മലയാളി മെമ്മോറിയൽ

മലയാളി മെമ്മോറിയൽ (Malayali Memorial in Malayalam)

തിരുവിതാംകൂറിലെ ഉയര്‍ന്ന ഉദ്യോഗങ്ങളില്‍ പരദേശികളായ തമിഴ്‌ ബ്രാഹ്മണന്‍മാരെ നിയമിച്ചിരുന്നതില്‍ അമര്‍ഷംപൂണ്ട്‌ ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്‌ നാട്ടുകാര്‍ സമര്‍പ്പിച്ച നിവേദനമാണ്‌ “മലയാളി മെമ്മോറിയൽ". “തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക്‌" എന്ന ആശയത്തിന്റെ ഉപജ്ഞാതാവായ ബാരിസ്റ്റര്‍ ജി.പി.പിള്ളയും, കെ.പി.ശങ്കരമേനോന്‍, സി.വി.രാമന്‍പിള്ള എന്നിവരുമാണ്‌ ഇതിനു മുന്‍കൈയെടുത്തത്‌. 1891 ജനുവരിയില്‍ ശ്രീമൂലം തിരുനാൾ മഹാരാജാവിനു സമര്‍പ്പിച്ച ഹര്‍ജിയില്‍ നാനാജാതിമതസ്ഥരായ 10028 പേര്‍ ഒപ്പിട്ടിരുന്നു. ഇന്നാട്ടുകാർക്ക് നാടിൻറെ ഭരണത്തിൽ നല്ലൊരു പങ്ക് നിഷേധിക്കപ്പെടുന്നതിനെയും വിശേഷിച്ച് സർക്കാർ സർവീസിലെ ഉന്നത ഉദ്യോഗങ്ങളിൽ നിന്ന് അവരെ മനഃപൂർവ്വമായി ഒഴിച്ച് നിർത്തുന്നതിനെതിനുമെതിരായിരുന്നു ഹർജി. തിരുവിതാംകൂറിനു പുറത്തുള്ളവരെ അപേക്ഷിച്ച് നാട്ടുകാർക്ക് കൂടുതൽ ഉദ്യോഗങ്ങൾ ലഭിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. ഉദ്യോഗനിയമനങ്ങളില്‍ നാട്ടുകാര്‍ക്ക്‌ ജാതിമതപരിഗണനകളില്ലാതെ മുന്‍ഗണന നല്‍കണമെന്നും നിയമനങ്ങളില്‍ ആനുപാതിക പ്രാതിനിധ്യം വേണമെന്നുമായിരുന്നു ഇതിലെ മുഖ്യ ആവശ്യങ്ങള്‍. 


എതിർ മെമ്മോറിയൽ


മലയാളി മെമ്മോറിയലിനെ തകർക്കുക എന്ന ഉദ്ദേശത്തോടെ തമിഴ് ബ്രാഹ്മണർ, ഹിന്ദു മലയാളികൾ, ക്രൈസ്തവ മലയാളികൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള ആളുകൾ ചേർന്ന് ഒപ്പുവെച്ച ഒരു മെമ്മോറിയൽ 1891 ജൂൺ 3 ന് തിരുവിതാംകൂർ രാജാവായിരുന്ന ശ്രീമൂലം തിരുനാളിന് സമർപ്പിച്ചു. ഇതാണ് എതിർ മെമ്മോറിയൽ എന്നറിയപ്പെടുന്നത്.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. മലയാളി മെമ്മോറിയൽ സമർപ്പിച്ചതെന്ന് - 1891 ജനുവരി 1


2. മലയാളി മെമ്മോറിയൽ രാജാവിന് സമർപ്പിച്ചതാര് - കെ.പി. ശങ്കരമേനോൻ


3. മലയാളി മെമ്മോറിയൽ എഴുതി തയ്യാറാക്കിയത് - സി.വി. രാമൻപിള്ള


4. മലയാളി മെമ്മോറിയലിന്റെ പിന്നിൽ പ്രവർത്തിച്ച സാഹിത്യകാരൻ - സി.വി. രാമൻപിള്ള


5. "തിരുവിതാംകൂർ തിരുവിതാംകൂറുക്കാർക്ക്" എന്ന മുദ്രാവാക്യം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു - മലയാളി മെമ്മോറിയൽ


6. 'മലയാളി മെമ്മോറിയലിന്' നേതൃത്വം നൽകിയത് - കെ.പി.ശങ്കരമേനോൻ


7. മലയാളി മെമ്മോറിയൽ ശ്രീ മൂലം തിരുനാൾ രാജാവിനു സമർപ്പിക്കപ്പെട്ട വർഷം - 1891


8. “തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക്‌" എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് - ബാരിസ്റ്റര്‍ ജി.പി.പിള്ള


9. മലയാളി മെമ്മോറിയലിൽ ഒപ്പുവെച്ച വിവിധ സമുദായങ്ങളിൽപ്പെട്ടവരുടെ എണ്ണം - 10028


10. മലയാളി മെമ്മോറിയലിൽ ആദ്യം ഒപ്പു വച്ചത് - കെ.പി ശങ്കരമേനോൻ


11. മലയാളി മെമ്മോറിയലിൽ രണ്ടാമത് ഒപ്പു വച്ചത് - ജി.പി പിള്ള


12. മലയാളി മെമ്മോറിയലിൽ മൂന്നാമത്തെ ഒപ്പു വച്ചത് - ഡോ. പൽപ്പു


13. മലയാളി മെമ്മോറിയൽ സമർപ്പിക്കുമ്പോൾ ആരായിരുന്നു തിരുവിതാംകൂർ ദിവാൻ - ടി. രാമറാവു


14. മലയാളി മെമ്മോറിയലിന്റെ ആശയം ഉൾകൊണ്ട് ഡോ പൽപ്പു നേതൃത്വം നൽകിയ നിവേദനം - ഈഴവ മെമ്മോറിയൽ


15. “തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക്‌" എന്ന ലഘുലേഖയുടെ കർത്താവ് - ബാരിസ്റ്റർ ജി.പി.പിള്ള


16. മലയാളി മെമ്മോറിയലിനെക്കുറിച്ച് സി വി രാമൻപിള്ള ലേഖനങ്ങളെഴുതിയ പത്രം - മിതഭാഷി


17. മലയാളി മെമ്മോറിയൽ സമർപ്പിക്കാനുള്ള നിയമോപദേശം നൽകിയ ഇംഗ്ലീഷുകാരൻ - നോർട്ടൺ


18. മലയാളി മെമ്മോറിയലിനെ തകർക്കുക എന്ന ഉദ്ദേശത്തോടെ തമിഴ് ബ്രാഹ്മണർ സമർപ്പിച്ച നിവേദനം - എതിർ മെമ്മോറിയൽ


19. എതിർ മെമ്മോറിയൽ ശ്രീമൂലം തിരുനാൾ മഹാരാജാവിന് സമർപ്പിച്ചതെന്ന് - 1891 ജൂൺ 3


20. എതിർ മെമ്മോറിയലിന് നേതൃത്വം നൽകിയ വ്യക്തികൾ - ഇ.രാമയ്യർ, രാമനാഥൻ റാവു

0 Comments