മൗലികാവകാശങ്ങൾ

മൗലികാവകാശങ്ങൾ (Fundamental Rights in Indian Constitution)

■ 6 മൗലികാവകാശങ്ങളാണ് ഭരണഘടന പൗരന്മാർക്ക് ഉറപ്പു നൽകുന്നത്.


1. സമത്വത്തിനുള്ള അവകാശം

2. സ്വാതന്ത്ര്യത്തിനുള്ള അവകാശം

3. ചൂഷണത്തിനെതിരെയുള്ള അവകാശം

4. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം

5. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം.

6. മൗലികാവകാശങ്ങൾ കോടതിയിലൂടെ സ്ഥാപിച്ചു കിട്ടുന്നതിനുള്ള അവകാശം.


■ പൗരന്മാരുടെ മൗലികാവകാശങ്ങൾ രാഷ്ട്രപതിക്ക് നിർത്തലാക്കാൻ സാധിക്കുന്നത് അടിയന്തരാവസ്ഥ നിലനിൽക്കുമ്പോഴാണ്.


■ മൗലികാവകാശങ്ങളെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനയിലെ ഭാഗം - ഭാഗം III (പാര്‍ട്ട്‌ III)


■ സര്‍ദാര്‍ വല്ലഭായ്‌ പട്ടേല്‍ ആണ്‌ മൗലികാവകാശങ്ങളുടെ ശില്പി.


■ 1978-ലെ 44-ാം ഭേദഗതിപ്രകാരം സ്വത്തിനുള്ള അവകാശം മൗലികാവകാശങ്ങളുടെ പട്ടികയില്‍നിന്നും നീക്കം ചെയ്തിരുന്നു.


■ 2002-ലെ 86-ാം ഭരണഘടനാ ഭേദഗതി പ്രകാരം വിദ്യാഭ്യാസം മൗലികാവകാശമാക്കി. 21-A ആയാണ്‌ ഇത്‌ ഭരണഘടനയില്‍പ്പെടുത്തിയിരിക്കുന്നത്‌.


■ മൗലികാവകാശങ്ങകൾ ഉൾക്കൊള്ളുന്ന ഭരണഘടനയുടെ ഭാഗം III - ഇന്ത്യയുടെ മാഗ്നാ കാര്‍ട്ട, ഭരണഘടനയുടെ ആണിക്കല്ല്‌, ഭരണഘടനയുടെ മനഃസാക്ഷി എന്നിങ്ങനെ അറിയപ്പെടുന്നു.


■ ഭരണഘടനയുടെ 352,359 വകുപ്പുകൾ പ്രകാരം പൗരന്റെ മൗലികാവകാശങ്ങൾ അസാധുവാക്കാന്‍ രാഷ്ട്രപതിക്കധികാരമുണ്ട്‌ (അടിയന്തരാവസ്ഥ ഘട്ടങ്ങളില്‍).


■ അടിയന്തരാവസ്ഥ ഘട്ടത്തില്‍ പ്പോലും നിരോധിക്കാനാവാത്ത മൗലികാവകാശങ്ങളാണ്‌ 20, 21 വകുപ്പുകൾ പ്രകാരമുള്ളവ.


■ മതം, വംശം, ജാതി, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിലെ വിവേചനം തടയുന്നതാണ്‌ 15-ാം വകുപ്പ്‌.


■ 16-ാം വകുപ്പ്‌ അവസരസമത്വം ഉറപ്പ്‌ നല്‍കുന്നു.


■ ഭരണഘടനയുടെ 17-ാം വകുപ്പ്‌ തീണ്ടല്‍, തൊട്ടുകൂടായ്മ എന്നിവ നിരോധിക്കുന്നു.


■ "ജീവിക്കാനുള്ള അവകാശം" (21-ാം വകുപ്പ്‌) ഭരണഘടന പാർട്ട് III-ന്റെ അടിസ്ഥാനശിലയെന്നറിയപ്പെടുന്നു.


■ "ഭരണഘടനയുടെ ഹൃദയവും ആത്മാവും, മൗലികാവകാശങ്ങളിൽ മൗലികമായത് എന്നിങ്ങനെ ബി.ആർ.അംബേദ്‌കർ വിശേഷിപ്പിച്ചത് 32-ാം ഭരണഘടനാവകുപ്പിനെ (ഭരണഘടനാപരമായ പ്രതിവിധികൾക്കുള്ള അവകാശം).


■ മൗലികാവകാശങ്ങൾ ഇന്ത്യൻ ഭരണഘടന കടംകൊണ്ടിരിക്കുന്നത് യു.എസ്.എ യിൽ നിന്നാണ്.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. മൗലികാവകാശങ്ങൾ എന്നാലെന്ത്? - സാമൂഹികമായ ജീവിതത്തിന് അത്യന്താപേക്ഷിതമായ അടിസ്ഥാന വ്യവസ്ഥകൾ


2. ഭരണഘടന നിലവിൽ വന്ന സമയത്ത് എത്ര തരത്തിലുള്ള മൗലികാവകാശങ്ങളാണ് ഭരണഘടനയിൽ ഉണ്ടായിരുന്നത് - 7


3. എത്ര തരത്തിലുള്ള മൗലികാവകാശങ്ങളാണ് ഇപ്പോഴുള്ളത് - 6


4. സ്വത്തവകാശത്തെ മൗലികാവകാശങ്ങളിൽ നിന്നും നീക്കം ചെയ്ത പ്രധാനമന്ത്രി - മൊറാർജി ദേശായി


5. മൗലികാവകാശങ്ങളിൽ ഭേദഗതി വരുത്താൻ അധികാരമുള്ളത് - പാർലമെന്റ്


6. ഉടമസ്ഥാവകാശം മൗലികാവകാശങ്ങളുടെ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്തത് എത്രമത്തെ ഭേദഗതി പ്രകാരം - 44


7. മൗലികാവകാശങ്ങൾ ഭരണഘടനയുടെ ഏതു ഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് - മൂന്നാം ഭാഗത്തിൽ


8. മൗലികാവകാശങ്ങൾ നടപ്പിലാക്കാൻ ഏത് കോടതിയ്ക്ക് തീർപ്പു കല്പിക്കാം - സുപ്രീം കോടതിയ്ക്ക്


9. മൗലികാവകാശങ്ങൾ ആരുടെ സുരക്ഷിതത്വത്തിന് വേണ്ടിയുള്ളതാണ് - പൗരന്മാരുടെ


10. ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങളുടെ സംയോജനം എവിടുത്തെ ഭരണഘടനയോട് സാമ്യമുള്ളതാണ്? - യു.എസ്.എ യിലെ


11. മൗലികാവകാശങ്ങൾ എത്ര വിഭാഗങ്ങളായി തരം തിരിക്കപ്പെട്ടിട്ടുണ്ട് - 6


12. പൗരന്മാരുടെ മൗലികാവകാശങ്ങളുടെ സുരക്ഷിതത്വത്തിന് എവിടെ പരാതി സമർപ്പിക്കാം? - സുപ്രീം കോടതി


13. മൗലികാവകാശങ്ങൾ ഭരണഘടനയുടെ ഹൃദയവും ആത്മാവും ആണെന്ന് ഡോക്ടർ ബി.ആർ. അംബേദ്‌കർ അഭിപ്രായപ്പെട്ടത് എന്തുകൊണ്ട്? - വ്യവസ്ഥാനുരൂപമായ പരിഹാരത്തിന് അവകാശം ഉള്ളതിനാൽ


14. ഇന്ത്യൻ പൗരന്മാരുടെ മൗലികാവകാശങ്ങൾ ഏതിൽ ഉൾപ്പെടുത്തിയിരുന്നു? - യഥാർത്ഥ ഭരണഘടനയിൽ


15. പൗരന്മാർക്കും വിദേശപൗരത്വം ഉള്ളവർക്കും ഒരുപോലെ അനുവദിച്ചിട്ടുള്ള മൗലികാവകാശങ്ങൾ ഏതെല്ലാം? - ജീവിത സുരക്ഷിതത്വവും വ്യക്തിപരമായ സ്വാതന്ത്ര്യവും


16. പൗരന്മാരുടെ മൗലികാവകാശങ്ങൾ രാഷ്ട്രപതിയ്ക്ക് നിർത്തലാക്കാൻ സാധിക്കുന്നത് എപ്പോൾ? - അടിയന്തരാവസ്ഥ നിലനിൽക്കുമ്പോൾ


17. പൗരന്മാരുടെ മൗലികാവകാശങ്ങൾ നിയന്ത്രിക്കുന്നതിനുള്ള അവകാശം ഏതിനുണ്ട് - പാർലമെന്റിന്


18. ഭരണനയത്തിന്റെ വഴികാട്ടുന്ന തത്ത്വങ്ങൾ ഏതു വിധത്തിൽ ഉള്ളവയാണ് - ന്യായീകരിക്കാൻ സാധിക്കാത്തവ


19. മൗലികാവകാശങ്ങൾ ഏതു വിധത്തിൽ ഉള്ളവയാണ്? - ന്യായീകരിക്കാൻ സാധിക്കുന്നവ


20. മൗലികാവകാശങ്ങളിന്മേൽ ഭരണനയത്തിന്റെ വഴികാട്ടുന്ന തത്ത്വങ്ങൾ ഏതു നിയമപ്രകാരം ഉള്ളവയാണ്? - 42-ാം ഭേദഗതി നിയമപ്രകാരം


21. സ്വകാര്യ സ്വത്തിന്മേലുള്ള അവകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത് ഏത് നിയമപ്രകാരം - 44-ാം ഭേദഗതി നിയമപ്രകാരം


22. പൗരന്മാർക്ക് അനുവദിച്ചിട്ടുള്ള മൗലികാവകാശങ്ങൾ നീതി ലഭിക്കുന്നവയാണോ - അതെ


23. മൗലികാവകാശങ്ങൾക്ക് തടസ്സമുണ്ടായാൽ എന്തുചെയ്യണം? - കോടതിയെ സമീപിക്കണം


24. മൗലികാവകാശങ്ങൾ സ്വാതന്ത്രമായവ ആണോ? - അല്ല


25. മൗലികാവകാശങ്ങളിന്മേൽ നിയന്ത്രണം ഉണ്ടാകാൻ സാദ്ധ്യതയുണ്ടോ? - സാദ്ധ്യതയുണ്ട്


26. സ്വഭാവശുദ്ധി കണക്കിലെടുത്ത് മൗലികാവകാശങ്ങളിന്മേൽ നിയന്ത്രണം ഏർപ്പെടുത്താറുണ്ടോ? - ഉണ്ട്


27. മൗലികാവകാശങ്ങൾ ചില പ്രത്യേക സാഹചര്യങ്ങളിൽ പ്രാവർത്തികമാക്കാൻ സാധിക്കില്ലെന്ന് പ്രതിപാദിക്കുന്ന വ്യവസ്ഥ എത്രമത്തെ? - 32-മത്തെ


28. ജനങ്ങളുടെ മൗലികാവകാശങ്ങളുടെ സംരക്ഷകനാണ് - സുപ്രീം കോടതി


29. മൗലികാവകാശങ്ങൾ നടപ്പാക്കാൻ സുപ്രീം കോടതി എന്താണ് പുറപ്പെടുവിക്കുന്നത് - റിട്ട്


30. മൗലിക സ്വാതന്ത്ര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത് എത്രാമത്തെ ഭരണഘടനാ അനുഛേദത്തിലാണ് - 19


31. ഭരണഘടനയുടെ എത്രമത്തെ വകുപ്പാണ് മൗലികാവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്നത് - 21


32. വിദ്യാഭ്യാസം മൗലികാവകാശമാക്കുന്നതു സംബന്ധിച്ച വ്യവസ്ഥ ഏത് ഭരണഘടന അനുഛേദത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് - 21


33. ഭരണഘടന നിലവിൽ വന്ന സമയത്ത് മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട എത്ര ആർട്ടിക്കിളുകളാണ് ഉണ്ടായിരുന്നത് - 24


34. മൗലികാവകാശങ്ങൾ അടക്കമുള്ള ഭരണഘടനാഭാഗങ്ങൾ ഭേദഗതി ചെയ്യാൻ പാർലമെന്റിന് അധികാരം നൽകിയ ഭരണഘടനാ ഭേദഗതി എത്രമത്തേതാണ് - 24


35. എത്രമത്തെ ഭരണഘടന ഭേദഗതിയിലൂടെയാണ് നിർദ്ദേശക തത്ത്വങ്ങൾക്ക് മൗലികാവകാശങ്ങളുടെ മേൽ മുൻഗണന നൽകിയത് - 42


36. ഭരണഘടനയുടെ ഏത് അനുഛേദം പ്രകാരമാണ് മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുന്ന അവസരങ്ങളിൽ ഒരിന്ത്യൻ പൗരന് ഹൈക്കോടതിയെ സമീപിക്കാവുന്നത് - 226


37. ഇന്ത്യൻ മൗലികാവകാശങ്ങളുടെ രക്ഷാധികാരി - ജുഡീഷ്യറി


38. ഇന്ത്യൻ പൗരന്റെ മൗലികാവകാശങ്ങളിൽ യുക്തമായ നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള അധികാരം ആർക്കാണ് - പാർലമെന്റ്

0 Comments