നിവര്‍ത്തന പ്രക്ഷോഭം

നിവര്‍ത്തന പ്രക്ഷോഭം (Nivarthana Agitation in Malayalam)

തിരുവിതാംകൂറില്‍ നിയമസഭയിലും സര്‍ക്കാര്‍ നിയമനങ്ങളിലും ന്യായമായ പ്രാതിനിധ്യം ലഭിക്കാന്‍ ഈഴവാ- ക്രിസ്‌ത്യന്‍- മുസ്ലിം സമുദായങ്ങള്‍ സംഘടിച്ച്‌ നടത്തിയ സമരമാണ്‌ നിവര്‍ത്തന പ്രക്ഷോഭം. ഈ പ്രയോഗത്തിന്റെ ഉപജ്ഞാതാവ്‌ പ്രശസ്ത പണ്ഡിതന്‍ ഐ.സി.ചാക്കോയായിരുന്നു. ഈഴവർ, ക്രിസ്ത്യാനികൾ, മുസ്ലിങ്ങൾ തുടങ്ങിയ സമുദായക്കാർക്ക് ജനസംഖ്യാനുപാതികമായി നിയമസഭയിലും ഉദ്യോഗങ്ങളിലും സ്ഥാനം ലഭിക്കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂറിൽ നടപ്പാക്കിയ ഭരണപരിഷ്കാരങ്ങൾക്കെതിരെ പ്രക്ഷോഭം ആരംഭിച്ചു. ഇതിനായി 1932 ഡിസംബര്‍ 17ന്‌ ഓള്‍ ട്രാവൻകൂർ ജോയിന്റ്‌ പൊളിറ്റിക്കല്‍ കോണ്‍ഫറന്‍സ്‌ (സംയുക്ത രാഷ്ട്രീയ സമിതി) എന്നൊരു സംഘടന രൂപവത്കരിച്ചു. എന്‍.വി.ജോസഫും, ടി.എം.വർഗീസും, സി.കേശവനും, പി.കെ.കുഞ്ഞും മുന്‍നിരയില്‍ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി. 


തിരുവിതാംകൂർ രാഷ്ട്രീയത്തെ പ്രക്ഷുബ്ധമാക്കിയ സമരത്തിനൊടുവിൽ പ്രക്ഷോഭകരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു. തുടർന്ന് ഉദ്യോഗനിയമന പ്രശ്‌നം വിശദമായി പരിശോധിക്കുന്നതിന്‌ ഗവണ്‍മെന്റ്‌ തിരുവിതാംകൂര്‍ ഹൈക്കോടതിയിലെ ജഡ്ജിയായിരുന്ന ഡോ.ജി. ഡി. നോക്സിനെ സ്പെഷ്യല്‍ ഓഫീസറായി 1934ല്‍ നിയമിച്ചു. ഉദ്യോഗ നിയമനത്തിനു വേണ്ടി പബ്ലിക്‌ സര്‍വീസ്‌ കമ്മിഷന്‍ രൂപവല്‍കരിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയായിരുന്നു സ്പെഷ്യലാഫീസറുടെ ചുമതല. സമുദായ പ്രാതിനിധ്യം ക്രമീകരിക്കുന്നതിനുവേണ്ടി ജനങ്ങളെ സൗകര്യപ്രദമായ രീതിയില്‍ വര്‍ഗീകരിക്കുന്നതിനും നോക്സിനെ ചുമതലപ്പെടുത്തിയിരുന്നു. 1935 മാര്‍ച്ച്‌ 14ന്‌ സമര്‍പ്പിക്കപ്പെട്ട നോക്‌സിന്റെ റിപ്പോര്‍ട്ട്‌ പ്രകാരം, മൊത്തം ജനസംഖ്യയുടെ രണ്ടുശതമാനമെങ്കിലും സംഖ്യാബലമുളള സമുദായങ്ങള്‍ക്കെല്ലാം വര്‍ഗീയ പ്രാതിനിധ്യത്തിന്റെ പ്രയോജനം നല്‍കാന്‍ ഗവണ്‍മെന്റ്‌ തീരുമാനിച്ചു.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. പിന്നാക്ക സമുദായങ്ങൾക്ക് നിയമസഭയിൽ അർഹമായ പ്രതിനിധ്യം ലഭിക്കുവാൻ തിരുവിതാംകൂറിൽ സംഘടിപ്പിക്കപ്പെട്ട പ്രക്ഷോഭം - നിവര്‍ത്തന പ്രക്ഷോഭം


2. നിവർത്തന പ്രക്ഷോഭത്തിന്റെ ജിഹ്വ എന്നറിയപ്പെടുന്ന പത്രം - കേരള കേസരി


3. നിവര്‍ത്തന പ്രക്ഷോഭം ആരംഭിച്ച വർഷം - 1932


4. കേരളത്തിൽ സാമുദായിക സംവരണം ലഭിക്കുന്നതിന് കാരണമായ പ്രക്ഷോഭണം - നിവർത്തന പ്രക്ഷോഭണം


5. തിരുവിതാംകൂറിലെ നിവർത്തന പ്രക്ഷോഭത്തിന്റെ പ്രധാന നേതാക്കൾ - എൻ.വി.ജോസഫ്, സി.കേശവൻ, പി.കെ.കുഞ്ഞ്, ടി.എം. വർഗീസ്


6. നിവർത്തന പ്രക്ഷോഭത്തിൽ പങ്കെടുത്ത സമുദായങ്ങൾ - ഈഴവർ, ക്രിസ്ത്യാനികൾ, മുസ്ലിങ്ങൾ


7. നിവർത്തന പ്രക്ഷോഭണവുമായി ബന്ധപ്പെട്ട് കോഴഞ്ചേരി പ്രസംഗം നടത്തിയത് - സി.കേശവൻ (1935)


8. നിവർത്തനം എന്ന പദത്തിന്റെ ഉപജ്ഞാതാവ് - ഐ.സി ചാക്കോ


9. പി.എസ്.സിയുടെ രൂപീകരണത്തിന് കാരണമായ പ്രക്ഷോഭണം - നിവർത്തന പ്രക്ഷോഭണം


10. നിവർത്തന പ്രക്ഷോഭ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നത് - സി.കേശവൻ


11. നിവർത്തനപ്രക്ഷോഭത്തിന്റെ മുഖപത്രമായിരുന്നത് - കേരള കേസരി


12. കേരളത്തിൽ തുടർന്നു വരുന്ന സാമുദായിക സംവരണം ഏതു പ്രക്ഷോഭത്തിന്റെ ഫലമാണ് - നിവര്‍ത്തന പ്രക്ഷോഭം


13. നിവർത്തന പ്രക്ഷോഭണത്തിനു പിന്നിൽ പ്രവർത്തിച്ച സംഘടന - സംയുക്ത രാഷ്ട്രീയ സമിതി


14. സംയുക്ത രാഷ്ട്രീയ സമിതിയുടെ പ്രമുഖ നേതാക്കൾ - സി.കേശവൻ, എൻ.വി ജോസഫ്


15. നിവർത്തന മെമ്മോറിയൽ നിരാകരിച്ച ദിവാൻ - ടി. ഓസ്റ്റിൻ


16. തിരുവിതാംകൂർ പബ്ലിക് സർവീസ് കമ്മീഷൻ രൂപീകരിച്ച വർഷം - 1936


17. കേരള പബ്ലിക് സർവീസ് കമ്മീഷൻ രൂപീകൃതമായ വർഷം - 1956


18. തിരുവിതാംകൂർ പബ്ലിക് സർവീസ് കമ്മീഷന്റെ ആദ്യ മേധാവി (പബ്ലിക് സർവീസ് കമ്മീഷണർ) - ജി.ഡി.നോക്സ്

0 Comments