ഈഴവ മെമ്മോറിയൽ

ഈഴവ മെമ്മോറിയൽ (Ezhava Memorial in Malayalam)

തിരുവിതാംകൂറിന്റെ മൊത്തം ജനസംഖ്യയുടെ അഞ്ചിലൊന്നുണ്ടായിരുന്നിട്ടും ഈഴവർക്ക് സർക്കാരുദ്യോഗങ്ങളിൽ നാമമാത്ര പ്രതിനിധ്യംപോലുമില്ലായിരുന്നു. ബുദ്ധിമുട്ടുകള്‍ പലതും സഹിച്ച്‌ ഉന്നതവിദ്യാഭ്യാസം നേടിയ പല ഈഴവ സമുദായാംഗങ്ങള്‍ക്കും ഉദ്യോഗമന്വേഷിച്ച്‌ രാജ്യത്തിനു പുറത്ത് പോകേണ്ടിവന്നു. തുടർന്ന് തങ്ങൾക്ക് വിദ്യാഭ്യാസ-ഉദ്യോഗകാര്യങ്ങളിൽ നീതി ലഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡോ.പൽപുവിന്റെ നേതൃത്വത്തിൽ 13176 പേര്‍ ഒപ്പിട്ട ഹര്‍ജി 1896 സെപ്തംബര്‍ മൂന്നിന്‌ ശ്രീമൂലം തിരുനാള്‍ മഹാരാജാവിനു സമര്‍പ്പിച്ചതാണ്‌ ഈഴവ മെമ്മോറിയല്‍. ഈഴവരുടെ സാമൂഹിക പിന്നാക്കാവസ്ഥക്ക് കാരണം അവര്‍ക്ക്‌ ഗവൺമെന്റ് സര്‍വീസില്‍ പ്രാതിനിധ്യം ഇല്ലാതിരുന്നതാണെന്നും മലബാര്‍ പ്രദേശത്ത്‌ ബ്രിട്ടീഷ്‌ ഗവൺമെന്റിന്റെ കീഴില്‍, തങ്ങളുടെ സമാന സാമൂഹിക പദവിയുള്ള സമുദായമായ തീയര്‍ക്ക്‌ ജോലി ലഭിക്കുന്നുണ്ടെന്ന വസ്തുത ഈ ഹർജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ ഹര്‍ജിയിലെ ആവശ്യങ്ങള്‍ ദിവാന്‍ ശങ്കര സുബ്ബയ്യൻ നിരസിച്ചുകളഞ്ഞു. തുടർന്ന് മറ്റൊരു ഹര്‍ജി (രണ്ടാം ഈഴവ മെമ്മോറിയൽ), വൈസ്രോയി കഴ്‌സണ്‍ പ്രഭുവിന് 1900-ല്‍ തിരുവിതാംകൂര്‍ സന്ദര്‍ശിച്ചപ്പോള്‍ സമര്‍പ്പിച്ചു. എന്നാല്‍, നാട്ടുരാജ്യങ്ങളിലെ ചെറിയ കാര്യങ്ങളില്‍ ഇടപെടാന്‍ ബ്രിട്ടന് താല്‍പര്യമില്ലെന്ന നിലപാടാണ്‌ അദ്ദേഹം സ്വീകരിച്ചത്‌.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. ഡോ പൽപ്പുവിന്റെ നേതൃത്വത്തിൽ ഈഴവ മെമ്മോറിയൽ ഏതു വർഷത്തിൽ സമർപ്പിച്ചു - എ.ഡി.1896 സെപ്റ്റംബർ 3


2. ഈഴവ മെമ്മോറിയലിൽ ഒപ്പുവച്ചവരുടെ എണ്ണം - 13176


3. കേരളത്തിൽ 1896-ൽ നടന്ന ഈഴവമെമ്മോറിയൽ പ്രക്ഷോഭത്തിന്റെ നായകനാര് - ഡോ പൽപു


4. ഈഴവ മെമ്മോറിയൽ സമർപ്പിക്കുമ്പോൾ തിരുവിതാംകൂറിലെ ദിവാൻ - ശങ്കരസുബ്ബയ്യര്‍


5. രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട വർഷം - 1990


6. ഏതു വൈസ്രോയിക്കാണ് രണ്ടാം ഈഴവ മെമ്മോറിയൽ (1900) സമർപ്പിച്ചത് - കഴ്‌സൺ പ്രഭു

0 Comments