ചിത്രകല

ഇന്ത്യൻ ചിത്രകല (Indian Painting)

■ ഇന്ത്യൻ ചിത്രകലയുടെ പിതാവ് - നന്ദലാൽ ബോസ്


■ രാജപുത്താന, ബുന്ദേല്‍ഖണ്ഡ്‌, പഞ്ചാബ്‌, ഹിമാലയൻ പ്രദേശങ്ങളില്‍ നിലനിന്നിരുന്ന ചിത്രകലാ രീതിയാണ് 'രജപുത്'‌.


■ ശ്രീരാമ പട്ടാഭിഷേകം, ശ്രീകൃഷ്ണ കഥകൾ തുടങ്ങിയവയാണ് തഞ്ചാവൂര്‍ ചിത്രകലയുടെ മുഖ്യപ്രമേയം.


■ സ്ത്രീ കലാകാരികൾക്ക്‌ മേധാവിത്വമുള്ള മേഖലയാണ് മിഥിലാ ചിത്രരചനാരീതി.


■ ജമ്മു, കുളു, ഗര്‍വാൾ, കാംഗ്ര എന്നിവിടങ്ങളില്‍ കാണുന്ന ചിത്രരചനാരീതിയാണ്‌ പഹാരി ചിത്രകല.


■ രാധാ-കൃഷ്ണാ പ്രണയം മുഖ്യവിഷയമാവുന്നത്‌ രാജസ്ഥാന്‍ പെയിന്‍റിങ്ങിലാണ്‌.


■ കളിമണ്‍ പ്രതലങ്ങളില്‍, പ്രകൃതിജന്യനിറങ്ങൾ ചാലിച്ച്‌ വരയ്ക്കുന്നവയാണ്‌ ഫ്രെസ്‌കോ ചിത്രങ്ങൾ.


■ നന്ദലാല്‍ ബോസാണ്‌ ഇന്ത്യന്‍ പെയിന്‍റിങ്ങിന്റെ പിതാവ്‌ എന്നറിയപ്പെടുന്നത്‌. ഉമയുടെ തപസ്യ, പ്രണാമം, സ്പ്രിങ്‌, ശിവപാര്‍വതി, ഗോപിനി മുതലായവയാണ്‌ ഇദ്ദേഹത്തിന്റെ പ്രശസ്തമായ കൃതികൾ.


■ അമൃത ഷേര്‍ഗില്‍ വരച്ച പ്രശസ്ത ചിത്രങ്ങളാണ് ‌ദി ന്യൂഡ്സ്‌, കണ്‍സര്‍വേഷന്‍ തുടങ്ങിയവ.


■ മുല്ലപ്പൂ ചൂടിയ നായര്‍ വനിത, രാധാമാധവം, വീണ മീട്ടുന്ന സ്ത്രി, ഹംസദമയന്തി, സീതാസ്വയംവരം, ശ്രീരാമ പട്ടാഭിഷേകം, വിശ്വാമിത്രനും മേനകയും - എന്നിവ രാജാരവിവര്‍മയുടെ പ്രസിദ്ധ ചിത്രങ്ങളാണ്‌. 


■ 1848 ഏപ്രില്‍ 29ന്‌ കിളിമാനൂര്‍ കോവിലകത്താണ്‌ രാജാരവിവര്‍മ ജനിച്ചത്‌. 1906-ല്‍ അന്തരിച്ചു. 1873-ല്‍ നടന്ന വിയന്ന ആര്‍ട്ട്‌ എക്സിബിഷനില്‍ അദ്ദേഹത്തിന്റെ ചിത്രം ഒന്നാംസ്ഥാനം നേടി. അദ്ദേഹം 'ചിത്രമെഴുത്തു കോയിത്തമ്പുരാൻ' എന്നറിയപ്പെടുന്നു.


■ പത്വ എന്നറിയപ്പെടുന്ന നാടോടി കലാകാരന്മാർക്കൊപ്പം ജീവിച്ച ചിത്രകാരൻ - ജാമിനി റോയ്.


■ "ഇന്ത്യന്‍ പിക്കാസോ ' എന്നു വിളിക്കപ്പെടുന്ന എം.എഫ്‌. ഹുസൈനാണ്‌ 'നഗ്നപാദനായ ചിത്രകാരന്‍”. അദ്ദേഹത്തിന്റെ ചിത്രമാണ്‌ 'ഗജഗാമിനി'.


■ തമിഴ്‌നാട്ടിലെ ചെന്നൈക്കു സമീപം 'ചോളമണ്ഡലം കലാഗ്രാമം' സ്ഥാപിച്ച ചിത്രകാരനാണ്‌ കെ.സി.എസ്‌. പണിക്കര്‍. “സമാധാനമുണ്ടാക്കുന്നവര്‍ അനുഗൃഹീതര്‍, ഒരു മലബാര്‍ കര്‍ഷകന്റെ ജീവിതം, ലുംബിനി, അമ്മയും കുഞ്ഞും, പഴവില്‍പ്പനക്കാരൻ, നായ, നദി' എന്നിവ അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങളാണ്. അദ്ദേഹം 'കേരളത്തിലെ ആധുനിക ചിത്രകലയുടെ പിതാവ്' എന്നറിയപ്പെടുന്നു. 


■ പ്രശസ്തമായ മലയാളി ചിത്രകാരിയാണ് ടി.കെ.പത്മിനി. "Growth, Dreamland, Dawn, Women' എന്നിവ അവരുടെ ചിത്രങ്ങളാണ്.     

  

■ കേരളത്തിലെ ആദ്യ സ്വകാര്യ ആർട്ട് ഗാലറി 'ചിത്രകൂടം' സ്ഥാപിച്ചത് സി.എൻ.കരുണാകരൻ.


പാശ്ചാത്യ ചിത്രകലയും ശില്പകലയും


■ ബറോക് ചിത്രകലാശൈലിയും ശില്പകലയും റോമിലാണ്‌ ആരംഭിച്ചത്‌.


■ ക്യൂബിസം രൂപംകൊണ്ടത്‌ ഫ്രാന്‍സിലാണ്‌. പിക്കാസോയാണ്‌ ഈ രീതി ആദ്യം അവതരിപ്പിച്ചത്‌.


■ എക്സ്‌പ്രഷനിസ്റ്റ് ശൈലിയിലുള്ള ചിത്രരചനാ രീതി ആരംഭിച്ചത്‌ ജര്‍മ്മനിയില്‍ ഇരുപതാം നൂറ്റാണ്ടിലാണ്‌.


■ ഫ്യൂച്ചറിസം ഉടലെടുത്തത്‌ ഇറ്റലിയിലാണ്‌.


■ 1924-ല്‍ ഫ്രാന്‍സില്‍ ആരംഭിച്ച ചിത്രരചനാരീതിയാണ്‌ സറിയലിസം, സാല്‍വഡോര്‍ ഡാലി ഈ ശൈലിയില്‍ ചിത്രംവരച്ചിരുന്നു.


■ ദി സണ്‍ ഫ്ലവര്‍, ദി സ്റ്റാറിനൈറ്റ്‌, ദി നൈറ്റ് കഫേ, ദി കോണ്‍ഫീല്‍ഡ്‌, പൊട്ടറ്റോ ഈറ്റേഴ്‌സ് തുടങ്ങിയവ വിന്‍സെന്‍റ്‌ വാന്‍ഗോഗിന്റെ ചിത്രങ്ങളാണ്‌. വാന്‍ ഗോഗ്‌ മ്യൂസിയം ആംസ്റ്റര്‍ഡാമില്‍ സ്ഥിതിചെയുന്നു. വിന്‍സെന്‍റ്‌ വാന്‍ഗോഗ് താടിയുള്ള ചിത്രകാരൻ (Beard Painter) എന്നറിയപ്പെടുന്നു.


■ മൊണാലിസ, മഡോണ ഓഫ്‌ ദ റോക്‌സ്‌, അവസാനത്തെ അത്താഴം എന്നീ ചിത്രങ്ങൾ വരച്ചത്‌ ലിയാനാര്‍ഡോ ഡാവിഞ്ചിയാണ്‌. മൊണാലിസ ചിത്രം സൂക്ഷിച്ചിരിക്കുന്നത്‌ പാരീസിലെ ലൂവ്ര് മ്യൂസിയത്തിലാണ്‌. അദ്ദേഹത്തെ 'ചിത്രകലയുടെ പിതാവ്' എന്നുവിശേഷിപ്പിക്കുന്നു.


■ ഗൂര്‍ണിക്ക, ദ ഓൾഡ്‌ ഗിറ്റാറിസ്റ്റ്‌, ദ ബ്ലൂറൂം എന്നിവ പിക്കാസോയുടെ ചിത്രങ്ങളാണ്‌. അദ്ദേഹത്തെ 'ആധുനിക ചിത്രകലയുടെ ഉപജ്ഞാതാവ്' എന്നുവിശേഷിപ്പിക്കുന്നു.


■ റംബ്രാന്‍ഡ്‌ ഡച്ച്‌ ചിത്രകാരനാണ്‌. വെളിച്ചത്തിന്റെയും നിഴലുകളുടെയും രാജാവ്‌ എന്നാണ്‌ ഇദ്ദേഹത്തെ വിളിക്കുന്നത്‌. ബ്ലൈന്‍ ഡിങ്‌ ഓഫ്‌ സാംസണ്‍, റേപ്‌ ഓഫ്‌ ഗാനിമീഡ്‌, ദി നൈറ്റ്‌ വാച്ച്‌ എന്നിവയാണ്‌ പ്രധാന ചിത്രങ്ങൾ.


■ ദി പെര്‍സിസ്റ്റന്‍റ്‌ ഓഫ്‌ മെമ്മറി, ദി പ്രിമോണിഷന്‍ ഓഫ്‌ സിവില്‍ വാര്‍ തുടങ്ങിയ ചിത്രങ്ങൾ വരച്ച സറിയലിസ്റ്റ്‌ ചിത്രകാരനാണ്‌ സ്പാനിഷുകാരനായ സാല്‍വദോര്‍ ദാലി.


■ 'ദ സ്ക്രീം' എന്ന ചിത്രം എഡ്‌വേർഡ് മുഞ്ചിന്റേതാണ് (Munch).‌


■ സ്പാനിഷ് ചിത്രകാരനായ പാബ്ലോ പിക്കാസോയുടെ പ്രമുഖ സൃഷ്ടിയാണ്‌ 'ഗൂര്‍ണിക്ക‌'.


ചിത്രകാരന്മാരും ചിത്രങ്ങളും


1. വിന്‍സെന്‍റ്‌ വാന്‍ഗോഗ് - ദി സൺഫ്ലവർ, ദി സ്റ്റാറിനൈറ്റ്, ദി പൊട്ടറ്റോ ഈറ്റേഴ്‌സ്, ദി നൈറ്റ് കഫേ, ദി കോണ്‍ഫീല്‍ഡ്‌


2. ലിയാനാർഡോ ഡാവിഞ്ചി - മൊണാലിസ, മഡോണ ഓഫ് ദ റോക്ക്സ്, അന്ത്യ അത്താഴം


3. പിക്കാസോ - ഗൂർണിക്ക, ദ ഓൾഡ് ഗിറ്റാറിസ്റ്റ്, ദ ബ്ലൂറൂം


4. റംബ്രാന്‍ഡ്‌ - ദി ബ്ലൈന്‍ ഡിങ്‌ ഓഫ്‌ സാംസണ്‍, റേപ്‌ ഓഫ്‌ ഗാനിമീഡ്‌, ദി നൈറ്റ്‌ വാച്ച്‌


5. സാൽവദോർദാലി - ദ പെർസിസ്റ്റൻസ് ഓഫ് മെമ്മറി, പ്രിമോണിഷൻ ഓഫ് സിവിൽ വാർ


6. എം.എഫ്.ഹുസൈൻ - ഗജഗാമിനി, മദർ തെരേസ, ഗാന്ധാരി, മദർ ഇന്ത്യ


7. നന്ദലാൽ ബോസ് - ഉമയുടെ തപസ്യ, ഗ്രാമീണ ചെണ്ടക്കാരൻ, പ്രണാമം സ്പ്രിങ്, ശിവപാർവ്വതി


8. അമൃതഷേർഗിൽ - എലിഫന്റ്സ് ബാത്തിങ് ഇൻ ഗ്രീൻപൂൾ, റ്റു എലിഫന്റ്സ്, യങ് ഗേൾസ്, ദ ബ്രൈഡ്, സ്ലീപ്പിങ് വുമൺ


9. രാജാ രവി വർമ്മ - രാധാമാധവം, വീണമീട്ടുന്ന സ്ത്രീ, ഹംസവും ദമയന്തിയും, മുല്ലപ്പൂ ചൂടിയ നായർ വനിത, സീത സ്വയംവരം, അമ്മയും മകനും


10. കെ.സി.എസ്.പണിക്കർ - ലുംബിനി, പഴവില്പനക്കാരൻ, സമാധാനമുണ്ടാക്കുന്നവര്‍ അനുഗൃഹീതര്‍, ഒരു മലബാര്‍ കര്‍ഷകന്റെ ജീവിതം, അമ്മയും കുഞ്ഞും, നായ, നദി


11. ടി.കെ.പത്മിനി - ഗ്രോത്ത്, ഡ്രീംലാൻഡ്, ഡോൺ, വുമൺ


12. ജാമിനി റോയ് - രാമായണ, സന്താൾ ബോയ് വിത്ത് ഡ്രം, കാറ്റ്സ് ഷെയറിങ് എ പ്രോൺ 

0 Comments