ഡോ വർഗ്ഗീസ് കുര്യൻ

ഡോ വർഗ്ഗീസ് കുര്യൻ (Dr Verghese Kurien)

ജനനം: 1921 നവംബർ 26 (കോഴിക്കോട്)

മരണം: 2012 സെപ്റ്റംബർ 9


ഇന്ത്യയിലെ ക്ഷീരവിപ്ലവത്തിന്റെ ഉപജ്ഞാതാവാണ്‌ മലയാളിയായ ഡോ വർഗീസ് കുര്യൻ. ക്ഷീരവിപ്ലവത്തിൽ ഒരു അത്ഭുതമാണ് അദ്ദേഹം സൃഷ്ടിച്ചത്. 30 വർഷങ്ങൾക്ക് മുമ്പ് ഡോ വർഗീസ് കുര്യൻ തന്റെ പ്രവൃത്തി ആരംഭിച്ചപ്പോൾ ഇന്ത്യ ഉൽപാദിപ്പിച്ചിരുന്നത് രണ്ടുകോടി ടൺ പാലായിരുന്നു. അക്കാലത്ത് പാൽ അപൂർവ്വമായ ഒരു വസ്തുവായിരുന്നതുകൊണ്ട് റേഷൻ തോതിലാണ് ലഭിച്ചിരുന്നത്. ഇന്ന് ഏഴുകോടി ടൺ പാൽ ഉൽപാദിപ്പിച്ചുകൊണ്ട് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ക്ഷീരോൽപാദകരുടെ കൂട്ടത്തിൽ നിൽക്കുന്നു. ഈ പാൽ സമൃദ്ധിയുടെ പിന്നിൽ പ്രവർത്തിച്ച മസ്തിഷ്‌കം ഡോ വർഗീസ് കുര്യന്റേതായിരുന്നു. അദ്ദേഹം ക്ഷീരകർഷകരെ സംഘടിപ്പിച്ച് സഹകരണമേഖലകൾ രൂപീകരിച്ച് അവരെ ഇടത്തട്ടുകാരുടെ ചൂഷണത്തിൽനിന്നു വിമുക്തരാക്കി, സ്വയം പര്യാപ്തരാക്കി. ഇതുവഴി ക്ഷീരോത്പാദകർ സമ്പന്നർ മാത്രമല്ല, അധികാരമുള്ളവരും ആയിത്തീർന്നു. 1998 വരെ ഇദ്ദേഹം എൻ.ഡി.ഡി.ബി യുടെ ചെയർമാൻ ആയിരുന്നു. 1970 ൽ പാൽ ഉൽപാദനത്തിൽ സ്വയം പര്യാപ്തത ലക്ഷ്യം വെച്ച് അദ്ദേഹം 'പ്രഥമ ഓപ്പറേഷൻ ഫ്ളഡ്' ആരംഭിച്ചു. 1981ൽ രണ്ടാമത്തെ ഓപ്പറേഷൻ ഫ്ളഡ് ആരംഭിച്ചു. 1990ൽ ഗ്രാമീണ പാൽ ഉൽപാദക സഹകരണസംഘങ്ങൾ രൂപീകരിച്ചു. വേൾഡ് ഫുഡ് പ്രൈസ് (1989), മാഗ്‌സസെ അവാർഡ് (1963), പത്മവിഭൂഷൺ എന്നിവ ലഭിച്ചിട്ടുണ്ട്.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. 1921-ൽ കോഴിക്കോട് ജനിച്ച്, പിൽക്കാലത്ത് ഗുജറാത്തിലെ ആനന്ദ് കേന്ദ്രമാക്കി ആരംഭിച്ച ക്ഷീരവികസന പ്രവർത്തനങ്ങളിലൂടെ ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ക്ഷീരോൽപാദക രാജ്യങ്ങളിലൊന്നാക്കി മാറ്റിയ മലയാളി


2. I Too Had A Dream - എന്ന പുസ്തകം (2005) ആരുടെ സ്വപ്നങ്ങളാണ്‌ വിവരിക്കുന്നത്‌


3. An Unfinished Dream - ആരുടെ രചനയാണ്‌


4. മില്‍ക്ക്‌ മാന്‍ ഓഫ്‌ ഇന്ത്യ എന്ന അപരനാമത്തില്‍ അറിയപ്പെടുന്നതാര്‌ 


5. നാഷണല്‍ ഡയറി ഡവലപ്മെന്റ്‌ ബോര്‍ഡിന്റെ ചെയര്‍മാനായി ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ചത്‌


6. ഇര്‍മ (ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ റൂറല്‍ മാനേജ്‌മെന്റ്‌ ആനന്ദ്) യുടെ സ്ഥാപകന്‍ (1979)


7. വേള്‍ഡ്‌ ഫുഡ്‌ പ്രൈസിനര്‍ഹനായ ഭാരതീയന്‍


8. നാഷണല്‍ ഡയറി ഡവലപ്മെന്റ്‌ ബോര്‍ഡിന്റെ സ്ഥാപക ചെയര്‍മാന്‍ (1965)


9. മഗ്സസേ അവാര്‍ഡ്‌ നേടിയ ആദ്യത്തെ കേരളീയന്‍


10. ഇന്ത്യയിലെ ധവള വിപ്ലവത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്നത്‌


11. ഇന്ത്യയുടെ പാൽക്കാരൻ എന്നറിയപ്പെടുന്നത്


12. അമുലിന്റെ പ്രവർത്തനങ്ങൾക്ക് പ്രധാന പങ്കുവഹിച്ച വ്യക്തി 

0 Comments