വിനോബാ ഭാവേ

ആചാര്യ വിനോബാ ഭാവേ ജീവചരിത്രം (Vinoba Bhave)

ജനനം: 1895 സെപ്റ്റംബർ 11

മരണം: 1982 നവംബർ 15

ഗാന്ധിയനും ഭൂദാനപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും സർവ്വോദയ പ്രസ്ഥാനത്തിന്റെ പോഷകനുമായ വിനോബാ ഭാവേ ബോംബെ സംസ്ഥാനത്തിൽ കൊലാബാ ജില്ലയിലെ ഗഗോദ ഗ്രാമത്തിൽ ജനിച്ചു. ബാല്യകാലം ചെലവഴിച്ചത് ബറോഡയിലായിരുന്നു. അദ്ദേഹം 1916ൽ കോളേജ് വിദ്യാഭ്യാസം അവസാനിപ്പിച്ചു. ഇതേ വർഷം തന്നെ കാശിയിൽ ഗാന്ധിജി നടത്തിയ പ്രഭാഷണം വിനോബായെ വല്ലാതെ സ്പർശിച്ചു. തുടർന്ന് കുറച്ചുകാലം ആശ്രമവ്രതങ്ങൾ അനുഷ്ഠിച്ചുകൊണ്ട് ഗാന്ധിജിയോടൊപ്പം കഴിഞ്ഞു. 1924ൽ വൈക്കം സത്യാഗ്രഹത്തിന്റെ നിരീക്ഷകനായി വിനോബാ കേരളത്തിലെത്തിയിരുന്നു. 1940ൽ ഗാന്ധിജി വ്യക്തിസത്യാഗ്രഹം ആരംഭിച്ചപ്പോൾ അദ്ദേഹം ഒന്നാമത്തെ ഭടനായി തിരഞ്ഞെടുത്തത് വിനോബായെ ആയിരുന്നു. മൂന്ന് തവണ വിനോബാ ജയിൽവാസം വരിച്ചു. 1946ൽ പനാവറിലേക്കു മടങ്ങിവന്ന അദ്ദേഹം തോട്ടിപ്പണി ഔദ്യോഗികമായി സ്വീകരിച്ചു. 1948ൽ തെലുങ്കാന സന്ദർശിച്ച് പ്രസിദ്ധമായ ഭൂദാനപ്രസ്ഥാനത്തിനു രൂപം നൽകി. ഗാന്ധിജിയുടെ മരണാന്തരം സർവ്വോദയപ്രസ്ഥാനത്തിന് അദ്ദേഹം രൂപം കൊടുത്തു. ബഹുഭാഷാ പണ്ഡിതൻ കൂടിയായിരുന്നു വിനോബാജി. 1982ൽ മരണാന്തര ബഹുമതിയായി ഭാരതരത്നവും ഇദ്ദേഹത്തിന് സമ്മാനിക്കപ്പെട്ടു.

ഓർത്തിരിക്കേണ്ട വസ്തുതകൾ

■ ഇരുപതാം നൂറ്റാണ്ടിലെ ഭാരതത്തിന്റെ സാമൂഹികപരിഷ്കർത്താക്കളിൽ പ്രമുഖൻ. ഭൂദാനപ്രസ്ഥാനത്തിന്റെ ജനയിതാവ്.

■ 1895 സെപ്റ്റംബർ 11-ന് മഹാരാഷ്ട്രയിലെ കൊളാബയിൽ ജനിച്ചു.

■ 1907-ൽ ബറോഡാ ഹൈസ്കൂളിൽ ചേർന്ന് 1913-ൽ മെട്രിക് പാസ്സായി. വിദ്യാഭ്യാസ യോഗ്യതകളിൽ താത്പര്യം തോന്നാതിരുന്നതിനാൽ സ്കൂൾ സർട്ടിഫിക്കറ്റുകൾ കത്തിച്ചുകളഞ്ഞ് കാശിയിലേക്കു യാത്രയായി (1916-ൽ).

■ 1921-ൽ വാർധയിൽ ആശ്രമം പണിതു. വിനോബാഭാവെയുടെ ആത്മീയ ഗവേഷണശാലയായിരുന്നു പൗനാറിലെ പരംധാം ആശ്രമം. 'പൗനാറിലെ സന്യാസി' എന്നാണ് വിനോബാഭാവെയെ വിശേഷിപ്പിക്കുന്നത്. ഗാന്ധിജിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.

■ 1924-ൽ വൈക്കം സത്യാഗ്രഹത്തിന്റെ നിരീക്ഷകനായി കേരളത്തിൽ വന്നു.

■ 1948-ൽ വിനോബായുടെ നേതൃത്വത്തിൽ സർവോദയപ്രസ്ഥാനം സമാരംഭിച്ചു.

■ സിവിൽ നിയമലംഘനത്തിലും ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിലും സജീവ പ്രവർത്തനം. 1951-ൽ തെലുങ്കാന യാത്ര.

■ ഭൂദാന പ്രസ്ഥാനത്തിന്റെ തുടക്കം കുറിച്ചത് 1951 ഏപ്രിൽ 18-നായിരുന്നു.

■ 1982 നവംബർ 15-ന് പൗനാറിലെ പരംധാം ആശ്രമത്തിൽ വിനോബാ ഭാവേ അന്തരിച്ചു. ധാം നദീതീരത്താണ് അദ്ദേഹത്തിന്റെ അന്ത്യവിശ്രമസ്ഥാനം.

■ 1982-ൽ ഭാരതരത്നം നൽകി രാഷ്ട്രം വിനോബാ ഭാവയെ ആദരിച്ചു.

■ The Essence of Quran, The Essence of Christian Teachings, Thoughts on Education, Swarajya Sasthra എന്നിവ പ്രധാന കൃതികളാണ്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ഗാന്ധിജിയുടെ നിര്‍ദ്ദേശപ്രകാരം വൈക്കം സത്യാഗ്രഹകാലത്ത്‌ നിരീക്ഷകനായി കേരളത്തിലെത്തിയത്‌ - ആചാര്യ വിനോബാ ഭാവെ

2. സ്വരാജ്യശാസ്ത്രം എന്ന പുസ്തകം രചിച്ചത്‌ - ആചാര്യ വിനോബാ ഭാവേ

3. ജനഹൃദയങ്ങളിലുണ്ടാകുന്ന അടിസ്ഥാനപരമായ മൂല്യപരിവര്‍ത്തനമാണ്‌ വിപ്ലവമെന്നു വിശ്വസിച്ച ഗാന്ധിയന്‍ - വിനോബാഭാവേ

4. ഗീതാപ്രവചനം രചിച്ചതാര്‌ - ആചാര്യ വിനോബ ഭാവെ

5. വായുവും ജലവും ഭൂമിയും ഒരുപോലെ പൊതുവാകണമെന്ന്‌ അഭിപ്രായപ്പെട്ട നേതാവ്‌ - വിനോബാ ഭാവെ

6. മഗ്സസേ അവാര്‍ഡും ഭാരതരത്തവും നേടിയ ആദ്യ സ്വാതന്ത്യയസമരസേനാനി - വിനോബാ ഭാവേ

7. മഗ്സസേ അവാര്‍ഡ്‌ നേടിയ ആദ്യ ഭാരതീയന്‍ - വിനോബ ഭാവെ

8. 1937-ല്‍ പവ്നാറില്‍ പരമധാമ ആശ്രമം സ്ഥാപിച്ചതാര്‌ - വിനോബാ ഭാവെ

9. 1975-ലെ അടിയന്തിരാവസ്ഥയെ അച്ചടക്കത്തിന്റെ യുഗപ്പിറവി (Anusheelan Parva, ie the Discipline Era) എന്നു വിശേഷിപ്പിച്ചതാര്‌ - വിനോബാഭാവേ

10. മധ്യപ്രദേശിലെ ഭിണ്ഡ്‌, മനേറ ജില്ലകളിലെ 20 കൊള്ളക്കാര്‍ 1960-ല്‍ ആയുധം വെച്ച്‌ കീഴടങ്ങിയത്‌ ആരുടെ മുന്നിലാണ്‌ - വിനോബാ ഭാവെ

11. 1952-ല്‍ ഗ്രാമദാന പ്രസ്ഥാനം ആരംഭിച്ച നേതാവ്‌ - വിനോബാ ഭാവേ

12. 1951-ല്‍ തെലുങ്കാനയിലെ പോച്ചംപള്ളിയില്‍ ഭൂദാനപ്രസ്ഥാനം ആരംഭിച്ചതാര്‌ - വിനോബാഭാവേ

13. ഗാന്ധിജിയുടെ മരണാനന്തരം 1948 മാര്‍ച്ചില്‍ സര്‍വോദയ സമാജം സ്ഥാപിച്ച നേതാവ്‌ - വിനോബാ ഭാവെ

14. 1940 ല്‍ ഗാന്ധിജി വ്യക്തി സത്യാഗ്രഹം ആരംഭിച്ചപ്പോള്‍ ആദ്യ സമരഭടനായി തെരഞ്ഞെടുത്തത്‌ - വിനോബാഭാവേ

15. 1930-35 കാലത്ത്‌ ഭഗവത്ഗീതയുടെ മറാത്ത പരിഭാഷ (ഗീതാമാതാവി) തയ്യാറാക്കിയ സ്വാതന്ത്ര്യസമരസേനാനി - വിനോബാ ഭാവേ

16. ഗാന്ധിജിയുടെ  നിര്‍ദ്ദേശപ്രകാരം വൈക്കം സത്യാഗ്രഹസമരത്തില്‍ (1924-25) നിരീക്ഷകനായി പങ്കെടുത്തത്‌ ആര്‌ - വിനോബാ ഭാവെ

17. വാര്‍ധയില്‍ നിര്‍മ്മാണ പ്രവര്‍ത്തനകേന്ദ്രം ആരംഭിക്കുന്നതിന്റെ ചുമതല ഗാന്ധിജി ഏല്‍പ്പിച്ചത്‌ ആരെയാണ്‌ - വിനോബാ ഭാവെ

18. ആരുടെ യഥാര്‍ത്ഥ പേരാണ്‌ വിനായക്‌ നരഹരിഭാവെ - വിനോബാഭാവേ

19. പവ്നാറിലെ സന്യാസി എന്നു വിളിക്കപ്പെട്ടത്‌ - വിനോബ ഭാവെ

20. ഭൂദാനപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് - വിനോബാ ഭാവെ

21. ഗാന്ധിജിയുടെ ആത്മീയ പിൻഗാമി എന്നറിയപ്പെടുന്ന നേതാവ് - വിനോബാഭാവേ

22. വ്യക്തിസത്യാഗ്രഹത്തിനു തുടക്കം കുറിച്ച് ആദ്യമായി അറസ്റ്റിലായത് - വിനോബാ ഭാവെ

23. 1940-ൽ ഗാന്ധിജി ആരംഭിച്ച വ്യക്തിസത്യാഗ്രഹത്തിൽ വിനോബാഭാവെയ്ക്ക് ശേഷം അടുത്ത സത്യാഗ്രഹിയായി അറസ്റ്റ് വരിച്ച് ജയിലിലായത് - ജവാഹർലാൽ നെഹ്‌റു

Post a Comment

Previous Post Next Post