ഗുജറാത്ത്

ഗുജറാത്ത് (Gujarat)

■ നിലവിൽ വന്നത് : 1960 മെയ് 1

■ തലസ്ഥാനം : ഗാന്ധി നഗർ

■ സംസ്ഥാന മൃഗം : സിംഹം

■ സംസ്ഥാന പക്ഷി : ഗ്രേറ്റർ ഫ്ളെമിംഗോ

■ സംസ്ഥാന പുഷ്പം : മാരിഗോൾഡ്

■ സംസ്ഥാന വൃക്ഷം : പേരാൽ

■ വിസ്തീർണ്ണം : 1,96,024 ചകിമീ

■ ജനസംഖ്യ : 6,04,39,692

■ ജനസാന്ദ്രത : 308 / ചകിമീ

■ സ്ത്രീപുരുഷ അനുപാതം : 919/1000

■ സാക്ഷരത : 79.31%

■ ഭാഷകൾ : ഗുജറാത്തി

■ ലോക്സഭാ സീറ്റുകൾ : 26

■ രാജ്യസഭാ സീറ്റുകൾ : 11

■ അസംബ്ലി സീറ്റുകൾ : 182

■ ജില്ലകൾ : 33

ജില്ലകൾ

01. അഹമ്മദാബാദ്

02. അമ്റേലി

03. ബാണസ് കന്ദ

04. ഭരൂച്ച്

05. ഭാവ്നഗർ

06. ഗാന്ധിനഗർ

07. ജാംനഗർ

08. ജുനഗഡ്

09. ഖേദ്ദ

10. കഛ്

11. മെഹ്സാന

12. പഞ്ച്മഹൽ

13. സബർകാന്ത

14. സൂറത്ത്

15. സുരേന്ദ്രനഗർ

16. ഡാംഗ്സ്

17. വഡോദര

18. വൽസാദ്

19. നർമദ

20. പോർബന്തർ

21. ആനന്ദ്

22. പഠാൻ

23. ദാഹോദ്

24. നവ്സാരി

25. രാജ്കോട്ട്

26. താപി

27. ബൊട്ടാദ്

28. മോർബി

29. ദേവ് ഭൂമി ദ്വാരക

30. ഗിർസോമനാഥ്

31. ആരവല്ലി

32. മഹിസാഗർ

33. ചോട്ടൗദേപുർ

അതിർത്തികൾ

■ വടക്ക് – രാജസ്ഥാൻ 

■ വടക്ക് പടിഞ്ഞാറ് – പാക്കിസ്ഥാൻ

■ തെക്കും തെക്കു കിഴക്കും – മഹാരാഷ്ട്ര

■ കിഴക്ക് – മധ്യപ്രദേശ്

■ തെക്ക് പടിഞ്ഞാറ് – അറബികടൽ

ചരിത്രം

ബിസി രണ്ടായിരത്തോളം പഴക്കമുള്ളതാണു ഗുജറാത്തിന്റെ ചരിത്രം. ഭഗവാൻ ശ്രീകൃഷ്ണൻ മഥുരയിൽനിന്നു ഗുജറാത്തിലെ ദ്വാരകയിലെത്തി അവിടം ആസ്ഥാനമാക്കി ഭരണം നടത്തിയതായി വിശ്വസിക്കുന്നു. സ്വാതന്ത്ര്യാനന്തരം വിശാല ദ്വിഭാഷ സംസ്ഥാനമായ മുംബൈയുടെ ഭാഗമായി. 1960 മേയ് ഒന്നിനു സൗരാഷ്ട്രയും കഛും ഉൾപ്പെടുന്ന ഇന്നത്തെ ഗുജറാത്ത് സംസ്ഥാനം നിലവിൽ വന്നു.

ഉത്രാൺ – സൂര്യന്റെ ഉത്തരായണം തുടങ്ങുന്ന ദിവസമാണ് ഉത്രാൺ. ഈ ദിവസങ്ങളിൽ ഗുജറാത്തിലെ വീടുകളിലെ മട്ടുപ്പാവിലും തുറന്ന പ്രദേശങ്ങളിലും ആളുകൾ മത്സരിച്ച് പട്ടം പറത്തുന്നു.

ഗീർവന ദേശിയ പാർക്ക് – 1,412 ചതുരശ്ര കിലോമീറ്റർ പരന്നു കിടക്കുന്ന ഗീർവന ദേശീയ പാർക്ക് സോമനാഥിൽനിന്നു 60 കിമീ തെക്കുകിഴക്കാണ്. ഏഷ്യയിലെ സിംഹങ്ങളെ കാണുന്ന ഏക വനമാണിത്.

സമുദ്ര തീരം – ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം.

ദീപാവലി – ആശ്വിനമാസത്തിൽ നാലു ദിവസം നീണ്ടുനിൽക്കുന്ന ആഘോഷമാണിത് കൊയ്ത്ത് അവസാനിക്കുന്ന സമയമാണിത്. ഒന്നാം ദിവസം ലക്ഷ്മീപൂജ ചെയ്യും. രണ്ടാം ദിവസം ദുഷ്ടശക്തികളെ ഉച്ചാടനം ചെയ്യുന്നു. മൂന്നാം ദിവസം വീടുകളെല്ലാം ദീപങ്ങൾകൊണ്ട് അലങ്കരിക്കുന്നു. മുറ്റത്തു കോലമിടുന്നു. നാലാമത്തെയും അവസാനത്തെയും ദിവസം ഗുജറാത്തികളുടെ നവവൽസരമാണ്.

ദ്വാരകാധീശ ക്ഷേത്രം – ദ്വാരകയുടെ അധിപനായ ശ്രീകൃഷ്ണനാണ് ഇവിടത്തെ പ്രതിഷ്ഠ. ശ്രീകൃഷ്ണന്റെ പൗത്രൻ വജ്രനാഭനാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നു വിശ്വസിക്കപ്പെടുന്നു. പുരാതനകാലത്ത് ദ്വാരക ഒരു നല്ല തുറമുഖമായിരുന്നു എന്നു ചരിത്രകാരൻമാർ ചൂണ്ടിക്കാണിക്കുന്നു. ചാലൂക്യ ശൈലിയിലാണു ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്.

സോമനാഥ ക്ഷേത്രം – ഗുജറാത്തിന്റെ പടിഞ്ഞാറ് കടൽത്തീരത്തിനടുത്താണ് സോമനാഥ ക്ഷേത്രം. ശിവലിംഗമാണ് പ്രതിഷ്ഠത. ഇന്ത്യയിലെ പ്രമുഖമായ 12 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് സോമനാഥക്ഷേത്രം എന്നു വിശ്വസിക്കപ്പെടുന്നു. അനവധി തവണ പുതുക്കിപ്പണിത ക്ഷേത്രമാണിത്.

മദ്യ നിരോധനം – സമ്പൂർണ്ണ മദ്യ നിരോധനം പ്രഖ്യാപിച്ചിട്ടുള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനം.

ഗുജറാത്തിൽ ജനിച്ച പ്രശസ്തർ

■ മഹാത്മാഗാന്ധി

■ സർദാർ വല്ലഭായി പട്ടേൽ

■ കെ.എം.മുൻഷി

■ വിക്രം സാരാഭായി

■ മൊറാർജി ദേശായി

■ ജംഷഡ്ജി ടാറ്റ

■ നരേന്ദ്ര മോദി

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. അക്ഷർധാംക്ഷേത്രം ഏത് സംസ്ഥാനത്തിലാണ് - ഗുജറാത്ത്

2. ഗിർ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്ത്

3. പാഴ്‌സികളുടെ പുരാതന അഗ്നിക്ഷേത്രങ്ങളുള്ള ഉഡ്വാഡ ഏത് സംസ്ഥാനത്താണ്

4. ഇന്ത്യയുടെ ആദ്യത്തെ എക്സ്‌പ്രസ് ഹൈവേ ഏത് സംസ്ഥാനത്താണ്

5. ജുനഗഢ് എന്ന സ്ഥലം ഏത് സംസ്ഥാനത്തിൽ

6. 1896 ഫെബ്രുവരി 29ന് ഗുജറാത്തിലെ ഭദേനി ഗ്രാമത്തിൽ ജനിച്ച, നാലുവർഷത്തിലൊരിക്കൽ പിറന്നാളാഘോഷിച്ചിരുന്ന പ്രധാനമന്ത്രി - മൊറാർജി ദേശായി

7. ക്ഷീരോൽപന്നങ്ങൾക്കു പ്രസിദ്ധമായ ആനന്ദ് ഏത് സംസ്ഥാനത്ത്

8. ഇന്ത്യയിലെ പ്രധാന വേലിയേറ്റ തുറമുഖം - ഗുജറാത്തിലെ കണ്ട്ല

9. ഗുജറാത്തിലെ പ്രധാന വിമാനത്താവളം - അഹമ്മദാബാദ്

10. ഗുജറാത്തിൽ സൂര്യക്ഷേത്രം സ്ഥിതിചെയ്ത സ്ഥലം - മൊദേര

11. ഗുജറാത്തിൽ ജസിയ ഏർപ്പെടുത്തിയ ഏക ഭരണാധികാരി - അഹമ്മദ് ഷാ  ഒന്നാമൻ

12. ഗുജറാത്തിലെ പ്രസിദ്ധമായ നൃത്തരൂപം - ഗാർബ

13. ഗുജറാത്തിന്റെ തെക്കുഭാഗത്തുള്ള ഉൾക്കടൽ - ഗൾഫ് ഓഫ് കാംബേ

14. കാലാവസ്ഥ വ്യതിയാന വകുപ്പ് ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം

15. ഗാന്ധിജിയുടെ ഇഷ്ട പ്രാർത്ഥനാഗീതമായ വൈഷ്ണവ ജനതോ... രചിച്ച ഗുജറാത്തി കവി - നരസിംഹ മേത്ത

16. രൂപം കൊണ്ട നാൾ മുതൽ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനം

17. ഭാരതത്തിലെ ഏത് യൂണിവേഴ്സിറ്റിയാണ് ആദ്യമായി സ്വന്തം റേഡിയോ സ്റ്റേഷൻ സ്ഥാപിച്ചത് - ഗുജറാത്തിലെ സർദാർ പട്ടേൽ സർവകലാശാല

18. ഉപ്പ്, പരുത്തി, സസ്യഎണ്ണ, നിലക്കടല എന്നിവയുടെ ഉല്പാദനത്തിൽ ഒന്നാംസ്ഥാനത്തുള്ള സംസ്ഥാനം

19. ചമ്പാനിർ - പാവഗധ് ആർക്കിയോളജിക്കൽ പാർക്ക് ഏതു സംസ്ഥാനത്താണ്

20. ഏതു സംസ്ഥാനം വിഭജിച്ചാണ് മഹാരാഷ്ട്രയും ഗുജറാത്തും രൂപം കൊണ്ടത് - ബോംബെ

21. ഇന്ത്യയിലാദ്യമായി നാലു വരി എക്സ്‌പ്രസ് വേ നിലവിൽവന്ന സംസ്ഥാനം

22. അക്ബർ ബുലന്ദ് ദർവാസ നിർമിച്ചത് ഏത് കീഴടക്കിയതിന്റെ സ്മരണയ്‌ക്കാണ്‌ - ഗുജറാത്ത് 

23. സപുതര ഹിൽ സ്റ്റേഷൻ ഏത് സംസ്ഥാനത്താണ്

24. ഇന്ത്യയിലെ ആദ്യത്തെ മറൈൻ നാഷണൽ പാർക്കായ പിറോട്ടൻ എവിടെയാണ് - ഗുജറാത്തിൽ 

25. ഗുജറാത്തിലെ കാംബേ എന്തിനാണു പ്രസിദ്ധം - പെട്രോളിയം ഖനനം

26. ഗുജറാത്ത് ഹൈകോടതിയുടെ ആസ്ഥാനം - അഹമ്മദാബാദ്

27. ഗുജറാത്തിലെ പ്രസിദ്ധമായ വന്യജീവിസങ്കേതം - ഗിർ

30. ഗുജറാത്ത് ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ ഇറങ്ങിയ മലയാള സിനിമ - കാഴ്ച

31. രുദ്രദാമൻ കേടുപാടുകൾ തീർത്ത സുദർശന തടാകം ഏത് സംസ്ഥാനത്ത്

32. കാട്ടുകഴുതകളുടെ വന്യമൃഗസംരക്ഷണകേന്ദ്രം എവിടെയാണ്

33. ഗുജറാത്തിലെ ഗോധ്ര സംഭവം നടന്ന വർഷം - 2002

34. ഗുജറാത്ത് ഭരിച്ച സോളങ്കി (ചാലൂക്യ) വംശത്തിലെ ഏറ്റവും മഹാനായ രാജാവ് - ജയസിംഹസിദ്ധരാജ

35. ഗിർ വനം ഏത് സംസ്ഥാനത്താണ്

36. ഗുജറാത്തിലെ സോമനാഥക്ഷേത്രം മുഹമ്മദ് ഗസ്നി ആക്രമിച്ച വർഷം - എ.ഡി. 1025

37. ഗുജറാത്തിലെ ബർദോളി ജില്ലയിൽ വല്ലഭഭായി പട്ടേലിന്റെ നേതൃത്വത്തിൽ കർഷകസമരം നടന്നപ്പോൾ വൈസ്രോയി ആരായിരുന്നു - ഇർവിൻ പ്രഭു

38. ദയാനന്ദ് സരസ്വതി ജനിച്ച സ്ഥലമായ മോർബി ഇപ്പോൾ എവിടെയാണ് - ഗുജറാത്തിൽ 

39. ഏഷ്യയിലെ ആദ്യത്തെ സോളാർ പാർക്ക് നിലവിൽവന്നത് ഏത് സംസ്ഥാനത്ത് 

40. മധ്യപ്രദേശിന്റെയും ഗുജറാത്തിന്റെയും അതിർത്തിയിലൂടെ ഒഴുകുന്ന നദി - നർമദ

41. ഗിർനാർ തീർഥാടന കേന്ദ്രം ഏത് സംസ്ഥാനത്താണ്

42. മൊറാർജിയുടെ അന്ത്യവിശ്രമ സ്ഥലം - അഭയ്ഘട്ട് (അഹമ്മദാബാദ്)

43. തുണിത്തരങ്ങളുമായി ബന്ധപ്പെട്ട കാലിക്കോ ടെക്സ്റ്റൈൽ മ്യൂസിയം എവിടെയാണ് - അഹമ്മദാബാദ്

44. മഹാത്മാഗാന്ധി ദണ്ഡിയാത്ര ആരംഭിച്ച സ്ഥലം - അഹമ്മദാബാദ്

45. സർദാർ പട്ടേൽ ഇന്റർ നാഷണൽ വിമാനത്താവളം എവിടെയാണ് - അഹമ്മദാബാദ്

46. അഹമ്മദാബാദ് ഏത് നദിയുടെ തീരത്ത് - സബർമതി

47. അഹമ്മദാബാദ് നഗരത്തിന്റെ സ്ഥാപകൻ - അഹമ്മദ് ഷാ ഒന്നാമൻ

48. അഹമ്മദാബാദ് നഗരത്തിന്റെ പഴയ പേര് - കർണാവതി

49. ഗാന്ധിജി അഹമ്മദാബാദ് ടെക്സ്റ്റൈൽ യൂണിയൻ സ്ഥാപിച്ചത് - 1917

50. ഗാന്ധിജി ഇന്ത്യയിൽ നിരാഹാരമനുഷ്ഠിച്ചിരുന്ന ആദ്യ സമരം - അഹമ്മദാബാദ് മിൽ സമരം (1918)

51. ഇന്ത്യയിലെ ഏറ്റവും വലിയ തലസ്ഥാനേതര നഗരം - അഹമ്മദാബാദ്

52. സ്വാതന്ത്ര്യനന്തരം ഇന്ത്യയിലാദ്യമായി അന്താരാഷ്ട്ര വിമാനത്താവള പദവി നൽകിയത് - അഹമ്മദാബാദ്

53. ലോകത്തെ ആദ്യത്തെ സ്വാമിനാരായണ ക്ഷേത്രം എവിടെയാണ് - അഹമ്മദാബാദ്

54. സിദ്ദി സയ്യിദ് മോസ്‌ക് എവിടെയാണ് - അഹമ്മദാബാദ്

55. ഡെനിം സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത് - അഹമ്മദാബാദ്

56. ഗുജറാത്ത് ഹൈകോടതിയുടെ ആസ്ഥാനം - അഹമ്മദാബാദ്

57. ഖംഭാത് ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന തുറമുഖം - സൂറത്ത്

58. സർദാർ പട്ടേൽ മ്യൂസിയം എവിടെയാണ് - സൂറത്ത്

59. ലോകത്തെ 70 ശതമാനം രത്നങ്ങളും മുറിക്കുകയും പോളിഷ് ചെയ്യുന്നതും എവിടെയാണ് - സൂറത്ത്

60. ഇന്ത്യൻ ഡയമണ്ട് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് - സൂറത്ത്

61. സൂറത്ത് ഏതു നദിയുടെ തീരത്ത് - തപ്തി

62. സർദാർ പട്ടേൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എവിടെയാണ് - സൂറത്ത്

63. ഇന്ത്യയിലെ വജ്രനഗരം - സൂറത്ത്

64. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയിൽ ആദ്യത്തെ ഫാക്ടറി ആരംഭിച്ച സ്ഥലം - സൂറത്ത്

65. മധ്യകാലഘട്ടത്തിൽ ഇന്ത്യയിൽ നിന്ന് ഹജ്ജ് യാത്രികർ പുറപ്പെട്ടിരുന്ന തുറമുഖം - സൂറത്ത്

66. ബോംബെയ്ക്കുമുമ്പ് പശ്ചിമതീരത്ത് ബ്രിട്ടീഷുകാരുടെ പ്രധാന താവളമായിരുന്ന നഗരം - സൂറത്ത്

67. സൂറത്തിൽ ആദ്യത്തെ ഫ്രഞ്ച് ഫാക്ടറി സ്ഥാപിതമായ വർഷം - 1668

68. ഇന്ത്യയുടെ എംബ്രോയിഡറി തലസ്ഥാനം എന്നറിയപ്പെടുന്നത് - സൂറത്ത്

69. ഇന്ത്യയിലെ ബ്രിട്ടീഷ് വ്യാപാരസാന്നിധ്യത്തിനു തുടക്കമിട്ട നഗരം - സൂറത്ത്

70. മഹാത്മാഗാന്ധി ജനിച്ച സ്ഥലം - പോർബന്തർ

71. പോർബന്തറിന്റെ പഴയപേര് - സുദാമാപുരി

72. ഗാന്ധിജിയുടെ പിതാവ് വഹിച്ചിരുന്ന ഔദ്യോഗിക പദവി - പോർബന്തറിലെ ദിവാൻ

73. ആസൂത്രിതമായ ഇന്ത്യൻ സംസ്ഥാന തലസ്ഥാനങ്ങൾ - ചണ്ഡീഗഢ്, ഗാന്ധിനഗർ

74. ഗാന്ധിനഗർ രൂപകൽപന ചെയ്തത് - ലെ കോർബുസിയെ

75. 'ഘുർജരം' എന്നറിയപ്പെട്ടിരുന്ന പ്രദേശം - ഗുജറാത്ത്

76. 'ഇതിഹാസങ്ങളുടെ നാട്' എന്നറിയപ്പെട്ടിരുന്ന പ്രദേശം - ഗുജറാത്ത്

77. ഇന്ത്യയിലെ ആദ്യത്തെ വികലാംഗ സൗഹൃദ ബീച്ച് - തീത്തൽ ബീച്ച്

78. ലോകത്തിലെ ഏറ്റവും വലിയ കപ്പൽ പൊളിക്കൽ കേന്ദ്രമായ 'അലാങ്' എവിടെ സ്ഥിതിചെയ്യുന്നു

79. കൊയാലി എന്ന ശുദ്ധീകരണശാല എവിടെ സ്ഥിതിചെയ്യുന്നു

80. പടിഞ്ഞാറൻ ഇന്ത്യയുടെ രത്നം - ഗുജറാത്ത്

81. ഇന്ത്യയുടെ ജുറാസിക് പാർക്ക് - ഇന്ദ്രോഡ ഡിനോസര്‍ ആന്‍ഡ് ഫോസില്‍ പാര്‍ക്ക് (ഗാന്ധി നഗർ)

82. സാമ്പത്തിക പ്രതിസന്ധിക്കും അഴിമതിക്കുമെതിരെ 1974 ൽ ഗുജറാത്തിൽ നടന്ന കലാപം - നവനിർമാൺ ആന്ദോളൻ

83. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സർദാർ വല്ലഭായ് പട്ടേൽ പ്രതിമ (182 മീറ്റർ) അനാച്ഛാദനം ചെയ്തത് - നരേന്ദ്രമോദി (2018 ഒക്ടോബർ 31)

84. ഇന്ത്യയിലാദ്യമായി National Academy of Coastal Policing നിലവിൽ വരുന്ന സംസ്ഥാനം

85. 100% സൗരോർജത്തിൽ പ്രാവർത്തിക്കുന്ന പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ ഉള്ള ആദ്യ ഇന്ത്യൻ സംസ്ഥാനം - ഗുജറാത്ത് (സൂററ്റ്)

86. ഇന്ത്യയിൽ ആദ്യമായി വധിക്കപ്പെട്ട സംസ്ഥാന മുഖ്യമന്ത്രി - ബൽവന്ത് റായ് മേത്ത (1965)

87. ഗുജറാത്തിലെ പ്രമുഖ ജലവൈദ്യുത പദ്ധിതികൾ - ഉകായ്‌, സർദാർ സരോവർ, കക്രപ്പാറ

88. ടാറ്റ നാനോ കാർ ഫാക്ടറി സ്ഥിതിചെയ്യുന്നതെവിടെ - സാനന്ദ്

89. AMUL ന്റെ ആസ്ഥാനം - ആനന്ദ് (1946)

90. ഗുജറാത്ത് കലാപം അന്വേഷിച്ച കമ്മീഷൻ - നാനാവതി കമ്മീഷൻ, കെ.ജി.ഷാ കമ്മീഷൻ

91. ഗുജറാത്തിന്റെ വാണിജ്യ തലസ്ഥാനം - സൂറത്ത്

92. ഇന്ത്യയിലെ ആദ്യ ടെക്സ്റ്റയിൽ യൂണിവേഴ്സിറ്റി എവിടെ സ്ഥാപിക്കപ്പെടുന്നു - സൂറത്ത്

93. ഇന്ത്യയിലെ ആദ്യ ജൈവ യൂണിവേഴ്സിറ്റി നിലവിൽ വരുന്ന സംസ്ഥാനം

94. ഇന്ത്യയിലെ ആദ്യ റെയിൽവേ യൂണിവേഴ്സിറ്റി നിലവിൽ വരുന്ന സ്ഥലം - വഡോദര

95. ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര സ്റ്റോക്ക് എക്സ്ചേഞ്ച് - ഇന്ത്യൻ (INX) (ഗുജറാത്തിൽ)

96. ഏഷ്യയിലെ ആദ്യ 'വിൻഡ് ഫാം' സ്ഥാപിതമായത് - ഗുജറാത്തിൽ

97. വഡോദരയുടെ പഴയപേര് - ബറോഡ

98. പിൽക്കാലത്ത് (1952) വഡോദരയിലേക്ക് മാറ്റിയ റെയിൽവേ സ്റ്റാഫ് കോളേജ് 1930-ൽ എവിടെയാണ് സ്ഥാപിച്ചത് - ഡെറാഡൂൺ

Post a Comment

Previous Post Next Post