ബാങ്കുകൾ

ബാങ്കുകൾ (Banks in India)

■ 1770ൽ സ്ഥാപിതമായ “ബാങ്ക്‌ ഓഫ്‌ ഹിന്ദുസ്ഥാൻ" ഇന്ത്യയിലെ ആദ്യത്തെ ബാങ്ക്‌. കൊല്‍ക്കത്തയിലാണ്‌ ബാങ്ക്‌ പ്രവര്‍ത്തനമാരംഭിച്ചത്‌. തീര്‍ത്തും തദ്ദേശീയമായ ഇന്ത്യയിലെ ആദ്യത്തെ ബാങ്ക്‌ പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌.


■ ഇന്ത്യയിലെ കേന്ദ്രബാങ്കാണ്‌ റിസര്‍വ്‌ ബാങ്ക്‌. 1926ലെ ഹില്‍ട്ടണ്‍ യങ്‌ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം, 1935ലാണ്‌ റിസര്‍വ്‌ ബാങ്ക്‌ നിലവില്‍ വന്നത്‌.


■ "ബാങ്കേഴ്‌സ്‌ ബാങ്ക്‌” എന്നറിയപ്പെടുന്ന റിസര്‍വ്‌ ബാങ്കിന്റെ സ്ഥാപിത മൂലധനം 5 കോടി രൂപയായിരുന്നു. റിസര്‍വ്‌ ബാങ്കിനെ ദേശസാത്കരിച്ചത്‌ 1949, ജനവരി 1ന്‌.


■ ഒരു രൂപ ഒഴികെയുള്ള കറന്‍സി നോട്ടുകൾ പുറത്തിറക്കുന്നത്‌ റിസര്‍വ്‌ ബാങ്ക്‌. അന്താരാഷ്ട്ര നാണയ നിധിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതും റിസർവ്‌ ബാങ്കാണ്‌. ജമ്മു-കശ്മീര്‍ സംസ്ഥാനത്തെ സാമ്പത്തിക കാര്യങ്ങൾ റിസര്‍വ്‌ ബാങ്ക്‌ കൈകാര്യം ചെയ്യുന്നില്ല.


■ റിസര്‍വ്‌ ബാങ്കിന്റെ ആസ്ഥാനം മുംബൈ. ബാങ്കിന്റെ ആദ്യത്തെ ഗവര്‍ണര്‍ ഓസ്ബോണ്‍ ആര്‍ക്കല്‍ സ്മിത്ത്. ഇന്ത്യാക്കാരനായ ആദ്യത്തെ ഗവര്‍ണര്‍ സി.ഡി. ദേശ്മുഖ്‌.


■ ഇന്ത്യയിലെ കറന്‍സി നോട്ടുകളില്‍ 17 ഭാഷകളില്‍ മൂല്യം രേഖപ്പെടുത്തിയിരിക്കുന്നു.


■ ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക്‌ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ. സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ മുൻഗാമി എന്നറിയപ്പെടുന്നത് 1921ൽ സ്ഥാപിതമായ ഇമ്പീരിയൽ ബാങ്ക് ഓഫ് ഇന്ത്യ.


■ ഇമ്പീരിയൽ ബാങ്കിനെ ഭാരത സര്‍ക്കാര്‍ ഏറ്റെടുത്ത് 'സ്റ്റേറ്റ് ബാങ്ക് ഓഫ്‌ ഇന്ത്യ' എന്ന്‌ നാമകരണം ചെയ്തത് 1955, ജൂലൈ 1-ന്.


■ ഇന്ത്യയിൽ ഒന്നാംഘട്ടം ബാങ്ക്‌ ദേശസാത്കരണം നടന്നത്‌ 1969, ജൂലായ്‌ 19നാണ്‌. നിക്ഷേപം 50 കോടി രൂപയിലധികമുള്ള 14 ബാങ്കുകളെയാണ്‌ ദേശസാത്കരിച്ചത്‌.


■ രണ്ടാം ഘട്ട ബാങ്ക്‌ ദേശസാത്കരണം 1980, ഏപ്രില്‍ 15 നായിരുന്നു. 200 കോടിയിലേറെ നിക്ഷേപമൂലധനമുള്ള 6 ബാങ്കുകളെയാണ്‌ ദേശസാത്കരിച്ചത്‌.


■ രണ്ടു ഘട്ടങ്ങളിലായി, 20 ബാങ്കുകളെയാണ്‌ ദേശസാത്കരിച്ചത്‌. ഇന്ദിരാഗാന്ധി ആയിരുന്നു ഇക്കാലയളവുകളിലെ പ്രധാനമന്ത്രി.


■ റിസര്‍വ്‌ ബാങ്ക്‌ ആക്ടില്‍ രണ്ടാം ഷെഡ്യൂളില്‍ പെടുത്തിയിരിക്കുന്നവയാണ്‌ “ഷെഡ്യൂൾഡ്‌ ബാങ്കുകൾ.


■ പുതിയ സ്വകാര്യ ബാങ്കുകൾക്ക്‌ നിര്‍ദേശം നല്‍കിയത്‌ നരസിംഹം കമ്മിറ്റി. 1994ലെ പാര്‍ലമെന്‍റ്‌ പ്രമേയ പ്രകാരം നിലവില്‍ വന്ന രാജ്യത്തെ ആദ്യത്തെ സ്വകാര്യ ബാങ്ക്‌ യു.ടി.ഐ. ബാങ്കാണ്‌. ഇപ്പോൾ ആക്സിസ് ബാങ്ക്‌ എന്നറിയപ്പെടുന്നു.


■ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാണിജ്യ ബാങ്ക്‌ ഐ.സി.ഐ.സി.ഐ. ബാങ്ക്‌. ഇതൊരു സ്വകാര്യ ബാങ്കാണ്‌.


■ മുഴുവന്‍ വായ്പാ സമ്പ്രദായങ്ങളുടെയും നിയന്ത്രകനായി അറിയപ്പെടുന്നത്‌ നബാര്‍ഡ്‌. 1982, ജൂലായ്‌ -12ന്‌ നിലവില്‍ വന്നു. തുടക്കത്തില്‍ പ്രവര്‍ത്തന മൂലധനം 100 കോടി രൂപയായിരുന്നു. ആസ്ഥാനം മുംബൈ. National Bank for Agriculture and Rural Development എന്നതാണ് മുഴുവൻരൂപം.


■ കൃഷിക്കും ഗ്രാമവികസനത്തിനുമായുള്ള ദേശീയ ബാങ്കാണ്‌ നബാര്‍ഡ്‌.


■ 'സിഡ്ബി' യുടെ ആസ്ഥാനം ഉത്തര്‍പ്രദേശിലെ ലഖ്‌നൗ.


■ കേരളത്തിലെ ആദ്യത്തെ ബാങ്ക്‌ നെടുങ്ങാടി ബാങ്ക്. പ്രതിസന്ധിയിലായതിനെ തുടര്‍ന്ന്‌ 2003ല്‍ ഇതിനെ പഞ്ചാബ്‌ നാഷണല്‍ ബാങ്കില്‍ ലയിപ്പിച്ചു.


■ ഇന്ത്യയില്‍ ആദ്യമായി സ്വയം പിരിഞ്ഞുപോകല്‍ പദ്ധിതി (Voluntary Retirement Scheme) ഏര്‍പ്പെടുത്തിയ ബാങ്ക്‌ പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌.


■ ചെറുകിട വ്യവസായങ്ങൾക്ക്‌ വായ്പ നല്‍കുന്ന ബാങ്ക്‌ സിഡ്ബി.


■ നോര്‍ത്ത്‌ മലബാര്‍ ഗ്രാമീണ്‍ ബാങ്ക്‌ (ആസ്ഥാനം കണ്ണൂര്‍), സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക്‌ (ആസ്ഥാനം മലപ്പുറം) എന്നിവയാണ്‌ കേരളത്തിലെ റീജിയണല്‍ റൂറല്‍ ബാങ്കുകൾ.


■ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പൊതുമേഖലാ ബാങ്കാണ്‌ അലഹാബാദ്‌ ബാങ്ക്‌.


■ ഇന്ത്യയ്ക്ക്‌ പുറത്ത്‌ ഏറ്റവും കൂടുതല്‍ ശാഖകളുള്ള ഇന്ത്യന്‍ ബാങ്കാണ്‌ ബാങ്ക്‌ ഓഫ്‌ ബറോഡ.


■ പതിനൊന്നായിരം ശാഖകൾ തികച്ച ഇന്ത്യയിലെ ആദ്യത്തെ ബാങ്കാണ്‌ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ.


■ ഇന്ത്യയിലെ ഏറ്റവും പഴയ പൊതുമേഖലാ ബാങ്കാണ് അലഹബാദ് ബാങ്ക്.


എ.ടി.എം


■ എ.ടി.എമ്മിന്റെ പൂർണ രൂപം, Automated Teller Machine എന്നതാണ്.


■ എ.ടി.എമ്മിന്റെ ആദ്യരൂപം അവതരിപ്പിച്ചത് 1939ൽ ലൂഥർ ജോർജ് സിംജിയാൻ. സ്ഥാപിച്ചത് സിറ്റി ബാങ്ക്‌ ഓഫ്‌ ന്യൂയോര്‍ക്കിനു വേണ്ടി ന്യൂയോര്‍ക്കില്‍.


■ ഇപ്പോഴുള്ള എ.ടി.എമ്മുകളുടെ യഥാര്‍ത്ഥ മുന്‍ഗാമി ജോണ്‍ ഷെപ്പേര്‍ഡ്‌ ബാരണ്‍ 1967 ജൂണില്‍ ബ്രിട്ടനിലെ ബാര്‍ക്ലേസ്‌ ബാങ്കിനു വേണ്ടി വടക്കന്‍ ലണ്ടനില്‍ സ്ഥാപിച്ചതാണ്‌. ആദ്യമായി എ.ടി.എം.സേവനം തുടങ്ങിയ ബാങ്ക് ബാര്‍ക്ലേസ്‌.


■ ഇന്ത്യയില്‍ ആദ്യത്തെ എ.ടി.എം.സ്ഥാപിച്ചത്‌ ദി ഹോങ്കോങ്‌ ആന്‍റ്‌ ഷാങ്ഹായ്‌ ബാങ്കിങ്‌ കോര്‍പ്പറേഷനാണ്‌ (HSBC). 1987ല്‍ മുംബൈയില്‍.


■ കേരളത്തിലെ ആദ്യത്തെ എ.ടി.എം. തുറന്നത്‌ ബ്രിട്ടീഷ്‌ ബാങ്ക്‌ ഓഫ്‌ മിഡില്‍ ഈസ്റ്റ്. 1992ല്‍ തിരുവനന്തപുരത്ത്‌.


■ ലോകത്തിലെ തന്നെ ആദ്യത്തെ ഒഴുകുന്ന എ.ടി.എം. സ്ഥാപിക്കപ്പെട്ടത്‌ കേരളത്തിലാണ്. കൊച്ചിക്കും, വൈപ്പിനുമിടക്ക്‌ സര്‍വീസ്‌ നടത്തുന്ന ഒരു ജങ്കാര്‍ ബോട്ടില്‍ സ്‌റ്റേറ്റ്‌ ബാങ്ക് ഓഫ് ട്രാവൻകൂറാണ് 2004 ഫിബ്രവരിയിൽ ഇതാരംഭിച്ചത്.

0 Comments