പുരാതന കേരളം

പുരാതന കേരളം നാൾവഴി (Ancient Kerala History in Malayalam)

ബി.സി.മൂന്നാം ശതകം: കേരളത്തിലേക്ക് ജൈന ബുദ്ധമതങ്ങൾ പ്രവേശിച്ചു. തൃക്കണാമതിലകം, കല്ലിൽ, ഗണപതിവട്ടം (സുൽത്താൻ ബത്തേരി), ചിതറാൽ (ഇപ്പോൾ തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ല) എന്നിവ ജൈനകേന്ദ്രങ്ങളായി വികസിച്ചു. ബുദ്ധമതകേന്ദ്രങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു ശ്രീമൂലവാസം.

ബി.സി. 270: അശോകന്റെ രണ്ടാം ശിലാശാസനത്തില്‍ കേരള പുത്രന്മാരെപ്പറ്റി പരാമര്‍ശം.

എ.ഡി. 45: ഗ്രീക്ക്‌ നാവികന്‍ ഹിപ്പാലസ്‌ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാറ്റിന്റെ [മണ്‍സൂണ്‍] ഗതി കണ്ടുപിടിച്ചു. പേര്‍ഷ്യന്‍ ഉൾക്കടലില്‍നിന്ന്‌ മുസിരിസിലേക്കു [കൊടുങ്ങല്ലൂര്‍] നേരിട്ടുള്ള സമുദ്ര സഞ്ചാരം സാധ്യമാക്കിയത്‌ ഈ കണ്ടുപിടിത്തമാണ്‌.

എ.ഡി. 52: യേശുക്രിസ്തുവിന്റെ പന്ത്രണ്ട്‌ ശിഷ്യന്‍മാരിലൊരാളായ സെന്‍റ്‌ തോമസ്‌ കൊടുങ്ങല്ലൂരിനടുത്തുള്ള മാല്യങ്കരയില്‍ വന്നിറങ്ങി. ക്രിസ്തുമത പ്രചാരണാര്‍ഥം കോട്ടക്കാവ്‌, പാലയൂര്‍, കൊക്കോതമംഗലം, നിരണം, നിലയ്ക്കൽ, കൊല്ലം, തിരുവാംകോട്‌ എന്നിങ്ങനെ ഏഴുസ്ഥലങ്ങളില്‍ അദ്ദേഹം പള്ളികൾ സ്ഥാപിച്ചു.

എ.ഡി. 68: ജറുസലേമിലെ ജൂതദേവാലയം റോമാക്കാര്‍ നശിപ്പിച്ചതുമൂലം ജൂതന്മാര്‍ കേരളത്തില്‍ വന്നു. കൊടുങ്ങല്ലൂരിലാണ്‌ കേരളത്തിലെ അവരുടെ ആദ്യത്തെ ആരാധനാലയം [സിനഗോഗ്‌] സ്ഥാപിച്ചത്‌. ചാവക്കാട്‌, മാടായി, പറവൂര്‍, മാള, ചേന്ദമംഗലം, മട്ടാഞ്ചേരി എന്നിവിടങ്ങളില്‍ ജൂതന്മാര്‍ പാര്‍പ്പുറപ്പിച്ചു. 1948-ല്‍ ഇസ്രയേല്‍ രാഷ്ട്രം നിലവില്‍ വന്നതോടെ ഭൂരിപക്ഷം പേരും മാതൃദേശത്തേക്കു മടങ്ങി.

എ.ഡി. 74: പ്ലിനി രചിച്ച “നാച്ചുറല്‍ ഹിസ്റ്ററി"യില്‍ കേരളത്തെപ്പറ്റി പരാമര്‍ശം.

345: കാനായി തൊമ്മന്റെ നേതൃത്വത്തില്‍ ഒരു സംഘം സിറിയക്കാരായ ക്രിസ്ത്യാനികൾ കേരളത്തിലെത്തി. ബാഗ്ദാദ്‌; ജറുസലേം എന്നിവിടങ്ങളിലെ ഏഴു ഗോത്രങ്ങളില്‍പ്പെട്ട 400 ക്രിസ്ത്യാനികൾ ഉൾപ്പെട്ട ഈ സംഘം കേരളത്തിലെത്തിയതോടെ ഇവിടത്തെ ക്രിസ്ത്യാനികളുടെ എണ്ണം വര്‍ധിച്ചു.

354: കോണ്‍സ്റ്റാന്‍റിനസ്‌ കേരളത്തില്‍

550: യൂറോപ്യന്‍ സഞ്ചാരി കോസ്മാസ്‌ ഇന്‍ഡ്‌ ഇക്കോപ്ലീസ്റ്റസ്‌ കേരളത്തില്‍. ഈ ബൈസന്റൈൻ സന്ന്യാസി കേരളത്തിലെ ക്രിസ്ത്യന്‍ സമുദായത്തെക്കുറിച്ച്‌ പറയുന്നുണ്ട്‌.

644: അറേബ്യയില്‍ നിന്ന്‌ മാലിക്‌ ബിന്‍ ദിനാര്‍ എന്ന ഇസ്ലാമിക ദിവ്യന്‍ കേരളത്തിലെത്തി. കൊടുങ്ങല്ലൂർ, കൊല്ലം, കാസര്‍കോട്‌, ശ്രീകണ്ഠാപുരം, വളര്‍പട്ടണം, മാടായി, ധര്‍മടം, പന്തലായിനിക്കൊല്ലം, ചാലിയം എന്നീ ഒന്‍പതു സ്ഥലങ്ങളില്‍ അദ്ദേഹം പള്ളികൾ സ്ഥാപിച്ചു.

788: ശങ്കരാചാര്യര്‍ (ആദിശങ്കരന്‍) കാലടിയില്‍ ജനിച്ചു. അദ്വൈതം പ്രചരിപ്പിച്ച്‌ ഹിന്ദുമതത്തിനു പുതുജീവന്‍ നല്‍കിയ അദ്ദേഹം രാജ്യത്തിന്റെ നാലു ഭാഗങ്ങളില്‍ അദ്ധൈതമതപ്രചാരണാര്‍ഥം മഠങ്ങൾ സ്ഥാപിച്ചു. കിഴക്ക്‌ ഗോവര്‍ധന മഠം (പുരി), തെക്ക്‌ ശൃംഗേരിമഠം (മൈസൂര്‍), പടിഞ്ഞാറ് ശാരദാമഠം (ദ്വാരക), വടക്ക് ജ്യോതിർമഠം (ബദരീനാഥ്) എന്നിവയാണവ. 820-ൽ അദ്ദേഹം അന്തരിച്ചു.

800-820: കുലശേഖര ആഴ്വാരുടെ ഭരണകാലം. രണ്ടാം ചേര സാമ്രാജ്യത്തിന്റെ സ്ഥാപകനും തമിഴിലെ പ്രശസ്ത ഭക്തിപ്രബന്ധമായ 'പെരുമാൾ തിരുമൊഴി'യുടെ കര്‍ത്താവുമായ ഇദ്ദേഹം രചിച്ച 'തപതീസംവരണം', 'സുഭദ്രാധനഞ്ജയം' എന്നീ രണ്ടു നാടകങ്ങളാണ്‌ സംസ്കൃത സാഹിത്യത്തില്‍ കേരള ചരിത്രപ്രാധാന്യമുള്ള ആദ്യ കൃതികൾ.

820-844: കുലശേഖര വംശത്തിലെ രണ്ടാമത്തെ രാജാവ്‌ രാജശേഖരവര്‍മയുടെ ഭരണകാലം. ഇദ്ദേഹത്തിന്റെ വാഴപ്പള്ളി ശാസനമാണ്‌ ചേര രാജാക്കന്‍മാരുടേതായി കേരളത്തില്‍നിന്ന്‌ കണ്ടുകിട്ടിയിട്ടുള്ള ആദ്യത്തെ ശാസനം.

825: കൊല്ലവര്‍ഷം ആരംഭിച്ചു. (രാജശേഖരവര്‍മന്റെ കാലത്ത്‌).

840: അയ്യനടികൾ തിരുവടികൾ കൊല്ലത്തെ തരിസാപള്ളിക്ക്‌ ചെപ്പേട്‌ എഴുതിക്കൊടുത്തു. ഇതുപ്രകാരം കൊല്ലത്തെ ക്രിസ്ത്യാനികൾക്ക്‌ വിലപ്പെട്ട ഒട്ടധികം അവകാശങ്ങളും അധികാരങ്ങളും ലഭിച്ചു. വിശ്വാസയോഗ്യമായ ചരിത്രരേഖകളിലൂടെ അറിയാവുന്ന വേണാട്ടിലെ ആദ്യത്തെ ഭരണാധികാരിയാണ്‌ അയ്യനടികൾ തിരുവടികൾ.

851: അറബി സഞ്ചാരി സുലൈമാന്റെ കേരള സന്ദര്‍ശനം. കൊല്ലം 'ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖ'മെന്നു രേഖപ്പെടുത്തി.

869: ശങ്കരനാരായണന്റെ ജ്യോതിശാസ്ത്രഗ്രന്ഥമായ 'ശങ്കരനാരായണീയത്തിന്റെ രചന.

880: ചേരന്മാര്‍ മൂഷകരാജ്യം കീഴടക്കി

945-955: അറബി സഞ്ചാരി മസൂദിയുടെ സന്ദര്‍ശനം.

974: വേണാട്ടിലെ ശ്രീവല്ലഭന്‍കോതയുടെ മാമ്പള്ളി ശാസനം. കൊല്ലവര്‍ഷം [140] രേഖപ്പെടുത്തിയിട്ടുള്ള ആദ്യത്തെ ശാസനമാണിത്‌.

988: വിക്രമാദിത്യവരഗുണനറെറ പാലിയം ശാസനം.

1000: രാജരാജചോളന്റെ കേരളാക്രമണം.കാന്തളൂര്‍ശാല നശിപ്പിക്കപ്പെട്ടു.

1000: ഭാസ്കര രവിവര്‍മ ഒന്നാമന്‍ മഹോദയപുരത്തുവെച്ച്‌ ജൂതന്മാര്‍ക്ക്‌ ചെപ്പേട്‌ എഴുതിക്കൊടുത്തു. ജോസഫ്‌ റമ്പാന്‍ എന്ന ജൂതപ്രമാണിക്ക്‌ ചുങ്കവും മറ്റു നികുതികളും സ്വന്തമായി പിരിച്ചെടുത്തുകൊള്ളുക, പല്ലക്കേറുക തുടങ്ങിയ 72 അവകാശങ്ങളോടുകൂടി, 'അഞ്ചുവണ്ണ' സ്ഥാനം അനുവദിച്ചുകൊടുക്കുന്നതാണ്‌ ഈ ശാസനം.

1100: വെമ്പൊലിനാട്‌ വടക്കുംകൂറെന്നും തെക്കുംകൂറെന്നും രണ്ടായി പിരിഞ്ഞു.

1019: രാജേന്ദ്രചോളന്റെ കേരളാക്രമണം.

1044: രാജേന്ദ്രചോളന്‍ വിഴിഞ്ഞം കീഴടക്കി.

1292: വെനീസു (ഇറ്റലി)കാരനായ മാര്‍ക്കോ പോളോ കൊല്ലവും കേരളത്തിലെ മറ്റു സ്ഥലങ്ങളും സന്ദര്‍ശിച്ച്‌ വിശദവിവരങ്ങൾ രേഖപ്പെടുത്തി.

1295: കോഴിക്കോട്‌ നഗരം സ്ഥാപിച്ചു.

1322: പോര്‍ഡിനോണിലെ ഫ്രിയാര്‍ ഒദോറിക്‌ ചൈനയിലേക്ക്‌ പോകുംവഴി ഇന്ത്യ സന്ദര്‍ശിച്ചു.

1324: സെവെറിക്കിലെ ഫ്രിയാര്‍ ജോര്‍ഡാനസ്‌ ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനത്തിന്‌ കൊല്ലത്തുവന്നു. 'മിറാബിലിയ ഡിസ്ക്രിപ്ഷ്യ' രചിച്ചു. കേരളത്തിലെ മരുമക്കത്തായത്തെക്കുറിച്ച്‌ ആദ്യമായി സൂചിപ്പിച്ച വിദേശഗ്രന്ഥകാരനാണ്‌ ഇദ്ദേഹം.

1341: പെരിയാറിലെ വെള്ളപ്പൊക്കത്തില്‍ കൊടുങ്ങല്ലൂർ തുറമുഖം നശിക്കുകയും അതോടെ തുറമുഖമെന്ന നിലയില്‍ കൊച്ചിയുടെ പ്രാധാന്യം വർധിക്കുകയും ചെയ്തു.

1342-47: എത്യോപ്യന്‍ സഞ്ചാരി ഇബ്നു ബത്തൂത്ത കോഴിക്കോട്‌ സന്ദര്‍ശിച്ചു.

Post a Comment

Previous Post Next Post