ഇന്ത്യയിലെ രാജാക്കന്മാർ

ഇന്ത്യയിലെ രാജാക്കന്മാർ

■ പ്രാചീന ഭാരതത്തിലെ ആദ്യത്തെ സാമ്രാജ്യമായിരുന്നു മഗധ. ഇന്നത്തെ ബീഹാർ സംസ്ഥാനത്തിന്റെ ഭാഗങ്ങളാണ് മഗധ രാജ്യത്തിൽ പ്രധാനമായും ഉൾപ്പെട്ടിരുന്നത്.  

■ മഗധ സാമ്രാജ്യത്തിലെ ആദ്യത്തെ ചക്രവര്‍ത്തിയായിരുന്നു മഹാപത്മനന്ദന്‍. ബി.സി. നാലാം നൂറ്റാണ്ടിലാണ് മഹാപത്മനന്ദന്‍ ഭരണം നടത്തിയത്. 

■ ശ്രീബുദ്ധൻ, മഹാവീരൻ എന്നിവരുടെ സമകാലികനായിരുന്ന മഗധ രാജാവാണ് ബിംബിസാരൻ.

■ മഗധയിലെ പ്രമുഖ ഭരണാധികാരിയായിരുന്ന അജാതശത്രു, ബിംബിസാരന്റെ പുത്രനാണ്‌. ബുദ്ധന്‍, മഹാവീരന്‍ എന്നിവര്‍ സമാധിയായത്‌ അജാതശത്രു രാജാവായിരിക്കുമ്പോഴാണ്‌.

■ അലക്സാണ്ടർ ചക്രവര്‍ത്തി ഇന്ത്യയെ ആക്രമിച്ചത്‌ ബി.സി 326-ലാണ്. അലക്സാണ്ടര്‍ യുദ്ധത്തില്‍ തോല്‍പ്പിച്ച ഇന്ത്യന്‍ രാജാവാണ്‌ പോറസ്‌.

■ പാടലീപുത്രം നഗരം സ്ഥാപിച്ച രാജാവ്‌ അജാതശത്രുവാണ്‌. പാടലിപുത്രമാണ്‌ ഇന്നത്തെ പാട്‌ന നഗരം.

■ മൗര്യരാജവംശത്തിന്റെ സ്ഥാപകന്‍ ചന്ദ്രഗുപ്ത മൗര്യനാണ്‌. ബി.സി 321-ലാണ്‌ മൗര്യസാമ്രാജ്യം സ്ഥാപിക്കപ്പെട്ടത്‌.

■ ചന്ദ്രഗുപ്തമൗര്യന്റെ മന്ത്രിയായിരുന്നു 'ചാണക്യന്‍'. 'കൗടില്ല്യന്‍' എന്നും അറിയപ്പെട്ട ചാണക്യന്റെ യഥാര്‍ഥ നാമം വിഷ്ണുഗുപ്തന്‍ എന്നായിരുന്നു. 'അര്‍ത്ഥശാസ്ത്രം' എന്ന കൃതി രചിച്ചത്‌ ചാണക്യനാണ്‌.

■ ചന്ദ്രഗുപ്തമൗര്യന്റെ കൊട്ടാരത്തിലെത്തിയ ഗ്രീക്ക്‌ നയതന്ത്രജ്ഞനാണ്‌ മെഗസ്തനീസ്‌. മെഗസ്തനീസ്‌ രചിച്ച കൃതിയാണ് 'ഇൻഡിക്ക'.

■ ബിന്ദുസാരനായിരുന്നു ചന്ദ്രഗുപ്തമൗര്യനു ശേഷം രാജാവായത്‌. അശോക ചക്രവര്‍ത്തി ബിന്ദുസാരന്റെ പുത്രനായിരുന്നു.

■ ഇന്ത്യയിലെ എക്കാലത്തെയും വലിയ സാമ്രാജ്യങ്ങളിലൊന്നായിരുന്നു അശോകന്റേത്. ബി.സി.273 മുതല്‍ 232 വരെയായിരുന്നു അശോകന്റെ ഭരണകാലമെന്നു കരുതപ്പെടുന്നു.

■ അശോകന്‍ കലിംഗ രാജ്യം ആക്രമിച്ചത്‌ ബി.സി.261-ലാണ്‌. ബുദ്ധമതത്തെ രാജ്യത്തിന്റെ ഔദ്യോഗിക മതമാക്കിയ ആദ്യത്തെ ഭരണാധികാരിയാണ്‌ അശോകന്‍. ദേവനാം പ്രിയദര്‍ശി എന്നും അദ്ദേഹം അറിയപ്പെട്ടു.

■ കുശാന രാജവംശത്തിലെ പ്രമുഖ രാജാവായിരുന്നു കനിഷ്ക്കന്‍. "രണ്ടാം അശോകന്‍" എന്നു വിളിക്കപ്പെട്ട രാജാവ്‌ കനിഷ്ക്കനാണ്‌.

■ എ.ഡി. 78 മുതല്‍ 120 വരെയായിരുന്നു കനിഷ്കന്റെ ഭരണകാലമെന്നു കരുതപ്പെടുന്നു. ശകവർഷ കലണ്ടർ എ.ഡി.78 ൽ തുടങ്ങിയത് കനിഷ്‌ക്കനാണ്. ഇന്ത്യയുടെ ദേശീയ കലണ്ടറാണ് ശകവർഷം.

■ ഗുപ്തരാജാക്കന്മാരുടെ ഭരണകാലമാണ് 'ഇന്ത്യയുടെ സുവർണകാലം' എന്നറിയപ്പെട്ടത്. ഗുപ്തസാമ്രാജ്യം സ്ഥാപിച്ചത് ശ്രീഗുപ്തനാണെന്ന് കരുതപ്പെടുന്നു.

■ ഗുപ്തവംശത്തിലെ ആദ്യത്തെ പ്രധാന രാജാവായിരുന്നു ചന്ദ്രഗുപ്തൻ ഒന്നാമൻ. എ.ഡി.320-ൽ ഗുപ്തവർഷം ആരംഭിച്ചത് ചന്ദ്രഗുപ്തൻ ഒന്നാമനാണ്.

■ ഗുപ്ത വംശത്തിലെ ഏറ്റവും പ്രതാപശാലിയായ രാജാവായിരുന്നു സമുദ്രഗുപ്തൻ. 'ഇന്ത്യൻ നെപ്പോളിയൻ' എന്നു വിളിക്കപ്പെട്ട സമുദൃഗുപ്തന്റെ, പ്രസിദ്ധനായ മന്ത്രിയായിരുന്നു ഹരിസേനന്‍.

■ “വിക്രമാദിത്യന്‍” എന്ന സ്ഥാനപ്പേരു സ്വീകരിച്ച ഗുപ്ത രാജാവാണ്‌ ചന്ദ്രഗുപ്തൻ രണ്ടാമന്‍. 'നവരത്നങ്ങൾ' എന്നറിയപ്പെട്ട പണ്ഡിതസദസ്സ്‌ വിക്രമാദിത്യന്റെ കൊട്ടാരത്തിലേതായിരുന്നു. വിക്രമാദിത്യന്‍-വേതാളം കഥയിലെ നായകനായ വിക്രമാദിത്യന്‍ ചന്ദ്രഗുപ്തന്‍ രണ്ടാമന്‍ ആയിരുന്നുവത്രേ.  

■ വടക്കേ ഇന്ത്യയിലെ അവസാനത്തെ ഹിന്ദു ചക്രവര്‍ത്തിയായിരുന്നു ഹര്‍ഷവർധനൻ. എ.ഡി 606 മുതല്‍ 647 വരെയായിരുന്നു ഹര്‍ഷവർധനന്റെ ഭരണകാലം. പുഷ്യഭൂതി വംശത്തിലെ രാജാവായിരുന്നു ഹര്‍ഷവര്‍ധനന്‍.

■ വിജയനഗര സാമ്രാജ്യത്തിലെ ഏറ്റവും പ്രഗത്ഭ ഭരണാധികാരി കൃഷ്ണ ദേവരായരായിരുന്നു. 1509 മുതല്‍ 1529 വരെയായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം.

■ ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം രാജവംശമായിരുന്നു 'അടിമവംശം'. എ.ഡി. 1206-ല്‍ കുത്ബുദ്ദില്‍ ഐബക്കാണ്‌ അടിമവംശം സ്ഥാപിച്ചത്‌.

■ ഡല്‍ഹിയിലെ സിംഹാസനത്തിലിരുന്നു ഭരിച്ച ഏക വനിതയാണ് റസിയ സുല്‍ത്താന (1236-1240).

■ 'ബുദ്ധിമാനായ വിഡ്ഢി' എന്നറിയപ്പെട്ട ഭരണാധികാരിയാണ് മുഹമ്മദ് ബിൻ തുഗ്ലക്ക്.

■ 1526-ൽ ബാബറാണ് മുഗൾ രാജവംശം സ്ഥാപിച്ചത്. മുഗൾ രാജവംശത്തിലെ ഏറ്റവും പ്രഗത്ഭ ഭരണാധികാരിയാണ് അക്ബർ.

■ ഏറ്റവും ഒടുവിലത്തെ മുഗൾ രാജാവായിരുന്നു ബഹദൂർ ഷാ രണ്ടാമൻ. 

Post a Comment

Previous Post Next Post