ഭരണഘടനാ നിർമ്മാണ സഭ

ഭരണഘടനാ നിർമ്മാണ സഭ (കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി)

ഒരു രാജ്യം ഭരിക്കപ്പെടേണ്ടതിനെക്കുറിച്ചുള്ള അടിസ്ഥാന നിയമരേഖയാണ് ഭരണഘടന. ജനാധിപത്യത്തിൽ യഥാർത്ഥധികാരം കൈയാളുന്നത് ജനങ്ങളാണ്. ഇന്ത്യൻ ഭരണഘടനപ്രകാരം നമ്മുടെ രാഷ്ട്രത്തിന്റെ പേര് 'ഇന്ത്യ' (ഭാരതം). ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സമിതി തയ്യാറാക്കിയ ഇന്ത്യൻ ഭരണഘടന 1949 നവംബർ 26-ന് ഔപചാരികമായി അംഗീകരിച്ചു. 1950 ജനുവരി 26-ന് ഇന്ത്യ ഒരു റിപ്പബ്ലിക്കായതോടെ നമ്മുടെ ഭരണഘടന പ്രാബല്യത്തിൽ വന്നു. ഭരണഘടന നിർമ്മാണ സഭയിൽ മൊത്തം 389 അംഗങ്ങളാണ് ഉണ്ടായിരുന്നത്. പാക്കിസ്ഥാനിൽ ഉൾപ്പെട്ട പ്രദേശങ്ങളിലെ അംഗങ്ങൾ പിന്മാറിയതോടെ അവസാന അംഗസംഖ്യ 299 ആയി. 17 മലയാളികളാണ് ഭരണഘടന നിർമ്മാണ സഭയിൽ അംഗങ്ങളായി ഉണ്ടായിരുന്നത്. നിയമ നിർമാണ സഭയുടെ ആദ്യത്തെ സമ്മേളനം 1946 ഡിസംബർ 9 - ന് ഡോ സച്ചിദാനന്ദ സിൻഹയുടെ അധ്യക്ഷതയിൽ ചേർന്നു. തുടർന്ന് ഇന്ത്യൻ ഭരണഘടന പരമാധികാരം ജനങ്ങളിലാണെന്ന് പ്രഖ്യാപിക്കുന്നു. രാഷ്ട്രത്തലവൻ രാഷ്ട്രപതിയാണെങ്കിലും പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രി സഭയ്ക്ക് യഥാർത്ഥ അധികാരം.

ഓർത്തിരിക്കേണ്ട വസ്തുതകൾ 

■ ഭരണഘടനാ നിർമ്മാണ സമിതി ആദ്യമായി സമ്മേളിച്ചത് - 1946 ഡിസംബർ 9

■ ഭരണഘടനാ നിർമാണ സമിതിയുടെ ആദ്യസമ്മേളനത്തിലെ അധ്യക്ഷൻ - ഡോ.സച്ചിദാനന്ദ സിൻഹ

■ ഭരണഘടനാ നിർമാണസമിതിയുടെ സ്ഥിരം അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത് - ഡോ.രാജേന്ദ്രപ്രസാദ്

■ ഭരണഘടനാ കരട്‌ രൂപീകരണസമിതി (ഡ്രാഫ്റ്റിംഗ് കമ്മിറ്റി) അധ്യക്ഷനായിരുന്നത്‌ - ഡോ. ബി.ആര്‍ അംബേദ്കര്‍

■ ഭരണഘടനാ നിര്‍മാണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തത്‌' നിയന്ത്രിത വോട്ടിങ്ങിലൂടെ പ്രവിശ്യാ സമിതികളാണ്‌ (Provincial Assemblies).

■ ഇന്ത്യയില്‍ ഭരണഘടനാ നിര്‍മാണ സമിതിയുടെ രൂപീകരണത്തിന്‌ കാരണമായത്‌ ക്യാബിനറ്റ്‌ മിഷന്‍ പ്ലാന്‍, 1946 (മാര്‍ച്ച്‌)

■ ക്യാബിനറ്റ്‌ മിഷനെ ഇന്ത്യയിലേക്ക്‌ അയച്ച ബ്രിട്ടിഷ്‌ പ്രധാനമന്ത്രി - ലോര്‍ഡ്‌ ആറ്റ്ലി

■ ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണവേളയില്‍ ഭരണഘടനാ ഉപദേശകനായി വര്‍ത്തിച്ചതാര്‌ - ബി.നാഗേന്ദ്രറാവു.

■ ഇന്ത്യയുടെ പരമാധികാരസഭ (Sovereign Body) എന്ന നിലയില്‍ ഭരണഘടനാ നിര്‍മാണസമിതി ആദ്യമായി സമ്മേളിച്ചത്‌ - 1947 ആഗസ്ത്‌ 14ന്‌.

■ ഭരണഘടനാ നിര്‍മാണസമിതി അധ്യക്ഷന്‍ ഭരണഘടനയില്‍ ഒപ്പുവെച്ചത്‌ - 1949 നവംബര്‍ 26ന്‌. (ഈ ദിവസമാണ്‌ ഭരണഘടന അംഗീകരിക്കപ്പെട്ടത്)

■ ഭരണഘടന നിലവില്‍ വന്നത്‌ 1950 ജനവരി 26-നാണ്‌. (റിപ്പബ്ലിക്‌ ദിനം)

■ ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ സമിതിയില്‍ അംഗമായിരുന്ന പ്രശസ്തരായ രണ്ടു വനിതകൾ - സരോജിനി നായിഡു, ഹന്‍സാ മേഹ്ത.

■ ഇന്ത്യൻ ഭരണഘടനാ നിര്‍മാണസമിതിയില്‍ അംഗങ്ങളായിരുന്ന പ്രശസ്തരായ കോണ്‍ഗ്രസ്‌ പാര്‍ട്ടി നേതാക്കൾ - ജവാഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ വല്ലഭായി പട്ടേല്‍, രാജേന്ദ്രപ്രസാദ്‌, കെ.എം. മുന്‍ഷി, സി രാജഗോപാലാചാരി, അബുൽ കലാം ആസാദ്.

■ ഇന്ത്യൻ ഭരണഘടനാ നിര്‍മാണസമിതിയില്‍ അംഗങ്ങളായിരുന്ന പ്രശസ്തരായ അഭിഭാഷകർ - ടി. ടി. കൃഷ്ണമാചാരി, അല്ലാഡി കൃഷ്ണസ്വാമി അയ്യർ, ഗോപാലസ്വാമി അയ്യങ്കാർ.

■ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം (Preamble) എഴുതിയത് ജവാഹർലാൽ നെഹ്രുവാണ്.

■ ഇന്ത്യൻ ഭരണഘടനയുടെ 'ആത്മാവ്' എന്ന് നെഹ്‌റു വിശേഷിപ്പിച്ചത് ആമുഖത്തെ (പ്രിയംബിൾ) 

■ ഇന്ത്യൻ ഭരണഘടനയുടെ 'ഹൃദയം' എന്ന് അംബേദ്‌കർ വിശേഷിപ്പിച്ചത്  ആര്‍ട്ടിക്കിൾ 32നെ. (ഭരണഘടനപരമായ പ്രതിവിധിക്കുള്ള അവകാശം)

■ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത്‌ 'നാം ഭാരതത്തിലെ ജനത' (We, the people of India) എന്നാണ്‌.

■ ഭരണഘടനയുടെ ആമുഖമനുസരിച്ച്‌ ഇന്ത്യയുടെ ഭരണഘടനാ പദവി പരമാധികാര സോഷ്യലിസ്റ്റ്‌ മതേതരത്വ ജനാധിപത്യ റിപ്പബ്ലിക്‌.

■ ഇന്ത്യന്‍ ഭരണഘടന 1950 ജനവരി 26ന്‌ നിലവില്‍ വന്നപ്പോൾ 395 വകുപ്പ്‌, 8 പട്ടിക, 22 ഭാഗം എന്നിവയാണ്‌ ഉണ്ടായിരുന്നത്‌.

Post a Comment

Previous Post Next Post