ ഗ്രന്ഥമായ 'മലയാള ഭാഷാവ്യാകരണം' എന്ന ഗ്രന്ഥം രചിച്ചത് ആരാണ്? - ഹെർമൻ ഗുണ്ടർട്ട്

10. ആദ്യ മലയാള പത്രം ഏതാണ്? - രാജ്യസമാചാരം

11. കേരളത്തിലെ ആദ്യത്തെ പത്രമായ രാജ്യ സമാചാരം പ്രസിദ്ധീകൃതമായത് ....... വർഷമാണ് - 1847

12. മലയാളത്തിലെ ആദ്യത്തെ പത്രമായ രാജ്യസമാചാരം എവിടെ നിന്നുമാണ് പ്രസിദ്ധീകരണമാരംഭിച്ചത് - തലശ്ശേരി

13. കേരളപ്പഴമ എന്ന ഗ്രന്ഥം ആരാണ് രചിച്ചത് - ഗുണ്ടർട്ട്

14. കേരളത്തിന്റെ ഭൂമിശാസ്ത്രത്തെക്കുറിച്ച് എഴുതപ്പെട്ട ആദ്യ ഗ്രന്ഥം - മലയാള രാജ്യം

15. പാഠമാല എന്ന വിദ്യാർത്ഥികൾക്കായുള്ള ആദ്യ ഗ്രന്ഥം രചിച്ചത്? - ഗുണ്ടർട്ട്

16. ഡോ ഹെർമൻ ഗുണ്ടർട്ട് അന്തരിച്ചത് ഏത് വർഷത്തിൽ - എ.ഡി.1893

17. പശ്ചിമോദയം (1847) എന്ന പത്രം ആരാണ് പ്രസിദ്ധീകരിച്ചത് - ഗുണ്ടർട്ട്

18. മലയാളഭാഷയിലെ ആദ്യത്തെ ശാസ്ത്രീയ നിഘണ്ടു തയ്യാറാക്കിയതാര് (1872) - ഗുണ്ടർട്ട്

19. മലയാളരാജ്യം (1869) ആരുടെ കൃതിയാണ് - ഗുണ്ടർട്ട്

20. ജർമ്മനിയിലെ ട്യൂബിങ്ങൻ യൂണിവേഴ്സിറ്റിയിൽ മലയാള ഭാഷാപഠനത്തിനായി രൂപീകരിക്കപ്പെട്ട ചെയർ - ഗുണ്ടർട്ട് ചെയർ (2015 ൽ)

21. തലശ്ശേരിയിലെ ഇല്ലിക്കുന്ന് ഏതു വ്യക്തിയുമായി ബന്ധപ്പെട്ട സ്ഥലമാണ് - ഗുണ്ടർട്ട്

22. ഗുണ്ടർട്ട് തയ്യാറാക്കിയ നിഘണ്ടു അച്ചടിച്ചതെവിടെ - ബാസിൽ മിഷൻ പ്രസ് (മംഗലാപുരം)

Post a Comment

Previous Post Next Post