വിഗ്രഹാരാധന

വിഗ്രഹാരാധന (IDOL WORSHIP)

1. വിഗ്രഹങ്ങള്‍ എത്ര തരത്തിലുണ്ട്‌? - 8


2. സാധാരണയായി ക്ഷേത്രങ്ങളില്‍ കാണുന്ന ശിലാവിഗ്രഹങ്ങള്‍ ഏത്‌ വിഭാഗത്തില്‍പ്പെടുന്നു? - ശൈലി


3. ചില ഭദ്രകാളി ക്ഷേത്രങ്ങളില്‍ കാണുന്ന തടികൊണ്ട്‌ നിര്‍മ്മിച്ച ചാന്താടിക്കോലം ഏത്‌ വിഭാഗത്തില്‍പ്പെടുന്ന വിഗ്രഹമാണ്‌? - ദാരുമയി


4. ലോഹം കൊണ്ട്‌ നിര്‍മ്മിച്ച വിഗ്രഹങ്ങള്‍ ഏത്‌ വിഭാഗത്തില്‍പ്പെടുന്നു? - ലൗഹി


5. പൊടികള്‍ കൊണ്ട്‌ നിലത്ത്‌ വരയ്ക്കുന്ന കളങ്ങളും പത്മങ്ങളും ഏത്‌ വിഭാഗത്തില്‍പ്പെടുന്നു? - ലേപ്യ


6. ചിത്രങ്ങളില്‍ കാണുന്ന ഈശ്വര രൂപങ്ങള്‍ ഏത്‌ വിഭാഗത്തില്‍പ്പെടുന്നു? - ലേഖ്യ


7. മണല്‍ കൊണ്ട്‌ നിര്‍മ്മിക്കുന്ന വിഗ്രഹങ്ങള്‍ ഏത്‌ വിഭാഗത്തില്‍പ്പെടുന്നു? - സൈകതി


8. മനഃസങ്കല്പം കൊണ്ട്‌ സൃഷ്ടിക്കുന്ന ഭാവനാ വിഗ്രഹം ഏത്‌ വിഭാഗത്തില്‍പ്പെടുന്നു? - മനോമയി


9. ക്ഷേത്രങ്ങളില്‍ നിവേദ്യം പാകപ്പെടുത്തുന്ന സ്ഥലം ഏത്‌? - തിടപ്പള്ളി


10. ക്ഷേത്രനിര്‍മ്മിതിയുടെയും വിഗ്രഹത്തിന്റെയും പൂജാവിധികളുടെയും കണക്കുകള്‍ വിവരിക്കുന്ന ഗ്രന്ഥം ഏത്‌? - തന്ത്രസമുച്ചയം


11. തിരുനാവായിലെ നാവാമുകുന്ദക്ഷേത്രത്തിലെ പ്രതിഷ്‌ഠ എന്ത്‌? - ലക്ഷ്മീസമേതനായ മഹാവിഷ്ണു


12. കൂവളത്തിന്റെ ഇല ഏത്‌ ഈശ്വരനെ പൂജിക്കാനാണ്‌ ഉപയോഗിക്കുന്നത്‌? - ശിവനെ


13. ഗായത്രിമന്ത്രം കൊണ്ട്‌ ഉപാസിക്കുന്നത്‌ ആരെ? - സൂര്യനെ


14. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ശ്രീകൃഷ്ണക്ഷേത്രം ഏത്‌? - ഗുരുവായൂര്‍ ക്ഷേത്രം


15. ഗുരുവായൂരിന്‌ ആ പേര്‌ വരാന്‍ കാരണം - ഗുരുവും വായുവും കൂടി പ്രതിഷ്ഠിച്ചതുകൊണ്ട്


16. ഗുരുവായൂരിലെ പൂജാവിധികളും മറ്റ്‌ ചടങ്ങുകളും ചിട്ടപ്പെടുത്തിയതാര്‌? - ശങ്കരാചാര്യര്‍


17. കൂടല്‍മാണിക്യം മഹാദേവക്ഷ്രേതം ഏത്‌ ജില്ലയിലാണ്‌ - തൃശ്ശൂര്‍


18. ഏകാദശിയോടനുബന്ധിച്ച്‌ ഗുരുവായൂരില്‍ നടത്തിവരുന്ന സംഗീതോത്സവം ഏത്‌? - ചെമ്പൈ സ്മാരക സംഗീതോത്സവം


19. ഗുരുവായൂര്‍ ഏകാദശിയായിട്ടാചരിച്ചുവരുന്നത്‌ ഏത്‌ ദിവസം - വൃശ്ചിക മാസത്തിലെ ശുക്ലപക്ഷം ഏകാദശി


20. കുചേലദിനമായി ആചരിച്ചുവരുന്നത്‌ ഏത്‌ ദിവസം - ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച


21. ഗുരുവായൂരില്‍ നാരായണീയ ദിനമായിട്ടാചരിക്കുന്നതെന്ന്‌? - വൃശ്ചികം - 28


22. പൂന്താന ദിനമായിട്ടാചരിക്കുന്നതെന്ന്‌? - കുംഭമാസത്തിലെ അശ്വതി


23. കേരളത്തില്‍ ഹിന്ദുക്കളുടെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രം ഏത്‌? - ശബരിമല


24. ശബരിമലയ്ക്ക്‌ ആ പേര്‌ വരാന്‍ കാരണം: - ശബരി എന്നൊരു തപസ്വിനി തപസ്സുചെയ്തിരുന്നതിനാല്‍


25. അയ്യപ്പസന്നിധിയില്‍ എത്തിച്ചേരാന്‍ എത്ര പടി കയറണം? - 18


26. പതിനെട്ടുപടി എന്തിന്റെ പ്രതീകമാണ്‌? - 18 പുരാണങ്ങളുടെ


27. ശിവന്‌ മോഹിനീരൂപത്തിലുള്ള വിഷ്ണുമായയില്‍ ജനിച്ച ദിവ്യ ശിശു ആര്‌? - അയ്യപ്പന്‍


28. അയ്യപ്പന്‌ മണികണ്ഠന്‍ എന്ന പേരുവരാന്‍ കാരണം: - കഴുത്തില്‍ സ്വര്‍ണ്ണ മണിയുണ്ടായിരുന്നതുകൊണ്ട്‌


29. ഹരിദ്വാറിലെ ഗംഗാപൂജയെ അനുസ്മരിപ്പിക്കത്തക്കവിധത്തില്‍ ശബരിമലയില്‍ നടത്തുന്ന ഒരു ചടങ്ങ്‌ ഏത് - പമ്പാവിളക്ക്


30. അയ്യപ്പന്റെ ജന്മദിനത്തില്‍ ശബരിമലയില്‍ ആഘോഷിക്കുന്ന ഒരു ഉത്സവം എത്‌? - മകരവിളക്ക്‌


31. അയ്യപ്പന്‌ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ എവിടെയാണ്‌ സൂക്ഷിച്ചിരിക്കുന്നത്‌? - പന്തളം കൊട്ടാരത്തില്‍


32. മദ്ധ്യകേരളത്തിലെ ഭക്തന്മാര്‍ ശബരിമലയാത്രയ്ക്ക്‌ പുറപ്പെടുന്നതിന്‌ മുമ്പ്‌ നടത്തുന്ന പ്രധാനമായ ഒരു വഴിപാട്‌ ഏത്‌? - അയ്യപ്പന്‍ വിളക്ക്‌


33. ഹിന്ദുമതവിശ്വസികളുടെ ഈശ്വരാരാധനാകേന്ദ്രം എത്‌? - ക്ഷേത്രം


34. അമ്പലങ്ങളില്‍ ബലി തൂവുന്നതിനുള്ള സ്ഥലം ഏത്‌? - ബലിക്കല്‍ പുര


35. അമ്പലപ്പുഴയിലുള്ള പ്രസിദ്ധമായ ക്ഷേത്രം എത്‌? - അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം


36. ആറന്മുളയിലുള്ള ഒരു പ്രസിദ്ധ ക്ഷേത്രം എത്‌? - ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം


37. ആറാട്ടുപുഴ ക്ഷേത്രത്തിലെ പ്രതിഷ്ഠ ആരുടെതാണ്‌? - ശാസ്താവിന്റേത്


38. തിരുവനന്തപുരത്ത്‌ സ്ഥിതി ചെയ്യുന്ന അതിപ്രസിദ്ധമായ ദേവീക്ഷേത്രം ഏത്‌? - ആറ്റുകാല്‍


39. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ക്ഷേത്രം ഏത്‌? - ആറ്റുകാല്‍


40. അഘോരമൂര്‍ത്തി ക്ഷേത്രം സ്ഥിതിചെയ്യുന്നതെവിടെ - ഏറ്റുമാനൂരില്‍


41. ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ഏഴരപ്പൊന്നാനകള്‍ നടയ്ക്ക്‌ വച്ചതാര്‌ - മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ്‌


42. വൈക്കം താലൂക്കിലെ ഉദയനാപുരം ക്ഷേത്രത്തിലെ പ്രതിഷ്ഠ ഏത്‌? - സുബ്രഹ്മണ്യന്‍

0 Comments