എസ്.കെ പൊറ്റക്കാട്

എസ്.കെ പൊറ്റക്കാട് ജീവചരിത്രം (SK Pottekkatt)

ജനനം: 1913 മാർച്ച് 14

മരണം: 1982 ഓഗസ്റ്റ് 6

കപ്പലിൽ കയറി കാപ്പിരികളുടെ നാട്ടിലേയ്ക്കും, കാൽനടയായി കോഴിക്കോട്ടെ തെരുവുകളിലും സഞ്ചരിച്ച മഹാനായ സഞ്ചാരസാഹിത്യകാരനായിരുന്നു എസ്.കെ.പൊറ്റക്കാട്. 1913 മാർച്ച് 14-ന് കോഴിക്കോടു നഗരത്തിലെ പുതിയറയിൽ ആണ് ശങ്കരൻകുട്ടി പൊറ്റക്കാട് എന്ന എസ്.കെ.പൊറ്റക്കാട്ട് ജനിച്ചത്. അധ്യാപകനായിരുന്ന കുഞ്ഞിരാമനും കിട്ടൂലിയുമായിരുന്നു മാതാപിതാക്കൾ. ചെറുപ്പത്തിൽ തന്നെ എസ്.കെയ്ക്ക് മാതൃഭൂമിയിൽ ജോലി കിട്ടിയെങ്കിലും സുബാഷ് ചന്ദ്രബോസിനോടൊത്ത് പ്രവർത്തിക്കാനായി അദ്ദേഹം ആ ജോലി രാജിവച്ചു. പിന്നീട് അദ്ദേഹം കുറച്ചുകാലം മുംബൈയിലും താമസിച്ചിരുന്നു. വൈകാതെ എസ്.കെ തിരിച്ച് നാട്ടിലെത്തി. ആ വർഷം തന്നെ 'നാടൻപ്രേമം' എന്ന കൃതി എഴുതി പ്രസിദ്ധീകരിച്ചു. ഈ കാലത്ത് 'അരുണൻ' എന്ന തൂലികാനാമത്തിൽ നിരവധി ഹാസ്യവിമർശനങ്ങളും അദ്ദേഹം എഴുതാറുണ്ടായിരുന്നു.

1948-ൽ 'വിഷകന്യക' എന്ന നോവൽ പ്രസിദ്ധീകരിച്ചു. 1949-ലായിരുന്നു എസ്.കെയുടെ ആദ്യത്തെ ആഫ്രിക്കൻ യാത്ര. തുടർന്ന് യാത്രാവിവരണങ്ങളുടെ ഒരു പ്രവാഹം തന്നെയായിരുന്നു. ദൂരെയുള്ള രാജ്യങ്ങളിലെ ജീവിതരീതികളും കാഴ്ചകളും എസ്.കെ യുടെ കൃതികളിൽ വായിച്ച് വായനക്കാർ അദ്ഭുതപ്പെട്ടു. സഞ്ചാരസാഹിത്യത്തിന്റെ സുവർണ്ണകാലം ആയിരുന്നു അത്. 'നൈൽ ഡയറി', 'ക്ലിയോപാട്രയുടെ നാട്ടിൽ', 'കാപ്പിരികളുടെ നാട്ടിൽ', 'സിംഹഭൂമി കാശ്മീർ', 'ബാലിദ്വീപുകൾ' തുടങ്ങി നിരവധി സഞ്ചാരസാഹിത്യകൃതികൾ ഈ കാലഘട്ടത്തിൽ അദ്ദേഹം രചിച്ചു.

1952-ലായിരുന്നു അദ്ദേഹത്തിന്റെ വിവാഹം. ഭാര്യ ജയവല്ലി. 1957-ൽ ലോകസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജിതനായി. എന്നാൽ 1962-ൽ അദ്ദേഹം എം.പിയായി. 1961-ൽ അദ്ദേഹത്തിന് കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 1972-ൽ കേന്ദ്രസാഹിത്യ അവാർഡും അദ്ദേഹത്തെ തേടിയെത്തി. 1981-ൽ ഭാരതം ജ്ഞാനപീഠം നൽകി എസ്.കെ പൊറ്റക്കാടിനെ ആദരിച്ചു. 1982-ൽ അദ്ദേഹം അന്തരിച്ചു. കോഴിക്കോട് മിഠായി തെരുവിൽ എസ്.കെ.യുടെ ഒരു പ്രതിമയുണ്ട്. 2003 ഒക്ടോബർ 9-ന് മഹാനായ ആ സഞ്ചാരസാഹിത്യകാരൻ ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ഇടം നേടി. 

പ്രധാന കൃതികൾ 

■ വിഷകന്യക (നോവൽ)

■ സ്ത്രീ (ചെറുകഥ)

■ കുരുമുളക് (നോവൽ)

■ ക്ലിയോപാട്രയുടെ നാട്ടിൽ (യാത്രാവിവരണം)

■ സിംഹഭൂമി (യാത്രാവിവരണം)

■ മൂടുപടം (നോവൽ)

■ പാതിരാസൂര്യന്റെ നാട്ടിൽ (യാത്രാവിവരണം)

■ യൂറോപ്പിലൂടെ (യാത്രാവിവരണം)

■ കബീന (നോവൽ)

■ അന്തർവാഹിനി (ചെറുകഥ)

■ ഒരു ദേശത്തിന്റെ കഥ (നോവൽ)

■ ഒരു തെരുവിന്റെ കഥ (നോവൽ)

■ ലണ്ടൻ നോട്ടുബുക്ക് (യാത്രാവിവരണം)

■ ബാലിദ്വീപ് (യാത്രാവിവരണം)

■ കാപ്പിരികളുടെ നാട്ടിൽ (യാത്രാവിവരണം)

■ പുള്ളിമാന്‍ (ചെറുകഥ)

പുരസ്കാരങ്ങൾ

■ ജ്ഞാനപീഠം (1980)

■ സാഹിത്യ അക്കാദമി പുരസ്കാരം

കഥാപാത്രങ്ങളും കൃതികളും

■ തൈരുകാരത്തി എരുമ - ഒരു ദേശത്തിന്റെ കഥ

■ ഓമഞ്ചി - ഒരു തെരുവിന്റെ കഥ

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. എസ്.കെ പൊറ്റക്കാട് വിഷകന്യക എന്ന നോവലിലൂടെ പ്രതിപാദിച്ചിരിക്കുന്നത് - വയനാട്ടിലെ കൃഷിക്കാരുടെ കഥ

2. എസ്.കെ.പൊറ്റക്കാട് ജനിച്ച വർഷം - 1913

3. എസ്.കെ.പൊറ്റക്കാട് അന്തരിച്ച വർഷം - 1982

4. എസ്.കെ.പൊറ്റക്കാട്ടിന് ജ്ഞാനപീഠം ലഭിച്ച വർഷം - 1980

5. എസ്.കെ.പൊറ്റക്കാട്ടിനെ ജ്ഞാനപീഠത്തിനർഹനാക്കിയ കൃതി - ഒരു ദേശത്തിന്റെ കഥ

6. ജ്ഞാനപീഠം നേടിയ ആദ്യ മലയാള നോവലിസ്റ്റ് - എസ്.കെ പൊറ്റക്കാട്

7. എസ്.കെ.പൊറ്റക്കാട്ടിന്റെ പൂർണനാമം - ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റക്കാട്

8. ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള സാഹിത്യകാരൻ - എസ്.കെ പൊറ്റക്കാട്

9. 'കാപ്പിരികളുടെ നാട്ടിൽ' എന്ന യാത്രവിവരണ ഗ്രന്ഥത്തിന്റെ രചയിതാവ് - എസ്.കെ പൊറ്റക്കാട്

10. 'സോവിയറ്റ് ഡയറി' രചിച്ചത് ആര്? - എസ്.കെ പൊറ്റക്കാട്

11. അച്ഛൻ എന്ന നാടകത്തിന്റെ കർത്താവ് ആര്? - എസ്.കെ പൊറ്റക്കാട്

12. നൈൽഡയറി,  ബാലിദ്വീപ്, കാപ്പിരികളുടെ നാട്ടിൽ എന്നീ യാത്രാവിവരണങ്ങൾ രചിച്ചതാര്  - എസ്.കെ പൊറ്റക്കാട്

13. പാർലമെന്‍റംഗവും നിത്യയാത്രികനുമായ ശ്രീധരൻ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര്  - എസ്.കെ പൊറ്റേക്കാട്‌

14. 1982-ൽ കാലിക്കറ്റ് സർവ്വകലാശാല ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ച ജ്ഞാനപീഠജേതാവ്  - എസ്.കെ പൊറ്റേക്കാട്‌

15. രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി സാഹിത്യകാരൻ സർദാർ കെ.എം പണിക്കരാണ് (1959).  എന്നാൽ, ലോക് സഭയിൽ അംഗമായ ആദ്യത്തെ മലയാള സാഹിത്യകാരൻ (1962) ആരാണ്  - എസ്.കെ പൊറ്റേക്കാട്‌

16. ആഫ്രിക്കയുടെ പശ്ചാത്തലത്തിൽ കബീന എന്ന നോവൽ എഴുതിയതാരാണ് - എസ്.കെ പൊറ്റേക്കാട്‌

17. മലയാളത്തിലെ കാൽപനിക നോവലുകളിൽ ഉന്നത സ്ഥാനമുള്ള മൂടുപടം എന്ന നോവൽ എഴുതിയതാര് - എസ്.കെ പൊറ്റേക്കാട്‌

18. കോഴിക്കോട്ടെ മിഠായിത്തെരുവിന്‍റെ പശ്ചാത്തലത്തിൽ ഒരു തെരുവിന്‍റെ കഥ എന്ന നോവലെഴുതി കേരള സാഹിത്യ അക്കാദമി അവാർഡ് (1961) നേടിയ സാഹിത്യകാരൻ - എസ്.കെ പൊറ്റേക്കാട്‌

19. എസ്. കെ എന്ന ചുരുക്കപ്പേരിലറിയപ്പെട്ട സാഹിത്യകാരൻ - എസ്.കെ പൊറ്റേക്കാട്‌

20. 1957- ലെ പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ തലശ്ശേരിയിൽ 1000 വോട്ടിന് പരാജയപ്പെട്ടെങ്കിലും 1962  ലെ  തിരഞ്ഞെടുപ്പിൽ സുകുമാർ അഴീക്കോടിനെ തോൽപ്പിച്ച് ലോക് സഭാംഗമായ സാഹിത്യകാരനാര് - എസ്.കെ പൊറ്റെക്കാട്ട് 

21. 1980-ലെ ജ്ഞാനപീഠജേതാവ് - എസ്.കെ പൊറ്റെക്കാട്ട് 

22. എന്‍റെ വഴിയമ്പലങ്ങൾ ആരുടെ ഓർമ്മക്കുറിപ്പാണ് - എസ്.കെ.പൊറ്റെക്കാട്ട് 

23. വയനാട്ടിലെ കുടിയേറ്റക്കാരുടെ ജീവിതം ആവിഷ്ക്കരിച്ച വിഷകന്യക എന്ന നോവലെഴുതിയതാര് -  എസ്.കെ.പൊറ്റെക്കാട്ട് 

24. അതിരാണിപ്പാടം എന്ന സ്ഥലത്തിന്‍റെ വികാസ പരിണാമങ്ങളുടെയും അവിടത്തെ മനുഷ്യജീവിതത്തിന്‍റെയും പച്ചയായ ആവിഷ്ക്കാരമാണ് ഒരു ദേശത്തിന്‍റെ കഥ എന്ന ബൃഹദ് നോവൽ അത് രചിച്ചതാര്  -  എസ്.കെ. പൊറ്റെക്കാട്ട് 

25. ജ്ഞാനപീഠം നേടിയ രണ്ടാമത്തെ മലയാളി -  എസ്.കെ. പൊറ്റെക്കാട്ട് 

26. ആദ്യ ജഞാനപീഠജേതാവ് മലയാളികവിയായ ജി.ശങ്കരക്കുറുപ്പാണ് (1966). ജ്ഞാനപീഠം നേടിയ ആദ്യ നോവലിസ്റ്റ് താരാശങ്കർ ബാനർജിയാണ് (1966) .  ജ്ഞാനപീഠം  നേടിയ ആദ്യ മലയാള നോവലിസ്റ്റ് -  എസ്.കെ. പൊറ്റെക്കാട്ട് 

27. ഏറ്റവും കൂടുതൽ സഞ്ചാര സാഹിത്യകൃതികൾ രചിച്ച മലയാളി -  എസ്.കെ. പൊറ്റെക്കാട്ട് 

28. എസ്‌.കെ.പൊറ്റെക്കാട്‌ കുടിയേറ്റക്കാരുടെ കഥ പറയുന്ന നോവല്‍? - വിഷകന്യക

29. പുള്ളിമാന്‍ എന്ന ചെറുകഥ ആരുടെ? - എസ്‌.കെ. പൊറ്റെക്കാട്ട്‌

Post a Comment

Previous Post Next Post