മോത്തിലാൽ നെഹ്‌റു

മോത്തിലാൽ നെഹ്‌റു ജീവചരിത്രം (Motilal Nehru in Malayalam)

ജനനം: 1861 മെയ് 6

മരണം: 1931 ഫെബ്രുവരി 6


ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ അച്ഛനും, ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ മുന്നണിപോരാളിയായിരുന്നു മോട്ടിലാൽ നെഹ്‌റു. ജനിക്കുന്നതിന് മുൻപ് തന്നെ അച്ഛൻ മരിച്ചു. ജ്യേഷ്ഠന്റെ സംരക്ഷണത്തിലാണ് വളർന്നത്. ഡൽഹി സ്കൂളിലാണ് പ്രാരംഭ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അറബിയും പാർസിയും പഠിച്ചു. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം നിയമ ബിരുദം നേടി. 1883 മുതൽ അലഹബാദിൽ പ്രാക്ടീസും ആരംഭിച്ചു. ജ്യേഷ്ഠൻ നന്ദലാൽ മരിച്ചതോടെ കുടുംബത്തിന്റെ ചുമതല ഏറ്റെടുക്കേണ്ടിവന്നു. ചുരുങ്ങിയകാലം കൊണ്ടുതന്നെ നല്ലൊരു വക്കീലെന്ന പേര് ലഭിച്ചു. 1900-ൽ ചർച്ച് റോഡിൽ സ്ഥലം വാങ്ങി അവിടെയുണ്ടായിരുന്ന കെട്ടിടം പുതുക്കിപണിത് 'ആനന്ദഭവൻ' എന്ന പേരും കൊടുത്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമരം നടക്കുന്ന കാലമായിരുന്നു അത്. രാജ്യത്തിനുവേണ്ടി പ്രവർത്തിക്കുവാൻ അദ്ദേഹം തീരുമാനിച്ചു.


1907-ൽ ഉത്തർപ്രദേശ് കോൺഗ്രസ് പ്രസിഡന്റായി. മിന്റോ-മോർലി ഭരണ പരിഷ്കരമനുസരിച്ച് 1909-ൽ നിലവിൽ വന്ന സംസ്ഥാന നിയമസഭയിൽ മോത്തിലാൽ അംഗമായിരുന്നു. 1919-ൽ ജാലിയൻവാലബാഗ് സംഭവത്തിൽ നിരായുധരായ ധാരാളം ആൾക്കാർ തോക്കിനിരയായത് അദ്ദേഹത്തെ ക്ഷുഭിതനാക്കി. 1919-ൽ അമൃത്സറിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിന്റെ അദ്ധ്യക്ഷനായി. ജാലിയൻവാലബാഗിൽ നടന്ന കൂട്ടക്കൊലയെപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. വെയിൽസ് രാജകുമാരന്റെ ഇന്ത്യ സന്ദർശന ബഹിഷ്കരണവുമായി ബന്ധപ്പെട്ട് ജയിലിലായി. ജയിൽ മോചിതനായ അദ്ദേഹം കോൺഗ്രസ് കമ്മിറ്റിയുടെ അഖിലേന്ത്യ സെക്രട്ടറിയായി.


1922-ൽ മോത്തിലാലും ചിത്തരഞ്ജൻ ദാസും ചേർന്ന് സ്വരാജ് പാർട്ടി രൂപീകരിച്ചു. ഇന്ത്യക്ക് പൂർണ്ണ സ്വാതന്ത്ര്യം വേണമെന്ന് സ്വരാജ് പാർട്ടിക്കാർ വാദിച്ചു. 1928-ലെ കോൺഗ്രസിന്റെ കൊൽക്കത്ത സമ്മേളനത്തിലും മോത്തിലാൽ നെഹ്രുവായിരുന്നു അദ്ധ്യക്ഷൻ. തന്റെ വസതിയായ ആനന്ദഭവൻ മോത്തിലാൽ കോൺഗ്രസിന് സമ്മാനിച്ചു. ഉപ്പ് നിയമ ലംഘന സമരവുമായി ബന്ധപ്പെട്ട് 1930-ൽ ജയിലിലായി. ആരോഗ്യം മോശമായതിനാൽ ഉടനെതന്നെ മോചനം ലഭിച്ചു. 1931 ഫെബ്രുവരി 6-ന് അദ്ദേഹം അന്തരിച്ചു.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യത്തെ ഓയില്‍ ടാങ്കറിന്‌ ഏത്‌ നേതാവിന്റെ സ്മരണാര്‍ത്ഥമാണ്‌ പേരിട്ടത്‌ - മോത്തിലാൽ നെഹ്‌റു


2. ദ ലീഡര്‍ എന്ന പത്രത്തിന്റെ ബോര്‍ഡ്‌ ഓഫ്‌ ഡയറക്ടേഴ്‌സിന്റെ ആദ്യ ചെയര്‍മാന്‍


3. മഹാത്മാഗാന്ധിയുടെ ദണ്ഡിയാത്രയെ ശ്രീരാമന്റെ ലങ്കയിലേക്കുള്ള പ്രയാണത്തോട്‌ താരതമൃയപ്പെടുത്തിയതാര്‌


4. 1923-ല്‍ സെന്‍ട്രല്‍ ലജിസ്ലേറ്റീവ്‌ അസംബ്ലിയില്‍ പ്രതിപക്ഷ നേതാവായതാര്‌


5. അലഹബാദിലെ ആനന്ദഭവന്‍ എന്ന സ്വന്തം വീട്‌ കോണ്‍ഗ്രസിന്‌ വിട്ടുകൊടുത്ത നേതാവ്‌


6. സി.ആര്‍ ദാസിന്റെ മരണശേഷം സ്വരാജ്‌ പാര്‍ട്ടി പ്രസിഡന്റായതാര്

 

7. 1919ലെ അമൃത്‌സര്‍ കോണ്‍ഗ്രസ്‌ സമ്മേളനത്തിലെ അധ്യക്ഷന്‍


8. ഇന്ത്യയുടെ ഭാവി ഭരണഘടനയെ സംബന്ധിച്ച്‌ നെഹ്റു റിപ്പോര്‍ട്ട്‌ തയ്യാറാക്കിയതാര്‌


9. സ്വരാജ്‌ പാര്‍ട്ടിയുടെ ആദ്യ സെക്രട്ടറി


10. സി.ആര്‍ ദാസിനൊപ്പം സ്വരാജ്‌ പാര്‍ട്ടി (1923) സ്ഥാപിച്ചതാര്‌


11. ജവഹര്‍ലാല്‍ നെഹ്റുവിന്റെ പിതാവ്‌


12. സ്വരാജ് പാർട്ടി സ്ഥാപിച്ചത് - മോത്തിലാൽ നെഹ്രുവും സി.ആർ.ദാസും


13. അലഹബാദിലെ നെഹ്രുവിന്റെ കുടുംബ വീടിന്റെ പേര് - ആനന്ദഭവനം


14. സി.ആർ.ദാസിന്റെ മരണശേഷം സ്വരാജ് പാർട്ടിയുടെ പ്രസിഡന്റായതാര് - മോട്ടിലാൽ നെഹ്‌റു


15. 1928ലെ കൊൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ അദ്ധ്യക്ഷൻ - മോട്ടിലാൽ നെഹ്‌റു


16. കോണ്‍ഗ്രസ്‌ നേതൃത്വവുമായുള്ള അഭിപ്രായഭിന്നതകാരണം 1923 ജനുവരി ഒന്നിന്‌ മോത്തിലാല്‍ നെഹ്റുവിനൊപ്പം സ്വരാജ്‌ പാർട്ടി രൂപവല്‍കരിച്ച നേതാവ്‌ - സി.ആർ ദാസ്


17. നെഹ്‌റു റിപ്പോർട്ട് ബ്രിട്ടീഷ് സർക്കാരിനോട് ആവശ്യപ്പെട്ടത് - പുത്രികാരാജ്യപദവി (ഡൊമീനിയൻ പദവി)


18. നെഹ്‌റു റിപ്പോർട്ട് സമർപ്പിച്ചത് - 1928 ഓഗസ്റ്റ് 10


19. നെഹ്‌റു റിപ്പോർട്ട് പാസ്സാക്കാൻ കഴിയാത്തതിന് കാരണം - വർഗീയവാദികളുടെ എതിർപ്പ്


20. ഇന്ത്യയ്ക്ക് ഡൊമീനിയൻ പദവി നല്കണമെന്ന് ഗവൺമെന്റിനോട് ആവശ്യപ്പെട്ട കോൺഗ്രസ് സമ്മേളനം - കൊൽക്കത്ത സമ്മേളനം (1928)


21. നെഹ്‌റു റിപ്പോർട്ടിനെ എതിർത്തുകൊണ്ട് 1929-ൽ 14 തത്വങ്ങൾക്ക് രൂപം നൽകിയത് - മുഹമ്മദലി ജിന്ന

0 Comments