വ്യോമസേന

വ്യോമസേന (INDIAN AIR FORCE)

വലുപ്പത്തിൽ ലോകത്ത് മൂന്നാംസ്ഥാനമാണ് ഇന്ത്യൻ വ്യോമസേനക്കുള്ളത്. 1932 ഒക്ടോബർ 8-ന് സ്ഥാപിതമായ റോയൽ ഇന്ത്യൻ എയർഫോഴ്സാണ് 1950 ജനുവരി 26 മുതൽ ഇന്ത്യൻ എയർ ഫോഴ്സ് എന്നറിയപ്പെട്ടുതുടങ്ങിയത്. ചീഫ് ഓഫ് എയർ സ്റ്റാഫാണ് മേധാവി. വ്യോമസേനയ്ക്ക് ഏഴു കമാൻഡുകളുണ്ട്. 


കരസേനയിലെ ഫീൽഡ് മാർഷൽ പദവിക്ക് സമാനമായിയുള്ള വ്യോമസേനയിലെ പദവിയാണ് മാർഷൽ ഓഫ് ദ എയർഫോഴ്സ്. ഈ ബഹുമതി ലഭിച്ച ഏക വ്യക്തിയാണ് എയർ ചീഫ് മാർഷൽ അർജൻസിംഗ് (2002-ൽ). ന്യൂഡൽഹിയിലെ പാലം എയർഫോഴ്‌സ് സ്റ്റേഷനിലാണ് എയർഫോഴ്‌സ് മ്യൂസിയം സ്ഥിതിചെയ്യുന്നത്. 


ഇന്ത്യൻ എയർഫോഴ്സ് കമാൻഡുകൾ (ആസ്ഥാനം ബ്രാക്കറ്റിൽ)


■ സെൻട്രൽ എയർകമാൻഡ് (അലഹബാദ്)

■ ഈസ്റ്റേൺ എയർകമാൻഡ് (ഷില്ലോങ്)

■ വെസ്റ്റേൺ എയർകമാൻഡ് (ന്യൂ ഡൽഹി)

■ സതേൺ എയർകമാൻഡ് (ട്രിവാൻഡ്രം)

■ സൗത്ത് വെസ്റ്റേൺ എയർകമാൻഡ് (ഗാന്ധിനഗർ)

■ മെയിൻറൻസ് കമാൻഡ് (നാഗ്പുർ)

■ ട്രെയിനിങ് കമാൻഡ് (ബാംഗ്ലൂർ)


ഇന്ത്യൻ എയർഫോഴ്‌സ് റാങ്കുകൾ


■ എയർ ചീഫ് മാർഷൽ

■ എയർമാർഷൽ

■ എയർ വൈസ് മാർഷൽ

■ എയർ കമ്മഡോർ

■ ഗ്രൂപ്പ് ക്യാപ്റ്റൻ

■ വിങ് കമാൻഡർ

■ സ്ക്വാഡ്രൺ ലീഡർ

■ ഫ്ലൈറ്റ് ലെഫ്റ്റനന്റ്

■ ഫ്ലയിങ് ഓഫീസർ


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. ഇന്ത്യൻ എയർഫോഴ്‌സ്‌ രൂപവത്കരിക്കപ്പെട്ട വർഷം - 1932


2. എയർഫോഴ്‌സ്‌ ദിനമായി ആചരിക്കുന്നത് - ഒക്ടോബർ 8


3. ഇന്ത്യൻ എയർഫോഴ്സിന്റെ ഇന്ത്യക്കാരനായ ആദ്യത്തെ എയർമാർഷൽ - എയർമാർഷൽ എസ്.മുഖർജി


4. ഇന്ത്യൻ എയർഫോഴ്സിന്റെ ബ്രിട്ടീഷുകാരനായ അവസാനത്തെ എയർമാർഷൽ - എയർമാർഷൽ സർ. ജെറാൾഡ് ഗിബ്‌സ്


5. ഇന്ത്യയുടെ ആദ്യത്തെ എയർഫോഴ്സ് മാർഷൽ - അർജുൻസിംഗ്


6. ഇന്ത്യൻ എയർഫോഴ്സിന് എത്ര കമാൻഡുകളുണ്ട് - 7


7. എയര്‍ഫോഴ്‌സിന്റെ ആപ്യവാക്യം - Touch the sky with glory (നഭ സ്പര്‍ശം ദീപ്തം).


8. ഇന്ത്യന്‍ എയര്‍ഫോഴ്‌സിനു വേണ്ടി റഷ്യയില്‍ നിന്നും വാങ്ങിയ യുദ്ധവിമാനം - സുഖോയ്  30 MKI (SU-30MKI)


9. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ പ്രത്യേക കമാൻഡോ വിഭാഗമാണ്‌ ഗരുഡ്‌ കമാന്‍ഡോ ഫോഴ്‌സ്‌, (2003-ലാണ്‌ ഈ പ്രത്യേക വിഭാഗം രൂപവത്കരിച്ചത്)


10. ഇന്ത്യന്‍ എയര്‍ഫോഴ്‌സിനുവേണ്ടി തദ്ദേശീയമായി വികസിപ്പിച്ച യുദ്ധവിമാനം - തേജസ്‌


11. ഇന്ത്യന്‍ എയര്‍ഫോഴ്‌സിനുവേണ്ടി ബാംഗ്ലൂരിലെ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ്‌ നിര്‍മിച്ച ഹെലികോപ്ടര്‍ - അഡ്വാന്‍സ്ഡ്‌ ലൈറ്റ്‌ ഹെലികോപ്ടര്‍ ധ്രുവ്‌


12. ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ 'വജ്ര' എന്നറിയപ്പെടുന്ന യുദ്ധവിമാനം - മിറാഷ്‌-2000


13. ഇന്ത്യയില്‍ യുദ്ധവിമാനങ്ങൾ നിര്‍മിക്കുന്നത്‌ - ബാംഗ്ലൂരിലെ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ്‌ ലിമിറ്റഡ്‌ (HAL)


14. ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന യുദ്ധവിമാന എഞ്ചിന്‍ - കാവേരി


15. കാവേരി എഞ്ചിന്‍ വികസിപ്പിക്കുന്നത്‌ - ഗ്യാസ്‌ ടര്‍ബൈന്‍ റിസര്‍ച്ച് എസ്റ്റാബ്ലിഷ്മെന്‍റ്‌ (GTRE), ബാംഗ്ലൂർ 


16. ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ''ബാസ്"‌ എന്ന പേരില്‍ അറിയപ്പെടുന്ന യുദ്ധവിമാനം - മിഗ്-29


17. ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ “ബഹദൂർ" എന്നറിയപ്പെടുന്ന യുദ്ധവിമാനം - മിഗ്‌-27


18. "ഗജരാജ്‌' എന്നപേരില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിൽ അറിയപ്പെടുന്ന വിമാനം - IL-76MD


19. 'ഷാംഷേർ' എന്ന പേരിൽ ഇന്ത്യന്‍ എയര്‍ഫോഴ്‌സിൽ അറിയപ്പെടുന്ന വിമാനം - ജഗ്വാർ


20. ഇന്ത്യൻ എയർഫോഴ്സിൽ വനിതകളെ പ്രവേശിപ്പിച്ചു തുടങ്ങിയത് - 1991 മുതൽ


21. ഇന്ത്യൻ എയർഫോഴ്സ് അക്കാദമി സ്ഥിതിചെയ്യുന്നത് - ഹൈദരാബാദിൽ


22. അഭ്യാസപ്രകടനങ്ങൾക്കായിയുള്ള ഇന്ത്യൻ എയർഫോഴ്‌സിലെ പ്രത്യേക വിഭാഗം - സൂര്യകിരൺ ടീം


23. ഇന്ത്യൻ എയർഫോഴ്‌സിൽ 'ബൈസൺ' എന്നപേരിൽ അറിയപ്പെടുന്ന യുദ്ധവിമാനം - നവീകരിച്ച മിഗ്-21 യുദ്ധവിമാനം


24. എയർഫോഴ്‌സ്‌ ടെക്‌നിക്കൽ കോളേജ് സ്ഥിതിചെയ്യുന്നത് എവിടെ - ബാംഗ്ലൂർ


25. എയർഫോഴ്‌സ്‌ അഡ്മിനിസ്‌ട്രേറ്റീവ് കോളേജ് സ്ഥിതിചെയ്യുന്നത് എവിടെ - കോയമ്പത്തൂർ


26. ഇന്ത്യയുടെ തദ്ദേശീയ യുദ്ധവിമാനമായ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (തേജസ്) നിർമിച്ചത് - എയ്‌റോ നോട്ടിക്കൽ ഡവലപ്മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (ADE)


27. വ്യോമസേനയുടെ നിലവിലെ രീതിയിലുള്ള പതാക അംഗീകരിച്ച വർഷം - 1951


28. ഇന്ത്യൻ വ്യോമസേനയുടെ പതാകയിലെ നിറം - നീല


29. പരം വീരചക്രം ലഭിച്ച ഒരേഒരു വ്യോമ സൈനികൻ - നിർമൽ ജിത്ത് സിംഗ് സെഖോൺ


30. അശോകചക്രം ലഭിച്ച ആദ്യ വ്യോമ സൈനികൻ - ഫ്ലൈറ്റ് ലെഫ്റ്റനെന്റ് സുഹാസ് ബിശ്വാസ്


31. വ്യോമസേന ചരിത്രത്തിലെ ആദ്യ വനിതാ എയർവൈസ് മാർഷൽ - പത്മ ബന്ദോപാധ്യായ


32. ഏറ്റവും കൂടുതൽ എയർബേസുകളുള്ള ഇന്ത്യൻ സംസ്ഥാനം - ഉത്തർപ്രദേശ്


33. ഇന്ത്യ ഫ്രാൻസിൽ നിന്നും വാങ്ങിയ യുദ്ധവിമാനം - മിറാഷ് 2000


34. 2003-ൽ ഇസ്രായേലിൽ നിന്നും വാങ്ങിയ റഡാർ - ഫാൽക്കൺ


35. ഇന്ത്യയുടെ ഏറ്റവും പ്രധാന റഡാർ വ്യൂഹം - രാജേന്ദ്ര


36. ഇന്ത്യയുടെ പൈലറ്റ് രഹിത വിമാനങ്ങൾ - നിഷാന്ത്, ലക്ഷ്യ

0 Comments