കരസേന (INDIAN ARMY)
ആവർത്തിക്കുന്ന ചോദ്യങ്ങൾ
1. ഇന്ത്യൻ കരസേനാദിനം - ജനുവരി 15
2. ഇന്ത്യൻ കരസേനയ്ക്ക് ആകെ 7 കമാൻഡുകളാണുള്ളത്.
3. ഇന്ത്യൻ കരസേനയുടെ തെക്കൻ കമാൻഡ് സ്ഥിതിചെയ്യുന്നത് പൂനെയിൽ.
4. ഇന്ത്യൻ കരസേനയുടെ അവസാനത്തെ ബ്രിട്ടീഷുകാരനായ ജനറൽ - ജനറൽ സർഫ്രാൻസിസ് റോബർട്ട് റോയ് ബുച്ചർ.
5. ഇന്ത്യൻ കരസേനയുടെ ഇന്ത്യക്കാരനായ ആദ്യ ജനറൽ - ഫീൽഡ് മാർഷൽ കെ.എം.കരിയപ്പ.
6. ഇന്ത്യയുടെ ആദ്യത്തെ ഫീൽഡ് മാർഷൽ - SHFJ മനേക്ഷാ
7. ഇന്ത്യൻ കരസേനയിലെ ഏറ്റവുമുയർന്ന റാങ്ക് - ജനറൽ
8. ഇന്ത്യൻ കരസേനയ്ക്കുവേണ്ടി തദ്ദേശീയമായി വികസിപ്പിച്ച പ്രധാന ടാങ്ക് - അർജുൻ
9. ഇന്ത്യൻ കരസേനയ്ക്കുവേണ്ടി തദ്ദേശീയമായി വികസിപ്പിച്ച മൾട്ടിബാരൽ റോക്കറ്റ് ലോഞ്ചിങ് സിസ്റ്റം - പിനാക
10. ഇന്ത്യൻ കരസേനയ്ക്കുവേണ്ടി തദ്ദേശീയമായി നിർമിച്ച ആദ്യത്തെ ടാങ്ക് - വൈജയന്ത
11. യു.എൻ. സമാധാന സേനയിൽ പ്രവർത്തിക്കുന്നതിനിടയിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് പരമവീരചക്രം നേടിയ ആദ്യ ഇന്ത്യക്കാരൻ - ക്യാപ്റ്റൻ ഗുർബച്ചൻസിങ് സലാറിയ
12. പരമവീരചക്രം നേടിയ ആദ്യ സൈനികൻ - മേജർ സോംനാഥ് ശർമ്മ
13. ഇന്ത്യൻ കരസേനയ്ക്കുവേണ്ടിയുള്ള യുദ്ധടാങ്കുകൾ നിർമിക്കുന്നത് - മദ്രാസിലെ ആവടിയിലുള്ള ഹെവി വെഹിക്കിൾസ് ഫാക്ടറിയിൽ.
14. ഇന്ത്യൻ സായുധസേനകളിലേയ്ക്ക് ആവശ്യമായ ഓഫീസർമാരെ പരിശീലിപ്പിക്കുന്ന സ്ഥാപനം - നാഷണൽ ഡിഫെൻസ് അക്കാദമി. പൂനെയിലെ ഖഡക്ക്വാസ്ലയിലാണിത്. (ആർമി, എയർഫോഴ്സ്, നേവി വിഭാഗങ്ങളിലേക്കുള്ള ഓഫീസർമാരെയാണ് ഇവിടെ പരിശീലിപ്പിക്കുന്നത്).
ഇന്ത്യൻ മിലിറ്ററി അക്കാദമികൾ
1. നാഷണൽ ഡിഫെൻസ് കോളേജ് സ്ഥിതിചെയ്യുന്നത് - ന്യൂഡൽഹി
2. ഇന്ത്യൻ മിലിറ്ററി അക്കാദമി സ്ഥിതിചെയ്യുന്നത് - ഡെറാഡൂൺ
3. നാഷണൽ ഡിഫെൻസ് അക്കാദമി സ്ഥിതിചെയ്യുന്നത് - ഖഡക്ക്വാസല (മഹാരാഷ്ട്ര)
4. ഓഫീസർ ട്രെയിനിങ് അക്കാദമി സ്ഥിതിചെയ്യുന്നത് - ചെന്നൈ
5. കോളേജ് ഓഫ് കോംബാറ്റ് (ആർമി വാർ കോളേജ്) സ്ഥിതിചെയ്യുന്നത് - മൗ (മധ്യ പ്രദേശ്)
6. ഹൈ അൾട്ടിറ്റ്യൂഡ് വാർഫെയർ സ്കൂൾ സ്ഥിതിചെയ്യുന്നത് - ഗുൽമാർഗ് (കാശ്മീർ)
7. കൗണ്ടർ - ഇൻസർജൻസി ജംഗിൾ വാർഫെയർ സ്കൂൾ സ്ഥിതിചെയ്യുന്നത് - വെയ്റെങ്ങ്തെ (മിസോറാം)
8. ഡിഫെൻസ് സർവീസസ് സ്റ്റാഫ് കോളേജ് സ്ഥിതിചെയ്യുന്നത് - വെല്ലിങ്ടൺ (ഊട്ടി, തമിഴ്നാട്)
9. ആംഡ്ഫോഴ്സസ് മെഡിക്കൽ കോളേജ് സ്ഥിതിചെയ്യുന്നത് - പൂനെ
ഇന്ത്യൻ ആർമി കമാൻഡുകളും ആസ്ഥാനങ്ങളും
■ സെൻട്രൽ കമാൻഡ് (ലക്നൗ)
■ ഈസ്റ്റേൺ കമാൻഡ് (കൊൽക്കത്ത)
■ നോർത്തേൺ കമാൻഡ് (ഉദംപൂർ)
■ വെസ്റ്റേൺ കമാൻഡ് (ചാന്ദിമന്ദിർ)
■ സതേൺ കമാൻഡ് (പൂനെ)
■ സൗത്ത് വെസ്റ്റേൺ കമാൻഡ് (ജയ്പൂർ)
■ ആർമി ട്രെയിനിങ് കമാൻഡ് (സിംല)
ഇന്ത്യൻ ആർമി റാങ്കുകൾ
■ ജനറൽ
■ ലെഫ്റ്റനന്റ് ജനറൽ
■ മേജർ ജനറൽ
■ ബ്രിഗേഡിയർ
■ കേണൽ
■ ലെഫ്റ്റനന്റ് കേണൽ
■ മേജർ
■ ക്യാപ്റ്റൻ
■ ലെഫ്റ്റനന്റ്
പ്രധാന യുദ്ധങ്ങൾ, സൈനിക നീക്കങ്ങൾ
1. ആദ്യത്തെ ഇന്ത്യ-പാകിസ്താന് യുദ്ധം നടന്ന വർഷം - 1947
2. ഇന്ത്യയും ചൈനയും തമ്മില്‍ യുദ്ധം നടന്നത് - 1962-ല്‍
3. ഇന്ത്യയും പാകിസ്താനും തമ്മില്‍ രണ്ടാമത് യുദ്ധം ചെയ്തത് - 1965-ല്‍
4. ഇന്ത്യയും പാകിസ്താനും തമ്മില്‍ മൂന്നാമത് യുദ്ധം ചെയ്തത് - 1971-ല്‍. ഈ യുദ്ധമാണ് ബംഗ്ലാദേശിന്റെ പിറവിക്കുകാരണമായത്.
5. വിജയ് ദിവസ് ആയി ആചരിക്കുന്നത് - ഡിസംബര്‍ 16 (1971-ലെ യുദ്ധത്തില്‍ പാകിസ്താന് കീഴടങ്ങിയത് ഈ ദിവസമാണ്)
6. കാര്‍ഗില്‍ വിജയദിവസമായി ആചരിക്കുന്നത് - ജൂലായ്-26
7. കാര്‍ഗില്‍ യുദ്ധം നടന്ന വര്‍ഷം - 1999
8. ഇന്ത്യ സിയാച്ചിന്‍ മഞ്ഞുമലകളുടെ നിയന്ത്രണം കൈക്കലാക്കിയ സൈനികനീക്കം നടത്തിയ വര്‍ഷം - 1984 (ഓപ്പറേഷന് മേഘദൂത്)
9. ഇന്ത്യന്‍ സൈന്യം (IPKF) ശ്രീലങ്കയിലെ തമിഴ് പുലികൾക്കെതിരെ നടത്തിയ സൈനിക നീക്കങ്ങൾ? വര്‍ഷം? - ഓപ്പറേഷന് പവൻ (1987), ഓപ്പറേഷന് ഗാര്‍ലന്റ് (1987)
10. മാലിദ്വീപിലെ സൈനിക അട്ടിമറി തടഞ്ഞുകൊണ്ട് ഇന്ത്യ നടത്തിയ സൈനിക നീക്കം - ഓപ്പറേഷന് കാക്ടസ്, (1988)
11. 1987-ല്‍ ഇന്ത്യ, രാജസ്ഥാന് മരുഭൂമിയില്‍ നടത്തിയ സമ്പൂര്‍ണ സൈനിക വിന്യാസത്തിനു നല്കിയ പേര് - ഓപ്പറേഷന് ബ്രാസ്ടാക്സ്
12. പാര്‍ലമെന്റ് ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ സൈനിക വിന്യാസം - ഓപ്പറേഷന് പരാക്രം.
13. ഇന്ത്യന്‍ സൈന്യം പോര്‍ച്ചുഗീസുകാരില്‍നിന്ന് ഗോവ വിമോചിപ്പിച്ച സൈനികനീക്കം - ഓപ്പറേഷന് വിജയ്, 1961 (അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന വി.കെ.കൃഷ്ണമേനോന് ഈ നടപടിയെ പോലീസ് ആക്ഷന്‍ എന്നാണ് വിശേഷിപ്പിച്ചത്)
14. ഹൈദരാബാദ് ഇന്ത്യന്‍ യൂണിയനോട് കൂട്ടിച്ചേര്‍ത്ത സൈനിക നടപടിയുടെ പേര് - ഓപ്പറേഷന് പോളോ, 1948
15. കാര്‍ഗില്‍ യുദ്ധത്തിന് ഇന്ത്യനല്കിയ പേര് - ഓപ്പറേഷന് വിജയ് (1999)
16. ഭൂട്ടാനിലുള്ള ഉൾഫാ തീവ്രവാദികളുടെ ക്യാമ്പുകൾക്കുനേരെ ഇന്ത്യന്‍ സേന നടത്തിയ സൈനിക നീക്കം - ഓപ്പറേഷൻ റൈനോ (1991)
17. ലോകത്തിലെ ഏറ്റവും ഉയർന്ന യുദ്ധഭൂമി എന്നറിയപ്പെടുന്നത് - സിയാച്ചിൻ മഞ്ഞുമലകൾ
18. പഞ്ചാബിലെ സുവർണക്ഷേത്രത്തിൽ സിക്ക് ഭീകരർക്കെതിരെ നടത്തിയ സൈനിക നടപടി - ഓപ്പറേഷൻ ബ്ലൂസ്റ്റാർ (1984)
0 Comments